1 GBP = 97.50 INR                       

BREAKING NEWS

പൊളിക്കല്‍ തുടങ്ങിയതു മുതല്‍ വീടുകളിലേക്ക് കെട്ടിട ഭാഗങ്ങള്‍ വീണു തുടങ്ങി; സ്ഫോടന ശേഷം വീടുണ്ടാകുമോ എന്നു പോലും അറിയില്ലെന്ന് സമീപവാസികള്‍; പരിഹാരത്തിന് 30 മീറ്റര്‍ ഉയരത്തില്‍ മറകെട്ടാന്‍ നിര്‍ദ്ദേശിച്ച് മന്ത്രി മൊയ്തീന്‍; സമീപവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും; 246 ഫ്ളാറ്റ് ഉടമകള്‍ക്ക് ഇതുവരെ നല്‍കിയത് 61.5 കോടി; പൊളിക്കലിനുള്ള നിയന്ത്രിത സ്ഫോടനം ജനുവരി 11ന് തന്നെ; മരടില്‍ നാട്ടുകാരെ പിണക്കാതിരിക്കാന്‍ കരുതലോടെ സര്‍ക്കാര്‍

Britishmalayali
kz´wteJI³

കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കുക സമീപവാസികള്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ. ഇതിനായി സുരക്ഷ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സമീപവാസികള്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കും. സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദ്ദേശിച്ച മരടിലെ ഫ്ളാറ്റുകളുടെ ഉടമകളില്‍ 92.5% പേര്‍ക്ക് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ സമിതി ഇടക്കാല നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. 246 ഫ്ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ വീതം 61.5 കോടി രൂപയാണു ഇതുവരെ അനുവദിച്ചത്. അപേക്ഷ നല്‍കിയവരില്‍ 20 ഫ്ളാറ്റ് ഉടമകള്‍ക്കു മാത്രമാണ് ഇനി നഷ്ട പരിഹാരം അനുവദിക്കാനുള്ളത്. ഈ അപേക്ഷകള്‍ സമിതിയുടെ പരിഗണനയിലാണ്.

മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം എല്ലാ വശങ്ങളും ചര്‍ച്ച ചെയ്തു. ഫ്ളാറ്റിന്റെ സമീപത്തു താമസിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനായി പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ഫ്ളാറ്റിലെ ചുമരുകളും മറ്റും പൊളിച്ചു തുടങ്ങിയപ്പോള്‍ തന്നെ സമീപത്തെ വീടുകളിലേക്ക് കല്ലുകളും മറ്റും വീഴുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. ഇത് പരിഹരിക്കാന്‍ 30 മീറ്റര്‍ ഉയരത്തില്‍ മറ കെട്ടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട സമീപവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ 4 സീനിയര്‍ എന്‍ജിനീയര്‍മാരെ നിയമിക്കും. തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി മരടിലെ ഹോളി ഫെയ്ത് എച് ടു ഒ,ആല്‍ഫ വെഞ്ചേഴ്‌സ്,ജെയിന്‍ ഹൗസിങ്,ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റു സമുച്ചയങ്ങളാണ് പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ടത്.ഇതേ തുടര്‍ന്ന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു. ജനുവരി 11 ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നാലു ഫ്‌ളാറ്റു സമുച്ചയങ്ങളും പൂര്‍ണമായും പൊളിക്കും.

നെട്ടൂരിലെ ആല്‍ഫ ടവറിനു സമീപത്തെ വീടുകളാണ് കൂടുതല്‍ അപകട ഭീഷണി നേരിടുന്നത്. രണ്ടു ടവറുകള്‍ക്ക് ചുറ്റുമായി നിരവധി വീടുകളാണ് ഉള്ളത്. അതീവ അപകടമേഖലയായ 50 മീറ്റര്‍ ചുറ്റളവില്‍ കൂടുതല്‍ പേരെ ഒഴിപ്പിക്കേണ്ടി വരുന്നതും ഇവിടെ തന്നെയാണ്. സ്ഫോടനത്തിനു മുന്നോടിയായുള്ള പൊളിക്കല്‍ തുടങ്ങിയതു മുതല്‍ വീടുകളിലേക്ക് കെട്ടിട ഭാഗങ്ങള്‍ വീണു തുടങ്ങി. സ്ഫോടന ശേഷം വീടുണ്ടാകുമോ എന്നു പോലും അറിയില്ലെന്ന് സമീപവാസികള്‍ പറയുന്നു. മരട് ഫ്ളാറ്റുകള്‍ സ്ഫോടനത്തില്‍ തകര്‍ക്കുവാനുള്ള പദ്ധതികള്‍ മുന്നോട്ടു പോകുമ്പോഴും നാട്ടുകാരുടെ ആശങ്കകള്‍ ഒഴിയുന്നില്ല. ചുറ്റുപാടുമുള്ള വീടുകള്‍ എത്രകണ്ട് സുരക്ഷിതമാണെന്ന് ആരും ഇവരോട് ഇതുവരെ വിശദീകരിച്ചിട്ടില്ല. പ്രാഥമികമായ പൊളിക്കല്‍ നടക്കുമ്പോള്‍ പോലും കെട്ടിട ഭാഗങ്ങള്‍ സമീപത്തെ വീടുകളിലേക്ക് തെറിച്ചു വീഴുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് ഇന്‍ഷുറന്‍സും മറ്റും ഏര്‍പ്പെടുത്തുന്നത്.


മരട് ഫ്ളാറ്റിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിഡിയോ ചിത്രീകരണം ഇന്ന് ആരംഭിക്കും. ആദ്യ ഘട്ടമായി 50 മീറ്റര്‍ പരിധിയിലാണു വിഡിയോ ചിത്രീകരണം നടത്തുക. രണ്ടാം ഘട്ടമായി അടുത്ത 50 മീറ്റര്‍ പരിധിയിലുള്ള കെട്ടിടങ്ങളുടെയും മറ്റും ചിത്രങ്ങള്‍ എടുക്കും. 100 മീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നാണു സൂചന. ഇന്‍ഷുറന്‍സ് കമ്പനിയുമായി ഇതുവരെയും കരാറില്‍ ഒപ്പുവച്ചിട്ടില്ല. 50 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍, താമസക്കാര്‍, പക്ഷിമൃഗാദികള്‍, മരങ്ങള്‍, കൃഷി, ശുദ്ധജല സ്രോതസ്സുകള്‍, മറ്റ് സ്ഥാവര ജംഗമ വസ്തുക്കള്‍ എന്നിവയാണു വിഡിയോയില്‍ ചിത്രീകരിക്കുക.

ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ സമിതി പരിശോധിക്കുന്നതില്‍ ഇതില്‍ 6 അപേക്ഷകള്‍ ബില്‍ഡര്‍മാരുടെ ബന്ധുക്കളുടേതാണ്. 11 ഉടമകള്‍ക്കു വിലയാധാരമോ, രജിസ്റ്റര്‍ ചെയ്ത കരാറുകളോ ഇല്ല. മറ്റ് 3 ഉടമകളുടെ അപേക്ഷകളില്‍ നഷ്ടപരിഹാര നിര്‍ണയ സമിതി കൂടുതല്‍ രേഖകള്‍ തേടിയിട്ടുണ്ട്. ഫ്ളാറ്റിന് അഡ്വാന്‍സായി കുറഞ്ഞ തുക നല്‍കിയവരും 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പൊളിക്കുന്ന ഫ്ളാറ്റ് സമുച്ചയങ്ങളിലായി മൊത്തം 339 അപ്പാര്‍ട്മെന്റുകളുണ്ട്. ഇതില്‍ 53 എണ്ണം വിറ്റു പോയിട്ടില്ല. ബാക്കിയുള്ള 286 അപ്പാര്‍ട്മെന്റുകള്‍ക്കാണു നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുള്ളത്. ഇവയില്‍ 7 എണ്ണവുമായി ബന്ധപ്പെട്ട് ക്ലെയിം അപേക്ഷകള്‍ ഇതുവരെയും മരട് നഗരസഭയ്ക്കു ലഭിച്ചിട്ടില്ല. കഴിഞ്ഞ15 ആയിരുന്നു അപേക്ഷ നല്‍കാനുള്ള അവസാന തീയതി. 279 അപ്പാര്‍ട്മെന്റുകള്‍ക്കായി 266 ഉടമകളാണ് ഇതുവരെ ക്ലെയിം അപേക്ഷ നല്‍കിയിട്ടുള്ളത്.

മരടില്‍ തീരദേശ നിയമം ലംഘിച്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ച കേസില്‍ ഫ്്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഒത്താശ ചെയ്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടി ഇന്നലെ കീഴടങ്ങിയിരുന്നു. മരട് ഗ്രാമപഞ്ചായത്ത് മുന്‍ ജീവനക്കാരന്‍ ജയറാം നായിക് ആണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ ഡിസംബര്‍ മൂന്നു വരെ കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇയാളെ മൂവാറ്റുപുഴ സബ് ജയിലില്‍ അടച്ചു.കേസില്‍ പ്രതിയാക്കപ്പെട്ടതോടെ ജയറാം നായിക് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അപേക്ഷ തള്ളിയ കോടതി ഇയാളോട് കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്നാണ് ഇയാള്‍ കോടതിയില്‍ നേരിട്ട് കീഴടങ്ങിയത്. പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ മൂന്നു പ്രതികളെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഒരു ഫ്ളാറ്റ് നിര്‍മ്മാതാവ് നേരത്തെ കീഴടങ്ങി. ജയറാം നായിക് കൂടി കീഴടങ്ങിയതോടെ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്നവരുടെ എണ്ണം അഞ്ചായി.

ആല്‍ഫ വെഞ്ചേഴ്സ് ഉടമ പോള്‍ രാജ്, ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ഡയറക്ടര്‍ സാനി ഫ്രാന്‍സിസ്, മരട് ഗ്രാമപഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫ്, മരട് പഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരാണ് ജയറാം നായികിനെ കൂടാതെ മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരുന്നത്. രണ്ടു കേസുകളിലായാണ് ഇവര്‍ അറസ്റ്റിലായത്. ആല്‍ഫ വെഞ്ചേഴ്സ് ഉടമ പോള്‍ രാജാണ് നേരത്തെ കീഴടങ്ങിയ ഒരാള്‍. നാലുപേരെയും നേരത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. മുഹമ്മദ് അഷറഫ്, പി.ഇ. ജോസഫ്, ജയറാം നായിക് എന്നിവരെ രണ്ടു കേസുകളിലും പ്രതി ചേര്‍ത്തിട്ടുണ്ട്.

തീരദേശ പരിപാലന നിയമവും തണ്ണീര്‍ത്തട നിയമവും ലംഘിക്കുന്നതിന് ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് മരട് ഗ്രാമപഞ്ചായത്ത് മുന്‍ ജീവനക്കാരായ മൂവരും ഒത്താശ ചെയ്തെന്നാണ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതോടെ ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് പുറമെ ഈ മൂന്നു ജീവനക്കാരേയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category