1 GBP = 93.40 INR                       

BREAKING NEWS

ഭാഗ്യം തുണച്ചിട്ടും ആത്മവിശ്വാസം ഇല്ലാത്ത ഇന്ത്യ ഒമാന് മുന്നില്‍ മുട്ടു മടക്കി; ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി: ഇന്ത്യയുടെ 2022 ലോകകപ്പ് യോഗ്യതാ സാധ്യതകള്‍ അവസാനിച്ചു

Britishmalayali
kz´wteJI³

മസ്‌കത്ത്: ഭാഗ്യം തുണച്ചിട്ടും ഇന്ത്യയെ തോല്‍പ്പിച്ചത് ആത്മവിശ്വാസവും ആവേശവും ഇല്ലാത്ത കളിക്കാര്‍. ഒമാന് മുന്നില്‍ മുട്ട് മടക്കിയതോടെ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി. കളിയുടെ തുടക്കത്തില്‍ തന്നെ ഒമാന്‍ പെനല്‍റ്റി കിക്ക് പാഴാക്കിയിട്ടും ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിന്റെ അവസാന റൗണ്ടിലും ഇന്ത്യ തോല്‍വി (10) നേരിടുകയായിരുന്നു.

ആറാം മിനിറ്റില്‍ കിട്ടിയ പെനല്‍റ്റി കിക്ക് പാഴാക്കിയ അല്‍ ഗസ്സാനി തന്നെ 33ാം മിനിറ്റില്‍ ഗോള്‍ നേടി ഒമാന്റെ വിജയശില്‍പിയായി. ഇന്ത്യ ആശ്വസിച്ചെങ്കിലും എപ്പോള്‍ വേണമെങ്കിലും ഗോള്‍ നേടാം എന്ന ആത്മവിശ്വാസത്തോടെയാണ് ഒമാന്‍ കളിച്ചത്. തോല്‍വിയോടെ ഇന്ത്യയുടെ 2022 ലോകകപ്പ് യോഗ്യതാ സാധ്യതകള്‍ അവസാനിച്ചു. 5 കളിയില്‍ 3 പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 12 പോയിന്റുമായി ഒമാന്‍ രണ്ടാം സ്ഥാനത്ത്. ഖത്തറാണ് ഗ്രൂപ്പില്‍ ഒന്നാമത്.

ടീമില്‍ മടങ്ങിയെത്തിയ മലയാളി താരം അനസ് എടത്തൊടികയെ റിസര്‍വ് ബെഞ്ചിലിരുത്തിയാണ് കോച്ച് ഇഗോര്‍ സ്റ്റിമാച്ച് ടീമിനെ പ്രഖ്യാപിച്ചത്. എന്നാല്‍ ആദില്‍ ഖാന് പരുക്കേറ്റതിനാല്‍ 37ാം മിനിറ്റില്‍ അനസ് ഇറങ്ങി. മറ്റൊരു മലയാളി താരം ആഷിഖ് കുരുണിയന്‍ പ്ലേയിങ് ഇലവനിലുണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനെതിരെ കളിച്ച സഹല്‍ അബ്ദുല്‍ സമദ് ഇത്തവണ പുറത്തിരുന്നു. ആറാം മിനിറ്റില്‍ അല്‍ ഗസ്സാനിയെ രാഹുല്‍ ഭെകെ വീഴ്ത്തിയതിനാണ് ഒമാനു പെനല്‍റ്റി കിട്ടിയത്. എന്നാല്‍ ഗസ്സാനിയുടെ അലക്ഷ്യമായ കിക്ക് ഗോള്‍ബാറിനു മുകളിലൂടെ പറന്നു.

33ാം മിനിറ്റില്‍ അവര്‍ ലക്ഷ്യം കണ്ടു. അയഞ്ഞു നിന്ന ഇന്ത്യന്‍ പ്രതിരോധ നിരയ്ക്കിടയിലൂടെ ഓടിക്കയറിയ ഗസ്സാനി ഇത്തവണ ഗുര്‍പ്രീത് സിങ് സന്ധുവിനെ അനായാസം കീഴടക്കി. ഇന്ത്യയുടെ അപൂര്‍വമായ ശ്രമങ്ങള്‍ ആഷിഖിന്റെ ക്രോസുകളിലും ബ്രണ്ടന്റെ സെറ്റ്പീസുകളിലും ഉദാന്തയുടെ ഓട്ടങ്ങളിലുമൊതുങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category