1 GBP = 92.80 INR                       

BREAKING NEWS

രാജ്യം തിരിച്ചു പോകുന്നത് സംസ്‌കൃതം കേള്‍ക്കുന്ന അവര്‍ണന്റെ ചെവിയില്‍ ഈയ്യം ഉരുക്കി ഒഴിക്കണം എന്നു പറയുന്ന മനുസ്മൃതി കാലത്തേക്കോ? സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്ലിം പ്രൊഫസര്‍ എത്തിയതോടെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പ്രതിഷേധം; നിയമനം റദ്ദാക്കണം എന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ നടത്തുന്നത് സ്‌തോത്രവും യജ്ഞവുമായുള്ള പ്രതിഷേധം

Britishmalayali
kz´wteJI³

വാരാണസി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ (ബിഎച്ച്യു) സംസ്‌കൃതം പഠിപ്പിക്കാനായി മുസ്ലിം അദ്ധ്യാപകനെ നിയമിച്ചതില്‍ പ്രതിഷേധം രൂക്ഷമാകുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം രണ്ടാം ആഴ്ചയിലേക്ക് കടന്നു. പ്രതിഷേധം 21-ാം നൂറ്റാണ്ടില്‍ രാജ്യം വീണ്ടും പഴയ കാലത്തിലേക്ക് തിരിച്ചു നടക്കുന്നതിന്റെ സൂചനയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നത്. സംസ്‌കൃതം കേള്‍ക്കുന്ന അവര്‍ണന്റെ ചെവിയില്‍ ഈയ്യം ഉരുക്കി ഒഴിക്കണം എന്നു പറയുന്ന പഴയ കാലത്തിലേക്കാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രതിഷേധം വഴിവയ്ക്കുന്നത്. പഠിപ്പിക്കുന്നത് ആരെന്നല്ല പഠിപ്പിക്കുന്നത് എന്തെന്ന് മാത്രം നോക്കേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നിട്ടും സവര്‍ണാധിപത്യത്തിലേക്കാണ് നാം തിരിച്ചു നടക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പേര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. 

സംസ്‌കൃതം പഠിപ്പിക്കാനായി മുസ്ലിം അദ്ധ്യാപകനെ നിയമിച്ചതിനെതിരെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ (ബിഎച്ച്യു) അസിസ്റ്റന്റ് പ്രഫസര്‍ ഫിറോസ് ഖാന്റെ നിയമനത്തിന് എതിരെയാണു സംസ്‌കൃത വിദ്യ ധര്‍മ വിജ്ഞാന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. രാജസ്ഥാന്‍ സ്വദേശിയായ ഖാന്റെ പിതാവും സംസ്‌കൃത പണ്ഡിതനാണ്.ബിഎച്ച്യു വൈസ് ചാന്‍സലര്‍ രാകേഷ് ഭട്നാഗറുടെ ഓഫിസിനു മുന്നില്‍ സംസ്‌കൃത വിഭാഗത്തിലെ മുപ്പതോളം വിദ്യാര്‍ത്ഥികളാണ് 12 ദിവസമായി സമരം നടത്തുന്നത്.

ഫിറോസ് ഖാന്റെ നിയമനം റദ്ദാക്കി പുതിയ അദ്ധ്യാപകനെ വയ്ക്കണമെന്നാണ് ആവശ്യം. സമരത്തിന്റെ ഭാഗമായി സ്തോത്ര ആലാപനവും യജ്ഞവും നടക്കുന്നുണ്ട്. 'പ്രത്യേക മതവിഭാഗത്തിലെ വ്യക്തികള്‍ക്ക് എതിരെയല്ല പ്രതിഷേധം. പരമ്പരാഗത കാര്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നതിലാണ് ഞങ്ങള്‍ക്ക് അമ്പരപ്പ്' സമരക്കാരില്‍ ഒരാളായ കൃഷന്‍ കുമാര്‍ പറഞ്ഞു.'ഇതൊരു സാധാരണ ഡിപ്പാര്‍ട്ട്മെന്റ് അല്ല. സംസ്‌കൃത വിദ്യ ധര്‍മ വിജ്ഞാന്‍ (എസ്വിഡിവി) വിഭാഗത്തില്‍ നിന്നു വെറും ഭാഷ മാത്രമല്ല പഠിക്കുന്നത്, നമ്മുടെ സംസ്‌കാരം കൂടിയാണ്. അദ്ദേഹത്തിനു പഠിപ്പിക്കണം

എന്നുണ്ടെങ്കില്‍ സംസ്‌കൃത വിഭാഗത്തിലേക്കു പോകാം. എന്നാല്‍ ഇവിടെ അനുവദിക്കില്ല.' കൃഷന്‍ വ്യക്തമാക്കി. പാരമ്പര്യ ഇന്ത്യന്‍ ശാസ്ത്രം, സംസ്‌കൃതം, സാഹിത്യം എന്നിവയുടെ സംരക്ഷണത്തിനും പഠനത്തിനുമായി 1918ല്‍ ആണ് എസ്വിഡിവി ആരംഭിച്ചത്. സംസ്‌കൃതത്തിനു വേറെ വകുപ്പുണ്ട്. ഫിറോസ് ഖാന്‍ അനുയോജ്യനായ വ്യക്തിയാണെന്നും എല്ലാ നടപടികളും പാലിച്ചാണു നിയമിച്ചതെന്നുമാണു സര്‍വകലാശാല അധികൃതരുടെ നിലപാട്. 'വിദ്യാര്‍ത്ഥികള്‍ പറയുന്നു, ഫിറോസ് ഖാന്റെ നിയമനം എസ്വിഡിവിയുടെ സംസ്‌കാരത്തിനു യോജിച്ചതല്ലെന്ന്. ഭരണഘടനയ്ക്കും സര്‍വകലാശാലാ നിയമങ്ങള്‍ക്കും അനുസരിച്ചാണു ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. കുട്ടികള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ കേള്‍ക്കാന്‍ തയാറാണ്' ബിഎച്ച്യു ചീഫ് പ്രോക്ടര്‍ ഒ.പി.റായ് വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category