1 GBP = 94.40 INR                       

BREAKING NEWS

ബ്രിട്ടീഷ് രാജ്ഞിയുടെ രണ്ടാമത്തെ മകനായി ജനിച്ചിട്ടും പണത്തോട് ആര്‍ത്തി കൂടിയപ്പോള്‍ സകലതും നഷ്ടമായി; ആദ്യം ഭാര്യ ഉപേക്ഷിച്ച ആന്‍ഡ്ര്യൂ രാജകുമാരനെ ഇപ്പോള്‍ രാജ്യവും ഉപേക്ഷിച്ചു; കൊട്ടാരത്തിലെ ഓഫീസടക്കം മടക്കി കെട്ടി; കിരീടാവകാശിയായ ചാള്‍സിന്റെ സഹോദരന് ഇനി ഏകാന്തജീവിതം

Britishmalayali
kz´wteJI³

'രാജകുമാരനായി ജനിക്കുന്നുവെങ്കില്‍ ബ്രിട്ടനിലെ ആന്‍ഡ്ര്യൂ രാജകുമാരനായി ജനിക്കണം' എന്ന് ഏവരെക്കൊണ്ടും പറയിപ്പിക്കുന്ന വിധത്തില്‍ തികച്ചും അസൂയാവഹമായ ജീവിതമായിരുന്നു ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ രണ്ടാമത്തെ പുത്രനായി പിറന്ന ആന്‍ഡ്ര്യൂ നയിച്ചിരുന്നത്. 20ാം നൂറ്റാണ്ടിന്റെ  അവസാനത്തിലെയും 21ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും സകല സൗഭാഗ്യങ്ങളും നുകരാന്‍ ഭാഗ്യമുണ്ടായ രാജകുമാരനാണ് ഇദ്ദേഹം. ഇത്തരത്തില്‍ സ്വപ്നസമാനമായ ജീവിതത്തിന് ഉടമയായിട്ടും ലോകം മുഴുവന്‍ പറന്ന് നടന്നിട്ടും പണത്തോടുള്ള ആര്‍ത്തി കൂടിയപ്പോള്‍ ഇദ്ദേഹത്തിന് സകലതും നഷ്ടമായ അവസ്ഥയാണിപ്പോഴുള്ളത്.

തന്റെ കൈയിലിരിപ്പ് കാരണം ആദ്യം ഭാര്യ ഉപേക്ഷിച്ച ആന്‍ഡ്ര്യൂ രാജകുമാരനെ ഇപ്പോള്‍ രാജ്യവും ഉപേക്ഷിച്ചിരിക്കുകയാണ്. കൊട്ടാരത്തിലെ ഓഫീസ് അടക്കം സകലതും മടക്കി കെട്ടി ഇനി കിരീടാവകാശിയായ ചാള്‍സിന്റെ സഹോദരന് ഏകാന്തജീവിതം നയിക്കാം. യുഎസിലെ ബാലപീഡകനും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റെയിനുമായുള്ള ആന്‍ഡ്ര്യൂവിന്റെ അടുത്ത ബന്ധം വെളിപ്പെട്ടതിനെ തുടര്‍ന്ന് രാജ്ഞി അദ്ദേഹത്തിന്റെ രാജപദവി എടുത്ത് മാറ്റയതോടെ ആന്‍ഡ്ര്യൂവിന്റെ ജീവിതം കൈവിട്ട് പോയിരിക്കുന്ന അവസ്ഥയിലാണ് എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഫാക്ക്ലാന്‍ഡ് യുദ്ധവേളയില്‍ ഹെലികോപ്റ്ററിന്റെ പൈലറ്റായി സാഹസികത കാട്ടി നാഷണല്‍ ഹീറോ പരിവേഷം ലഭിച്ച രാജകുമാരനാണ് ഇപ്പോള്‍ ഈ പതനം സംഭവിച്ചിരിക്കുന്നത്. അന്ന് ബ്രിട്ടീഷ് കപ്പലുകളില്‍ നിന്നും അര്‍ജന്റീനെ എസ്‌കോസെറ്റ് മിസൈലുകളെ വഴിതെറ്റിച്ച് ഹെലികോപ്റ്റര്‍ പറത്തി ഏവരുടെയും മനസിലെ വീരനായകനായിട്ടായിരുന്നു ആന്‍ഡ്ര്യൂ അവരോധിക്കപ്പെട്ടിരുന്നത്. അന്ന് ആ സാഹസിക പ്രകടനത്തിന് ശേഷം അദ്ദേഹം വീരനായകനായി ബ്രിട്ടനിലേക്ക് തിരിച്ച് വന്നത് ആര്‍ക്കും അത്രയെളുപ്പത്തില്‍ മറക്കാനാവില്ലെന്ന് നിരവധി പേര്‍ ഓര്‍മിക്കുന്നു.

സകലസൗഭാഗ്യങ്ങളുടെയം പദവികളുടെയും രാജകീയതയുടെയും സമൃദ്ധികളില്‍ വളര്‍ന്നിട്ടും പണത്തോടുള്ള തന്റെ അടങ്ങാത്ത മോഹത്തെ നിയന്ത്രിക്കാന്‍ ആന്‍ഡ്ര്യൂവിന് സാധിക്കാതെ പോയതാണ് അദ്ദേഹത്തെ ഇപ്പോള്‍ നാശത്തിന്റെ പടുകുഴിയില്‍ എത്തിച്ചിരിക്കുന്നത്. പണത്തോടും ബില്യണയര്‍മാരുമായും അദ്ദേഹത്തിനുള്ള അടങ്ങാത്ത മോഹം രഹസ്യമായ കാര്യമല്ല. എന്നാല്‍ നിരവധി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ജെഫ്രി എപ്‌സ്റ്റെയിനുമായുള്ള ആന്‍ഡ്ര്യൂവിനുള്ള ബന്ധം വെളിപ്പെടുത്തപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതം ദുരിതപൂര്‍ണമാക്കിയത്.

തങ്ങളെ ആന്‍ഡ്ര്യൂ പീഡിപ്പിച്ചുവെന്ന് ജെഫ്രിയുടെ ഇരകളായ ചില പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയതും ആന്‍ഡ്ര്യൂവിനോടുള്ള ബ്രിട്ടീഷ് ജനതയുടെ വെറുപ്പ് വര്‍ധിക്കാന്‍ കാരണമായത്. നാളിതുവരെ മറ്റൊരു കുടുംബാംഗവും ഉണ്ടാക്കാത്ത പേര് ദോഷം രാജകുടുംബത്തിനുണ്ടാക്കിയ ആന്‍ഡ്ര്യൂവിനെ ഡ്യുക്ക് ഓഫ് യോര്‍ക്ക് പദവിയില്‍ നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന കടുത്ത തീരുമാനം സ്വന്തം അമ്മയായ രാജ്ഞിയുമെടുത്തതോടെ അദ്ദേഹത്തിന്റെ ജീവിതപതനം ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണെന്ന് നിരവധി പേര്‍ വിലയിരുത്തുന്നു.

പത്ത് വര്‍ഷത്തോളം ബ്രിട്ടന്റെ വ്യാപാര പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നു ആന്‍ഡ്ര്യൂ  ഈ അവസരം തന്റെ ബന്ധങ്ങള്‍ വളര്‍ത്താനും വ്യക്തിപരമായി സാമ്പത്തിക നേട്ടത്തിന് വഴികളുണ്ടാക്കുന്നതിനുമാണ് ഉപയോഗിച്ചിരുന്നതെന്ന ആരോപണവും ശക്തമാണ്. ലിബിയയിലെ കുപ്രസിദ്ധനും കൊലയാളിയുമായ ഏകാധിപതി കൊളോണല്‍ ഗദ്ദാഫിയുടെ കുടുംബവുമായി ആന്‍ഡ്ര്യൂവിനുള്ള ബന്ധവും വിമര്‍ശനങ്ങളും ഉയര്‍ത്തിയിരുന്നു.  ആന്‍ഡ്ര്യൂവിന്റെ രാജപദവി റദ്ദാക്കപ്പെടുകയും അദ്ദേഹത്തിന് കൊട്ടാരത്തിലുള്ള ഓഫീസ് അടച്ച് പൂട്ടുകയും ചെയ്തതോടെ അദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്തിരുന്നവരെല്ലാം തൊഴില്‍രഹിതരാവുമെന്ന ആശങ്കയും ശക്തമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category