1 GBP = 94.80 INR                       

BREAKING NEWS

മുഖം മിനുക്കാനായി ഐഎഎസുകാരെ കണ്ട് അഭിപ്രായം പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല പിണറായി; ധാര്‍ഷ്ട്യവും ധൂര്‍ത്തും, വൈര്യ നിര്യാണ ബുദ്ധിയും സ്വജനപക്ഷപാതവും തിരുത്താതെ വികൃതമാക്കപ്പെട്ട ഈ മുഖം ഒരിക്കലും നന്നാവില്ല; ഭരണത്തില്‍ ഇമേജ് നന്നാക്കാന്‍ ഇറങ്ങിയ പിണറായിയോട്

Britishmalayali
kz´wteJI³

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിന് ഇനി കേവലം ഒന്നര കൊല്ലം കൂടി മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ട് ജനങ്ങളുടെ പള്‍സ് അറിഞ്ഞുകൊണ്ടുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി. എന്താണ് ഭരണത്തിന്റെ ഇതുവരെയുള്ള കുറവുകള്‍? എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നറിയാന്‍ മുഖ്യമന്ത്രി തുടര്‍ച്ചയായി പ്രമുഖരുമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി ഇന്നലെ റിട്ടയര്‍ ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടി. ഇന്ന് രാവിലെ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെയും ഉച്ച കഴിഞ്ഞ് ജൂനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് അഭിപ്രായങ്ങള്‍ തേടുന്നു. ഒപ്പം എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, മറ്റ് മേഖലകളിലെ പ്രമുഖര്‍ ഇങ്ങനെ സകലരുടെയും അഭിപ്രായങ്ങള്‍ തേടുകയാണ് മുഖ്യമന്ത്രി.

മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ തേടിക്കൊണ്ട് ഭരണം മെച്ചപ്പെടുത്തുന്നതിനുള്ള മുഖ്യമന്ത്രിയുടെ ആഗ്രഹത്തെയും ശ്രമത്തെയും ഒട്ടും ചെറുതായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അഭിനന്ദിക്കുന്നു. പക്ഷേ, ഒടുവില്‍ ഒന്നര വര്‍ഷം മാത്രം ഭരണം ബാക്കിയുള്ളപ്പോള്‍ ഒരു മുഖം മിനുക്കലിന് വേണ്ടി നടത്തുന്ന ഗിമ്മിക്കായി, അഭ്യാസമായി ഇത് മാറാന്‍ പാടില്ല. ഒന്നര കൊല്ലം അവശേഷിക്കുന്നത് വരെ ആരുടെയും അഭിപ്രായം എനിക്ക് വേണ്ടായിരുന്നു. എന്റെ ഇഷ്ടമനുസരിച്ച് ഞാന്‍ നടത്തുമായിരുന്നു.

ഇനി ജനങ്ങള്‍ എന്റെ ഇഷ്ടങ്ങള്‍ തിരസ്‌കരിക്കുന്നതുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കാം എന്നാണ് മുഖ്യമന്ത്രി കരുതുന്നത് എങ്കില്‍ അതില്‍ ചില പിശകുകള്‍ ഉണ്ട്. ഇത് ഒരു തട്ടിപ്പായി മാറും. അതായത്, ധാര്‍ഷ്ട്യവും അഹങ്കാരവുമൊക്കെ ഇതുവരെ പുലര്‍ത്തിയ ശേഷം ഒടുവില്‍ മുഖ്യമന്ത്രി നാട്ടുകാരുടെ അഭിപ്രായം തേടുമ്പോള്‍ ഇത്രയും കാലം നാട്ടുകാരുടെ അഭിപ്രായത്തിന് പുല്ല് വിലയാണ് ഇനി ഞങ്ങള്‍ നാട്ടുകാരുടെ അഭിപ്രായം പരിഗണിക്കും എന്ന് വരുമ്പോള്‍ അത് ഒരു പരിധിവരെ ജനഹിതത്തിനെതിരെയുള്ള നിലപാടായി മാറും.

എനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത്, തെരഞ്ഞെടുപ്പിന് സമയമാകുമ്പോള്‍ മുഖം മിനുക്കി ശരിയാക്കിയെടുക്കാന്‍ പറ്റുന്ന മുഖമല്ല സിപിഎമ്മിനും അങ്ങേയ്ക്കുമുള്ളത് എന്നതാണ്. ജനഹിതത്തിന് എതിരായി നില്‍ക്കുകയും ധാര്‍ഷ്ട്യം എന്നത് സ്വന്തം നിലപാടായി മാറ്റുകയും ചെയ്ത ഒരു സര്‍ക്കാര്‍ ഒടുവില്‍ എത്ര മുഖം മിനുക്കാന്‍ ശ്രമിച്ചാലും എത്ര പൗഡറിട്ട് സുന്ദരക്കുട്ടന്മാരാകാന്‍ ശ്രമിച്ചാലും അത് വിജയിക്കണം എന്നില്ല. ആത്യന്തികമായി ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്ന് തിരിച്ചറിയുന്നിടത്താണ് ഭരണകൂടങ്ങള്‍ വിജയിക്കുന്നത്. വാസ്തവത്തില്‍ നിയമ നിര്‍മ്മാണങ്ങള്‍ പോലും നടക്കുന്നത് ജനവികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അങ്ങനെ നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങള്‍ നടപ്പിലാക്കുകയും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരികയും പദ്ധതികള്‍ കൊണ്ടുവരികയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

കേരളം മാറും, കേരളം വളരും എന്നൊക്കെ പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. ആദ്യത്തെ ചോദ്യം, വലിയ ഏത് നിക്ഷേപം ഇതുവരെ ഈ നാട്ടില്‍ എത്തി എന്നതാണ്. നിക്ഷേപ സൗഹൃദമാണ്, വ്യവസായികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കും, കേരളം മാറുകയാണ് എന്നൊക്കെ പറയുന്ന ഈ നാട്ടില്‍ കഴിഞ്ഞ മൂന്നര കൊല്ലത്തിനിടയില്‍ എന്ത് നിക്ഷേപം സംഭവിച്ചു? ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category