1 GBP = 93.40 INR                       

BREAKING NEWS

ബോളിവുഡ് ഡാന്‍സുകളും സ്‌കിറ്റു കളും ഗംഭീരമാകും; കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ പത്താം വാര്‍ഷികവും ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളും ഡിസംബര്‍ 28ന്

Britishmalayali
kz´wteJI³

കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ പത്താം വാര്‍ഷികവും ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളും ഡിസംബര്‍ 28ന് നടക്കും. പാപ്വേര്‍ത്ത് വില്ലേജ് ഹാളില്‍ നടക്കുന്ന ആഘോഷത്തില്‍ നിരവധി കലാസാംസ്‌കാരിക പരിപാടികളാണ് ഒരുക്കുന്നത്. വൈകിട്ട് അഞ്ചു മണിയോടെ ആഘോഷങ്ങള്‍ ആരംഭിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ബോളിവുഡ് ഡാന്‍സുകള്‍, സ്‌കിറ്റുകള്‍ തുടങ്ങി അഞ്ചു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വര്‍ണാഭമായ പരിപാടികളാണ് അരങ്ങിലെത്തുക. ഭക്ഷണ സൗകര്യവും ഏര്‍പ്പെടുത്തുന്നതാണ്.

പരിപാടിയില്‍ പങ്കെടുക്കുവാന്‍ മുതിര്‍ന്നവര്‍ക്ക് പത്തു പൗണ്ടും അഞ്ചിനും പത്തിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഏഴു പൗണ്ടും അഞ്ചില്‍ താഴെയുള്ളവര്‍ക്ക് സൗജന്യ പ്രവേശനവുമാണ് ഈടാക്കുക.
കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ ക്രിസ്മസ് കരോള്‍ ഗ്രൂപ്പിന്റെ ഗൃഹസന്ദര്‍ശനം ഡിസംബര്‍ 14ന് ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മുതല്‍ ഒന്‍പതു വരെ നടക്കും. ഇതിലൂടെ കിട്ടുന്ന തുക കാംബ്രിഡ്ജിലെ വീടില്ലാത്തവരെ പിന്തുണയ്ക്കുന്ന ജിമ്മീസ് കേംബ്രിഡ്ജ് പോലുള്ള സംഘടനയ്ക്ക് നല്‍കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category