1 GBP = 93.35 INR                       

BREAKING NEWS

50 ലക്ഷം തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയ്ക്ക് വേണ്ടി ഭരണ നിര്‍വ്വഹണത്തിന് വേണ്ടി പ്രത്യേകനിയമം കൊണ്ടുവന്നു കൂടേ? മറ്റു ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യാന്‍ പാടില്ല; പന്തളം കൊട്ടാരം നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിനോട് ഇന്ന് തന്നെ മറുപടി തേടി സുപ്രീംകോടതി; ശബരിമല യുവതീപ്രവേശന വിധിയില്‍ മാറ്റമുണ്ടായാല്‍ യുവതികളെ എങ്ങനെ ക്ഷേത്രജീവനക്കാരായി നിയമിക്കാന്‍ സാധിക്കുമെന്നും കോടതിയുടെ ചോദ്യം; ജസ്റ്റിസ് രമണയുടെ നിര്‍ണായക പരാമര്‍ശങ്ങള്‍ സര്‍ക്കാറിന് വന്‍തലവേദന

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ ഭരണ നിര്‍വ്വഹണത്തിന് വേണ്ടി മാത്രം പ്രത്യേകം നിയമം കൊണ്ടുവന്നു കൂടേയെന്ന് സംസ്ഥാന സര്‍ക്കാറിനോട് സുപ്രീംകോടതി. 50 ലക്ഷം തീര്‍ത്ഥാടകള്‍ എത്തുന്ന ക്ഷേത്രമെന്ന നിലയില്‍ ശബരിമല പ്രത്യേക പരിഗണന ആഗ്രഹിക്കുന്നില്ലേ എന്ന ചോദ്യമാണ് കോടതി സര്‍ക്കാറിനോട് ഉന്നയിച്ചത്. വന്‍തോതില്‍ തീര്‍ത്ഥാടകള്‍ എത്തുന്ന ക്ഷേത്രം എന്ന നിലയില്‍ ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യാന്‍ പാടില്ലെന്നും പന്തളം രാജകൊട്ടാരം നല്‍കിയ ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതി പറഞ്ഞു.

ജസ്റ്റിസ് രമണയാണ് സര്‍ക്കാറിനോട് ഈ വിഷയത്തില്‍ സര്‍ക്കാറിനോട് കൂടുതല്‍ അഭിപ്രായം തേടിയത്. എത്ര ലക്ഷം പേര്‍ ശബരിമലയില്‍ എത്തുന്നുണ്ട് എന്ന ചോദ്യമാണ് ദേവസ്വം ബോര്‍ഡിനോട് ജസ്റ്റിസ് രമണ ചോദിച്ചത്. പത്ത് ലക്ഷം പേര്‍ എത്തുന്നു എന്ന മറുപടിയും ബോര്‍ഡ് നല്‍കി. എന്നാല്‍, പത്തല്ല, അമ്പത് ലക്ഷം പേര്‍ എത്തുന്നുണ്ട് എന്നാണ് പന്തളം രാജകൊട്ടാരം മറുപടി നല്‍കിയത്. ഇത് മുഖവിലയ്‌ക്കെടുത്താണ് കോടതി സര്‍ക്കാറിനോട് അഭിപ്രായം ആരാഞ്ഞത്. ജയമാല കേസുമായി ബന്ധപ്പെട്ട വിധിയില്‍ പന്തളം രാജാകൊട്ടാരത്തിന് എതിരായ പരാമര്‍ശങ്ങള്‍ കടന്നു കൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ക്ഷേത്രത്തിലെ ഭരണനിര്‍വ്വഹണത്തെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നത്.

ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തിനായി പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത് പ്രകാരം എന്താണ് പ്രത്യേക സംവിധാനം ഏതാനെന്ന് കോടതി ചോദിച്ചു. നേരത്തെ ഭരണ നിര്‍വ്വഹണത്തിനായുള്ള കരട് സംവിധാനത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതോടെ ഈ വിഷയത്തില്‍ സുപ്രീം കോടതി കൂടുതല്‍ പരിശോധന നടത്തി. കരടില്‍ മൂന്നിലൊന്ന് സ്ത്രീസംവരണം നല്‍കിയതില്‍ സംശയമുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു.


ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി എതിരായാല്‍ യുവതികളായ ജീവനക്കാരെ ശബരിമലയില്‍ നിയമിക്കാന്‍ സാധിക്കുകയെന്ന് ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചു. ലിംഗ നീതി ഉറപ്പു വരുത്തണം എന്നും ഭരണസംവിധാനം മികച്ചതാക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണ്ട എന്ന ഉത്തരവിടുകയാണെങ്കില്‍ ഇത് പ്രായോഗികമാവുകയെന്നും, ഭരണസമിതിയിലെ വനിതകള്‍ക്ക് ശബരിമലയിലെത്താന്‍ കഴിയുകയെന്നും ചോദിച്ചത്. സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജി. പ്രകാശ് ലിംഗനീതിയാണ് തങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്ന സര്‍ക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ പ്രത്യേക നിയമം സംബന്ധിച്ച് തനിക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കൂടുതലായി അറിയേണ്ടതായിട്ടുണ്ടെന്ന് പറഞ്ഞ ജസ്റ്റിസ് രമണ, കേസ് ഇന്നുതന്നെ പരിഗണിക്കുന്നതിനായി മാറ്റി വച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ജെ.ബി ഗുപ്തയോട് ഹാജരാകുവാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. കേസ് പരിഗണിച്ചപ്പോള്‍ തന്നെ ജസ്റ്റിസ് രമണ ആദ്യം പറഞ്ഞ വാചകം 100 വര്‍ഷം കാത്തിരുന്നാലും സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തില്ല എന്നാണ്. കേസ് മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്.

നേരത്തെ യുവതീ പ്രവേശം അനുവദിക്കുന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും വ്യാഴാഴ്ചത്തെ സുപ്രീം കോടതി വിധി സ്റ്റേയ്ക്ക് തുല്യമായി കരുതാമെന്ന് സര്‍ക്കാരിന് എ.ജി.യുടെ നിയമോപദേശം ലഭിച്ചിരുന്നു. അന്തിമ വിധി വരും വരെ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിലയിലുള്ള നിയമോപദേശമാണ് ലഭിച്ചത്. അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയാണ് നിയമോപദേശം നല്‍കിയത്. നിയമ സെക്രട്ടറി, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത എന്നിവരോടും സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു.

ഇപ്പോഴത്തെ സുപ്രീംകോടതി പരാമര്‍ശത്തോടെ യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാറിന് കൂടുതല്‍ വ്യക്തത കൈവന്നിട്ടുണ്ട്. ഭരണഘടനാ ബെഞ്ചിന് വിട്ട വിധിയില്‍ മാറ്റം വരുമോ എന്ന ചോദ്യത്തോടെ സാങ്കേതിക സ്റ്റേയെന്ന സര്‍ക്കാര്‍വാദം ശരിവെക്കുന്ന വിധത്തിലാകും കാര്യങ്ങള്‍. അതിനിടെ ശബരിമല വരുമാനത്തില്‍ ഇക്കുറി വന്‍ വര്‍ദ്ധനവെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുകയുണ്ടായി. തീര്‍ത്ഥാടനം തുടങ്ങി രണ്ട് ദിവസം പിന്നിടുമ്പോള്‍ സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. നടവരവ് ,അപ്പം, അരവണ, കടകളില്‍ നിന്നുള്ള വരുമാനം എന്നിവയിലെ വരവ് സംബന്ധിച്ച കണക്കാണ് ദേവസ്വം ബോര്‍ഡ് പുറത്തുവിട്ടത്. അദ്യ ദിവസത്തെ വരുമാനം 3 കോടി 32 ലക്ഷം രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.28 ലക്ഷം രൂപയുടെ വര്‍ധനവാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ത്ഥാടകര്‍ കൂടുതലായി ദര്‍ശനത്തിനെത്തുന്നുണ്ട്. ഇതും വരുമാന വര്‍ധനവിന് കാരണമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category