വിവാദ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ തങ്ങളുടെ രണ്ട് പെണ്‍കുട്ടികളെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപിച്ച് ദമ്പതികള്‍ കോടതിയില്‍; കുട്ടികളെ കാണണമെന്ന മാതാപിതാക്കളുടെ ആവശ്യം സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ നിഷേധിക്കുന്നു; 21ഉം 18ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ബ്രയിന്‍ വാഷ് ചെയ്ത് 'അടിമ'യാക്കുന്നു; ഇളയ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയിലേറെ അനധികൃത തടവില്‍ പാര്‍പ്പിച്ചു; പീഡന ക്കേസില്‍ കോടതി കുറ്റം ചുമത്തിയ സ്വാമി നിത്യാനന്ദ വീണ്ടും വിവാദത്തില്‍
അഹമ്മദാബാദ്: നിരവധി ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്ന വിവാദ സ്വാമല നിത്യാനന്ദക്കെതിരെ വീണ്ടും സമാനമായ പരാതി. 21ഉം 18ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ബ്രയിന്‍ വാഷ് ചെയ്ത് സ്വാമി 'അടിമ'യാക്കിവെച്ചിരിക്കയാണെന്ന് ആരോപിച്ച് ദമ്പതികള്‍ കോടതിയെ സമീപിച്ചിരിക്കയാണ്. ആശ്രമത്തില്‍ തങ്ങളുടെ രണ്ട് പെണ്‍കുട്ടികളെ തടഞ്ഞുവച്ചിരിക്കുകയാണെന്നും അവരെ തിരിച്ചെത്തിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ദമ്പതികള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കിയത് ബാംഗ്ലൂര്‍ സ്വദേശികളായ ജനാര്‍ദ്ദന ശര്‍മയും ഭാര്യയുമാണ്.
2013ല്‍ ദമ്പതികളുടെ ഏഴ് മുതല്‍ 15 വരെ പ്രായമുള്ള നാല് പെണ്‍കുട്ടികളെ ബംഗളൂരുവില്‍ സ്വാമി നിത്യാനന്ദ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ ഈ വര്‍ഷം കുട്ടികളെ നിത്യാനന്ദ നടത്തുന്ന അഹമ്മദാബാദിലെ മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റി. കുട്ടികളെ കാണണമെന്ന മാതാപിതാക്കളുടെ ആവശ്യം സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ നിഷേധിക്കുകയും ചെയ്തു.
തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ ശര്‍മ സ്ഥാപനം സന്ദര്‍ശിക്കുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തിരികെ കൊണ്ടു വരികയും ചെയ്തു. എന്നാല്‍ മൂത്ത കുട്ടികളായ ലോപാമുദ്ര ജനാര്‍ദ്ദന ശര്‍മയും (21) നന്ദിതയും (18) മടങ്ങിവരാന്‍ വിസമ്മതിച്ചു. രണ്ട് ഇളയ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയിലേറെ അനധികൃത തടവില്‍ പാര്‍പ്പിച്ചിരുന്നെന്ന് ദമ്പതികള്‍ ആരോപിച്ചു.പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കി കൈമാറണമെന്നും സ്ഥാപനത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത മറ്റു കുട്ടികളെപ്പറ്റി അന്വേഷിക്കണമെന്നും കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ കര്‍ണാടക കോടതി നിത്യാനന്ദയ്ക്കെതിരെ പീഡനക്കേസില്‍ കുറ്റം ചുമത്തിയിരുന്നു
ഇന്ത്യയിലെ ഒരു സ്വയം പ്രഖ്യാപിത ആദ്ധ്യാത്മികാചാര്യനും, ധ്യാനപീഠം എന്ന ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയുടെ ആചാര്യനുമാണ് സ്വാമി നിത്യാനന്ദ അഥവാ പരമഹംസ നിത്യാനന്ദ. 2 മാര്‍ച്ച് 2010-ലെ സണ്‍ ടിവി ന്യൂസിലൂടെ ചലച്ചിത്ര താരം രഞ്ജിതയുമായുള്ള കാമകേളിരംഗങ്ങളിലൂടെ ഇദ്ദേഹം കുപ്രസിദ്ധനായത്. അമേരിക്കന്‍ സ്വദേശിയയാ വനിതയ്ക്കുനേരെ നടന്ന ലൈംഗികാതിക്രമക്കേസിലും നിത്യാനന്ദക്കെതിരെ കേസുണ്ട്. ഈ ആരോപണത്തിനു മറുപടി പറയാന്‍ നിത്യാനന്ദ വിളിച്ചുച്ചേര്‍ത്ത വാര്‍ത്താസമ്മേളനം ബഹളത്തിലാണ് കലാശിച്ചത്.
ചോദ്യം ഉന്നയിച്ച റിപ്പോര്‍ട്ടറെ നിത്യാനന്ദയും അനുയായികളും ചേര്‍ന്ന് കൈയേറ്റം ചെയ്തുവെന്നാണ് പരാതി. ഇതിനെത്തുടര്‍ന്ന് നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകര്‍ ആശ്രമത്തിലേക്കു നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ബലാല്‍സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളില്‍ എഴുവര്‍ഷം മുമ്പ് പൊലീസ് നിത്യാനന്ദയെ അറസ്ററ് ചെയ്തിരുന്നു.