1 GBP = 92.80 INR                       

BREAKING NEWS

ബാന്‍ഡ് 6 ആയി പ്രമോഷന്‍ കിട്ടിയതോടെ ജോലിഭാരം ഇരട്ടിച്ചു; ജോലിയില്‍ ശ്രദ്ധിച്ചതോടെ കുടുംബം അവതാളത്തിലായി; സമ്മര്‍ദ്ദം സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത് നഴ്സ്

Britishmalayali
kz´wteJI³

മിത ജോലിഭാരം കാരണം ആത്മഹത്യ ചെയ്യുന്ന എന്‍എച്ച്എസ് നഴ്സുമാരുടെ ഗണത്തിലേക്ക് ഇതാ ഒരു പേര് കൂടി കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്.പ്രെസ്റ്റ് വിച്ച് ഹോസ്പിറ്റലിലെ മെന്റല്‍ ഹെല്‍ത്ത് യൂണിറ്റില്‍ ജോലി ചെയ്യുന്ന 35 കാരിയായ ലിയോണ ഗോഡാര്‍ഡ് ആണ് സ്വയം ജീവനൊടുക്കിയിരിക്കുന്നത്.  ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ഇവര്‍ക്ക് അടുത്തിടെ ബാന്‍ഡ് 6 ആയി പ്രമോഷന്‍ ലഭിച്ചതോടെ ജോലിഭാരം ഇരട്ടിക്കുകയായിരുന്നു. തുടര്‍ന്ന് ജോലിയില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ നിര്‍ബന്ധിതയായ ലിയോണയുടെ കുടുംബം അവതാളത്തിലാവുകയും ഇവയുടെ സമ്മര്‍ദം സഹിക്കാനാവാതെ ഈ യുവതി ജീവനൊടുക്കുകയുമായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ജോലി തനിക്കൊരു പേടിസ്വപ്നമായി മാറിയിരിക്കുന്നുവെന്ന് ജീവനൊടുക്കുന്നതിന് മുമ്പ് ജിപിയെ കണ്ട ലിയോണ വെളിപ്പെടുത്തിയിരുന്നു. 12 മണിക്കൂറോളം ജോലി ചെയ്യാന്‍ നിര്‍ബന്ധിതയായ ലിയോണ കടുത്ത മാനസിക സമ്മര്‍ദത്താല്‍ വീര്‍പ്പ് മുട്ടിയിരുന്നു.നല്ലൊരു കുടുംബ ജീവിതത്തിനായി കൊതിച്ചിരുന്ന ഈ നഴ്സ് അമിത ജോലി ഭാരവും അമിതമായി ഏറ്റെടുക്കേണ്ടി വന്ന ഉത്തരവാദിത്വങ്ങളും മൂലമാണ് സ്വയം ജീവനൊടുക്കിയിരിക്കുന്നത്. ദീര്‍ഘമായ മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടി വന്നതിനെ തുടര്‍ന്ന് ലിയോണയ്ക്ക് സ്വയം പുച്ഛം വളര്‍ന്ന് വന്നിരുന്നുവെന്നാണ് പ്രെസ്റ്റ് ഹോസ്പിറ്റലിലെ സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ലിയോണയെ കാണപ്പെട്ടിരുന്നത്. തന്റെ മകളുടെ ചേതനയറ്റ ശരീരം ആദ്യമായി കണ്ട അമ്മ കോരിനെ ഞെട്ടിത്തരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് പേജ് വരുന്ന ആത്മഹത്യാ കുറിപ്പും ലിയോണ തയ്യാറാക്കിയിരുന്നു. തന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങള്‍ ഇതില്‍ അവര്‍ വിശദമായി പകര്‍ത്തി വച്ചിട്ടുണ്ട്. ഒരു ഒക്യുപേഷണല്‍ തെറാപ്പിസ്റ്റായി മാറാന്‍ ആഗ്രഹിച്ചിരുന്ന ഈ യുവതി നഴ്സിംഗ് പഠിക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്നാണ് ഇന്‍ക്വസ്റ്റിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

നഴ്സിംഗും സൈക്കോളജിയും പഠിച്ച ഇവര്‍ 2012ലായിരുന്നു മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗ്രാജ്വേഷന്‍ നേടിയിരുന്നത്. നഴ്സിംഗ് പഠിച്ച് നഴ്സായി ജോലി ചെയ്യുമ്പോഴും ആ ജോലിയില്‍ ലിയോണ സംതൃപ്തയായിരുന്നില്ലെന്നാണ് കോളജ് സുഹൃത്തായ ഡാനിയെല്ലെ ഹിന്‍ഡ്സ് വെളിപ്പെടുത്തുന്നത്.താന്‍ ഈ ജോലിയില്‍ പെട്ട് പോയെന്ന വേദനയായിരുന്നു ലിയോണയ്ക്കുണ്ടായിരുന്നത്. തന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട മണിക്കൂറുകളോളം നീളുന്ന ഷിഫ്റ്റുകളില്‍ പാടു പെട്ടിരുന്ന ലിയോണ അക്കാരണത്താല്‍ തനിക്ക് നഷ്ടപ്പെട്ട് പോകുന്ന കുടുംബ-സാമൂഹിക ജീവിതത്തെ പറ്റിയും ഏറെ വേദനിച്ചിരുന്നുവെന്നാണ് സുഹൃത്ത് വെളിപ്പെടുത്തുന്നത്.

നല്ലൊരു വീട് വാങ്ങാനായി ലിയോണ പണം സ്വരൂപിച്ചിരുന്നുവെന്നും എന്നാല്‍ വീടുകള്‍ പോയി നോക്കാന്‍ പോലും സമയമില്ലാത്ത വിധത്തിലുള്ള ജോലിത്തിരക്ക് അവരെ വീര്‍പ്പു മുട്ടിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അവസാനം എല്ലാ വേദനകളില്‍ നിന്നും ആശ്വാസം തേടി സ്വയം ജീവനൊടുക്കാന്‍ ഈ നഴ്സ് തീരുമാനിക്കുകയായിരുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category