1 GBP = 94.00 INR                       

BREAKING NEWS

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍ അപേക്ഷ നല്‍കിയത് 10 വിമാനക്കമ്പനികള്‍; അനുമതി ലഭിച്ചത് വിരലിലെണ്ണാവുന്ന സര്‍വീസുകള്‍ക്കും; വലിയ സര്‍വീസുകള്‍ ഇറക്കാന്‍ റെണ്‍വേ സജ്ജമായത് 2017ല്‍; കരിപ്പൂറിനോട് കണ്ണടച്ച് വ്യോമയാന മന്ത്രാലയവും; ചുവപ്പ് നാടയില്‍ നിന്ന് കരിപ്പൂര്‍ കരകയറിയാല്‍ പറന്നുയരുന്നത് പ്രവാസികളുടെ സ്വപ്നങ്ങളും

Britishmalayali
kz´wteJI³

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസിനൊരുങ്ങി വിമാനക്കമ്പനികള്‍ ഏറെയുണ്ടെങ്കിലും അനുമതി കിട്ടിയത് വിരലിലെണ്ണാവുന്നവയ്ക്ക് മാത്രം. 2010-നുശേഷം കോഴിക്കോട്ട് സര്‍വീസിന് അപേക്ഷ നല്‍കിയത് 10 വിമാനക്കമ്പനികളാണ്. സര്‍വീസ് തുടങ്ങിയതാകട്ടെ രണ്ടെണ്ണം മാത്രം.

വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സജ്ജമായിട്ടും കരിപ്പൂരില്‍ സര്‍വീസുകള്‍ തുടങ്ങാനാകാതെ എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍. വ്യോമയാന മന്ത്രാലയത്തിലെ ചുവപ്പ് നാടയില്‍ അപേക്ഷകള്‍ കെട്ടികിടക്കുകയാണ്. അനുമതി വൈകിപ്പിക്കുന്നതിന് പിന്നില്‍ ദൂരൂഹതയുണ്ടെന്നാണ് ആരോപണം. റണ്‍വേ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് വലിയ വിമാനങ്ങള്‍ക്കായി കരിപ്പൂര്‍ വിമാനത്താവളം വീണ്ടും സജ്ജമായത് 2017 മെയിലാണ്.

കോഡ് ഇ വിഭാഗത്തില്‍പ്പെട്ട നാല് തരം വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ക്കാണ് എയര്‍ ഇന്ത്യ അനുമതി തേടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അനുകൂലമായ സമഗ്ര സാധ്യതാ പഠന റിപ്പോര്‍ട്ട് ജനുവരിയില്‍ രണ്ടാം വാരത്തില്‍ എയര്‍പോര്ട്ട് അഥോറിറ്റിയുടെ ഓപറേഷന്‍സ് വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. പക്ഷേ ഇതുവരേയും വിമാന സര്‍വീസുകള്‍ക്കുള്ള അനുമതി ലഭിച്ചിട്ടില്ല.

അനുമതികാത്ത് കിടക്കുന്ന സര്‍വീസുകള്‍ ചുവടെ:-

1. എയര്‍ ഇന്ത്യ ജിദ്ദ ജംബോ
തിരുവനന്തപുരം-കോഴിക്കോട്-ജിദ്ദ സര്‍വീസിനു ശ്രമം. 2019 മേയില്‍ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ഡിസംബറില്‍ ഡല്‍ഹി കോഴിക്കോട്-ജിദ്ദ മേഖലയില്‍ പറക്കുമെന്ന് പ്രഖ്യാപനം.

2. സില്‍ക്ക് എയര്‍
സിങ്കപ്പൂരിലേക്ക് സര്‍വീസ് തുടങ്ങാന്‍ 2010 ഡിസംബറില്‍ അപേക്ഷ നല്‍കി. അനുമതി കിട്ടിയില്ല. 2019 ജനുവരിയില്‍ സര്‍വീസിനായി വീണ്ടും രംഗത്ത്. തീരുമാനമായില്ല.

3. ടൈഗര്‍ എയര്‍
സിങ്കപ്പൂര്‍ സര്‍വീസിന് 2015 മുതല്‍ രംഗത്ത്.

4. എമിറേറ്റ്സ്
2015-ല്‍ കോഴിക്കോട് വിട്ട വിമാനക്കമ്പനി. 3468 സീറ്റാണ് ഇവര്‍ക്ക് കോഴിക്കോട്-അബുദാബി മേഖലയില്‍ നല്‍കിയിരുന്നത്. 2015-ല്‍ ഡി.ജി.സി.എ. രേഖാമൂലം ഇനി കോഴിക്കോട്ട് വലിയ വിമാനമിറക്കാന്‍ അനുമതിയില്ലെന്ന് അറിയിച്ചു. ഈ സീറ്റുകള്‍ മറ്റു വിമാനത്താവളങ്ങളിലേക്കു മാറ്റി. തിരിച്ചുവരാന്‍ കോഴിക്കോട് പുതിയ സീറ്റുകളും സ്ളോട്ടും വേണമെന്ന് ആവശ്യപ്പെടുന്നു.

5. എയര്‍ ഏഷ്യ
കോഴിക്കോട്-ക്വലാലംപുര്‍ സര്‍വീസിനായി 2010 മുതല്‍ ശ്രമം. ഒടുവില്‍ കൊച്ചിയില്‍നിന്ന് സര്‍വീസ് തുടങ്ങി. 2019 ഫെബ്രുവരിയില്‍ കോഴിക്കോട് സര്‍വീസ് ആവശ്യപ്പെട്ട് കത്തുനല്‍കി. തീരുമാനമായില്ല.

6. ശ്രീലങ്കന്‍ എയര്‍
കോഴിക്കോട്ടുനിന്ന് നേരത്തേ കൊളംബോയിലേക്ക് പറന്നിരുന്നു. 2019 മേയില്‍ കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കാന്‍ അപേക്ഷ നല്‍കി.

7. എയര്‍ വിസ്താര
കോഴിക്കോട്-ഗള്‍ഫ് സര്‍വീസുകള്‍ക്ക് പലവട്ടം ശ്രമം നടത്തിയെങ്കിലും കിട്ടിയില്ല.

8. മലിന്റോ എയര്‍
സിങ്കപ്പൂരിലേക്ക് സര്‍വീസിന് 2019 മേയില്‍ അപേക്ഷ നല്‍കി. അനുമതി ലഭിച്ചില്ല. 2020 ഏപ്രിലില്‍ കോഴിക്കോട്ടെത്തുമെന്നു പ്രതീക്ഷ.

കോഴിക്കോട് വിമാനത്താവളം

അന്താരാഷ്ട്ര സര്‍വീസ്

മാസം 1594

യാത്രക്കാര്‍

2,26,537

ആഭ്യന്തര സര്‍വീസ്

മാസം 507

യാത്രക്കാര്‍

44,166

കാരണങ്ങള്‍

* അനാവശ്യ തടസ്സവാദങ്ങള്‍

* മറ്റു വിമാനത്താവളങ്ങളുടെ സമ്മര്‍ദം

* ഭൂമിയേറ്റെടുക്കലിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ

* വിമാനത്താവള വികസനത്തിന് 235 ഏക്കര്‍ വേണമെന്ന് 2011 മുതല്‍ എയര്‍പോര്‍ട്ട് അഥോറിറ്റി ആവശ്യപ്പെടുന്നു

ചരക്കുനീക്കം

മാസം 2354 ടണ്‍

കയറ്റുമതി ചെയ്യുന്നത്

യു.എ.ഇ., സൗദി അറേബ്യ, ഖത്തര്‍

പുതിയ സര്‍വീസുകള്‍ വന്നാല്‍

മാസം 5000 ടണ്ണിലേറെയാകുമെന്ന് സര്‍വേകള്‍

പാര്‍ക്കിങ്ങാണ് പ്രശ്നം

വിമാനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ എയര്‍പോര്‍ട്ട് അഥോറിറ്റി തയ്യാറാണ്. പല വിമാനങ്ങള്‍ക്കും പകല്‍മുഴുവന്‍ പാര്‍ക്കിങ് വേണം. 12 ചെറിയ വിമാനങ്ങള്‍ക്കേ ഇവിടെ പാര്‍ക്കിങ് പറ്റൂ. മറ്റു സര്‍വീസുകളെ ബാധിക്കുന്നതിനാല്‍ കോഴിക്കോട് പാര്‍ക്കിങ് പറ്റില്ല. വന്നുപോകാന്‍ പ്രശ്നമില്ല.

-ശ്രീനിവാസറാവു, എയര്‍പോര്‍ട്ട് ഡയറക്ടര്‍.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category