1 GBP = 93.35 INR                       

BREAKING NEWS

അംബാസിഡര്‍ക്കും കിടക്കയില്‍ വേണം; ഡെപ്യൂട്ടി കൗണ്‍സിലര്‍മാര്‍ക്ക് ഗ്രൂപ്പ് സെക്‌സിനും; നിഷേധിച്ചപ്പോള്‍ ലക്ഷ്യമിട്ടത് മകളെ: ലണ്ടനിലെ ഖത്തര്‍ എംബസി ഒരു വെള്ളക്കാരിയുടെ ജീവിതം ദുരിത പൂര്‍ണമാക്കിയത് ഡിപ്ലോമാറ്റിക് സുരക്ഷയെ കരുതി: മൂന്നര കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി

Britishmalayali
kz´wteJI³

ലണ്ടന്‍: ലണ്ടനിലെ ഖത്തര്‍ എംബസിയില്‍ ഒരു വെള്ളക്കാരി നേരിട്ടതു കൊടിയ പീഡനം. അംബാസിഡര്‍മാരും ഡെപ്യൂട്ടി കൗണ്‍സിലര്‍മാരും ചേര്‍ന്ന് വെള്ളക്കാരിയായ ജീവനക്കാരിക്ക് മേല്‍ നടത്തിയ നാണം കെട്ട പീഡനത്തിന്റെ കഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എംബസിയിലെ പേഴ്സണല്‍ അസിസ്റ്റന്റായ യുവതി അംബാസിഡറുടെ പീഡനത്തിനും ഡെപ്യൂട്ടി കൗണ്‍സിലര്‍മാരുടെ ഗ്രൂപ്പ് സെക്സിനും വരെ വിധേയയായി. ഡെയിന്‍ കിങ്സണ്‍ എന്ന 58കാരിയാണ് ഖത്തര്‍ എംബസി ഉദ്യോഗസ്ഥരുടെ കിരാത പീഡനത്തിന് ഇരയായത്.

രണ്ട് മക്കളുടെ അമ്മയായ കിങ്സണ്‍ ഒടുവില്‍ മാനസികമായി തകരുകയും ആത്മഹത്യയുടെ വക്കില്‍ എത്തുകയും ചെയ്തതോടെയാണ് കോടതിയെ സമീപിച്ചത്. ലൈംഗിക മതപരമായ വിവേചനത്തിനാണ് ഇവര്‍ ഇരയായത്. എല്ലാം സഹിച്ച് മടുത്ത ഇവര്‍ ഒടുവില്‍ സെക്സ് നിഷേധിച്ചപ്പോള്‍ അംബാസിഡര്‍ അവരുടെ മകളെ ലക്ഷ്യം വെച്ചതായും ഇവര്‍ കോടതിയില്‍ പറഞ്ഞു. ഒുവില്‍ കോടതി യുവതിക്ക് മൂന്നര കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരിക്കുകയാണ്.

എക്സിക്യൂട്ടീവ് അംബാസിഡര്‍ ഫഹദ് അല്‍ മുഷ്ഹരി ദിവസവും ഇവരെ കിടക്കയിലേക്ക് കൊണ്ടു പോകുമായിരുന്നു. അദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ വച്ചായിരുന്നു പീഡനം. ഇവിടെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. നിഷേധിച്ചപ്പോള്‍ 19കാരിയായ മകളെ കാഴ്ച വെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഒരിക്കല്‍ മകളോട് സംസാരിച്ചു കൊണ്ട് നില്‍ക്കവേ പെണ്‍കുട്ടിയുടെ പാവാട ഉയര്‍ത്തുകയും പെണ്‍കുട്ടിയുടെ അമ്മയോട് അതിന്റെ ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെടുകയും ചതെയ്തു. മകളെ പാരിസിലേക്ക് ഉല്ലാസ യാത്രയ്ക്ക് കൊണ്ടു പോവുകയും താന്‍ വിവാഹം ചെയ്തു കൊള്ളാമെന്ന് പറയുകയും ചെയ്തതായി ഇവര്‍ പറയുന്നു. ഇതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

മറ്റൊരു നയതന്ത്രജ്ഞനായ അലി അല്‍ ഹര്‍ജിരി തനിക്ക് വേണ്ടി സെക്സ് പാര്‍ട്ടി സംഘടിപ്പിക്കാനും കിങ്സണോട് ആവശ്യപ്പെട്ടു. ക്യൂബയിലേക്ക് അവധി ആഘോഷിക്കാന്‍ കൊണ്ടു പോവാന്‍ ശ്രമിക്കുകയും ചെയ്തു. ജൂലൈ 2006 മുതല്‍ ജൂണ്‍ 2014 വരെയാണ് ഇവര്‍ ഇവിടെ ജോലി ചെയ്തത്. അറബികും ഇംഗ്ലീഷും ഇവര്‍ നന്നായി സംസാരിക്കും. രണ്ട് മക്കള്‍ ഉള്ളതിനാലും ഭര്‍ത്താവില്ലാത്തതിനാലും പീഡനം സഹിക്കുകയായിരുന്നെന്നും ഇവര്‍ കോടതിയില്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category