1 GBP = 94.40 INR                       

BREAKING NEWS

യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന മക്കള്‍ അടുത്തയാഴ്ച വീട്ടില്‍ ഉണ്ടാവും; അവധി ക്രമീകരിക്കുമ്പോള്‍ മറക്കരുത്; യൂണിവേഴ്സിറ്റി ജീവനക്കാര്‍ സമരത്തിന് ഇറങ്ങുമ്പോള്‍ മുടങ്ങുന്നത് അനേകരുടെ പഠനം

Britishmalayali
kz´wteJI³

ടുത്ത തിങ്കളാഴ്ച മുതല്‍ യുകെയിലെ യൂണിവേഴ്സിറ്റി ജീവനക്കാര്‍ എട്ട് ദിവസം നീളുന്ന സമരം ആരംഭിക്കാന്‍ പോവുകയാണ്. ഇതിനെ തുടര്‍ന്ന് ഒരു മില്യണോളം കുട്ടികളുടെ പഠനമാണ് താറുമാറാന്‍ പോകുന്നത്. സമരത്തെ തുടര്‍ന്ന് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന മക്കള്‍ അടുത്ത ആഴ്ച വീട്ടില്‍ ഉണ്ടാകുമെന്ന് അവധി ക്രമീകരിക്കുമ്പോള്‍ ഓര്‍ത്താല്‍ നന്നായിരിക്കും. തങ്ങളുടെ ശമ്പളവും പെന്‍ഷനുകളുമായി ബന്ധപ്പെട്ട നയങ്ങളിലെ വിയോജിപ്പുകള്‍ കാരണമാണ് ജീവനക്കാര്‍ സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. സമരത്തെ തുടര്‍ന്ന് 60 യൂണിവേഴ്സിറ്റികളിലെ ലെക്ചറുകള്‍ റദ്ദാക്കപ്പെടുമെന്നും അക്കാദമിക്സുകല്‍ റീഷെഡ്യൂള്‍ ചെയ്യാന്‍ വിസമ്മതിക്കുന്നതിനെ തുടര്‍ന്ന് കോഴ്സുകളുടെ നിര്‍ണായകമായ സെഗ്മെന്റുകള്‍ നഷ്ടപ്പെടുകയും ചെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.

സമരത്തിന്റെ ഫലമായി വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂട്ടോറിയലുകളും റിവിന്‍ഷന്‍ സെഷനുകളും നഷ്ടമാകുന്നതായിരിക്കും. വിദ്യാര്‍ത്ഥികളില്‍ നിരവധി പേര്‍ എന്‍ഡ് ഓഫ് ടേംസ് എസ്സേകള്‍ക്കും ജനുവരിയിലെ പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന വേളയിലെത്തുന്ന ഈ സമരം അവരെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. 43,000 ജീവനക്കാര്‍ ഭാഗഭാക്കാകുന്ന ഈ സമരം സംഘടിപ്പിക്കുന്ന യൂണിവേഴ്സിറ്റി ആന്‍ഡ് കോളജ് യൂണിയന്‍ (യുസിയു) ആണ്. ജീവനക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി തങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇനിയും കൂടുതല്‍ സമരങ്ങള്‍ സ്പ്രിഗം് സീസണില്‍ അരങ്ങേറുമെന്നാണ് ഈ യൂണിയന്‍ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. ഇത് മെയിന്‍ എക്സാം സീസണെ കടുത്ത രീതിയില്‍ ബാധിക്കുമെന്നും യൂണിയന്‍ താക്കീതേകുന്നു.

സമരത്തിന്റെ ഭാഗമായി യൂണിയന്‍ ക്യാമ്പസുകളില്‍ ഡെമോന്‍സ്ട്രേഷനുകള്‍ സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിരവധി ക്യാമ്പസുകളിലെ പിക്കറ്റ് ലൈനുകളില്‍ കാലാവസ്ഥാ മാറ്റം ലിംഗപരമായ ശമ്പളവിടവ് തുടങ്ങിയ പൊതു പ്രശ്നങ്ങളെക്കുറിച്ചുള്ള ക്ലാസുകള്‍ പ്രതിഷേധ സൂചകമായി ജീവനക്കാര്‍ എടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ്, ഡര്‍ഹാം, മാഞ്ചസ്റ്റര്‍, യുസിഎല്‍, എക്സെറ്റര്‍, വാര്‍വിക്ക്, യോര്‍ക്ക് തുടങ്ങിയ എലൈറ്റ് യൂണിവേഴ്സിറ്റികളടക്കമുള്ളവയെ ഈ സമരം ബാധിക്കും. സമരവുമായി ബന്ധപ്പെട്ട വലിയ ഡെമോന്‍സ്ട്രേഷനുകള്‍ അരങ്ങേറുക  ഗോള്‍ഡ്സ്മിത്ത്സ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്‍ എന്നിവിടങ്ങളിലായിരിക്കും.

സമരമുണ്ടാവുന്നതിനെ തുടര്‍ന്ന് ക്ലാസുകള്‍ നഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ യൂണിവേഴ്സിറ്റികള്‍ നിര്‍ബന്ധിതമാവും. വര്‍ഷത്തില്‍ 9250 പൗണ്ട് വരെ ട്യൂഷന്‍ ഫീസ് കൊടുത്താണ് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റികളില്‍ പഠിക്കാനെത്തുന്നത്. യൂണിവേഴ്സിറ്റിജീവനക്കാര്‍ പ്രതിസന്ധിയുടെ മൂര്‍ധന്യത്തിലെത്തിയിരിക്കുന്നതിനാലാണ് അവര്‍ സമരത്തിന് നിര്‍ബന്ധിതരായിരിക്കുന്നതെന്നാണ് യുസിയു ജനറല്‍ സെക്രട്ടറി ജോ ഗ്രാഡി പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വളരെ പരിതാപകരമായ സേവന വേതന വ്യവസ്ഥകളിലൂടെയാണ് ജീവനക്കാര്‍ കടന്ന് പോകുന്നതെന്നും അതിന് ഇനിയെങ്കിലും മാറ്റമുണ്ടാകേണ്ടിയിരിക്കുന്നുവെന്നും അതിന് വേണ്ടിയുള്ള സമരമാണിതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category