1 GBP = 93.35 INR                       

BREAKING NEWS

ഐഇഎല്‍ടിഎസ് റൈറ്റിംഗ് മൊഡ്യൂള്‍ 6.5 ആക്കിയത് പോലെ ഒഇടി റൈറ്റിംഗ് മൊഡ്യൂള്‍ സിപ്ലസ് ആക്കാനുറച്ച് എന്‍എംസി; റൈറ്റിംഗ് കടമ്പ കടക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് അത്യുഗ്രന്‍ വാര്‍ത്ത; എന്‍എച്ച്എസിലേക്ക് ജോലി തേടി അനേകം മലയാളി നഴ്സുമാരെത്തും; നഴ്സുമാരുടെ ചാകര തുടരുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

മിടുക്കരായ നഴ്സുമാര്‍ക്ക് മുന്‍പില്‍ പുത്തന്‍ അവസരങ്ങളുടെ വാതില്‍ തുറന്നു ബ്രിട്ടീഷ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഐഇഎല്‍ടിഎസ് റൈറ്റിംഗ് സ്‌കോര്‍ 7 ബാന്‍ഡില്‍ നിന്നും 6.5 ആയി കുറച്ചതു പോലെ ഇപ്പോള്‍ ഒഇടി റൈറ്റിംഗ് സ്‌കോറിലും ഇളവു വരുത്തിയിരിക്കുകയാണ് എന്‍എംസി. കഴിഞ്ഞ ഒരു മാസത്തെ വിശദമായ പരിശോധനകള്‍ക്കു ശേഷമാണ് ഒഇടി സ്‌കോര്‍ കുറയ്ക്കുവാന്‍ തീരുമാനിച്ചത്. പുതിയ മാറ്റം അനുസരിച്ച് ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റി (ഒഇടി) ല്‍ എല്ലാവരും തുടര്‍ച്ചയായി തോല്‍ക്കുന്ന റൈറ്റിംഗിന് സിപ്ലസ് നേടിയാല്‍ മതിയാകും. ലിസണിംഗ്, റീഡിങ്, സ്പീക്കിംഗ് എന്നിവയ്ക്ക് നിലവിലുള്ള ബി ഗ്രേഡ് തുടരുമ്പോള്‍ റൈറ്റിംഗിന് സിപ്ലസ് മതിയാകും.

ഇന്നലെ ചേര്‍ന്ന എന്‍എംസി കൗണ്‍സില്‍ മീറ്റിംഗിലാണ് പുതിയ മാറ്റത്തെ കുറിച്ച് എന്‍എംസി പുറത്തു വിട്ടത്. ഈമാസം 27 മുതല്‍ സ്വീകരിക്കുന്ന ആപ്ലിക്കേഷനുകള്‍ പുതിയ മാറ്റം അനുസരിച്ചുള്ളതാവും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒഇടി എഴുതിയപ്പോള്‍ റൈറ്റിംഗിനു മാത്രം സി പ്ലസ് കിട്ടിയതുകൊണ്ട് ബ്രിട്ടനിലേക്ക് എത്താന്‍ സാധിക്കാതെ പോയവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. യുകെയില്‍ ജോലി ചെയ്യാനുള്ള നഴ്സുമാരുടെ ഇംഗ്ലീഷ് യോഗ്യതയില്‍ വെട്ടിക്കുറവ് വരുത്തുന്ന യുകെയിലെ നഴ്സിങ് റെഗുലേറ്ററി ഏജന്‍സിയായ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ എടുത്ത ചരിത്രപരമായ തീരുമാനം ആണ് ഇന്ത്യയിലും ഗള്‍ഫിലുമെല്ലാമായി കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് പുതിയ അവസരത്തിന് വഴി തുറക്കുന്നത്.

സുവര്‍ണാവസരം ഇപ്പോള്‍ തന്നെ പ്രയോജനപ്പെടുത്താം
ഈമാസം 26, 27, 28 തീയതികളിളും ഡിസംബറിലും ലിവര്‍പൂള്‍ മുതല്‍ യോര്‍ക്ക് വരെ ആറ് എന്‍എച്ച്എസ് ട്രസ്റ്റുകളിലെ 14 ആശുപത്രികളിലേക്കുള്ള നിരവധി നഴ്‌സുമാരുടെ അടിയന്തിര റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന വാര്‍ത്ത ഇന്നലെ ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ നിയമ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ഇതു പ്രയോജനപ്പെടുത്താനുള്ള മികച്ച അവസരം കൂടിയാണ് ഈ റിക്രൂട്ട്മെന്റിലൂടെ ഒഇടി റൈറ്റിഗിന് സി പ്ലസ് നേടിയ മലയാളി നഴ്സുമാര്‍ക്ക് കൈവരുന്നത്. ഇന്‍ര്‍വ്യൂ ഈമാസം 26 മുതല്‍ ആരംഭിക്കും. ഈമാസം 26, 27, 28 ദിവസങ്ങളിലായി മൂന്നു ദിവസങ്ങളിലാണ് ഇന്റര്‍വ്യൂ നടക്കുക. ഡിസംബറില്‍ 3, 5, 9, 10, 13, 17, 19 ദിവസങ്ങളിലും ഇന്റര്‍വ്യൂ നടക്കും.

യുകെയിലെ ആറ് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 എന്‍എച്ച്എസ് ആശുപത്രികളിലേക്കാണ് ഇന്റര്‍വ്യൂ. സ്‌കൈപ്പ് വഴി നടക്കുന്ന ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് സുരക്ഷിതമായി യുകെയിലേക്ക് എത്താനുള്ള അവസരം ഒരുങ്ങുന്നത്. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, വിഗാന്‍, സ്റ്റോക്ക്‌പോര്‍ട്ട്, ലങ്കാസ്റ്റര്‍, ലീഡ്‌സ്, സ്‌കാര്‍ബറോ, യോര്‍ക്ക് എന്നീ 14 എന്‍എച്ച്എസ് ഹോസ്പിറ്റലുകളിലാണ് നഴ്‌സുമാരെ ആവശ്യം. അടിയന്തിര നിയമനം നടത്തുന്ന ഈ ആശുപത്രികളിലേക്ക് അപേക്ഷിക്കാന്‍ ഒഇടി റൈറ്റിംഗിന് സി പ്ലസും ബാക്കിയുള്ളതിന് ബിയും ഉള്ളവരോ, അല്ലെങ്കില്‍ ഐഇഎല്‍ടിഎസ് പാസായിട്ടുള്ളവരോ ആണ് നിങ്ങളെങ്കില്‍ ഉടന്‍ തന്നെ [email protected] എന്ന ഇമെയില്‍ ഐഡിയിലേക്ക് നിങ്ങളുടെ സിവി അയക്കുക. പ്രമുഖ മലയാളി ഏജന്‍സിയായ വോസ്‌ടെക് തന്നെയാണ് സൗജന്യ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ചുമതല ഏറ്റെടുത്തിരിക്കുന്നത്.

ഒഇടി റൈറ്റിംഗ് സ്‌കോര്‍ സിപ്ലസ് ആക്കുമ്പോള്‍ സംഭവിക്കുന്നത്
നിരവധി തവണ ഒഇടി ടെസ്റ്റ് എഴുതിയിട്ടും റൈറ്റിംഗ് മൊഡ്യൂള്‍ എന്ന കടമ്പ കടക്കാനാവാതെ നിരവധി പേരാണ് പരാജയപ്പെടുന്നത്. അനേകം മലയാളി നഴ്സുമാരാണ് നാലും അഞ്ചും തവണ ബാക്കി എല്ലാത്തിനും ബി നേടിയിട്ടും നേടിയിട്ടും റൈറ്റിങ്ങില്‍ സി പ്ലസില്‍ കുടുങ്ങി കിടക്കുന്നത്. റൈറ്റിംഗിനു മാത്രം സി പ്ലസ് ആയതുകൊണ്ട് ബ്രിട്ടനിലെ നഴ്സിംഗ് ജോലി എന്ന സ്വപ്നം ഉപേക്ഷിച്ചവര്‍ നിരവധിയാണ്.

അതുകൊണ്ട് തന്നെ എന്‍എംസിയുടെ പുതിയ തീരുമാനം ഇപ്പോള്‍ ഒഇടിയിക്ക് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മലയാളി നഴ്സുമാര്‍ക്കെങ്കിലും ഒറ്റയടിക്ക് ആശ്വാസമാകും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇവര്‍ ഒഇടി എഴുതുകയും അതില്‍ റൈറ്റിങ് സി പ്ലസും ബാക്കിയെല്ലാം ബിയും ആണെങ്കില്‍ അവര്‍ക്ക് ഇനി പരീക്ഷ എഴുതേണ്ട കാര്യമില്ല. ഈമാസം 27ന് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്ന ദിവസം തന്നെ ഇവര്‍ക്ക് ജോലി ചെയ്യാനുള്ള പ്രൊസസ് തുടങ്ങാം.

ചുവടെ കൊടുത്തിരിക്കുന്ന പോയന്റുകള്‍ മറക്കരുത്
  • നിയമം പ്രാബല്യത്തില്‍ വരുന്ന ഈമാസം 27 മുതല്‍ പിറകോട്ട് രണ്ടു വര്‍ഷത്തിനിടയില്‍ ഒഇടി പരീക്ഷ എഴുതി റെറ്റിംഗിനു മാത്രം സി പ്ലസ് നേടിയവര്‍ക്ക് ഇനി പരീക്ഷ എഴുതാതെ തന്നെ യുകെയില്‍ പോകാം.
  • നാലു മൊഡ്യൂളുകളില്‍ റൈറ്റിങ് ഒഴികെയുള്ളവര്‍ക്ക് ബിയോ അതില്‍ കൂടുതലോ റൈറ്റിങ്ങിനു സി പ്ലസോ നിര്‍ബന്ധമായും ലഭിക്കണം.
  • റൈറ്റിങ്ങില്‍ സി പ്ലസും മറ്റ് മൂന്നു മൊഡ്യൂളുകളില്‍ കുറഞ്ഞത് ബിയോ ഇല്ലെങ്കില്‍ യോഗ്യത ലഭിക്കുകയില്ല.
  • പുതിയതായി പരീക്ഷ എഴുതുന്നവര്‍ക്കും ഇതു ബാധകമാണ്.
ഒഇടി പാസ്സായതു കൊണ്ട് മാത്രം യുകെയില്‍ ജോലി കിട്ടുമോ?
ഒഇടി പാസ്സായി എന്നതുകൊണ്ട് മാത്രം നഴ്സായി യുകെയില്‍ ജോലി കിട്ടുമെന്നു ആരും കരുതരുത്. അതിനു രണ്ടു കടമ്പകള്‍ കൂടി ഉണ്ട്. നാട്ടില്‍ നിന്നും ഓണ്‍ലൈനായി ഒരു പരീക്ഷയില്‍ പങ്കെടുക്കുകയും യുകെയില്‍ എത്തിയ ശേഷം ഒരു പരീക്ഷ എഴുതുകയും വേണം. എന്നാല്‍ ഇതു രണ്ടും ഒഇടി പാസാകുന്നതിനേക്കാള്‍ വളരെ എളുപ്പമാണ്. ഒഇടി പാസ്സാകുന്നവരില്‍ 99 ശതമാനം പേരും ഈ പരീക്ഷകള്‍ പാസ്സാകും. എന്നു മാത്രമല്ല ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ പല അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും.

നഴ്‌സിങ് പാസ്സാവുക എന്നതാണ് ആദ്യത്തേത്. പിന്നാലെ ഒഇടി എഴുതി മുകളില്‍ പറഞ്ഞതു പോലെ യോഗ്യത നേടുക. അതിനു ശേഷം ഡിസിഷന്‍ ലെറ്ററിന് വേണ്ടി അപേക്ഷിക്കാം. ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ വഴി ഒരു കമ്പ്യൂട്ടര്‍ ബേയ്‌സ്ഡ് ടെസ്റ്റായ സിബിറ്റി പാസ്സാകണം. അതു പാസ്സായി കഴിഞ്ഞാല്‍ യുകെയില്‍ എത്തി പരിശീലനം തുടങ്ങുകയും അവിടെ വച്ചു പ്രാക്ടിക്കല്‍ ടെസ്റ്റ് എഴുതുകയും വേണം. അതിന്റെ വിശദാംശങ്ങള്‍ ചുവടെ കൊടുക്കുന്നു.

ആ രണ്ട് പരീക്ഷകള്‍ എങ്ങനെ ജയിക്കും?
എന്‍എംസി വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ കോംപിറ്റന്‍സി ടെസ്റ്റില്‍ പങ്കെടുക്കുകയാണ് ആദ്യത്തേത്. അപേക്ഷകര്‍ അതാത് രാജ്യത്തെ ടെസ്റ്റ് സെന്ററുകളില്‍ എത്തി വേണം ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയില്‍ പങ്കെടുക്കേണ്ടത്. ഇന്ത്യയില്‍ എവിടെയൊക്കെയാണ് ടെസ്റ്റ് സെന്റര്‍ എന്ന് എന്‍എംസി വെബ്സൈറ്റില്‍ ഉണ്ട്. യുകെയില്‍ നഴ്സായി ജോലി ചെയ്യാന്‍ ആവശ്യമായ അക്കാഡമിക് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ആര്‍എന്‍ മാതൃകയിലുള്ള ഈ ടെസ്റ്റ്. ഈ ടെസ്റ്റ് പാസ്സായാല്‍ യുകെയിലേക്ക് താത്ക്കാലിക വിസയ്ക്ക് അപേക്ഷിക്കാം.

യുകെയില്‍ എത്തി എന്‍എംസി നേരിട്ട് നടത്തുന്ന പ്രാക്ടിക്കല്‍ ടെസ്റ്റില്‍ പങ്കെടുത്ത് അത് പാസ്സായി പിന്‍നമ്പര്‍ നേടുകയാണ് അടുത്ത ഘട്ടം. പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്താന്‍ ആദ്യം ഒരു യൂണിവേഴ്സിറ്റിക്ക് മാത്രമാണ് എന്‍എംസി ആദ്യം അനുമതി നല്‍കിയിരുന്നത്. പിന്നീട് യുകെയിലെ ഒട്ടേറെ യൂണിവേഴ്സിറ്റികള്‍ ടെസ്റ്റ് സെന്ററുകള്‍ മാറ്റി. രണ്ട് ടെസ്റ്റുകളും പാസ്സാകുന്നവരെ എന്‍എംസി ഓഫീസില്‍ അഭിമുഖത്തിനായി വിളിക്കും. അവിടെ വച്ച് തന്നെ പിന്‍നമ്പര്‍ നല്‍കുകയാണ് ചെയ്യുക. ഇങ്ങനെ പിന്‍നമ്പര്‍ ലഭിക്കുന്നവര്‍ക്ക് യുകെയിലെ നഴ്സിങ്ങ് ഹോമുകളിലോ എന്‍എച്ച്എസ് ആശുപത്രിയിലോ ബാന്‍ഡ് 5 നഴ്സായി ജോലിയില്‍ പ്രവേശിക്കാം.

ഏജന്‍സിക്ക് കാശു കൊടുക്കരുത്... എല്ലാം സൗജന്യം
പേപ്പര്‍ വര്‍ക്കുകള്‍ തലവേദന ഏറിയതായതിനാല്‍ ഏജന്റുമാര്‍ രംഗത്തിറങ്ങുമെന്നു മറക്കരുത്. വളരെ കരുതലോടെ അവരെ കൈകാര്യം ചെയ്യുക. നിങ്ങള്‍ക്ക് നൂറു ശതമാനം ഉറപ്പില്ലാത്ത ഒരു ഏജന്റിന്റെയും ഉപദേശം സ്വീകരിക്കരുത്. തന്നെ ചെയ്തു കുളമാക്കുന്നതിലും നല്ലത് പണി അറിയാവുന്ന വിശ്വസ്ഥരോടൊപ്പം ചെയ്യുകയാണ്. വേണ്ടത്ര അന്വേഷണം നടത്തി ഞങ്ങള്‍ ഒരു സ്ഥാപനത്തെ നിങ്ങള്‍ പരിചയപ്പെടുത്താം. ഒരു പൈസ പോലും അപേക്ഷകരില്‍ നിന്നും വാങ്ങുകയില്ല എന്ന ഉറപ്പിന്റെ പേരിലാണ് ഞങ്ങള്‍ അവരെ പരിചയപ്പെടുത്തുന്നത്.

വൊസ്റ്റെക്ക് ഇന്റര്‍നാഷണല്‍ എന്ന ഈ സ്ഥാപനം ലണ്ടന്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളികള്‍ നടത്തുന്ന സ്ഥാപനമാണ്. ഇവര്‍ അപേക്ഷകരില്‍ നിന്നും ഫീസ് വാങ്ങുന്നില്ല എന്നു മാത്രമല്ല വര്‍ക്ക് പെര്‍മിറ്റ്, വിസ ഫീസുകളും അവര്‍ തന്നെ വഹിക്കും. അതുകൊണ്ട് ധൈര്യമായി ഈ സ്ഥാപനത്തെ ബന്ധപ്പെട്ട് നിങ്ങളുടെ അപേക്ഷകള്‍ നീക്കാം. അവരുടെ കാല്‍ നൂറ്റാണ്ടു പരിചയം മൂലം തെറ്റുപറ്റാതെ നിങ്ങളെ യുകെയില്‍ എത്തിക്കാന്‍ കഴിയും എന്നു മറക്കേണ്ട. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക [email protected]

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category