1 GBP = 94.00 INR                       

BREAKING NEWS

ഫറോഖിലെ ഡിടിപി സെന്ററില്‍ ഒസ്യത്ത് തയ്യാറാക്കി; മറ്റൊരു രേഖയിലെ ഒപ്പിന്റെ ഭാഗം ചേര്‍ത്ത് വച്ച് പകര്‍പ്പെടുത്തു; തൊട്ടുമുകളില്‍ ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ച് ടോം തോമസ് എന്ന് എഴുതി ചേര്‍ത്തു; ഉപയോഗിച്ചത് വിരമിച്ച ശേഷം കണ്‍സള്‍ട്ടന്‍സി തുടങ്ങാന്‍ ടോം തോമസ് വാങ്ങിയ ടൈപ്പ് റൈറ്ററും; എന്‍ഐടിയിലെ പ്രഫസര്‍ കാര്‍ഡുണ്ടാക്കിയത് 2005ലും; വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയത് എന്‍ഐടി പരിസരത്തും; കൂടത്തായിയില്‍ ജോളിയുടെ ഗൂഢാലോചനക്കഥയില്‍ കൂടുതല്‍ വ്യക്തതയുമായി പൊലീസ്

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചത് എന്‍ഐടി പരിസരത്തെ കടയില്‍നിന്ന്. ടോം തോമസ് വധക്കേസുമായി ബന്ധപ്പെട്ട് എന്‍ഐടി പരിസരത്ത് നടത്തിയ തെളിവെടുപ്പിനിടെയാണ് ജോളി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കട വെളിപ്പെടുത്തിയത്. 2005-06 കാലത്താണ് കാര്‍ഡ് നിര്‍മ്മിച്ചതെന്ന് ജോളി സമ്മതിച്ചു. തന്റെ കളര്‍ഫോട്ടോയും വിവരങ്ങളും നല്‍കി. കടയിലെ ജീവനക്കാര്‍ എന്‍ഐടിയുടെ ലോഗോയടക്കം കൂട്ടിച്ചേര്‍ത്ത് കാര്‍ഡ് നിര്‍മ്മിച്ചെന്നും മൊഴിയിലുണ്ട്.

കടയിലെത്തിയ പൊലീസ് ജീവനക്കാരില്‍നിന്ന് വിവരം ശേഖരിച്ചു. കാര്‍ഡ് നിര്‍മ്മിച്ചകാലത്തെ ജീവനക്കാരല്ല ഇപ്പോള്‍ കടയിലുള്ളത്. അന്ന് ഉണ്ടായിരുന്നവരെ കണ്ടെത്തി ചോദ്യംചെയ്യും. കുറ്റ്യാടി സിഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോളിയെ എന്‍ഐടി പരിസരത്ത് തെളിവെടുപ്പിനെത്തിച്ചത്. ജോളി സ്ഥിരമായി എത്തിയിരുന്ന എന്‍ഐടി പരിസരത്ത് സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. കുന്നമംഗലത്തെ പുതുതലമുറ ബാങ്കില്‍ ജോളി അക്കൗണ്ട് തുടങ്ങിയിരുന്നു. ഈ അക്കൗണ്ടിന്റെ വിശദമായ സ്റ്റേറ്റ്മെന്റ് പരിശോധിക്കും.

കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ വ്യാജ ഒസ്യത്തുയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കൂടാതെ വ്യാജ ഒസ്യത്ത് തയ്യാറാക്കാനെന്ന് കരുതുന്ന ടൈപ്പ്റൈറ്ററും പെന്നാമറ്റത്തെ വീട്ടില്‍നിന്ന് അന്വേഷണസംഘം കണ്ടെത്തി. കൂടത്തായിയിലെ വീടിന്റെ സ്റ്റോര്‍മുറിയില്‍ ഒളിപ്പിച്ച ടൈപ്പ് റൈറ്റര്‍ ടോം തോമസ് വധം അന്വേഷിക്കുന്ന പൊലീസ് സംഘം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സ്വത്തുക്കള്‍ തട്ടിയെടുക്കാനാണു ടോം തോമസിനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ടോം തോമസിന്റെ പേരിലുള്ള വീടും 38 സെന്റ് പുരയിടവും മരണശേഷം മകന്‍ റോയ് തോമസിനും മരുമകള്‍ ജോളിക്കും അവകാശപ്പെട്ടതാണെന്ന വ്യാജ ഒസ്യത്തുകൊലപാതകത്തിനു മുന്‍പു ജോളി തയാറാക്കിയിരുന്നു. ഫറോക്കിലെ ഡിടിപി സെന്ററിലാണ് ഒസ്യത്ത് തയാറാക്കിയത്. ടോം തോമസ് നേരത്തേ ഒപ്പിട്ട മറ്റൊരു രേഖയിലെ ഒപ്പിന്റെ ഭാഗം മാത്രം വ്യാജ ഒസ്യത്തില്‍ ചേര്‍ത്തുവച്ച് ഇതിന്റെ പകര്‍പ്പെടുത്തു. ഈ പകര്‍പ്പില്‍ ഒപ്പിന്റെ തൊട്ടുമുകളില്‍ ടോം തോമസിന്റെ പേര് ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ച് രേഖപ്പെടുത്തുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആയി വിരമിച്ച ടോം തോമസിന് ടൈപ്പ് റൈറ്റിങ് അറിയാമായിരുന്നു.

വിരമിച്ച ശേഷം താമരശ്ശേരിയിയില്‍ തുടങ്ങിയ സര്‍വീസ് കണ്‍സല്‍റ്റന്‍സി സ്ഥാപനത്തില്‍ ഉപയോഗിക്കാനാണ് ടോം സ്വന്തമായി ടൈപ്പ് റൈറ്റര്‍ വാങ്ങിയത്. ടൈപ്പ് റൈറ്റര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ടോം തോമസ് തന്നെയാണ് ഒസ്യത്ത് തയാറാക്കിയതു മറ്റുള്ളവരെ വിശ്വസിപ്പിക്കാനാണു ജോളി ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ച് ടോമിന്റെ പേര് രേഖപ്പെടുത്തിയതെന്നു പൊലീസ് കരുതുന്നു. ഈ ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ച് ജോളി മറ്റെന്തെങ്കിലും വ്യാജരേഖകള്‍ തയാറാക്കിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതിനിടെ അന്നമ്മ വധക്കേസിലും ജോളി ജോസഫിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കൂടത്തായി കൊലപാതക പരമ്പരയില്‍ ആദ്യം കൊല്ലപ്പെട്ടത് പൊന്നാമറ്റം അന്നമ്മയാണ്. 2002ലാണ് ആദ്യ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തിയ വിഷം ഉള്ളില്‍ ചെന്നായിരുന്നു അന്നമ്മ കൊല്ലപ്പെട്ടത്. അന്നമ്മയുടെ മകന്‍ ടോം തോമസ് വധക്കേസില്‍ കസ്റ്റഡി കാലാവധി കഴിഞ്ഞ് റിമാന്റിലാണ് പ്രതിയായ ജോളി ജോസഫ്. ജോളിയുടെ അറസ്റ്റ് കോഴിക്കോട് ജില്ല ജയിലില്‍ എത്തിയായിരിക്കും രേഖപ്പെടുത്തുക. പേരമ്പ്ര സിഐക്കാണ് അന്നമ്മ വധക്കേസിലെ അന്വേഷണ ചുമതല.

അതിനിടെ റോയ് തോമസ് വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. താമശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു മേല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതും കോടതി തള്ളുകയായിരുന്നു. കൂടത്തായി കൊലപാതക പരമ്പയിലെ ആറ് മരണങ്ങളും വിഷം ഉള്ളില്‍ ചെന്ന്തന്നെയാണെന്നാണ് പൊലീസ് നിഗമനം. കേസന്വേഷണത്തിനായി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡാണ് ഈ നിഗമനത്തില്‍ എത്തിയത്. റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് നേരത്തെ വ്യക്തമായിരിക്കുന്നു. മറ്റ് അഞ്ചു പേരുടെയും ചികില്‍സാ റിപ്പോര്‍ട്ടുകള്‍, കഴിച്ച മരുന്നുകളുടെ പട്ടിക തുടങ്ങിയവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരുടെയും മരണം വിഷം ഉള്ളില്‍ ചെന്ന് തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുന്നത്.

കൊല്ലപ്പെട്ട സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവര്‍ക്ക് അപസ്മാരം ഉണ്ടായിരുന്നതായി ഭര്‍ത്താവ് ഷാജുവും ബന്ധുക്കളും പറഞ്ഞിരുന്നു. എന്നാല്‍ അപസ്മാരം മൂലം മരിക്കുന്ന സംഭവങ്ങള്‍ അപൂര്‍വ്വമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് പൊലീസിനെ അറിയിച്ചിരുന്നു. സിലിയെ നേരത്തേ സമാനലക്ഷണങ്ങളുമായി കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ രക്തത്തില്‍ വിഷത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ഇത് തെളിയിക്കുന്ന ചികിത്സ രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുമുണ്ട്.

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളി, മാത്യു, പ്രജികുമാര്‍ എന്നി മൂന്ന് പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. എല്ലാ കൊലപാതകങ്ങളും ജോളി തന്നെ നേരിട്ട് വിഷം നല്‍കി നടത്തുകയായിരുന്നെന്നാണ് പൊലീസിന്റെ ഇതുവരേയുള്ള കണ്ടെത്തല്‍. ഇതിനുള്ള തെളിവുകളുടെ ശേഖരണത്തിലാണ് പൊലീസ്. സയനൈഡ് എത്തിച്ച് നല്‍കി എന്ന കുറ്റമാണ് രണ്ടാംപ്രതി എംഎസ് മാത്യുവിന് നേരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ക്ക് നേരിട്ട് കൊലപാതകവുമായി ബന്ധമില്ലെന്നാണ് ഇതുവരെയുള്ള പൊലീസ് അന്വേഷണങ്ങളില്‍ വ്യക്തമാകുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category