1 GBP = 94.00 INR                       

BREAKING NEWS

ഒബിസി ക്വാട്ടയില്‍ കയറാന്‍ തലശ്ശേരി സബ് കളക്ടര്‍ സമര്‍പ്പിച്ചത് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റെന്ന് എറണാകുളം ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക്; തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന വ്യക്തിയുടേത് വ്യാജ ആരോപണമെന്ന ആസിഫ് കെ യൂസഫ് ഐഎഎസിന്റെ വാദങ്ങള്‍ തള്ളി എസ് സുഹാസിന്റെ കണ്ടെത്തലുകള്‍; യുപിഎസ് സിക്ക് മുന്നില്‍ നല്‍കിയത് വ്യാജ വരുമാനം; ക്രീമിലെയര്‍ ഒഴിവാക്കാനുള്ള കള്ളക്കളിയില്‍ ആസിഫിന് സിവില്‍ സര്‍വ്വീസ് നഷ്ടമാകും

Britishmalayali
kz´wteJI³

കൊച്ചി: വ്യാജരേഖ നല്‍കി ഐഎഎസ് നേടിയെന്ന പരാതിയി ന്മേല്‍ തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് കുടുങ്ങും. എറണാകുളം ജില്ലാ കളക്ടര്‍ സുഹാസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആസിഫിന് എതിരാണ്. ഇതോടെ ആസിഫിന് ഐഎഎസ് നഷ്ടമാകാനുള്ള സാധ്യത കൂടുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഇത് ഇനി കേന്ദ്ര സര്‍ക്കാരിന് കൈമാറും. കേന്ദ്രമാകും നടപടി എടുക്കുക.

കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം പരാതി അന്വേഷിക്കാന്‍ എറണാകുളം ജില്ലാ കലക്ടറെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ആസിഫ് വാര്‍ഷിക വരുമാനം തെറ്റായി കാണിച്ചെന്ന് കണയന്നൂര്‍ തഹസില്‍ദാര്‍ എറണാകുളം ജില്ല കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാതാപിതാക്കള്‍ക്ക് പാന്‍ കാര്‍ഡില്ലെന്നും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാറില്ലെന്നുമാണ് ആസിഫ് അപേക്ഷാ ഫോമില്‍ രേഖപ്പെടുത്തിയത്. ഇതും തെറ്റാണെന്ന് തഹസില്‍ദാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാണ് ആസിഫിന് കുരുക്കാകുന്നത്.

2015 സിവില്‍ സര്‍വീസ് പരീക്ഷയില്‍ 215ാം റാങ്കുകാരനായ ആസിഫ് ഒബിസി ക്വോട്ടയില്‍ കടന്നുകൂടാന്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്നാണ് ആരോപണം. യുപിഎസ്സിക്കു സമര്‍പ്പിച്ച അപേക്ഷാഫോമില്‍ മാതാപിതാക്കള്‍ക്കു പാന്‍കാര്‍ഡ് ഇല്ലെന്നും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തി. ഇയാള്‍ സമര്‍പ്പിച്ച അപേക്ഷാഫോമില്‍ 2012-13ല്‍ 1.8 ലക്ഷവും, 2013-14ല്‍ 1.9 ലക്ഷവും, 2014-15ല്‍ 2.4 ലക്ഷവുമാണു വരുമാനം. അന്നു മേല്‍ത്തട്ട് പരിധി ആറു ലക്ഷം രൂപയായിരുന്നു.

എറണാകുളം കലക്ടറുടെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാര്‍ നല്‍കിയ കുടുംബത്തിന്റെ 2012-17ലെ വാര്‍ഷിക വരുമാനം 21,80,967 രൂപയാണ്. 2013-14ല്‍ ഇതു 23,05,100 രൂപയും 2014-15ല്‍ 28,71,375 രൂപയുമാണ്. ഇതുപ്രകാരം ഇയാള്‍ നല്‍കിയ നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും അസാധുവാകും. അങ്ങനെ അസാധുവായാല്‍ ഒബിസി നോണ്‍ ക്രിമിലെയര്‍ പദവിയില്‍ ലഭിച്ച സിവില്‍ സര്‍വീസ് റാങ്കും അസാധുവാകും. യുപിഎസ്സിക്കു തെറ്റായ വിവരങ്ങള്‍ നല്‍കിയതിനു ശിക്ഷാനടപടികളും നേരിടേണ്ടി വരും.

കഴിഞ്ഞ ജൂണിലാണ് കേന്ദ്ര പഴ്സനല്‍ മന്ത്രാലയം ഇദ്ദേഹത്തിനതിരെ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു കത്തയച്ചത്. ഒബിസി നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു തെളിയിക്കുന്ന രേഖകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്നും അണ്ടര്‍ സെക്രട്ടറി എസ്.കെ.വര്‍മ ഒപ്പുവച്ച കത്തില്‍ പറയുന്നു. അപേക്ഷകന്‍ സമര്‍പ്പിച്ച ഒബിസി സര്‍ട്ടിഫിക്കറ്റിന്റെയും (നമ്പര്‍ 4601/2015/എഎസ്) ആദായനികുതി സര്‍ട്ടിഫിക്കറ്റിന്റെയും (നമ്പര്‍ 4549/2016/എഎസ്) നിജസ്ഥിതി കണ്ടെത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒരു വര്‍ഷമെങ്കിലും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയുടെ താഴെ ആയിരിക്കണമെന്നാണ് ഒബിസി കാറ്റഗറിയുടെ മാനദണ്ഡം. എന്നാല്‍ ആസിഫ് നല്‍കിയത് തെറ്റായ വിവരങ്ങളാണെന്ന് രേഖകള്‍ തെളിയിക്കുന്നു. എറണാകുളം കളക്ടര്‍ക്ക് കണയന്നൂര്‍ തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് ഇതിന് തെളിവായിരുന്നു. 2012-13 സാമ്പത്തിക വര്‍ഷം കുടുംബത്തിന്റെ വാര്‍ഷിക വരുമാനമായി ആസിഫ് കാണിച്ചത് 1,80,000 രൂപ. ആദായ നികുതി റിട്ടേണ്‍സ് പ്രകാരം യഥാര്‍ത്ഥ വരുമാനം 21 ലക്ഷം രൂപയിലേറെയാണ്. അടുത്ത വര്‍ഷം 1,90,000 രൂപയാണ് വാര്‍ഷിക വരുമാനമായി കാണിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ വരുമാനം 23 ലക്ഷം രൂപയിലേറെയെന്ന് തഹസില്‍ദാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014-15 വര്‍ഷം 2,40,000 രൂപയാണ് അപേക്ഷയില്‍ കാണിച്ചിരിക്കുന്നത്. യഥാര്‍ത്ഥ വരുമാനം 28 ലക്ഷം രൂപയിലേറെയും. രക്ഷിതാക്കള്‍ക്ക് പാന്‍കാര്‍ഡില്ലെന്നും ആദായ നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാറില്ലെന്നുമാണ് ആസിഫ് അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. അതും തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.

ജാതി സംവരണത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ഒടുവില്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിയുകയും ചെയ്ത കേസുകളില്‍ പലര്‍ക്കും പദവികള്‍ നഷ്ടമായ സാഹചര്യത്തില്‍ ഒരു പരിഗണനയും ആസിഫിന് ലഭിക്കാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് ഉന്നത ഐഎഎസ് വൃത്തങ്ങള്‍ മറുനാടനോട് വിരല്‍ ചൂണ്ടിയത്. വരുമാന സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നു വന്നാല്‍ ക്രീമിലെയര്‍ ആനുകൂല്യം ആസിഫിന് നഷ്ടമാകും. അപ്പോള്‍ ഐഎസ് പദവി തന്നെ നഷ്ടമാകും. എസ്സി,എസ്ടി അല്ലാത്ത ഒരാള്‍ എസ് സിഎസ്ടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി തേടുന്നത് പോലെ തന്നെയാണ് വ്യാജവരുമാന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നതും. രണ്ടും ഒരേ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണ്. പലര്‍ക്കും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് പ്രശ്‌നത്തില്‍ ഐഎഎസ്-ഐപിഎസ് നഷ്ടമായിട്ടുണ്ട്. ഈ പാശ്ചാത്തലത്തിലാണ് ആസിഫിനെതിരെയും ശക്തമായ നടപടികള്‍ കേന്ദ്ര പെഴ്‌സണല്‍മന്ത്രാലയത്തില്‍ നിന്നും വരാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നത്. .

വ്യാജ സര്‍ട്ടിഫിക്കറ്റ് വഴി സംവരണ ആനുകൂല്യമാണ് ആസിഫ് നേടിയെടുത്തത്. തെറ്റായ ആനുകൂല്യത്തിന്റെ വഴിയെയാണ് ആസിഫ് ഐഎഎസ് നേടിയത് എന്നാണ് വ്യക്തമാകുന്നത്. അതിനാല്‍ ആനുകൂല്യത്തിനു അര്‍ഹതയില്ലെന്ന് തെളിഞ്ഞാല്‍ പോകുന്നത് ഐഎഎസ് പദവി തന്നെയാണ്. 2015ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആസിഫ് 215ാം റാങ്കുകാരനാണ്. 2016ലാണ് കേരളാ കെഡറില്‍ ആസിഫ് നിയമിതനാകുന്നത്. ആസിഫിനോട് 25ന് എറണാകുളം കലക്ടറുടെ മുന്നില്‍ ഹിയറിങ്ങിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കണയന്നൂര്‍ താലൂക്ക് ഓഫീസറുടെ റിപ്പോര്‍ട്ട് ശക്തമായി തന്നെ ആസിഫിനെതിരെ വിരല്‍ ചൂണ്ടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആസിഫിനെതിരെ ശക്തമായ നടപടികള്‍ക്കാണ് സാധ്യത വരുന്നത്. സബ് കളക്ടറോട് 25ന് എറണാകുളം കലക്ടറുടെ മുന്നില്‍ ഹിയറിങ്ങിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പിന്നാക്ക വിഭാഗത്തിന്റെ മേല്‍ത്തട്ട് (ക്രീമിലെയര്‍) ഒഴിവാക്കാന്‍ വരുമാനം കുറച്ചു കാണിച്ചെന്നും വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നുമാണു ഇപ്പോള്‍ കണ്ടെത്തപ്പെട്ടത്. മാതാപിതാക്കള്‍ക്കു പാന്‍കാര്‍ഡ് ഇല്ലെന്നും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും അപേക്ഷാ ഫോമില്‍ രേഖപ്പെടുത്തിയിരുന്നു. ഇതു രണ്ടും തെറ്റെന്നാണു കണ്ടെത്തല്‍.

ശിക്ഷണ നടപടികള്‍ എന്ന് പറഞ്ഞാല്‍ സര്‍വീസില്‍ നിന്നും നീക്കല്‍ തന്നെയാണ്. വ്യാജജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് കാരണം ഓള്‍ ഇന്ത്യാ തലത്തില്‍ ഒട്ടുവളരെ പേര്‍ക്ക് ഐഎഎസ്-ഐപിഎസ് പദവികള്‍ നഷ്ടമായിട്ടുണ്ട്. ആ നഷ്ടമാകല്‍ പട്ടികയിലെ ഒടുവിലത്തെ പേരുകാരനാകും തലശ്ശേരി സബ് കലക്ടര്‍ ആസിഫ്.കെ.യൂസഫ് എന്ന് തന്നെയാണ് ലഭിക്കുന്ന വിവരങ്ങള്‍.

 

വ്യാജവരുമാന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ആസിഫ്. കെ. യൂസഫിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:

 

എന്നെക്കുറിച്ച് ഉയര്‍ന്ന ഒരു പരാതിയില്‍ ഉള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരാള്‍ എനിക്ക് എതിരെ നല്‍കിയ പരാതിയാണ് നിലവിലുള്ളത്. വരുമാന സര്‍ട്ടിഫിക്കറ്റ് പ്രശ്‌നത്തില്‍ അന്വേഷണം വന്നാല്‍ എനിക്ക് ഒരു കുഴപ്പവും വരില്ല-തലശ്ശേരി സബ് കലക്ടര്‍ ആസിഫ്.കെ.യൂസഫ് മറുനാടന്‍ മലയാളിയോട് നേരത്തെ പ്രതികരിച്ചിരുന്നു. എന്നെ ഹരാസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ വാര്‍ത്ത വഴി എന്നെ ഹരാസ് ചെയ്യുകയാണെന്നും നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ എറണാകുളം കളക്ടറുടെ റിപ്പോര്‍ട്ട് എതിരാകുമ്പോള്‍ ആസിഫിന് കുരുക്ക് മുറുകും.

തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന ഒരു വ്യക്തിയാണ് എനിക്കെതിരെ പരാതിയുമായി വന്നത്. തിരുവനന്തപുരത്ത് ഐഎഎസിന് പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ നില നിന്ന ഒരു പ്രശ്‌നമാണത്. പരാതിയില്‍ അന്വേഷണം നടന്നാല്‍ അത് എന്നെ ദോഷകരമായി ബാധിക്കുന്നില്ല. ആറു ലക്ഷം രൂപ വാര്‍ഷിക വരുമാനം വന്നാലാണ് പിന്നോക്ക വിഭാഗത്തിന്റെ ക്രീമിലെയര്‍ ഒഴിവാക്കാന്‍ വരുമാനം ആറു ലക്ഷത്തില്‍ താഴെ വരണം. എനിക്ക് നിയമനം ലഭിക്കുന്നതിന് മുന്‍പുള്ള ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപയാണ് വാര്‍ഷിക വരുമാനം. അതുകൊണ്ട് തന്നെ പിന്നോക്ക വിഭാഗത്തിനുള്ള സംവരണത്തിനു ഞാന്‍ അര്‍ഹനാണെന്നായിരുന്നു മുമ്പ് ആസിഫ് ഉയര്‍ത്തിയ വാദം.

എല്ലാം യുപിഎസ്സി വെരിഫൈ ചെയ്തതാണ്. ഇപ്പോള്‍ ക്രീമിലെയര്‍ പരിധി എട്ടു ലക്ഷമാണ്. എക്‌സാം പാസാകുന്നതിനു രണ്ടു വര്‍ഷം മുന്‍പാണ് അപേക്ഷ നല്‍കുന്നത്. അപ്പോയിന്റ് ചെയ്യുന്ന സമയത്ത് ക്വാളിഫൈ ആണോ എന്ന് വെരിഫൈ ചെയ്തിട്ടുണ്ട്. അപേക്ഷ നല്‍കുന്ന സമയത്ത് ഞാന്‍ ക്വാളിഫൈഡ് അല്ല എന്ന് പറഞ്ഞാണ് പരാതി നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പരാതിയില്‍ കഴമ്പില്ല. പരാതി വന്നപ്പോള്‍ ആ പരാതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. പരാതി നല്‍കി അത് വാര്‍ത്തയാക്കുന്ന പരിപാടിയാണ് നടക്കുന്നത്. ഇരുപത് ലക്ഷം ഒക്കെ വാര്‍ഷിക വരുമാനമുണ്ട്. പക്ഷെ ഒരു വര്‍ഷം ആറു ലക്ഷത്തില്‍ താഴെയായിരുന്നു. ഇത് മാത്രം ശ്രദ്ധിച്ചാല്‍ മതി. ഒരു വര്‍ഷം വരുമാനം ആറു ലക്ഷത്തില്‍ താഴെയുണ്ടെന്നായിരുന്നു ആസിഫിന്റെ വാദം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category