1 GBP = 94.00 INR                       

BREAKING NEWS

ഐടിവി ചര്‍ച്ചയില്‍ ബോറിസ് ജോണ്‍സനും ജെറമി കോര്‍ബിനും ഇഞ്ചോടിഞ്ച് പോരാടി; പ്രധാനമന്ത്രിക്ക് നേരിയ മുന്‍തൂക്കം മാത്രം; കോര്‍ബിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ലേബറിന്റെ ജാതകം മാറ്റുമോ?

Britishmalayali
kz´wteJI³

യുകെയില്‍ ഡിസംബര്‍ 12ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഐടിവി ചര്‍ച്ചയില്‍ ഇന്നലെ രാത്രി പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ലേബര്‍ നേതാവ് ജെറമി കോര്‍ബിനും ഇഞ്ചോടിഞ്ച് പോരാടി. അതിനിടെ ഏറ്റവും പുതിയ യുഗോവ് പോള്‍ഫലം അനുസരിച്ച് ബോറിസിന് അടുത്ത തെരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കം മാത്രമേ പ്രവചിക്കപ്പെട്ടിട്ടുള്ളൂ. ഇത് പ്രകാരം 51 ശതമാനം പേര്‍ മാത്രമാണ് ബോറിസ് ഒന്നാം സ്ഥാനത്തെത്തുമെന്ന് അഭിപ്രായപ്പെടുന്നുള്ളൂ. 49 ശതമാനം പേരുടെ പിന്തുണയോടെ കോര്‍ബിന്‍ തൊട്ട് പുറകില്‍ തന്നെയുണ്ട്. ഇത്തരത്തിലുള്ള കോര്‍ബിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ലേബറിന്റെ ജാതകം മാറ്റുമോ എന്ന ചോദ്യവും ഇതിനിടെ ശക്തമാകുന്നുണ്ട്.

ഐടിവിയില്‍ ഇന്നലെ രാത്രി നടന്ന തെരഞ്ഞെടുപ്പ് സംവാദത്തില്‍ ഇരു നേതാക്കളും മുഖാമുഖമെത്തി വാഗ്വാദങ്ങളുടെ തീപ്പൊരി പാറിച്ചിരിക്കുന്നത്. എന്നാല്‍ ഈ ചര്‍ച്ചയില്‍ ബോറിസാണ് മേല്‍ക്കൈ നേടിയിരിക്കുന്നത്. പല കാര്യങ്ങളിലും വ്യക്തമായ നിലപാട് പ്രകടിപ്പിക്കാന്‍ സാധിക്കാതിരുന്ന കോര്‍ബിനെ പരിഹസിച്ച് ചിരിക്കാനും പ്രേക്ഷകര്‍ മറന്നില്ല. ബ്രക്സിറ്റ് എത്രയും വേഗം നടപ്പിലാക്കുന്നതിന്റെ പ്രാധാന്യം എടുത്ത് കാട്ടാനാണ് ബോറിസ് ഈ ചര്‍ച്ചയെയും പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ബ്രക്സിറ്റിന് ശേഷം എന്‍എച്ച്എസിന്റെയും മറ്റ് പബ്ലിക്ക് സര്‍വീസുകളുടെയും ഗതിയെന്തായിരിക്കുമെന്ന് വിശദീകരിക്കാന്‍ ബോറിസ് തയ്യാറാകണമെന്ന സമ്മര്‍ദം ചെലുത്തിയായിരുന്നു കോര്‍ബിന്‍ പിടിച്ച് നിന്നിരുന്നത്.
ലേബര്‍ പാര്‍ട്ടിയുടെ സെമിറ്റിക് വിരുദ്ധ നിലപാടുകളുടെ പേരിലും സ്‌കോട്ടിഷ് ഇന്റിപെന്റന്റന്‍സ് റഫറണ്ടത്തിന്റെ പേരില്‍  ലേബറിനുള്ള നിലപാടിന്റെ പേരിലും ബോറിസ് കോര്‍ബിനെതിരെ ശക്തമായി ആഞ്ഞടിച്ചിരുന്നു. അടുത്തിടെ പുറത്ത് വന്ന അഭിപ്രായ സര്‍വേകളിലെല്ലാം ബോറിസിന്റെ നേതൃത്വത്തിലുള്ള ടോറി പാര്‍ട്ടി വിജയിക്കുമെന്ന പ്രചവനങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വേളയിലാണ് ബോറിസ് ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള തന്റെ ആദ്യത്തെ ടിവി ചര്‍ച്ചയില്‍ പങ്കെടുത്തിരിക്കുന്നതെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ഏറ്റവും പുതിയ യുഗോവ് പോള്‍ ഫലം ലേബറിന്റെ തിരിച്ച് വരവിനുള്ള സാധ്യത പ്രവചിക്കുന്നുവെന്നത് കോര്‍ബിന് ആശ്വാസം പകരുന്നുണ്ട്.

എന്ത് തന്നെ വന്നാലും താന്‍ ബ്രക്സിറ്റ് നടപ്പിലാക്കുമെന്ന ഉറച്ച നിലപാടാണ് ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ബോറിസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ബ്രക്സിറ്റിന്റെ പേരില്‍ സ്തംഭനാവസ്ഥയുണ്ടാക്കാനും വൈകിപ്പിക്കാനും മറ്റൊരു റഫറണ്ടത്തിനായി ആവശ്യപ്പെട്ട് ചേരി തിരിവുണ്ടാക്കാനുമാണ് ലേബര്‍ പാര്‍ട്ടി ശ്രമിക്കുന്നതെന്നും ബോറിസ് ആരോപിക്കുന്നു. ബ്രക്സിറ്റിനെ സംബന്ധിച്ച് ഇനിയും വ്യക്തമായ നിലപാട് പ്രകടിപ്പിക്കാന്‍ കോര്‍ബിന് സാധിച്ചിട്ടില്ലെന്നും നിലവിലെ തെരഞ്ഞെടുപ്പില്‍ കോര്‍ബിന്‍ ലീവ് പക്ഷത്തിനോ അല്ലെങ്കില്‍ റിമെയിന്‍ പക്ഷത്തിനോ ഏതിന് അനുകൂലമായിട്ടാണ് പ്രചാരണം നടത്തുന്നതെന്ന് നമുക്ക് ഇനിയും മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും ബോറിസ് പരിഹസിച്ചിട്ടുണ്ട്.

അതിനാല്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ കോര്‍ബിന്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും ബോറിസ് ഈ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് താന്‍ ഏതു പക്ഷത്താണെന്ന് വ്യക്തമാക്കാനാവാതെ കോര്‍ബിന്‍ തപ്പിത്തടയുന്നത് കണ്ട് ചര്‍ച്ച നടന്ന സാല്‍ഫോര്‍ഡിലെ ഓഡിയന്‍സ് കോര്‍ബിനെ പരിഹസിച്ചു ചിരിക്കുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category