1 GBP = 94.00 INR                       

BREAKING NEWS

ഒരു യുകെ മലയാളിയു ടെ ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ബ്രിട്ടീഷ് മലയാളി കലണ്ടര്‍ ലഭിക്കാന്‍ ഇന്നു കൂടി മാത്രം അവസരം; ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരോട്

Britishmalayali
kz´wteJI³

2020 ബ്രിട്ടീഷ് മലയാളി കലണ്ടറിനായി രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസരം ഇന്നു കൂടി മാത്രം. മലയാള മാസവും ഓണവും വിഷുവും റംസാനും മാത്രമല്ല യുകെയിലെ ബാങ്ക് ഹോളിഡേയ്‌സും കൃത്യമായി രേഖപ്പെടുത്തിയുള്ള ബ്രിട്ടീഷ് മലയാളി കലണ്ടറിനായി രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന അവസരമാണ് ഇന്നുള്ളത്. ഇന്നു കൂടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് കലണ്ടര്‍ ലഭിക്കുന്നതല്ല. ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യമായാണ് അവര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അഡ്രസില്‍ കലണ്ടര്‍ എത്തുക.

ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്കാണ് സൗജന്യമായി കലണ്ടര്‍ ലഭിക്കുക. ബുക്കിംഗ് അവസാനിക്കുവാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ 9500ഓളം പേരാണ് ഇതുവരെ ബുക്ക് ചെയ്തത്. അതിനാല്‍ തന്നെ ഇനി കൂടുതല്‍ ആലോചിച്ചു സമയം കളയരുത്. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇക്കുറിയും നവംബര്‍ അവസാനത്തിന് മുമ്പ് കലണ്ടറുകള്‍ അയച്ചു തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. ഡിസംബറില്‍ ക്രിസ്തുമസ് കാര്‍ഡുകളും സമ്മാനങ്ങളും എത്തി തപാലില്‍ തിരക്ക് കൂടും മുമ്പ് കലണ്ടര്‍ വീടുകളില്‍ എത്തിക്കാന്‍ ആണ് ബ്രിട്ടീഷ് മലയാളി ടീമിന്റെ തീരുമാനം. ഇതിനോടകം അച്ചടി തുടങ്ങി കഴിഞ്ഞ കലണ്ടര്‍ 15നും 25നും ഇടയില്‍ നാട്ടില്‍ നിന്നും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അയച്ചു തീര്‍ക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10,000 പേര്‍ക്ക് കലണ്ടര്‍ സൗജന്യമായി ലഭിക്കും. അതിനാല്‍ തന്നെ, ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യുക. 

ബ്രിട്ടീഷ് മലയാളി കലണ്ടര്‍ ലഭിക്കാന്‍ ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ഓര്‍ത്തിരിക്കുക
ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ കലണ്ടര്‍ ലഭിക്കൂ
ഒന്നിലധികം തവണ രജിസ്റ്റര്‍ ചെയ്താല്‍ അസാധുവാകും
പോസ്റ്റ് കോഡ് അടങ്ങിയ വിലാസവും ഫോണ്‍ നമ്പരും ഇല്ലാത്തവര്‍ക്ക് അയക്കുകയില്ല
ഒരു വിലാസത്തിലേയ്ക്ക് ഒരു കലണ്ടര്‍ മാത്രമെ അയയ്ക്കൂ
റാണ്ടം ലെവലില്‍ ഫോണ്‍ നമ്പരില്‍ വിളിച്ച് വിലാസം ചെക്ക് ചെയ്യും
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10,000 പേര്‍ക്ക് മാത്രം ആയിരിക്കും സൗജന്യം
നാട്ടില്‍ പ്രിന്റ് ചെയ്ത് നാട്ടില്‍ നിന്ന് തന്നെ നേരിട്ട് തപാലില്‍ യുകെയിലെ വായനക്കാരുടെ വിലാസത്തിലേയ്ക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. കൃത്യമായ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ത്താല്‍ തെറ്റു കൂടാതെ നിങ്ങളുടെ വീട്ടുവിലാസത്തില്‍ കലണ്ടര്‍ എത്തിച്ചേരും. കലണ്ടര്‍ അച്ചടിക്കുന്നതിനും നാട്ടില്‍ നിന്നും തപാലില്‍ അയക്കുന്നതിനുമായി ഓരോ കലണ്ടറിനും ഏതാണ്ട് ഒന്നര പൗണ്ടോളം ചെലവുണ്ടെങ്കിലും സ്‌പോണ്‍സര്‍മാരില്‍ നിന്നും പരസ്യം സ്വീകരിച്ചതുകൊണ്ട് പൂര്‍ണമായും സൗജന്യമായി കലണ്ടര്‍ എത്തിക്കും. അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസും എന്‍എച്ച്എസ് ആശുപത്രികളുടെ സ്ഥിര - ഏജന്‍സി നിയമന കോണ്‍ട്രാക്ട് ലഭിച്ച വോസ്റ്റെക്ക് ഇന്റര്‍നാഷണലും ആണ് കലണ്ടറിന്റെ മുഖ്യ സ്‌പോണ്‍സര്‍ഷിപ് ഏറ്റെടുത്തിരിക്കുന്നത്. മുത്തൂറ്റ് മണി ട്രാന്‍സ്ഫര്‍, റിംഗ് ടു ഇന്ത്യയും ടൂര്‍ ഡിസൈനേഴ്സും സ്പോണ്‍സറാകുന്നുണ്ട്. ലെജന്റ് സോളിസിറ്റേഴ്‌സ്, ജോസഫ് തളിയന്‍ സോളിസിറ്റേഴ്സ് എന്നീ കമ്പനികളും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിട്ടുള്ളവരാണ്.

യുകെയിലെയും കേരളത്തിലെയും വിശേഷ ദിവസങ്ങള്‍ ഭംഗിയായി ചേര്‍ക്കുന്നു എന്നതാണ് ബ്രിട്ടീഷ് മലയാളി കലണ്ടറിന്റെ പ്രത്യേകത. യുകെയിലെ അവധി ദിവസങ്ങള്‍ ശനിയും ഞായറും അടക്കം ചുവന്ന മഷിയില്‍ കൊടുക്കുമ്പോള്‍ ഇന്ത്യയിലെ അവധി ദിവസങ്ങള്‍ നീല നിറത്തില്‍ ആയിരിക്കും നല്‍കുക. പ്രധാന വിശേഷ ദിവസങ്ങളെക്കുറിച്ചും തീയതിയില്‍ തന്നെ സൂചന ഉണ്ടാവും. മലയാള മാസവും തീയതികളും തെറ്റുകൂടാതെ പഞ്ചാഗം നോക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കലണ്ടറില്‍ സാധാരണക്കാര്‍ക്ക് ആവശ്യമായ രാഹുകാലം തുടങ്ങിയവും പ്രധാന വിശേഷങ്ങളും പ്രധാന പള്ളിപെരുന്നാളുകളും ഉത്സവങ്ങളും ഉള്‍പ്പെടുത്തുമ്പോള്‍ തന്നെ അനാവശ്യമായ പലതും ഉപേക്ഷിക്കും. ബ്രിട്ടീഷ് മലയാളി കലണ്ടറിന്റെ ഏറ്റവും വലിയ സവിശേഷത ഓരോ മാസത്തിലെയും ഡ്യൂട്ടി റോട്ടയും മറ്റ് എന്‍ഗേജ്മെന്റുകളും എഴുതാന്‍ കലണ്ടറിന്റെ ഒരു വശത്ത് ബ്ലാങ്ക് സ്പേസ് ഉണ്ട് എന്നതാണ്. തീയതികള്‍ എഴുതിയ കോളത്തിലും കൂടുതല്‍ വൈറ്റ് സ്പേസുകള്‍ ഉണ്ടാവും.

ദയവായി ഒന്നില്‍ അധികം തവണ നിങ്ങള്‍ പേര് രജിസ്റ്റര്‍ ചെയ്യരുത് എന്ന് അപേക്ഷിക്കുകയാണ്. ഒരു വിലാസത്തിലേയ്ക്ക് ഒരു കലണ്ടര്‍ മാത്രമേ നല്‍കാന്‍ സാധിക്കു. അതുകൊണ്ട് ഭാര്യയും ഭര്‍ത്താവും മക്കളും എല്ലാം പേര് രജിസ്റ്റര്‍ ചെയ്താലും ഒരു കലണ്ടറെ അയയ്ക്കാന്‍ പറ്റു. അങ്ങനെ പലതവണ രജിസ്റ്റര്‍ ചെയ്ത് സോര്‍ട്ട് ചെയ്യാന്‍ ഞങ്ങളുടെ സമയം മെനക്കെടുത്തരുത് എന്ന് അപേക്ഷിക്കുകയാണ്. അതുപോലെ ഫോണ്‍ നമ്പര്‍ മറക്കാതെ വെയ്ക്കണം. രണ്ടാമതായി ഫോണ്‍ വിളിച്ച് വിലാസം പരിശോധിച്ച ശേഷമാണ് കലണ്ടര്‍ അയയ്ക്കുക. തെറ്റായ ഫോണ്‍ നമ്പര്‍ ആണെങ്കില്‍ അയയ്ക്കാന്‍ സാധിക്കില്ല.

10,000 കലണ്ടറുകളുടെ രജിസ്ട്രേഷന്‍ അതിവേഗം തീര്‍ന്നുപോവും എന്നതുകൊണ്ട് ഇപ്പോള്‍ തന്നെ നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യുക. ഒരു നയാ പൈസ മുടക്കാതെ നിങ്ങളുടെ വീട്ടില്‍ എത്തുന്ന ഈ അപൂര്‍വ്വ സമ്മാനം എന്തിനാണ് വേണ്ടെന്ന് വയ്ക്കുന്നത്. പരമാവധി രണ്ടാഴ്ചക്കാലമേ കലണ്ടര്‍ രജിസ്ട്രേഷന്‍ നടത്താന്‍ അവസരമുള്ളൂ എന്നതുകൊണ്ടാണ് ഇങ്ങനെ അഭ്യര്‍ത്ഥിക്കുന്നത്. മറക്കാതെ ഇപ്പോള്‍ തന്നെ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category