
അമ്പലപ്പുഴ: കഫീലിന്റെ ക്രൂര വിനോദങ്ങള്‍ നിറഞ്ഞ ആടുജീവിതത്തിനൊടുവില്‍ അന്‍ഷാദിന് ഇനി നാട്ടിലേക്ക് മടങ്ങാം. സൗദി അറേബ്യയിലെ മരുഭൂമിയില്‍ രണ്ടുവര്‍ഷത്തിലേറെ നീണ്ട ആടുജീവിതത്തില്‍നിന്ന് മോചിതനായ അന്‍ഷാദിന് തന്റെ ജീവനും ജീവിതവും തിരികെ കിട്ടി എന്ന് ഇനിയും വിശ്വസിക്കാനാവുന്നില്ല. ബെന്യാമിന്റെ ആടുജീവിതം നോവലിന് സമാനമായ ദുരിത ജീവിതമാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി അന്‍ഷാദ് അനുഭവിച്ച് പോന്നത്.
ക്രൂരനായ കഫീലിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു എന്ന് അന്‍ഷാദിന് ഇനിയും വിശ്വസിക്കാനായിട്ടില്ല. ഇനി നാട്ടില്‍ വന്ന് മകനെ ഒന്നു കാണണമെന്നതാണ് അന്‍ഷാദിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. താന്‍ രക്ഷപ്പെട്ട വിവരം കരച്ചിലിനും ചിരിക്കും ഇടയിലൂടെയാണ് അന്‍ഷാദ് ഭാര്യ റാഷിദയോട് വിവരിച്ചത്. സൗദി അറേബ്യയിലെ മരുഭൂമിയില്‍ രണ്ടുവര്‍ഷത്തിലേറെ നീണ്ട ആടുജീവിതത്തില്‍നിന്ന് മോചിതനായ അന്‍ഷാദ് ബുധനാഴ്ച വൈകീട്ട് വീഡിയോ കോളിലൂടെ താന്‍ വഞ്ചിക്കപ്പെട്ടതും രക്ഷപ്പെട്ടതും വിവരിച്ചു.
അമ്പലപ്പുഴ കാക്കാഴം സ്വദേശി അന്‍ഷാദ് 2017 ഒക്ടോബര്‍ 18-നാണ് സൗദിയിലെത്തിയത്. സൗദി പൗരന്റെ വീട്ടില്‍ അതിഥികള്‍ക്ക് ചായയും പലഹാരങ്ങളും നല്കുന്ന ജോലിയാണെന്ന് പറഞ്ഞാണ് അന്‍ഷാദിനെ സൗദിയിലെത്തിച്ചത്. വിസയ്ക്കും ടിക്കറ്റിനുമായി 45500 രൂപയും നല്കി. അവിടെയെത്തിയപ്പോള്‍ മരുഭൂമിയില്‍ ഒട്ടകങ്ങളെ മെയ്ക്കാനാണ് കഫീല്‍ പറഞ്ഞത്. ക്രൂരനായിരുന്നു അയാള്‍. ശമ്പളമില്ല. മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചു. ഭക്ഷണവും വെള്ളവും പോലും തന്നില്ല. മരുഭൂമിയില്‍ ഒട്ടകങ്ങളെ മെയ്ക്കുന്ന സുഡാനികളും ബംഗാളികളും തന്ന ഭക്ഷണം കഴിച്ചാണ് ജീവന് നിലനിര്‍ത്തിയതെന്നും അന്‍ഷാദ് പറയുന്നു.
പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും സൗകര്യമില്ലാത്ത ടെന്റിലായിരുന്നു അന്‍ഷാദിന്റെ താമസം. കടുത്ത ജോലിക്കിടെ കഫീലിന്റെ ക്രൂരമര്‍ദനവും. കാറിടിപ്പിക്കുകയും കമ്പിവടിക്കടിക്കുകയുമെല്ലാം ചെയ്തു. എല്ലാം സഹിച്ചു. രക്ഷപ്പെടാനാകുമെന്ന് വിചാരിച്ചതേയില്ല. രണ്ടുവര്‍ഷത്തെ കരാറായതിനാല്‍ അതുകഴിഞ്ഞ് വിടാമെന്നു പറഞ്ഞു. ഇതിനിടെയില്‍ ടെന്റില്‍നിന്ന് പുറത്തുചാടി മരുഭൂമിയിലൂടെ 90 കിലോമീറ്റര്‍ നടന്ന് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും നീതികിട്ടിയില്ല. അവര്‍ തിരികെ കഫീലിന്റെ അടുത്തുതന്നെ എത്തിച്ചു. ചൊവ്വാഴ്ച പൊലീസ് എത്തി എംബസി ഉദ്യോഗസ്ഥരും പ്രവാസി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമെത്തിയെന്നുപറഞ്ഞ് തന്നെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. രണ്ടുവര്‍ഷത്തെ ശമ്പളവും വാങ്ങിത്തന്നു. നന്ദി എല്ലാവര്ക്കും.
ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറത്തിന്റെയും സൗദിയിലെ ഇന്ത്യന്‍ എംബസിയുടെയും വൊളന്റിയറായ കൊല്ലം സ്വദേശി നൗഷാദിന്റെ സംരക്ഷണത്തിലാണ് അന്‍ഷാദ് ഇപ്പോള്‍. സൗദി വിടാനുള്ള അനുമതിയായാല്‍ അടുത്ത ദിവസംതന്നെ അന്‍ഷാദ് കേരളത്തിലേക്ക് മടങ്ങും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam