1 GBP = 93.40 INR                       

BREAKING NEWS

ആത്മഹത്യ ചെയ്ത കുട്ടി പീഡകന്‍ ജെഫ്രി എപ്സ്റ്റെയിനിനൊപ്പം താമസിച്ചെന്ന വാര്‍ത്ത വിവാദമായതോടെ മകനെ വിളിച്ച് വരുത്തി രാജപദവി തിരിച്ചെടുത്ത് എലിസബത്ത് രാജ്ഞി; ആന്‍ഡ്ര്യൂ രാജകുമാരന്റെ ഡ്യൂക്ക് ഓഫ് യോര്‍ക്ക് പദവി തെറിച്ചു; ബ്രിട്ടീഷ് രാജ്ഞിയുടെ മകന്‍ ഇനി സാധാരണക്കാരന്‍

Britishmalayali
kz´wteJI³

എലിസബത്ത് രാജ്ഞിയുടെ മകനായ ആന്‍ഡ്രൂ രാജകുമാരന്‍ ഇനി വെറും സാധാരണക്കാരനായ വ്യക്തിയായി ജീവിക്കേണ്ടി വരും. അദ്ദേഹത്തിന്റെ രാജപദവിയായ ഡ്യൂക്ക് ഓഫ് യോര്‍ക്ക് രാജ്ഞി തിരിച്ചെടുത്തതിനെ തുടര്‍ന്നാണീ ദുരവസ്ഥ സംജാതമായിരിക്കുന്നത്. ആത്മഹത്യ ചെയ്ത കുട്ടി പീഡകന്‍ ജെഫ്രി എപ്സ്റ്റെയിനിനൊപ്പം 2001 ഏപ്രില്‍ മാസത്തില്‍ ന്യൂയോര്‍ക്കില്‍ താമസിച്ചുവെന്ന ആരോപണം ആന്‍ഡ്ര്യൂ രാജകുമാരന് മേല്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജ്ഞി അദ്ദേഹത്തെ വിളിച്ച് വരുത്തി രാജപദവി എടുത്ത് മാറ്റിയിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ച് കുലുക്കിയ പീഡനക്കേസില്‍ ഇത്തരത്തില്‍ അപ്രതീക്ഷിത വഴിത്തിരിവാണുണ്ടായിരിക്കുന്നത്.

യുഎസ് ഫിനാന്‍സിയറായ ജെഫ്രിയുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ ആന്‍ഡ്ര്യൂ വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വിധേയനായിരുന്നത്. അദ്ദേഹത്തിനും ജെഫ്രിക്കും തമ്മിലുള്ള അടുത്ത ബന്ധം ബിബിസി ഇന്റര്‍വ്യൂവിലൂടെ വെളിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ലൈംഗിക കുറ്റങ്ങളുടെ പേരില്‍ വിചാരണക്ക് വിധേയനാവാനിരിക്കെ ഓഗസ്റ്റില്‍ ആത്മഹത്യ ചെയ്ത ജെഫ്രിയുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍  കഴിഞ്ഞ കുറച്ച് മാസങ്ങളായി ആന്‍ഡ്ര്യൂ രാജകുമാരന് നേരെ കടുത്ത ചോദ്യങ്ങളായിരുന്നു ഉയര്‍ന്ന് വന്ന് കൊണ്ടിരുന്നത്.

ആന്‍ഡ്ര്യൂവുമായി മൂന്ന് വട്ടം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താന്‍ നിര്‍ബന്ധിതയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി വെര്‍ജിനിയ ജിയുഫ്രെ എന്ന പെണ്‍കുട്ടി രംഗത്തെത്തിയത് ആന്‍ഡ്ര്യൂക്ക് കടുത്ത അപമാനമാണുണ്ടാക്കിയത്. ബാലപീഡനകനായ ജെഫ്രിയ്ക്കെതിരെ കടുത്ത  ലൈംഗിക ആരോപണങ്ങളുമായി മുന്നോട്ട് വന്ന നിരവധി കുട്ടികളില്‍ ഒരാള്‍ മാത്രമാണ് വെര്‍ജീനിയ. ഇത്തരത്തില്‍ പേര്ദോഷമുണ്ടാക്കി രാജകുടുംബത്തിന്റെ മാനം കെടുത്തിയ ആന്‍ഡ്ര്യൂവിന്റെ രാജപദവി എടുത്ത് മാറ്റാന്‍ ചാള്‍സ് രാജകുമാരനുമായി വിശദമായി ആലോചിച്ചാണ് രാജ്ഞി കടുത്ത തീരുമാനമെടുത്തിരിക്കുന്നത്.

രാജ്ഞിയുടെ പുതിയ തീരുമാനത്തെ തുടര്‍ന്ന് രാജകീയ കര്‍ത്തവ്യങ്ങളില്‍ നിന്നെല്ലാം ആന്‍ഡ്ര്യൂ രാജകുമാരന്‍ പിന്മാറാന്‍ നിര്‍ബന്ധിതനായിത്തീരും. ഇതിന് പുറമെ ഡ്യൂക്ക് എന്ന നിലയില്‍ അദ്ദേഹത്തിന് ലഭിച്ചിരുന്ന സോവറിന്‍ ഗ്രാന്റായ 249,000 പൗണ്ട് റദ്ദാക്കാനും രാജ്ഞി തീരുമാനിച്ചിട്ടുണ്ട്. തനിക്ക് ജെഫ്രിയുമായി ബന്ധമുണ്ടെന്ന് ബിബിസി ഇന്റര്‍വ്യൂവില്‍ ആന്‍ഡ്ര്യൂ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് വന്‍ വിവാദമാണുയര്‍ന്നത്.

വീണ്ടുവിചാരമില്ലാതെ ജെഫ്രിയുമായി അടുത്ത ബന്ധം പുലര്‍ത്തിയതില്‍ ഇന്നലെ നടത്തിയ പ്രസ്താവനയില്‍ ആന്‍ഡ്ര്യൂ ആവര്‍ത്തിച്ച് പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുണ്ട്. ജെഫ്രിയുടെ പീഡനത്തിന് ഇരകളായവരോട് അദ്ദേഹം സഹതാപം പ്രകടിപ്പിക്കുകയും അവരെയോര്‍ത്ത് ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്. ജെഫ്രിയുടെ ആത്മഹത്യയോടെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നുവെന്നും പ്രത്യേകിച്ചും അയാളുടെ ഇരകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പൂര്‍ണമായി ഉത്തരമില്ലാതെ പോയിരിക്കുന്നുവെന്നും ആന്‍ഡ്ര്യൂ പറയുന്നു. ഇതുമായി  ബന്ധപ്പെട്ട ഏത് നിയമനടപടികള്‍ക്കും ജെഫ്രിയുടെ ഇരകള്‍ക്ക്  ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ സഹായം ഏര്‍പ്പെടുത്തിക്കൊടുക്കാന്‍ താന്‍ തയ്യാറാണെന്നും ആന്‍ഡ്ര്യൂ വാഗ്ദാനം ചെയ്യുന്നു.

ശനിയാഴ്ച രാത്രി ബിബിസി ന്യൂസ് നൈറ്റിന് നല്‍കിയ ഇന്റര്‍വ്യൂവിലെ നിലപാടുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ നിലപാടാണ് പുതിയ പ്രസ്താവനയിലൂടെ ആന്‍ഡ്ര്യൂ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് ബിബിസി റോയല്‍ കറസ്പോണ്ടന്റായ ഡാനിയേല റെല്‍ഫ് പറയുന്നത്. ജെഫ്രിയുമായുള്ള ബന്ധത്തില്‍ നിന്നും ബിസിനസുകളെ കുറിച്ച് പഠിക്കാന്‍ തനിക്കേറെ അവസരം ലഭിച്ചിരുന്നുവെന്നും അതിനാല്‍ ആ ബന്ധത്തിന്റെ പേരില്‍ തനിക്ക് പശ്ചാത്താപമില്ലെന്നുമായിരുന്നു ആ അഭിമുഖത്തില്‍ ആന്‍ഡ്ര്യൂ അഭിപ്രായപ്പെട്ടിരുന്നത്. 2010ല്‍ ജെഫ്രിയുമായി നടത്തിയ കൂടിക്കാഴ്ച തെറ്റായ തീരുമാനമായി കാണുന്നില്ലെന്നും രാജകുമാരന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജെഫ്രിയുമായുള്ള ബന്ധത്തില്‍ പശ്ചാത്തപിക്കുന്നുവെന്നാണ് ആന്‍ഡ്ര്യൂ പുതിയ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category