1 GBP =92.30INR                       

BREAKING NEWS

ബാംഗ്ലൂര്‍ സ്വദേശിയെ തേടിയെത്തിയത് ദുബായ് മില്ലേനിയം മില്യണയര്‍ ബമ്പര്‍; ഏഴു കോടിയില്‍ അധികം രൂപ സമ്മാനമടിച്ച ലൂയിസ് സ്റ്റീഫന്‍ മാര്‍ട്ടിസ് 25 വര്‍ഷമായി ജീവിക്കുന്നത് അബുദാബിയില്‍; സമ്മാന തുകയില്‍ 10 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും ഭാഗ്യശാലി

Britishmalayali
kz´wteJI³

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ വിജയിയായി ഇന്ത്യക്കാരന്‍. ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിന്റെയും വിജയികളെയും പ്രഖ്യാപിച്ചു. മില്ലേനിയം മില്യണയര്‍ സമ്മാനമായ 1 ദശലക്ഷം യുഎസ് ഡോളര്‍ (ഏതാണ്ട് 7 കോടിയില്‍ അധികം രൂപ) ഇത്തവണ നേടിയത് ഇന്ത്യക്കാരനാണ്. മറ്റു നറുക്കെടുപ്പുകളില്‍ ഒരെണ്ണം നേടിയതും ഇന്ത്യക്കാരന്‍ തന്നെയാണ്.

ബെംഗലൂരു സ്വദേശിയായ ലൂയിസ് സ്റ്റീഫന്‍ മാര്‍ട്ടിസ് മില്ലേനിയം മില്യണയര്‍ ഭാഗ്യവാന്‍. ദുബായ് എയര്‍ ഷോ നടക്കുന്ന ദുബായ് വേള്‍ഡ് സെട്രലില്‍ ആണ് നറുക്കെടുപ്പ് നടന്നത്. റോബര്‍ട്ട് പീറ്റര്‍ മാര്‍ട്ടിന്‍ എന്ന വ്യക്തിക്ക് അപ്രീല ഡോര്‍സഡോറോ ബൈക്ക് ആണ് സമ്മാനം ലഭിച്ചത്.

കഴിഞ്ഞ 25 വര്‍ഷത്തില്‍ അധികമായി അബുദാബിയിലാണ് ലൂയിസ് സ്റ്റീഫന്‍ മാര്‍ട്ടിസ് എന്ന 48കാരന്‍ ജീവിക്കുന്നത്. ഇവിടെ സ്വന്തമായി സോഫ്റ്റ്വെര്‍ കമ്പനി നടത്തുകയാണ് ഇദ്ദേഹം. ഓണ്‍ലൈന്‍ വഴിയെടുത്ത 0666 എന്ന നമ്പറാണ് ഭാഗ്യം കൊണ്ടുവന്നത്. തന്റെ ഭാഗ്യനമ്പറാണ് ഇതെന്നും എപ്പോഴും ഈ നമ്പറിലാണ് ടിക്കറ്റ് എടുക്കാറെന്നും മാര്‍ട്ടിസ് പറഞ്ഞു. സമ്മാന തുകയില്‍ 10 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബാക്കി തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുചില നിക്ഷേപങ്ങള്‍ക്കും ഉപയോഗിക്കാനാണ് പ്രാഥമിക പദ്ധതിയെന്നും രണ്ടു കുട്ടികളുടെ പിതാവ് കൂടിയായ മാര്‍ട്ടിസ് വ്യക്തമാക്കി.

ബിഎംഡബ്യു 750എല്‍ഐ എക്സ് ഡ്രൈവ് എം സ്പോര്‍ട്ട് കാര്‍ ഓസ്ട്രേലിയന്‍ സ്വദേശിയായ ജെയിംസ് അറ്റമിനും ലഭിച്ചു. 'എന്റെ ജീവിതത്തില്‍ കേട്ട ഏറ്റവും നല്ല വാര്‍ത്തയാണിത്. എന്നെങ്കിലും ഒരിക്കല്‍ ഭാഗ്യം ലഭിക്കുമെന്ന് കരുതിയിരുന്നു. ഒടുവില്‍ അത് വന്നതില്‍ അതിയായ സന്തോഷമുണ്ട്. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദിയുണ്ട്. എനിക്കും എന്റെ കുടുംബത്തിനും ഇത് വലിയൊരു അനുഗ്രഹമാണ്' മാര്‍ട്ടിസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category