1 GBP = 94.00 INR                       

BREAKING NEWS

ആദ്യ വിവാഹം ആയിട്ടു കൂടി എന്തിന് കുട്ടിയുള്ള യുവതിയെ കെട്ടിയെന്ന ചോദ്യത്തിന് മറുപടിയില്ല; മകളുടെ രണ്ടാം വിവാഹത്തിന് എതിരു നിന്നില്ലെന്ന തെറ്റ് മാത്രമേ ചെയ്തുള്ളൂവെന്ന് വിലപിച്ച് അച്ഛനും അമ്മയും; ഇഷ്ടം പോലെ സ്വര്‍ണ്ണം നല്‍കി അയച്ചിട്ടും പുനര്‍വിവാഹത്തിലും കൃതിക്ക് സ്വസ്ഥത കിട്ടിയില്ല; ടിക് ടോക്ക് വീഡിയോ വൈറലാകുമ്പോള്‍ വധൂവരന്മാരുടെ മുഖത്ത് തെളിയുന്നത് പ്രണയത്തിന്റെ സന്തോഷം; ഇപ്പോള്‍ നൊമ്പരകാഴ്ചയായി മൂന്നുവയസ്സുള്ള കുട്ടിയും; കൃതിയെ വൈശാഖ് കൊലപ്പെടുത്തിയത് സ്വത്ത് മോഹത്താല്‍

Britishmalayali
എം മനോജ് കുമാര്‍

കുണ്ടറ: കൃതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് വൈശാഖിനെ കുണ്ടറ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. രണ്ടു ദിവസമായി വൈശാഖ് ചോദ്യം ചെയ്യലും തെളിവെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇന്ന് വൈശാഖുമായി പൊലീസ് തെളിവെടുപ്പിന് പോകുന്നുണ്ട്. നാളെ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇതിനിടയില്‍ പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം. കൃതിയുമായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു എന്നാണ് വൈശാഖ് പൊലീസിനോട് വെളിപ്പെടുത്തിയത്. തര്‍ക്കം ഉണ്ടായപ്പോള്‍ പെട്ടെന്നുള്ള ദേഷ്യത്തിന്റെ പുറത്ത് സംഭവിച്ചതാണ് കൊലപാതകം എന്ന വാദത്തില്‍ വൈശാഖ് ഉറച്ചു നില്‍ക്കുകയാണ്.

വൈശാഖിന്റെ ആദ്യ വിവാഹമാണ്. കൃതിയുടെത് രണ്ടാം വിവാഹവും. ആദ്യ വിവാഹം ആയിട്ടുകൂടി ഒരു കുട്ടിയുള്ള യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറായത് എന്തിനാണ് എന്ന ചോദ്യത്തിനു വൈശാഖില്‍ നിന്നും പൊലീസിന് കൃത്യമായ ഒരു മറുപടി ലഭിച്ചിട്ടില്ല. എന്താണ് കൃതിയുമായുള്ള വിവാഹത്തിനു പിന്നില്‍ എന്നാണു പൊലീസ് വൈശാഖില്‍ നിന്നും അറിയാന്‍ ശ്രമിക്കുന്നത്. കൃതിയുടെ കുഞ്ഞിനു നാലുമാസം ആയപ്പോള്‍ തുടങ്ങിയ ബന്ധമാണ് വൈശാഖും കൃതിയും തമ്മിലുള്ളത്. ഇപ്പോള്‍ കുഞ്ഞിനു മൂന്നു വയസ് പ്രായമുണ്ട്. ഫെയ്സ് ബുക്ക് ബന്ധമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. ഇത്രയും ദീര്‍ഘമായി പ്രണയിച്ചിട്ടും എന്തുകൊണ്ട് കൊലപ്പെടുത്തി എന്ന പൊലീസിന്റെ ചോദ്യത്തിനു കൃത്യമായ മറുപടി വൈശാഖ് ഇതേ വരെ നല്‍കിയിട്ടുമില്ല. നാളെയ്ക്കുള്ളില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കും എന്നാണ് കുണ്ടറ പൊലീസ് മറുനാടനോട് പ്രതികരിച്ചത്.

വിവാഹത്തിനു ഒട്ടും എതിര് നില്‍ക്കാതിരുന്ന കൃതിയുടെ വീട്ടുകാരും മരണത്തില്‍ അസ്വസ്ഥരാണ്. കൃതിയുടെ മൂന്നു വയസുള്ള മകള്‍ ഒരു നൊമ്പരമായി മാതാപിതാക്കള്‍ക്ക് മുന്നിലുമുണ്ട്. മകളുടെ വിവാഹത്തിനു എതിര് നിന്നില്ല എന്ന കുറ്റം മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളൂ എന്ന നിലപാടിലാണ് മാതാപിതാക്കള്‍. ഈ വിവാഹ ജീവിതമെങ്കിലും മകളുടെ ജീവിതം രക്ഷപ്പെടുത്തിയേക്കും എന്ന പ്രതീക്ഷയിലുമായിരുന്നു അവര്‍. പക്ഷെ നിനച്ചിരിക്കാതെ കൃതിയെ കൊലപ്പെടുത്തിയ നവ വരന്‍ ഇവരുടെ ജീവിതം കണ്ണീരിലാഴ്ത്തുകയായിരുന്നു. ഇനി എന്ത് എന്ന ചോദ്യമാണ് മാതാപിതാക്കള്‍ക്ക് മുന്നിലുള്ളത്. ഈ മാതാപിതാക്കളുടെ മുന്നിലേക്കാണ് തെളിവെടുപ്പുമായി ബന്ധപ്പെട്ടു മകളുടെ കൊലപാതകി കയറിവരുന്നതും. വൈശാഖ് തന്നെ കൊലപ്പെടുത്തും എന്ന ഭയം കൃതിയുടെ മുന്നിലുണ്ടായിരുന്നു. ഇത് കൃതിയുടെ കുറിപ്പുകളിലും വ്യക്തമാണ്. എനിക്ക് മരണം സംഭവിച്ചാല്‍ എന്റെ പേരിലുള്ള എല്ലാ സ്വത്തിനും എന്റെ വീടിനും അവകാശി എക മകള്‍ മാത്രമായിരിക്കും. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് എഴുതിയ കുറിപ്പിലെ വരികളിങ്ങനെയാണ്.

താന്‍ കൊല്ലപ്പെടുമെന്ന് കൃതി ഭയന്നിരുന്നതിന് കത്തിലെ വരികള്‍ തെളിവാണ്. രണ്ടാം ഭര്‍ത്താവിന് സ്വത്തില്‍ യാതൊരു അവകാശവുമില്ലെന്നും മകള്‍ ഭാവിയില്‍ ഒറ്റപ്പെട്ട് പോകാതിരിക്കാനാണ് കത്തെഴുതുന്നതെന്നും കുറിപ്പില്‍ കൃതി എടുത്ത് പറയുന്നുമുണ്ട്. വൈശാഖ് കൃതിയെ കൊലപ്പെടുത്തിയ നവംബര്‍ 11 നു രാത്രി വിശാഖ് വീട്ടില്‍ കയറിവന്നപ്പോഴും മുറിയുടെ കതക് കുറ്റിയിടാന്‍ വീട്ടുകാര്‍ വൈശാഖിന് അനുമതി നല്‍കിയിരുന്നില്ല. എന്നിട്ടും തര്‍ക്കം വന്നപ്പോള്‍ തലയണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ച് വൈശാഖ് കൃതിയുടെ മരണം ഉറപ്പാക്കുകയായിരുന്നു. എന്നിട്ടും വൈശാഖില്‍ നിന്നും വന്ന മരണം  തടയാന്‍ ശ്രുതിക്കും മകളെ രക്ഷിക്കാന്‍ മാതാപിതാക്കള്‍ക്കും കഴിഞ്ഞില്ല. എല്ലാത്തിനും മൂകസാക്ഷിയായി ശ്രുതിയുടെ മൂന്നു വയസുകാരിയായ മകള്‍ ഇപ്പോള്‍ വീട്ടിലുമുണ്ട്.

നാലു വര്‍ഷം മുന്‍പ് തലച്ചിറ സ്വദേശിയെ വിവാഹം ചെയ്ത കൃതി പിന്നീട് വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു വൈശാഖുമായുള്ള അടുപ്പവും പിന്നീട് നടന്ന വിവാഹവും. വിവാഹത്തിനു ശേഷം ഗള്‍ഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങിയെത്തി എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. ബിസിനസ് ആവശ്യത്തിനു കൃതിയുടെ വീട്ടുകാരില്‍ നിന്നു വസ്തു പണയപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയിരുന്നു. രണ്ടാഴ്ച മുന്‍പ് വസ്തുവിന്റെ പ്രമാണം തിരികെ ആവശ്യപ്പെട്ടെങ്കിലും കൃതി നല്‍കിയില്ല. തുടര്‍ന്നു തര്‍ക്കമുണ്ടായപ്പോള്‍ വൈശാഖ് കൊല്ലത്തെ വീട്ടിലേക്കു പോയി.

തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ മുളവനയിലെ വീട്ടില്‍ മടങ്ങിയെത്തി. രാത്രി പത്തര കഴിഞ്ഞിട്ടും ഭക്ഷണം കഴിക്കാന്‍ ഇരുവരെയും കാണാതിരുന്നതിനെ തുടര്‍ന്ന് അമ്മ ബിന്ദു കതകു തുറന്നപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. കൃതി അപ്പോഴേക്കും മരിച്ചിരുന്നു. കൃതിയുടെ വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ വൈശാഖ് ശ്രമിച്ചപ്പോള്‍ കാര്‍ വീട്ടുകാര്‍ തടഞ്ഞിരുന്നു. ഇടിച്ചു വീഴ്ത്താനൊരുങ്ങിയപ്പോഴാണ് ഇവര്‍ കാറിനു മുന്നില്‍ നിന്നും മാറിയത്. തുടര്‍ന്നു വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണു വൈശാഖ് കീഴടങ്ങിയത്.

ഇന്നലെ കൃതിയും വൈശാഖും തമ്മിലുള്ള വിവാഹ വീഡിയോയുടെ ടിക് ടോക് രംഗം വെളിയില്‍ വന്നിരുന്നു. കൃതിയുടേയും വൈശാഖിന്റെയും കല്ല്യാണ വേദയില്‍ ചിത്രീകരിച്ച ടിക്ക് ടോക്ക് വിഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. കതിര്‍മണ്ഡപത്തില്‍ അതീവ സന്തോഷവതിയായി കാണപ്പെടുന്ന കൃതി എല്ലാവരുടെയും കണ്ണുകളെ ഈറനണിയിക്കുന്ന ദൃശ്യമായി ഇപ്പോള്‍ മാറുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category