
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ നവീകരണം ഇന്ന് (20) മുതല്‍ ആരംഭിക്കും. ഇതോടെ ഇനി നാലു മാസം രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ വിമാന സര്‍വീസുകളുണ്ടാകില്ല. 16 മണിക്കൂര്‍ മാത്രമായിരിക്കും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം. 151 കോടി രൂപ ചെലവു വരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 28 വരെ തുടരും.
നിലവില്‍ ദിവസം 240 വിമാനങ്ങള്‍ സരല്വീസ് നടത്തുന്നുണ്ട്. എന്നാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിമാന സര്‍വീസുകളെ കാര്യമായി ബാധിച്ചിട്ടില്ല. ആഭ്യന്തര സെക്ടറില്‍ സ്പൈസ്ജെറ്റിന്റെ ഒരു ചെന്നൈ സര്‍വീസ്, എയര്‍ഇന്ത്യയുടെയും ഒരു ചെന്നൈ സര്‍വീസ്, ഗോ എയറിന്റെ അഹമ്മദാബാദ് സര്‍വീസ്, അലയന്‍സ് എയറിന്റെ മൈസൂരു സര്‍വീസ്.
എയര്‍ഇന്ത്യയുടെ ജിദ്ദ, ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കൊളംബോ, കുവൈത്ത് എയര്‍വേയ്സിന്റെ കുവൈത്ത് സര്‍വീസുകള്‍ വൈകിട്ട് ആറിനു ശേഷമാക്കി. 35 ആഭ്യന്തര സര്‍വീസുകള്‍ രാവിലെ പത്തിനു മുന്‍പോ വൈകിട്ട് ആറിനു ശേഷമോ ആക്കിയിട്ടുണ്ട്. അതിനാല്‍ നിങ്ങളുടെ വിമാനങ്ങളുടെ സര്‍വീസ് സമയം എപ്പോഴാണെന്ന് മുന്‍കൂട്ടി അന്വേഷിച്ച് അറിയുന്നത് നല്ലതായിരിക്കും.
അതേസമയം സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസടക്കം അഞ്ച് സര്‍വീസുകള്‍ മാത്രമാണ് റദ്ദാക്കിയത്. 10 വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന റണ്‍വേ നവീകരണമാണിപ്പോള്‍ നടക്കാന്‍ പോകുന്നത്. 1999ല്‍ പ്രവര്‍ത്തനമാരംഭിച്ച വിമാനത്താവളത്തിലെ റണ്‍വേ 2009ല്‍ ഇത്തരത്തില്‍ നവീകരിച്ചിരുന്നു. 3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമാണ് റണ്‍വേയ്ക്കുള്ളത്. ടാക്സിവേ ഉള്‍പ്പെടെ 5 ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് റീടാറിങ്. ഓരോ ദിവസവും റീടാറിങ് നടക്കുന്ന സ്ഥലം അന്നു തന്നെ വൈകിട്ടോടെ സര്‍വീസിനു സജ്ജമാക്കും.
റണ്‍വേ നവീകരണം പൂര്‍ത്തിയാക്കുന്നതോടൊപ്പം തന്നെ കൊച്ചി വിമാനത്താവളത്തിലെ റണ്‍വേ ലൈറ്റിങ് സംവിധാനം കാറ്റഗറി മൂന്നിലേക്ക് ഉയരും. നിലവില്‍ കാറ്റഗറി 1 ലൈറ്റിങ് സംവിധാനം. റണ്‍വേയില്‍ 30 മീറ്റര്‍ അകലത്തിലാണ് ലൈറ്റുകള്‍. കാറ്റഗറി നിലവാരമുയര്‍ത്തുന്നതിനായി ലൈറ്റുകള്‍ തമ്മിലുള്ള അകലം 15 മീറ്റര്‍ ആയി കുറയ്ക്കും. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനസമയം 24 മണിക്കൂറില്‍ നിന്ന് 16 മണിക്കൂര്‍ ആയി ചുരുങ്ങുന്നതു മൂലമുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ സിയാല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ചെക്ഇന്‍ സമയം
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെക്ക് ഇന്‍ സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാര്‍ക്ക് മൂന്ന് മണിക്കൂര്‍ മുന്‍പും, രാജ്യാന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുന്‍പും ചെക്ക് ഇന്ചെയ്യാം.
സിഐഎസ്എഫ് 1350
സുരക്ഷാ പരിശോധനയ്ക്ക് ഇപ്പോള്‍ 950 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. വിമാനത്താവളത്തിന് നേരത്തേ അനുവദിച്ചതില്‍ ബാക്കിയുള്ള 400 പേരും അടുത്ത ദിവസങ്ങളിലെത്തും. കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങളും ഡ്യൂട്ടി സമയം പുനഃക്രമീകരിച്ച് ഉദ്യോഗസ്ഥരെ കൂടുതല്‍ ലഭ്യമാക്കിയിട്ടുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam