1 GBP = 97.40 INR                       

BREAKING NEWS

33 ശതമാനം വനിതകളെ നിയമിക്കുമെന്ന് സര്‍ക്കാര്‍; സുപ്രീംകോടതി യുവതീ പ്രവേശനത്തിന് എതിരെ വിധിച്ചാല്‍ എന്ത് ചെയ്യുമെന്ന് സുപ്രീംകോടതി; ഗുരുവായൂര്‍, തിരുപ്പതി-പുട്ടപര്‍ത്തി മാതൃകയില്‍ ശബരിമലയ്ക്ക് പ്രത്യേക ഭരണ സംവിധാനം ഉണ്ടാക്കാന്‍ നിര്‍ദ്ദേശിച്ച് കേസ് മാറ്റി; ദേവസ്വം ബോര്‍ഡിനേക്കാള്‍ നിയന്ത്രിക്കാന്‍ എളുപ്പമുള്ള ഭരണ സംവിധാനം ആലോചിച്ച് സര്‍ക്കാര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വരുമെന്ന് ഉറപ്പായി. ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇടപെടല്‍ നടത്തും. തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡില്‍ നിന്ന് വിഭിന്നമായിരിക്കം പുതിയ ബോര്‍ഡ്. ഇക്കാര്യത്തില്‍ നാലാഴ്ചയ്ക്കകം നിയമം കൊണ്ടുവരണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് രമണയുടേതാണ് നിര്‍ദ്ദേശം. ഇത് പാലിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദ നിയമോപദേശം സര്‍ക്കാര്‍ തേടുകയും ചെയ്തു. ശബരിമല വികസനവുമായി ബന്ധപ്പെട്ടു സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഇന്നലെ സുപ്രീം കോടതിയില്‍ വേണ്ടവിധം ഉന്നയിക്കപ്പെട്ടില്ല എന്ന നിഗമനമാണു സര്‍ക്കാരിനുള്ളത്. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമായിരിക്കും സര്‍ക്കാരിന്റെ തുടര്‍നടപടികള്‍. 'കേരളത്തില്‍ എന്താണ് നിയമസഭ ചേരാറില്ലേ? കേരളം പോലെ ഒരു സംസ്ഥാനത്തിനു പോലും സുപ്രീം കോടതി ഇടപെട്ടാലേ നിയമം കൊണ്ടുവരാനാകൂ എന്ന സ്ഥിതിയാണോ? 'എന്ന ചോദ്യമാണ് സുപ്രീംകോടതി ഉയര്‍ത്തിയത്. ശബരിമല മാത്രം മറ്റൊരു ഭരണസമിതിക്കു കീഴിലായാല്‍, നിലവില്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള 1,250 ക്ഷേത്രങ്ങള്‍ പ്രതിസന്ധിയിലാകുമെന്നു സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നു. ശബരിമല വരുമാനത്തെ ആശ്രയിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. ബോര്‍ഡിനു കീഴിലുള്ള 58 ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയംപര്യാപ്തം.

സുപ്രീംകോടതി നിലപാട് കടുപ്പിച്ചാല്‍ പുതിയ നിയമം കൊണ്ടു വരേണ്ടി വരും. ഈ ഘട്ടത്തില്‍ സര്‍ക്കാരിന് പൂര്‍ണ്ണ നിയന്ത്രണമുള്ള സമിതിയെയാകും ചുമതല ഏല്‍പ്പിക്കുക. പന്തളം കൊട്ടാരത്തിനും തന്ത്രിമാര്‍ക്കും പ്രാതിനിധ്യം ഉണ്ടാകും. പന്തളം രാജകുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ജസ്റ്റിസ് രമണയുടെ നിര്‍ദ്ദേശം എത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാക്ഷേത്രങ്ങളുടെയും ഭരണ നിര്‍വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പന്തളം രാജകുടുംബം കോടതിയെ സമീപിച്ചത്. തിരുവിതാംകൂര്‍- കൊച്ചി ഹിന്ദു ആരാധനാലയ നിയമം 2019 ന്റെ കരട് കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കിയിരുന്നു. അതില്‍ ഭരണ സമിതി അംഗങ്ങളായി സ്ത്രീകളെയും ഉള്‍പ്പെടുത്തുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ കേസ് ഇന്ന് രണ്ടുതവണ പരിഗണനയ്ക്ക് എടുത്തപ്പോഴും ഏഴംഗ ബെഞ്ച് വിധി എതിരായാല്‍ പിന്നെ എങ്ങനെ അവിടെ വനിതാ അംഗങ്ങള്‍ക്ക് പ്രവേശിക്കാനാകുമെന്ന് ജസ്റ്റിസ് എന്‍.വി. രമണ സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷന്‍ ജയ്ദീപ് ഗുപ്തയെ വിളിച്ചുവരുത്തിയാണ് കോടതി രണ്ടാമത് കേസ് പരിഗണിച്ചത്. 50 വയസ് പൂര്‍ത്തിയായ വനിതകളെ മാത്രമെ ഭരണസമിതി അംഗങ്ങളാക്കാവൂ എന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കാമെന്ന് ജയ്ദിപ് ഗുപ്ത കോടതിയെ അറിയിച്ചു. ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നു ശബരിമലയെ നീക്കുന്നത് ഒട്ടേറെ നിയമപ്രശ്നങ്ങള്‍ക്കു വഴിവയ്കുമെന്നും ബോര്‍ഡിനു കീഴിലുള്ള മറ്റു ക്ഷേത്രങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നും സര്‍ക്കാരിനു ബോധ്യമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ഇന്ത്യന്‍ യൂണിയനുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായാണു ശബരിമലയും പന്തളം രാജപ്രവിശ്യയും ഉള്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപം കൊണ്ടത്. ശബരിമല വികസനത്തിനായി ദേവസ്വം ബോര്‍ഡിനു കീഴില്‍ ശബരിമല വികസന അഥോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണ നിര്‍വഹണത്തിനായി പ്രത്യേക ബോര്‍ഡും പരിഗണനയിലുണ്ട്. ശബരിമല ഇല്ലെങ്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസക്തി തന്നെ കുറയും. മലബാറിലെ ക്ഷേത്രങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഗുരുവായൂരിനെ മലബാര്‍ ദേവസ്വത്തിനു കീഴിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടയിലാണ് പുതിയ വെല്ലുവിളി. ഗുരുവായൂര്‍, തിരുപതി-പുട്ടപര്‍ത്തി മാതൃകയില്‍ ശബരിമലയ്ക്ക് പ്രത്യേക ഭരണ സംവിധാനം ഉണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചാണ് ഈ കേസ് സുപ്രീംകോടതി മാറ്റി വയ്ക്കുന്നത്.

ശബരിമല പ്രത്യേക നിയമവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്കിടെ കേരളത്തിനെതിരെ അതിശക്തമായ വിമര്‍ശനമാണ് ഇന്നലെ സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ജസ്റ്റിസുമാരായ എന്‍.വി. രമണ, ആര്‍. സുഭാഷ് റെഡ്ഡി, ബി ആര്‍. ഗവായ് എന്നിവരുള്‍പ്പെട്ട ബെഞ്ച് രണ്ടു ഘട്ടമായാണ് വാദം കേട്ടത്. കേസ് രണ്ടു മാസത്തേക്ക് മാറ്റിവയ്ക്കണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പുതിയ തന്ത്രിയെക്കൂടി കക്ഷി ചേര്‍ക്കാന്‍ സമയം വേണമെന്നു ഹര്‍ജിക്കാരനായ രേവതി തിരുനാള്‍ രാമവര്‍മയ്ക്കു വേണ്ടി ഹാജരായ കെ. രാധാകൃഷ്ണനും ആവശ്യപ്പെട്ടു. രണ്ടും കോടതി അംഗീകരിച്ചില്ല. കേസ് 100 വര്‍ഷം മാറ്റിവയ്ക്കണോ എന്ന് ജസ്റ്റിസ് രമണ ചോദിച്ചു. അതു കഴിഞ്ഞാലും കേരള സര്‍ക്കാര്‍ നിയമം കൊണ്ടുവരില്ല എന്നും അദ്ദേഹം നിരീക്ഷിച്ചു. കോടതിയില്‍ സമര്‍പ്പിച്ച കരടുനിയമത്തിലെ 33% വനിതാസംവരണത്തെക്കുറിച്ചു കോടതി സംശയം പ്രകടിപ്പിച്ചപ്പോള്‍, 50 വയസ്സില്‍ കൂടുതലുള്ളവരെ മാത്രമേ ഭരണസമിതിയില്‍ ഉള്‍പ്പെടുത്താവൂ എന്ന് സര്‍ക്കാരിനോട് പറയാമെന്ന് അഭിഭാഷകന്‍ അറിയിച്ചു. അപ്പോള്‍ ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു: 10 വയസ്സില്‍ താഴെയുള്ളവരെയും ഉള്‍പ്പെടുത്താം. അങ്ങനെ വീണ്ടും കളിയാക്കല്‍.

കേരള സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു ആരാധനാലയ ബില്ലിന്റെ കരടില്‍ ശബരിമലയ്ക്കായി ഒരു പ്രത്യേക അധ്യായമാണുള്ളത് (അധ്യായം നാല് എ). ഇതു പ്രകാരം ശബരിമലയ്ക്ക് 7 അംഗങ്ങളുള്ള വികസന അഥോറിറ്റി രൂപീകരിക്കണം. സര്‍ക്കാരിലെ സെക്രട്ടറി തലത്തിലുള്ളയാള്‍ ചെയര്‍ പഴ്സനാകും. മറ്റ് അംഗങ്ങള്‍ ഇങ്ങനെ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ദേവസ്വം കമ്മിഷണര്‍, പരിസ്ഥിതി എന്‍ജിനീയറിങ് വിദഗ്ധന്‍, സിവില്‍ ചീഫ് എന്‍ജിനീയര്‍, ഹിന്ദു ആചാരങ്ങളിലും ക്ഷേത്ര കാര്യങ്ങളിലും പ്രാവീണ്യമുള്ള പ്രമുഖ വ്യക്തി, ജില്ലാ മജിസ്ട്രേറ്റില്‍ കുറയാത്ത പദവിയുള്ള മെംബര്‍ സെക്രട്ടറി. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയ്ക്ക് വികസിപ്പിക്കുന്നതിന്റെ ചുമതല അഥോറിറ്റിക്കായിരിക്കും. ഓഗസ്റ്റ് 27ന് കേസ് പരിഗണിച്ച സമയത്ത് ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പക്ഷെ മൂന്ന് മാസം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നത് സുപ്രീംകോടതിയെ ചൊടിപ്പിച്ചിരുന്നു.

നാലാഴ്ചക്കകം ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരണമെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. കേസ് ഇനി ജനുവരി മൂന്നാം വാരം പരിഗണിക്കും. നിയമ നിര്‍മ്മാണത്തിന് കൂടുതല്‍ സമയം വേണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. നിലവില്‍ തീര്‍ത്ഥാടന കാലമാണ്. അത് കഴിഞ്ഞതിന് ശേഷം നിയമ നിര്‍മ്മാണത്തിലേക്ക് കടക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. പക്ഷെ ഈ വാദം കോടതി അംഗീകരിച്ചില്ല. ഗുരുവായൂര്‍, തിരുപ്പതി, പുട്ടപര്‍ത്തി തുടങ്ങിയ ക്ഷേത്രങ്ങളുടെ മാതൃകയില്‍ ശബരിമലയ്ക്കും പ്രത്യേക ദേവസ്വം ബോര്‍ഡ് രൂപവല്‍ക്കരിക്കാവുന്നതാണെന്നും അതിനായി പ്രത്യേക നിയമം കൊണ്ടുവരണമെന്നും കേരള സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇതിന്റെ കരട് നാല് ആഴ്ചയ്ക്കകം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണം. കേസ് ഇനി ജനുവരി മൂന്നാം വാരം പരിഗണിക്കും. ഇതേ ഹര്‍ജി ഓഗസ്റ്റ് 27ന് ഇതേ ബെഞ്ചില്‍ വന്നിരുന്നു. അന്ന് ശബരിമല ഉള്‍പ്പെടെ കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കായി പുതിയ നിയമം കൊണ്ടു വരുമെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതിനുള്ള ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടില്ലേ എന്നു കോടതി ചോദിച്ചു. തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു ആരാധനാലയ നിയമം (1958) ഭേദഗതി ബില്ലിന്റെ കരട്, സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് കോടതിയില്‍ സമര്‍പ്പിച്ചു.

ഇത് എല്ലാ ക്ഷേത്രങ്ങള്‍ക്കുമുള്ളതാണെങ്കിലും ശബരിമലയ്ക്കു മാത്രമായി ഒരധ്യായം (നാലാം ചാപ്റ്റര്‍) ഉണ്ടെന്ന് കോടതിയെ അറിയിച്ചു. അരക്കോടിയോളം ഭക്തര്‍ എത്തുന്ന ശബരിമലയ്ക്കായി എന്തു കൊണ്ട് പ്രത്യേക നിയമം തയാറാക്കാന്‍ കേരള നിയമസഭയ്ക്ക് കഴിയില്ലെന്നു കോടതി ചോദിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category