kz´wteJI³
കൊച്ചി: അര്‍ഹതയുണ്ടായിട്ടും ഒന്നര പതിറ്റാണ്ടിലേറെയായി യുവാവിന് നീതി നിഷേധിച്ച കാനറാ ബാങ്കിനെ മാതൃകാപരമായി ശിക്ഷിച്ച് ഹൈക്കോടതി. ആശ്രിത നിയമനത്തിനായി കഴിഞ്ഞ 18 വര്‍ഷമായി കോടതി കയറി ഇറങ്ങേണ്ടി വന്ന യുവാവിന് കോടതി ചെലവിനത്തില്‍ പത്ത് ലക്ഷം രൂപയും ജോലിയും ഉടന്‍ നല്‍കണമെന്നാണ് കോടതി ഉത്തരവ്. കോടതി ചെലവായി യുവാവിന് അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയാണ് കാനറാ ബാങ്ക് പണി പാലും വെള്ളത്തില്‍ മേടിച്ചത്. മാത്രമല്ല അര്‍ഹതയുണ്ടായിട്ടും ജോലി നല്‍കാതെ അപ്പീല്‍ നല്കി നല്കി യുവാവിനെ അനാവശ്യമായി വട്ടം കറക്കിയതും കോടതിയെ ചൊടിപ്പിച്ചു. ഇതോടെ അപ്പീല്‍ തുക ഇരട്ടിയാക്കി കാനറാ ബാങ്കിനെ മാതൃകാ പരമായി ശിക്ഷിക്കുകയായിരുന്നു കോടതി.
അപ്പീല്‍ അവകാശത്തിന്റെ പേരില്‍ കോടതി വിധിയും മറികടന്ന് ഒന്നര പതിറ്റാണ്ടിലേറെ ആശ്രിത നിയമനം നിഷേധിക്കപ്പെട്ട അജിത്തിനാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ അനുകൂല വിധി. ഇതോടെ അപ്പീലിന് പോയ കാനറാ ബാങ്ക് വെട്ടിലാവുകയും ചെയ്തു. കഴിഞ്ഞ 18 വര്‍ഷമായി ആശ്രിത നിയമനം നിഷേധിക്കപ്പെട്ട യുവാവിനു ജോലിയും 5 ലക്ഷം രൂപ കോടതിച്ചെലവും നല്‍കണമെന്ന് ഹൈക്കോടതി സിംഗില്‍ ബഞ്ച് നേരത്തെ ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ കാനറാ ബാങ്ക് അപ്പീല്‍ നല്കി. കഴിഞ്ഞ 18 വര്‍ഷമായി അപ്പീലിന്റെ പേരില്‍ യുവാവിനെ വട്ടം ചുറ്റിക്കുകയും ചെയ്തു.
ഇതോടെ യുവാവിന് സബ് സ്റ്റാഫ് ആയി ജോലിയും 10 ലക്ഷം രൂപയും ഒരു മാസത്തിനകം ബാങ്ക് നല്‍കണമെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. രണ്ട് ഹര്‍ജികളില്‍ കോടതിയുടെ അനുകൂല ഉത്തരവ് ഉണ്ടായിട്ടും 18 വര്‍ഷമായി കക്ഷി തൊഴില്‍ രഹിതനായി തുടരുകയാണെന്നു വിലയിരുത്തിയാണ് കോടതി നടപടി. പ്രായപരിധി കഴിഞ്ഞെന്നും കുടുംത്തിന് പെന്ഷന് ലഭിക്കുന്നുണ്ടെന്നും തുടങ്ങി മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞാണ് കാനറാ ബാങ്ക് യുവാവിനെ 18 വര്‍ഷമായി വട്ടം ചുറ്റിച്ചത്.
ജോലിയിലിരിക്കെ 2001 ഡിസംബറില്‍ ഗോപാലക്യഷ്ണന്റെ മരണത്തെ തുടര്‍ന്നു മകന് കൊല്ലം അയത്തില്‍ ജി.കെ. അജിത്കുമാര്‍ 2002 ജനുവരിയില്‍ ആശ്രിത നിയമനത്തിന് അപേക്ഷ നല്‍കിയെങ്കിലും ബാങ്ക് തള്ളിയതാണു തര്‍ക്ക വിഷയം. പുനഃപരിശോധനാ ആവശ്യവും തള്ളി. തുടര്‍ന്നു ഹര്‍ജി നല്കിയപ്പോള് തീരുമാനം പുനഃപരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും പ്രായപരിധി കഴിഞ്ഞെന്ന കാരണത്താല്‍ വീണ്ടും തള്ളി. അപേക്ഷ നല്കുമ്പോള് നിയമന പ്രായ പരിധിയായ 26 കഴിഞ്ഞ് 8 മാസമാണു അജിത്തിന് കുടുതല്‍ ഉണ്ടായിരുന്നത്. തുടര്‍ന്നു അജിത്തും കുടുംബവും കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു നേടുകയായിരുന്നു. എന്നാല്‍ ജോലി നല്കാന് ബാങ്ക് തയ്യാറായില്ല.
കുടുംബ പെന്ഷന് ഉണ്ടെന്നും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കിയെന്നും ബാങ്ക് വാദിച്ചു. കുടുംബത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്നും മൂന്ന് സഹോദരിമാര്‍ വിവാഹിതരാണെന്നും ഹര്‍ജിക്കാരനു പ്രായം കടന്നുവെന്നുമുള്ള കാരണങ്ങളും നിരത്തി.
എന്നാല്‍, ആശ്രിത നിയമന കാര്യത്തില്‍ പ്രായപരിധിയില്‍ ഇളവ് ആകാമെന്ന വ്യവസ്ഥ ബാങ്ക് പരിഗണിച്ചല്ലെന്ന് കോടതി വ്യക്തമാക്കി. ആശ്രിത നിയമനത്തിന് അതിന്റെ വ്യവസ്ഥകള്‍ മാത്രം പിന്തുടര്ന്നാല് മതി. കുടുംബത്തിനു കിട്ടുന്ന പെന്‍ഷനും ആനുകൂല്യങ്ങളും കുടുംബത്തിന്റെ അംഗബലവും വിവാഹിതരുടെ എണ്ണവും മരിച്ച ജീവനക്കാരനു ബാക്കിയുള്ള സര്‍വീസ് കാലാവധിയും മറ്റും പ്രസക്തമല്ലെന്നും കോടതി വിധികള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.
18 വര്‍ഷമായി തൊഴില്‍ നിഷേധിക്കപ്പെട്ട ഹര്ജിക്കാരന് ഇപ്പോള്‍ 44 വയസ്സായി. അപ്പീല്‍ അവകാശം നീതി വൈകിപ്പിക്കാനുള്ള മാര്‍ഗമാക്കരുത്. അപ്പീല്‍ നല്‍കിയതിലൂടെ നിയമനം വീണ്ടും വൈകിച്ചു. ആശ്രിത നിയമന പദ്ധതി കുടുംബത്തിനു നല്കുന്ന വാഗ്ദാനം നിസ്സാര കാരണങ്ങളാല്‍ നിഷേധിച്ചു. മുന്‍പു നിര്‍ദേശിച്ചതിനു പുറമേ 5 ലക്ഷം കൂടി ചെലവു ചുമത്തുകയാണെന്ന് കോടതി വ്യക്തമാക്കി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam