1 GBP = 92.80 INR                       

BREAKING NEWS

സ്റ്റേഷനില്‍ നിന്നു തിരിയാന്‍ ഇടമില്ലാത്ത വിധം യാത്രക്കാര്‍; ഓക്സ്ഫോര്‍ഡ് സര്‍കസ് സ്റ്റേഷനില്‍ നിന്നും കാല്‍ വഴുതിയയാള്‍ പ്ലാറ്റ്ഫോമില്‍ നിന്നും വീണു; ട്യൂബ് ട്രെയിനിനിടയില്‍ പെട്ടയാളുടെ നില ഗുരുതരമായി തുടരുന്നു

Britishmalayali
kz´wteJI³

ക്സ്ഫോര്‍ഡ് സര്‍കസ് സ്റ്റേഷനിലെ ജനത്തിരക്കില്‍ പെട്ട് കാല്‍വഴുതിയയാള്‍ പ്ലാറ്റ്ഫോമില്‍ നിന്നും വീണ് ട്യൂബ് ട്രെയിനിനിടയില്‍ പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇയാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഈ സ്റ്റേഷനില്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്ത വിധത്തില്‍ യാത്രക്കാര്‍ എത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ കാല്‍വഴുതി അപകടത്തിലായിരിക്കുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഇന്നലെ വൈകുന്നരേം അഞ്ചരക്ക് ശേഷമാണ് അത്യാഹിതമുണ്ടായിരിക്കുന്നത്. ഇവിടുത്തെ വിക്ടോറിയ ലൈന്‍ പ്ലാറ്റ്ഫോമില്‍ അമിതമായി യാത്രക്കാര്‍ തിങ്ങി നിറഞ്ഞ വേളയിലാണ് അപകടം നടന്നതെന്നാണ് യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. വിക്ടോറിയ ലൈന്‍ ട്രെയിനിന് മുന്നിലേക്ക് ഇയാള്‍ പ്ലാറ്റ്ഫോമില്‍ നിന്നും കാലിടറി വീഴുമ്പോള്‍ അതിന് ദൃക്സാക്ഷികളായവരുടെ കൂട്ടത്തില്‍ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്ററായ എബണി റെയിന്‍ഫോര്‍ഡ് ബ്രെന്റുമുണ്ടായിരുന്നു.

താന്‍ കണ്ട അപകടം ആദ്യം വിശ്വസിക്കാനായില്ലെന്നാണ് റെയിന്‍ഫോര്‍ഡ്-ബ്രെന്റ് പ്രതികരിച്ചിരിക്കുന്നത്. സ്റ്റേഷനില്‍ നടന്ന ഈ അപകടം ഭീകരമായിരുന്നുവെന്നും അവര്‍ വിവരിക്കുന്നു. ഒരാള്‍ പൂര്‍ണമായും ട്രെയിനിന് മുന്നിലേക്ക് കാലിടറി വീണ് ട്രെയിനിനടിയില്‍ പെട്ട് പോവുകയായിരുന്നുവെന്നും ബ്രെന്റ് പറയുന്നു.ഒരാള്‍ ട്രാക്കിലേക്ക് വീണുവെന്നറിയിച്ച് കൊണ്ട് ഇന്നലെ വൈകുന്നേരം 5.33നാണ് തങ്ങളെ വിളിച്ചതെന്നാണ് ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ് പറയുന്നു.

ഈ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്നും യാത്രക്കാര്‍ പരസ്പരം തള്ളിമാറ്റിയും തിക്കിയും മുന്നോട്ട് പോകേണ്ടുന്ന അവസ്ഥയാണിവിടെയുള്ളതെന്നും ഇത് പോലുളള അപകട സാധ്യതയേറിയിരിക്കുന്നുവെന്നും ബ്രെന്റ് മുന്നറിയിപ്പേകുന്നു.അതിനാല്‍ നിത്യവും ഈ വഴി ജോലിക്ക് വന്ന് പോകുന്നവരുടെ സ്ഥിതി പരിതാപകരമാണെന്നും ബ്രെന്റ് ആശങ്ക പ്രകടിപ്പിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് ഞൊടിയിടെ സ്റ്റേഷനില്‍ നിന്നും യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചിരുന്നു.സംഭവത്തെ തുടര്‍ന്ന് പാരാമെഡിക്സ് കുതിച്ചെത്തുകയും പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. നിലവില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് ഇയാള്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സംശയങ്ങളൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ പ്ലാറ്റ്ഫോമുകളുടെ അരികില്‍ സേഫ്റ്റി ഡോറുകള്‍ ഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി യാത്രക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category