kz´wteJI³
മസ്കറ്റ്: കേരളത്തില്‍ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവാ സുന്നഹദോസ് വിളിച്ചുചേര്‍ക്കുമ്പോള്‍ കേരളത്തിലെ യാക്കാബോയ വിശ്വാസികള്‍ പ്രതീക്ഷയിലാണ്. പള്ളികള്‍ സുപ്രീംകോടതി വിധിയോടെ നഷ്ടമാകുന്ന യാക്കാബായക്കാര്ക്ക് ആശ്വാസമുണ്ടാക്കുന്ന പ്രഖ്യാപനങ്ങള്‍ സുന്നഹദോസില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മസ്കറ്റ് ഗാലാ സെയ്ന്റ് മര്‍ത്തശ്മൂനി പള്ളിയില്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് ബാവായെത്തും. തുടര്‍ന്ന് സുന്നഹദോസ് ചേരും. വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സുന്നഹദോസ് തുടരും. വൈകീട്ട് അഞ്ചരയ്ക്ക് ബാവാ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കും. രാത്രിയോടെ സുന്നഹദോസ് സമാപിക്കും. അത്യപൂര്‍വമെന്നാണ് സുന്നഹദോസിനെ യാക്കോബായ സഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത വിശേഷിപ്പിച്ചത്.
ഇന്ത്യയിലെ യാക്കോബായ സുറിയാനി സഭയിലെയും സിംഹാസനപ്പള്ളികളിലെയും ക്നാനായ അതിഭദ്രാസനത്തിലെയും സുവിശേഷ സമാജത്തിലെയും മെത്രാപ്പൊലീത്തമാര്‍ പങ്കെടുക്കും. കേരളത്തില്‍നിന്ന് 33 മെത്രാപ്പൊലീത്തമാരാണ് പങ്കെടുക്കുക. ആരോഗ്യ പ്രശ്നങ്ങളാല്‍ മൂന്നുപേര്‍ പങ്കെടുക്കില്ല. സിറിയയിലെ സിനഡ് സെക്രട്ടേറിയറ്റിലെ ഏഴു മെത്രാപ്പൊലീത്തമാരും പങ്കെടുക്കും. പള്ളികളില്‍നിന്ന് ആട്ടിയിറക്കപ്പെടുന്ന യാക്കോബായ സഭാവിശ്വാസികളുടെ പ്രതിസന്ധിയും അനുബന്ധ പ്രശ്നങ്ങളും ചര്‍ച്ചചെയ്യാനാണ് ഇതു വിളിച്ചുചേര്‍ക്കുന്നത്. കേരളത്തിലെ സഭയുടെ സ്ഥിതി വളരെ മോശമാണ്. പാത്രിയര്‍ക്കീസ് ബാവായുടെ അധ്യക്ഷതയില്‍ ഇക്കാര്യം ചര്ച്ചചെയ്യുന്നുവെന്നതിന് വലിയ പ്രാധാന്യമാണുള്ളത്. സുന്നഹദോസിന്റെ തീരുമാനങ്ങള്‍ വളരെ വിലപ്പെട്ടതാകുമെന്നാണ് വിശ്വാസ സമൂഹത്തിന്റെ പ്രതീക്ഷ.
സുന്നഹദോസ് മസ്കറ്റില്‍ നടത്തുന്നതിന്റെ ചുമതല വഹിക്കുന്നത് കമാന്‍ഡര്‍ തോമസ് അലക്സാണ്ടറാണ്. മസ്കറ്റില്‍ സെയ്ന്റ് മര്‍ത്തശ്മൂനി പള്ളി പണിയാന്‍ നേതൃത്വം നല്കിയതും അദ്ദേഹമാണ്. അസുഖം മൂലം ചികിത്സയില്‍ കഴിയുന്ന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ പങ്കെടുക്കുന്നില്ല. ഇത് ഏറെ നിര്‍ണ്ണായകമാണ്. സിനഡില്‍ മലങ്കര സഭയുടെ ഭാവി സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാവുമെന്നു കരുതുന്നു. ഇടവക ദേവാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും സഭയ്ക്കു നഷ്ടമായിക്കൊണ്ടിരിക്കുകയും സെമിത്തേരികളില്‍ യാക്കോബായ വിശ്വാസികളുടെ മൃതദേഹ സംസ്കാരം പോലും സാധിക്കാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ സിനഡ് വിളിച്ചത്.
ദേവാലയങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ വിശ്വാസികള്‍ക്കു റോഡില്‍ കുര്‍ബാന അര്‍പ്പിക്കേണ്ടി വരികയും അന്ത്യോക്യ വിശ്വാസത്തില്‍ ഉറച്ചുനില്ക്കാന് അവര്‍ അതിയായ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സിനഡ് ചേരുന്നത്. ഗ്വാട്ടിമാലയില്‍ സന്ദര്‍ശനം നടത്തുന്ന പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ അവിടെ നിന്നാണു സിനഡിന് എത്തുക. കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച മൊര്‍ത്തശ്മൂനി പള്ളി ഒമാനിലെ യാക്കോബായ വിശ്വാസികളുടെ പ്രധാന ദേവാലയമാണ്. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായാണ് ദേവാലയം കൂദാശ ചെയ്തത്.
സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന്റെ മധ്യസ്ഥ ശ്രമങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചതു സ്വാഗതാര്‍ഹമാണെന്ന് യാക്കോബായ സഭ വിലയിരുത്തിയിരുന്നു. ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്നു സുപ്രീം കോടതി പലവട്ടം നിര്‍ദേശിച്ചതാണ്. പള്ളികള്‍ ക്രൈസ്തവ മൂല്യംഅവഗണിച്ചു കയ്യേറാനാണ് ഓര്‍ത്തഡോക്സ് സഭ ശ്രമിക്കുന്നത്. സമുദായ, രാഷ്ട്രീയ നേതൃത്വം ഒത്തുതീര്‍പ്പിനു നിര്‍ദേശിച്ചെങ്കിലും ഓര്‍ത്തഡോക്സ് സഭ തയാറായില്ലെന്നും യാക്കോബായക്കാര്‍ വിലയിരുത്തുന്നു. അതേസമയം, യാക്കോബായ സഭയോടുള്ള നീതി നിഷേധത്തില്‍ കാലതാമസം കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നു പാത്രിയര്‍ക്കീസ് ബാവായുടെ മുന്‍ മലങ്കരകാര്യ സെക്രട്ടറി മാത്യൂസ് മാര്‍ തിമോത്തിയോസ്. സെക്രട്ടേറിയറ്റിനു മുന്നില്‍ സഭ നടത്തുന്ന സഹന സമരത്തിന്റെ പതിനാലാം ദിവസത്തെ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സമരം തുടരുകയാണ്.
അതിനിടെ യാക്കോബായ സഭയുമായുള്ള തര്‍ക്കങ്ങള്‍ക്ക് രമ്യമായ പരിഹാരം കാണണമെന്ന് ഓര്‍ത്തഡോക്സ് സഭയിലെ മുതിര്‍ന്ന വൈദികരുള്‍പ്പെടെയുള്ളവര്‍ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് രണ്ടാമന് കാതോലിക്കാ ബാവയോട് അഭ്യര്‍ത്ഥിച്ചു. ഇതും പ്രതീക്ഷ നല്‍കുന്നതാണ്. ബാവാ ഉള്‍പ്പെടെ, ജീവിച്ചിരിക്കുന്ന എല്ലാ മെത്രാപ്പൊലീത്തമാരുടെയും സെമിനാരി അദ്ധ്യാപകനായ ഫാ. ടി.ജെ. ജോഷ്വ, വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പലും വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗവുമായ ഫാ. കെ.എം. ജോര്‍ജ്, പഴയ സെമിനാരി മുന്‍ പ്രിന്‍സിപ്പലും സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ജനറലുമായിരുന്ന ഫാ. ജേക്കബ് കുര്യന്, മുന്‍ വൈദിക ട്രസ്റ്റിയും പഴയ സെമിനാരി പ്രിന്‍സിപ്പലുമായിരുന്ന ഫാ. ഒ. തോമസ് തുടങ്ങിയവരാണ് നിവേദനം നല്‍കിയത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam