1 GBP = 100.50 INR                       

BREAKING NEWS

വിക്കറ്റിന് പിന്നിലും മുന്നിലും പരാജയമായ ഋഷഭ് പന്ത്; അവസരം ഏറെ കൊടുത്തിട്ടും ഫോം വീണ്ടെടുക്കാത്ത ഈ ഡല്‍ഹിക്കാരന് വേണ്ടി മുറവിളി ഇപ്പോഴും സജീവം; വിശ്രമം കഴിഞ്ഞ് കോലി മടങ്ങിയെത്തിയാല്‍ മധ്യനിരയിലും സാധ്യത അടയും; ബംഗ്ലാദേശിനെതിരായ കളികള്‍ ബൗണ്ടറി ലൈനിന് പുറത്തിരുന്നു കണ്ട സഞ്ജുവിന് തിരുവനന്തപുരത്തെ ട്വന്റി ട്വന്റിയില്‍ കളിക്കാനാകുമോ? നിതീ നിഷേധം തുടരില്ലെന്ന വിശ്വാസത്തില്‍ മലയാളികള്‍; വെസ്റ്റ് ഇന്‍ഡീസിനെതിരെ സഞ്ജു കളിക്കുമോ എന്ന് ഇന്നറിയാം

Britishmalayali
kz´wteJI³

മുംബൈ: ഇന്ന് വ്യാഴം... മലയാളി പ്രതീക്ഷയിലാണ്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ സഞ്ജു വി സാംസണ്‍ ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന അവസാന യോഗമായിരിക്കും വ്യാഴാഴ്ചത്തേത്. നിവിലെ സാഹചര്യത്തില്‍ സഞ്ജുവിന് ടീമില്‍ സ്ഥാനം ഉറപ്പാണ്. എന്നാല്‍ ഒട്ടും ഫോമില്‍ അല്ലാത്ത ഋഷഭ് പന്തിന് വേണ്ടി വാദിക്കുന്നവര്‍ ബിസിസിഐയിലുണ്ട്. ഇത് വീണ്ടും തുര്‍ന്നാല്‍ അത് സഞ്ജുവിന് നീതി നിഷേധിക്കും. ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന അവസാന യോഗമായിരിക്കും വ്യാഴാഴ്ചത്തേത്. ഋഷഭ് പന്തിനെ അനുകൂലിക്കുന്ന വ്യക്തിയാണ് എം എസ് കെ പ്രസാദ്. ഏതായാലും 15-അംഗ ടീമില്‍ സഞ്ജു ഉണ്ടാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

വെസ്റ്റിന്‍ഡീസിനെതിരെ മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഡിസംബര്‍ ആറിന് മുംബൈയിലും എട്ടിന് തിരുവനന്തപുരത്തും 11ന് ഹൈദരാബാദിലുമാണു മത്സരങ്ങള്‍. അതിനുശേഷം ഡിസംബര്‍ 15, 18, 22 തീയതികളിലായി ചെന്നൈ, വിശാഖപട്ടണം, കട്ടക്ക് എന്നിവിടങ്ങളില്‍ ഏകദിന മത്സരങ്ങള്‍. അതായത് തിരുവനന്തപുരത്തെ ട്വന്റി 20 കളിക്കാന്‍ സഞ്ജു ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും പരാജയമായ ഋഷഭ് പന്തിനെ ഇന്ത്യന്‍ ടീം ഇനിയും പരിഗണിക്കുമോയെന്നാണു ഇതില്‍ നിര്‍ണ്ണായകം. ഋഷഭ് പന്തിന് വിശ്രമം നല്‍കിയാല്‍ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി സഞ്ജുവിന് കളിക്കാന്‍ കഴിയും. ട്വന്റി20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരത്താണെന്നും സഞ്ജുവിന് പ്രതീക്ഷയാണ്.

ബംഗ്ലാദേശിനെതിരായ ട്വന്റി20 ടീമില്‍ സഞ്ജു ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.  സൈനിക സേവനം അവസാനിപ്പിച്ച് തിരിച്ചെത്തിയ സീനിയര്‍ താരം എം.എസ്. ധോണിയും പരിശീലനം ആരംഭിച്ചിട്ടുണ്ട്. പരുക്കിന്റെ പിടിയിലുള്ള ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, നവദീപ് സെയ്നി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കു പകരം ശിവം ദുബെ, ഷാര്‍ദൂല്‍ താക്കൂര്‍ തുടങ്ങിയവര്‍ ടീമില്‍ തുടരാനാണു സാധ്യത. മികച്ച ഫോമിലുള്ള യുസ്വേന്ദ്ര ചെഹലും രവീന്ദ്ര ജഡേജയും ടീമില്‍ തുടര്‍ന്നേക്കും. തുടര്‍ച്ചയായ മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ജോലിഭാരവും ശിഖര്‍ ധവാന്റെ മോശം ഫോമും വ്യാഴാഴ്ച നടക്കുന്ന ദേശീയ ടീം സിലക്ഷന്‍ കമ്മിറ്റിയില്‍ ചര്‍ച്ചയാകും. മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയ്ക്കു വിശ്രമം അനുവദിക്കുമെന്നാണു വിവരം.

അടുത്ത വര്‍ഷം നടക്കുന്ന ന്യൂസീലന്‍ഡ് പര്യടനത്തിനു മുമ്പ് രോഹിത് തിരിച്ചെത്തും. ന്യൂസീലന്‍ഡിനെതിരെ അഞ്ച് ട്വന്റി20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ 25 ഏകദിനങ്ങളും 11 ട്വന്റി20 മത്സരങ്ങളുമാണ് രോഹിത് കളിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെക്കാളും മത്സരങ്ങള്‍ കളിച്ചിട്ടുള്ളതും രോഹിതാണ്. രണ്ടു തവണ കോലിക്കു വിശ്രമം അനുവദിച്ചപ്പോഴും രോഹിതാണു ടീമിനെ നയിച്ചത്. അതിനിടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്. ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ പന്ത് തിളങ്ങിയില്ല. ടീമിലുണ്ടായിരുന്ന സഞ്ജുവിന് കളിക്കാനും അവസരം കിട്ടിയില്ല. ലോകകപ്പിനുശേഷം വിട്ടുനില്‍ക്കുന്ന മഹേന്ദ്രസിങ് ധോണി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ധോണിയെ തിരികെ കൊണ്ടു വരണമെന്ന മുറവിളിയും സജീവമാണ്. അതുണ്ടായാലും സഞ്ജുവിന് തിരിച്ചടിയാകും.

നിലവില്‍ വിക്കറ്റ് കീപ്പറായി മാത്രമേ സഞ്ജുവിന് ടീമില്‍ കളിക്കാന്‍ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം. ഋഷഭ് പന്ത് ടീമില്‍ ഉണ്ടെങ്കില്‍ അന്തിമ ഇലവനില്‍ ഋഷഭ് പന്തിനെ കളിപ്പിക്കുന്നതാണ് രീതി. ഇതാണ് സഞ്ജുവിന് വിനയാകുന്നത്. ബംഗ്ളാദേശിനെതിരായ ടി 20 പരമ്പരയില്‍ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും അന്തിമ ഇലവനില്‍ ഇടം ലഭിച്ചില്ല. വിക്കറ്റ് കീപ്പര്‍ - ബാറ്റ്സ്മാന്‍ ആയല്ല സഞ്ജുവിനെ എടുത്തത്. സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍ എന്ന നിലയിലാണ്. വിക്കറ്റിനു പിന്നില്‍ ഋഷഭ് പന്ത് ഇപ്പോഴും ചുവടുറപ്പിച്ചിട്ടില്ലെങ്കിലും താളം കണ്ടെത്താന്‍ സമയം നല്‍കണമെന്ന നിലപാടിലാണ് ബി സി സി ഐയും ടീം മാനേജ്മെന്റും. ടെസ്റ്റിലെ മിന്നല്‍ പ്രകടനവുമായി മായങ്ക് അഗര്‍വാള്‍ വെള്ള പന്ത് ടീമിലും അവകാശവാദമുന്നയിച്ചതും സഞ്ജുവിന് ഭീഷണിയാകും.

വിശ്രമം കഴിഞ്ഞ് ക്യാപ്റ്റന്‍ വിരാട് കോലി മധ്യനിരയിലേക്ക് മടങ്ങിയെത്തുന്നതോടെ സഞ്ജുവിനെ എവിടെ ഉള്‍ക്കൊള്ളിക്കും എന്ന ആശയക്കുഴപ്പവുമുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ടി 20 ലോകകപ്പിനു മുന്നോടിയായി പരമാവധി പേരെ പരീക്ഷിക്കാന്‍ സാധ്യതയുള്ളതിനാല്‍ സ്വന്തം നാട്ടില്‍ കളി എത്തുമ്പോള്‍ സഞ്ജുവിന് അവസരമൊരുങ്ങൂ എന്ന പ്രതീക്ഷയിലാണ് കെ സി എ വൃത്തങ്ങളും ക്രിക്കറ്റ് പ്രേമികളും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category