1 GBP = 92.80 INR                       

BREAKING NEWS

ഒന്നു മുതല്‍ ആറാം സ്ഥാനം വരെ സമ്മാനങ്ങള്‍; ടോണ്ടന്‍ ബോയിസ് മൂന്നാം വാര്‍ഷികവും ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റും ഡിസംബര്‍ 22നു ഞായറാഴ്ച ടോണ്ടനില്‍

Britishmalayali
സുധാകരന്‍ പാലാ

ടോണ്ടന്‍: ടോണ്ടനിലെ മലയാളി യുവാക്കളുടെ കായിക വേദിയായ ടോണ്ടന്‍ ബോയ്സിന്റെ മൂന്നാമത് വാര്‍ഷികവും അതോടനുബന്ധിച്ചുള്ള ഓള്‍ യുകെ മലയാളി ഇന്റര്‍ മീഡിയറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റും ഡിസംബര്‍ 22നു ഞായറാഴ്ച രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ ടോണ്ടന്‍ ബ്ലാക്ക്ബ്രൂക്ക് ലെഷര്‍ സെന്ററില്‍ നടക്കും. രജിസ്ട്രേഷന്‍ ഫീസ് 30 പൗണ്ട്. ഒന്നു മുതല്‍ ആറുവരെ സമ്മാനങ്ങള്‍ മത്സരാര്‍ത്ഥികളെയും ടീമുകളെയും കാത്തിരിക്കുന്നു. ഒന്നാം സമ്മാനം 200 പൗണ്ട്, രണ്ടാം സമ്മാനം 150 പൗണ്ട്, മൂന്നാം സമ്മാനം 75 പൗണ്ട്, നാലാം സമ്മാനം 50 പൗണ്ട്, അഞ്ചാം സമ്മാനം 40 പൗണ്ട്, ആറാം സമ്മാനം 30 പൗണ്ട്.

ടൂര്‍ണ്ണമെന്റിനോട് അനുബന്ധിച്ച് രുചികരമായ കേരളൈറ്റ് ഫുഡ് സ്റ്റാള്‍ ഉണ്ടായിരിക്കും. മലയാളം ചാരിറ്റീസ് ക്ലബ് ടോണ്ടന്‍ ആണ് മിതമായ നിരക്കില്‍ ഭക്ഷണ ഷാള്‍ ഒരുക്കിയത്. കായിക പ്രേമികളായ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ബിജു ഷെഫീക്ക് - 07869994688, സജിന്‍ അഗസ്റ്റിന്‍ - 07546742031, ജെഫിന്‍ ജേക്കബ് - 07446155585
മത്സരം നടക്കുന്ന വേദിയുടെ വിലാസം

BlackBrook Leisure Centre & SPA, Blackbrook Way, Taunton, TA1 2RW

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category