1 GBP = 94.00 INR                       

BREAKING NEWS

ദ്രാവിഡ പാര്‍ട്ടികളുടെ നെഞ്ചിടിപ്പേറ്റി സ്റ്റൈല്‍മന്നനും രാഷ്ട്രീയത്തിലേക്ക്; കമല്‍ഹാസന്റെ സിനിമാ ജീവിതത്തിന്റെ 60ാം വാര്‍ഷികാഘോഷത്തില്‍ നടന്‍ പറഞ്ഞത് തമിഴ് രാഷ്ട്രീയം എന്നും അത്ഭുതങ്ങളുടെ കലവറയെന്ന്; തൊട്ടുപിറകെ 40 വര്‍ഷമായി ഒന്നിച്ചുള്ള രജനിയുമായി സഹകരിക്കുന്നതില്‍ തടസമില്ലെന്ന് കമല്‍ഹാസനും; തമിഴ് മക്കളുടെ കണ്ണും കരളുമായ രണ്ട് നടന്മാര്‍ ഒന്നിച്ച് രാഷ്ട്രീയപാര്‍ട്ടി വരുമോ? രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തിലും ഒന്നിക്കുമോയെന്ന ചര്‍ച്ചയില്‍ തമിഴകം

Britishmalayali
kz´wteJI³

ചെന്നൈ: വെള്ളിത്തിരയും അധികാരവുമായി എന്നും അഭേദ്യമായ ബന്ധമുള്ള നാടാണ് തമിഴകം. എംജിആറും കരുണാനിധിയും ജയലളിതയും തൊട്ട് ഇവിടെ ദീര്‍ഘകാലം അരങ്ങുവാണ രാഷ്ട്രീയ നേതാക്കള്‍ ഒക്കെയും ചലച്ചിത്ര ലോകത്ത് നിന്ന് ഉള്ളവരാണ്. എക്കാലവും സിനിമാ താരങ്ങളോട് അങ്ങേയറ്റത്തെ വീരാരാധന നിലനിര്‍ത്തുന്നവരുമാണ് തമിഴ് മക്കള്‍. എന്നാല്‍ നിലവില്‍ എഐഡിഎംകെയുടെയോ ഡിഎംകെയുടേയോ നേതൃത്വത്തില്‍ പ്രശസ്തനായ ഒരു സിനിമാ താരമില്ല. ഇതിനിടയിലാണ് ഈ ഇരുദ്രാവിഡ പാര്‍ട്ടികളുടെയും നെഞ്ചിടിപ്പ് ഒരുപോല കൂട്ടിക്കൊണ്ട്, തമിഴ്നാടിന്റെ കണ്ണും കരളുമായ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടും അത് വേണ്ടത്ര ക്ലച്ച് പിടിക്കാതെപോയ കമല്‍ഹാസനും രജനിയുടെ സഹകരണം ആശ്വാസമാവുമെന്ന് ഉറപ്പാണ്.

തമിഴ് രാഷ്ട്രീയത്തില്‍ ഇനിയും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രഖ്യാപിച്ച രജനികാന്ത് കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തടസമില്ലെന്നും വ്യക്തമാക്കി. ഇതോടെ തലൈവരുടെ പാര്‍ട്ടി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന ചര്‍ച്ചകള്‍ സജീവമായി.2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചതിനുശേഷം രാഷ്ട്രീയ നിലപാടുകളില്‍ ചാഞ്ചാടി നില്‍ക്കുകയാണ് നടന്‍ രജനികാന്ത്.തന്നെ ആര്‍ക്കും കാവി പുതപ്പിക്കാനാവില്ലെന്ന പ്രഖ്യാപനത്തോടെ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കും ഈയിടെ വിരാമമിട്ടു. കഴിഞ്ഞ ദിവസം നടന്ന കമല്‍ഹാസന്റെ സിനിമാ ജീവിതത്തിന്റെ അറുപതാം വാര്‍ഷിക ആഘോഷത്തിനിടെ തമിഴ് രാഷ്ട്രീയം എന്നും അത്ഭുതങ്ങളുടെ കലവറയാണെന്നും ഇനിയും പ്രതീക്ഷിക്കാമെന്നും പറഞ്ഞതോടെയാണ് രജനികാന്തും കമലും ഒന്നിക്കുന്നെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായത്.

തൊട്ടുപിറകെ 40 വര്‍ഷമായി ഒന്നിച്ചുള്ള രജനിയുമായി സഹകരിക്കുന്നതില്‍ തടസമില്ലെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു. രജനികാന്തും അതംഗീകരിച്ചു. മാധ്യമങ്ങളെ കണ്ടതോടെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉടനെന്ന പ്രതീതിയാണ് തമിഴ്നാട്ടിലെങ്ങും. ആരാധകകൂട്ടമായ രജനികാന്ത് മക്കള്‍ മന്‍ട്രത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുമെന്നാണ് സൂചന. ഈ പാര്‍ട്ടി കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യമുണ്ടാക്കിയാവും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.'5 വര്‍ഷം മുന്‍പു താന്‍ മുഖ്യമന്ത്രിയാകുമെന്ന് എടപ്പാടി പളനിസാമി സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല. പക്ഷേ അദ്ഭുതം സംഭവിച്ചു. എടപ്പാടിയുടെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെ സര്‍ക്കാര്‍ 5 മാസം തികയ്ക്കില്ലെന്നാണ് രാഷ്ട്രീയ പണ്ഡിതര്‍ പോലും അഭിപ്രായപ്പെട്ടത്. അപ്പോഴും അദ്ഭുതം സംഭവിച്ചു. തമിഴ് രാഷ്ട്രീയത്തില്‍ എന്നും അദ്ഭുതങ്ങളാണു സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴും അങ്ങനെ തന്നെ. ഭാവിയിലും തമിഴ് രാഷ്ട്രീയ്ത്തില്‍ അദ്ഭുതങ്ങള്‍ സംഭവിക്കും.'-രജനീകാന്ത് പറഞ്ഞു.

അതിനിടെ തമിഴ് രാഷ്ട്രീയത്തില്‍ നടന്ന അദ്ഭുതമാണ് എടപ്പാടി പളനിസാമിക്കു മുഖ്യമന്ത്രിപദം ലഭിച്ചതെന്ന രജനീകാന്തിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് അണ്ണാഡിഎംകെ. ഇന്നലെ പൊട്ടിമുളച്ച നേതാവല്ല പളനിസാമിയെന്നും 4 പതിറ്റാണ്ടുകാലത്തെ കഠിന പ്രയത്‌നമാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചതെന്നും അണ്ണാഡിഎംെക വക്താവ് ആര്‍.എം.ബാബു മുരുകവേല്‍ പറഞ്ഞു. പാര്‍ട്ടി എംഎല്‍എമാരും പ്രവര്‍ത്തരു ചേര്‍ന്നാണു മുഖ്യമന്ത്രിയായി പളനിസാമിയെ തിരഞ്ഞെടുത്തത്. താഴെക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവാണ് പളനിസാമി. നടന്‍ എന്ന നിലയില്‍ ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കണം. അദ്ദേഹം അദ്ഭുതം സൃഷ്ടിക്കുമോ എന്നു കാലം തെളിയിക്കുമെന്നും ബാബു പറഞ്ഞു.
ഇതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും തമിഴകത്ത് ചൂടുള്ള ചര്‍ച്ചയായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു രജനീകാന്ത് നേരത്തേ വ്യക്തമാക്കിയിരുന്നു. 2020 ഓഗസ്റ്റിനും സെപ്റ്റബറിനും ഇടയില്‍ രജനി രാഷട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. ആരാധക സംഘടനയായ രജനി മക്കള്‍ മന്‍ട്രം പേര് മാറ്റി രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാനാണു പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 6 മാസത്തിനുള്ളില്‍ പാര്‍ട്ടിയുടെ ഭരണഘടനയും, നിയമാവലിയും ഉണ്ടാക്കുമെന്നാണു പുറത്തുവരുന്ന വിവരം.

തമിഴ് രാഷ്ട്രീയത്തിന്റെ നെടും തൂണുകളായിരുന്ന ജയലളിതയുടെയും കരുണാനിധിയുടെയും മരണത്തോടെ ഉണ്ടായ ശക്തനായ നേതാവിന്റെ അഭാവം തന്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ നികത്തുകയാണു രജനീകാന്തിന്റെ ലക്ഷ്യമെന്ന് സുഹൃത്തും രാഷ്ട്രീയ ഉപദേശകനുമായ തമിഴരുവി മണിയന്‍ പറഞ്ഞു. അണ്ണാഡിഎംകെ, ഡിഎംകെ എന്നീ പാര്‍ട്ടികളുടെ ബദല്‍ രാഷ്ട്രീയമാകും രജനീകാന്ത് മുന്നോട്ടുവയ്ക്കുക എന്നാണു സൂചന. ബിജെപിയില്‍ ചേരുമെന്ന പ്രചാരണം തള്ളി നേരത്തെ രജനീകാന്ത് തള്ളിയതും സജീവചര്‍ച്ചയായിരുന്നു. ബിജെപിയുടെ കെണിയില്‍ വീഴില്ലെന്നും തന്നെയും തിരുവള്ളുവരെയും ഒന്നും കാവിവല്‍ക്കരിക്കാനുള്ള ശ്രമം നടക്കില്ലെന്നും രജനീകാന്ത് പറഞ്ഞു. കവി തിരുവള്ളുവര്‍ കാവി വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രം തമിഴ്നാട് ബിജെപി പ്രചരിപ്പിച്ചതിനു പിന്നാലെയാണ് പ്രസ്താവനയുമായി സൂപ്പര്‍സ്റ്റാര്‍ രംഗത്തെത്തിയത്.

തിരുവള്ളുവറിനെ കാവി പൂശുന്നത് ബിജെപി അജന്‍ഡയാണ്. ഇതൊന്നും പ്രാധാന്യമുള്ള വിഷയമായി താന്‍ കരുതുന്നില്ല.ചര്‍ച്ച ചെയ്യേണ്ട ഒരുപാട് വിഷയങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല. തന്നെ ബിജെപിയുടെ അംഗമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും രജനീകാന്ത് ചെന്നൈയില്‍ പറഞ്ഞു. ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്‌ഐ) രജനീകാന്തിനെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെയാണ് ബിജെപിക്കെതിരെ താരത്തിന്റെ പ്രസ്താവന. ഐകണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ് രജനിക്കു സമ്മാനിക്കുമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ കഴിഞ്ഞ ആഴ്ച അറിയിച്ചത്. അതേസസയം രജനി തങ്ങള്‍ക്കൊപ്പമെത്തുമെന്ന പ്രതീക്ഷ ബിജെപി ഇപ്പോഴും കൈവിട്ടിട്ടില്ല. നദീസംയോജനം, ഹൈഡ്രോകാര്‍ബണ്‍ പദ്ധതി പിന്‍വലിക്കുക, പാവപ്പെട്ടവര്‍ക്കു ഭവന പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സഖ്യ നിബന്ധനയായി ബിജെപി നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ഇവ കേന്ദ്രം നടപ്പാക്കിയാല്‍ രജനീകാന്തിനും, ബിജെപിക്കും തമിഴ്നാട്ടില്‍ ജനസമ്മതി ഉയരുമെന്നാണ് വിലയിരുത്തല്‍.

'ദൈവം അനുവദിക്കുമെങ്കില്‍' രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് 2017ല്‍ രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. നോട്ടു നിരോധനം, ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കല്‍ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ നടപടികളെ പിന്തുണച്ചതോടെ താരം ബിജെപിയില്‍ ചേരുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. അതോടെയാണ് ഇപ്പോള്‍ വിശദീകരണവുമായി രജനീകാന്ത് തന്നെ രംഗത്തെത്തിയത്. 2021 നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രജനി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category