1 GBP = 94.00 INR                       

BREAKING NEWS

'അകേലേ ഹം... അകേലേ തും...' ആമീര്‍ഖാന്റെ പാട്ടിലെ ഒരു രംഗം കണ്ട മരിയ ആംഗ്യഭാഷയില്‍ പറഞ്ഞു, ഇതിനടുത്താണ് എന്റെ വീട്; 13-ാം വയസ്സില്‍ നാടുവിട്ട് കട്ടപ്പനയില്‍ എത്തിയ മരിയയുടെ ഉറ്റവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി ഭര്‍ത്താവ് റോഡിമോന്‍

Britishmalayali
kz´wteJI³

മങ്കൊമ്പ്: കഴിഞ്ഞ രണ്ട് വര്‍ഷമായി ഭാര്യയുടെ ഉറ്റവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭര്‍ത്താവ് റോഡിമോന്‍. ജന്മനാ ബധിരയും സംസാര വൈകല്യവുമുള്ള പെണ്‍കുട്ടിയാണ് മരിയ. 22 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരിയ അച്ഛനുമായി വഴക്കിട്ടാണ് തീവണ്ടി കയറി കേരളത്തിലെത്തുന്നത്. യാത്ര അവസാനിച്ചത് കട്ടപ്പനയിലും. ദിവസം മുഴുവന്‍ കട്ടപ്പന ബസ്സ്റ്റാന്‍ഡിലിരുന്ന പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസ് സ്റ്റേഷനിലാക്കി. ആമിന എന്ന് ഹിന്ദിയില്‍ അവള്‍ പേരെഴുതി കാട്ടി.

പൊലീസ് അവളെ ഒരാശ്രമത്തിലേക്ക് കൊണ്ടുപോയി. അവിടെ സന്നദ്ധപ്രവര്‍ത്തനത്തിനെത്തിയ റോഡിമോനുമായി 2003-ല്‍ വിവാഹിതയായി. അയാള്‍ അവളെ മരിയ എന്ന് വിളിച്ചു. ഈ ദമ്പതികള്‍ക്ക് ആറ് മക്കളുമുണ്ട്. എന്നാല്‍ മരിയക്ക് പിന്നീട് സ്വന്തം വീട്ടുകാരെയോ ബന്ധുക്കളുമായോ കൂടിച്ചേരാനായിട്ടില്ല. എന്നാല്‍ ഭാര്യയുടെ ഉറ്രവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് മരിയയുടെ ഭര്‍ത്താവ് റോഡിമോന്‍.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളും പാട്ടും കാണിച്ച് ഭാര്യയുടെ വീട്ടുകാരെ കണ്ടെത്താനുള്ള തീിവ്ര ശ്രമത്തിലാണ് റോഡിമോന്‍. അങ്ങിനെയാണ് 'അകേലേ ഹം... അകേലേ തും...' എന്ന ആമീര്‍ ഖാന്റെ ഗാനവും റോഡിമോന്‍ മരിയയെ കാണിച്ചത്. പാട്ടുകണ്ടതും മരിയയുടെ കണ്ണുകള്‍ തിളങ്ങി. മൊബൈല്‍ സ്‌ക്രീനില്‍ ഒരു പാര്‍ക്കില്‍ ആമീര്‍ ഖാനൊപ്പം കാറോടിക്കുന്ന കുട്ടിയുടെ രംഗം. ആംഗ്യഭാഷയില്‍ അവള്‍ ഭര്‍ത്താവ് റോഡിമോനോട് പറഞ്ഞു-''ഞാനും കാറില്‍ ഇതേ സ്ഥലത്തിരുന്നിട്ടുണ്ട്''.

മരിയയുടെ വീടും നാടും കണ്ടെത്താനുള്ള ശ്രമത്തിേലക്കുള്ള ആദ്യ വഴികാട്ടിയായിരുന്നു ആ ദൃശ്യം. ഈ ദൃശ്യത്തെ അടിസ്ഥാനമാക്കി വീട്ടുകാരെ കണ്ടെത്താന്‍ ആണ് റോഡിമോന്റെ ഇപ്പോഴത്തെ ശ്രമം. സുഹൃത്തായ റോയിക്കൊപ്പം 'അകേലേ ഹം അകേലേ തും' എന്ന അമീര്‍ഖാന്‍ ചിത്രത്തിന്റെ സംവിധായകന്‍ മന്‍സൂര്‍ഖാനെ രണ്ടാഴ്ചമുമ്പ് ഊട്ടിയില്‍ ചെന്ന് കണ്ടു. മുംബൈയിലെ ഫാന്റസി ലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കാണ് രംഗത്തിലുള്ളതെന്നായിരുന്നു മറുപടി.

അച്ഛന്‍ മെക്കാനിക്കായിരുന്നു. അമ്മ വെളുത്ത് മെല്ലിഞ്ഞിട്ടാണ്. അഞ്ച് സഹോദരങ്ങളുണ്ട്. പാര്‍ക്കില്‍നിന്ന് ഒരുമണിക്കൂറിലധികം ദൂരമുണ്ട് വീട്ടിലേക്ക്. വീടുകള്‍ക്ക് മുമ്പിലായി കല്ലുപാകിയ റോഡുണ്ട്. വീടിനുസമീപം ഷാളുകളും വളകളും നിറം പൂശുന്ന കേന്ദ്രങ്ങളും സമീപത്തായി റെയില്‍വേ ട്രാക്കുമുണ്ട്. ഇന്ന് 35-കാരി മരിയയുടെ ഓര്‍മകളില്‍ ഇത്രമാത്രമേയുള്ളൂ.

ആശാരിപ്പണിക്കാരനായിരുന്ന റോഡിമോനും മരിയയും ഇപ്പോള്‍ ആലപ്പുഴ എടത്വാ പള്ളിക്ക് സമീപം വാടകയ്ക്കാണ് താമസം. ആറുമക്കളുണ്ട്. ഉറ്റവരെ തേടുന്നതിനിടെ ഭാഷയും ഒരു തടസ്സമാണ്. റോഡിമോനും മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. നമ്പര്‍: 9656443457.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category