1 GBP = 92.80 INR                       

BREAKING NEWS

ചേട്ടന്‍ ചൈനീസ് പക്ഷപാതിയായതിനാല്‍ ഇന്ത്യയ്ക്ക് ആശങ്കയെന്ന് തിരിച്ചറിഞ്ഞതോടെ ആദ്യം ഇന്ത്യയുടെ സുഹൃത്താകാന്‍ ഉറച്ച് പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ്; ഗോതബയ രാജപക്ഷെയുടെ ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്ക് തന്നെ; പുതിയ പ്രസിഡന്റ് ഇന്ത്യക്ക് തിരിച്ചടിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ മോദിയുടെ മറ്റൊരു നയതന്ത്ര വിജയം കൂടി

Britishmalayali
kz´wteJI³

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിങ്കളാഴ്ച അധികാരമേറ്റ ഗോതബയ രാജപക്ഷെ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണിത്. ഗോതബയ രാജപക്ഷെയുടെ ചേട്ടന്‍ മഹീന്ദ്ര രാജപക്ഷെയ്ക്ക് താല്‍പ്പര്യം ചൈനയോടാണ്. അതുകൊണ്ട് തന്നെ ഗോതബയയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് പ്രാധാന്യം ഏറെയാണ്. ശ്രീലങ്കയെ ഇന്ത്യയോട് ചേര്‍ത്ത് നിര്‍ത്തുന്ന നയതന്ത്ര ഇടപെടല്‍ നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.

ഈ 29-ന് ലങ്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു. പുതിയ പ്രസിഡന്റ് ചുമതലയേറ്റ വേളയില്‍ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനെത്തിയതാണ് മുന്‍ വിദേശകാര്യ സെക്രട്ടറി കൂടിയായ എസ്. ജയ്ശങ്കര്‍. ഗോതബയയുടെ ഭരണത്തില്‍ ഇന്ത്യ- ശ്രീലങ്ക ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ഗോതബായ രജപക്‌സ പ്രസിഡന്റായി അധികാരമേറ്റതോടെ ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായേക്കുമെന്ന് വിദഗ്ധരും വിലയിരുത്തുന്നു. അമേരിക്കന്‍ നിയന്ത്രണത്തിലാകും ശ്രീലങ്കയുടെ ഭാവിപരിപാടികളെങ്കിലും സാമ്പത്തികശക്തിയായ ചൈനയുമായും വ്യാപാരബന്ധത്തിലേര്‍പ്പെടും. ഇന്ത്യയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി വിദേശശക്തികളെ ഒന്നും ഈ ദ്വീപരാഷ്ട്രത്തില്‍ പ്രവേശിപ്പിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തെ പ്രധാന ആഗോളശക്തികളുമായുള്ള ശ്രീലങ്കയുടെ നയതന്ത്രബന്ധത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന വിദഗ്ധരുടേതാണ് വിലയിരുത്തല്‍.ഈ വിഷയത്തിലെ യുഎസ് താല്‍പ്പര്യങ്ങള്‍കൂടി സംരക്ഷിച്ചായിരിക്കും ഗോതബായ നയം സ്വീകരിക്കുക. ഗോതബായ അമിത ചൈന വിരുദ്ധനോ ഇന്ത്യ അനുകൂലിയോ ആകില്ലെന്ന് ദേശീയ സമാധാന കൗണ്‍സില്‍ എക്സി. ഡയറക്ടര്‍ ജിഹാന്‍ പെരേര പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍