1 GBP = 92.80 INR                       

BREAKING NEWS

കസേര ഒടിഞ്ഞ് വീണ് നിസ്സാര പരുക്കേറ്റിട്ടും എന്‍എച്ച്എസ് ആശുപത്രിക്കെതിരെ കേസ് നടത്തി നഴ്സ് നേടിയത് അഞ്ച് ലക്ഷം പൗണ്ട് നഷ്ടപരിഹാരം; നടുവേദന മാറുന്നില്ല എന്ന പരാതി വ്യാജമെന്ന എന്‍എച്ച്എസ് നിലപാട് തള്ളി കോടതി

Britishmalayali
kz´wteJI³

എന്‍എച്ച്എസിനെതിരെയുള്ള നിര്‍ണായക നിയമയുദ്ധത്തില്‍ എറിക് നാര്‍ട്ടെ എന്ന നഴ്സിന് അന്തിമവിജയം. 2013ല്‍ ഈലിംഗിലെ സെന്റ് ബെര്‍ണാഡ്സ് ഹോസ്പിറ്റലില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യവേ കസേര ഒടിഞ്ഞ് വീണ് നിസ്സാര പരുക്കേറ്റതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറിക് എന്‍എച്ച്എസിനെതിരെ കോടതി കയറിയിരുന്നത്. വീഴ്ച കാരണം തന്റെ നടുവേദന മാറുന്നില്ലെന്ന എറികിന്റെ വാദത്തിന്‍ മേല്‍ അഞ്ച് ലക്ഷം പൗണ്ടാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചിരിക്കുന്നത്. എറികിന്റെ പരാതി വ്യാജമാണെന്ന എന്‍എച്ച്എസ് നിലപാട് കോടതി തള്ളുകയായിരുന്നു.

താനിരുന്ന കസേര തകരാറുള്ളതായിരുന്നുവെന്നും അത് തകര്‍ന്ന് വീണ് താന്‍ വികലാംഗനായിത്തീര്‍ന്നുവെന്നുമായിരുന്നു എറിക് തന്റെ എംപ്ലോയറായ വെസ്റ്റ് ലണ്ടന്‍ മെന്റല്‍ ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ പരാതി നല്‍കിയിരുന്നത്. എറികിന് സംഭവിച്ച അപകടത്തിന്റെ ഉത്തരവാദിത്വം ഈ ട്രസ്റ്റ് സമ്മതിക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് തനിക്ക് കടുത്ത വേദന അനുഭവപ്പെടുകയും ജോലി ചെയ്യാനോ 20 മീറ്ററില്‍ കൂടുതല്‍ നടക്കാനോ സാധിക്കാത്ത അവസ്ഥയുണ്ടായെന്നും എറിക് പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് തുടര്‍ന്ന് ജീവിക്കാന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറിക് സെന്‍ട്രല്‍ ലണ്ടന്‍ കൗണ്ടി കോര്‍ട്ടില്‍ പരാതി സമര്‍പ്പിച്ചിരുന്നത്.
തുടര്‍ന്ന് രണ്ട് ദിവസത്തെ വിചാരണക്ക് ശേഷമാണ് കോടതി അഞ്ച് ലക്ഷം പൗണ്ട് നഷ്ടപരിഹാരം എറികിന് നല്‍കാന്‍ എന്‍എച്ച്എസിനോട് ഉത്തരവിട്ടിരിക്കുന്നത്. തുക നല്‍കാന്‍ എന്‍എച്ച്എസ് ട്രസ്റ്റ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. വിചാരണക്കിടെ അതിനാടകീയമായ രീതിയില്‍ എറിക് ജഡ്ജിന് മുന്നില്‍ തളര്‍ന്ന് വീഴുകയും ചെയ്തിരുന്നു. ഇതിലൂടെ എറിക് തന്റെ യഥാര്‍ത്ഥ അവസ്ഥ പെരുപ്പിച്ച് കാട്ടുകയാണ് ചെയ്തിരിക്കുന്നതെന്നാണ് എന്‍എച്ച്എസിന് വേണ്ടിയുള്ള ലോയര്‍മാര്‍ ആരോപിച്ചിരുന്നത്. പക്ഷേ തന്റെ യഥാര്‍ത്ഥ അവസ്ഥയാണിതെന്നാണ് എറിക് പറയുന്നത്.

താന്‍ 2013 മാര്‍ച്ചിലെ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ നഴ്സിംഗഗ് സ്റ്റേഷനിലിരിക്കുമ്പോള്‍ താനിരുന്ന അഡ്ജസ്റ്റബിള്‍ സീറ്റുള്ള ഹൈഡ്രോളിക് ചെയര്‍ പെട്ടെന്ന് തകര്‍ന്ന് വീണാണ് തനിക്ക് പരുക്കേറ്റതെന്നാണ് എറിക് വെളിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് താന്‍ കടുത്ത വേദന അനുഭവിച്ച് വീട്ടിലേക്ക് നേരത്തെ പോവുകയായിരുന്നുവെന്നും തൊട്ടടുത്ത ദിവസം ജിപിയെ കണ്ട് പെയിന്‍കില്ലര്‍ കഴിച്ചുവെന്നും എറിക് കോടതിക്ക് മുന്നില്‍ ബോധിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് തന്റെ അവസ്ഥ ക്രമേണ വഷളാവുകയായിരുന്നുവെന്നും മരവിക്കല്‍ തന്റെ പുറകില്‍ നിന്നും കാലുകള്‍ വരെ വ്യാപിച്ചിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. താന്‍ നിലവില്‍ ഒരു വീല്‍ഡ് വാക്കിംഗ് ഫ്രെയിം ഉപയോഗിച്ചാണ് നടക്കുന്നതെന്നും ജോലി ചെയ്യാനാവുന്നില്ലെന്നും എറിക് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എറികിനുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വം ട്രസ്റ്റിനാണെന്ന് സമ്മതിച്ച് വെസ്റ്റ് ലണ്ടന്‍ മെന്റല്‍ ഹെല്‍ത്ത്  എന്‍എച്ച്എസ് ട്രസ്റ്റിലെ ഡേവിഡ് കാലോ രംഗത്തെത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category