1 GBP = 94.00 INR                       

BREAKING NEWS

കൊല്‍ക്കത്തയില്‍ നാളെ ചരിത്രം പിറക്കും; ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പകല്‍-രാത്രി ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത് ഈഡന്‍ ഗാര്‍ഡന്‍സ്; പിങ്ക് പന്തില്‍ ആദ്യ പരീക്ഷണത്തിനൊരുങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശങ്കയും; 20 ഓവര്‍ കഴിഞ്ഞാല്‍ നിറം പച്ചയായി മാറും, സ്വിങ്ങും സ്പിന്നും ലഭിക്കില്ല; റിവേഴ്‌സ് സ്വിങിന്റെ സാധ്യത കുറവാണെന്നതും വെല്ലുവിളി; മത്സരം കാണാന്‍ പ്രമുഖരെത്തും

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാവും. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പകല്‍-രാത്രി ടെസ്റ്റ് മത്സരമാണിത്. പിങ്ക് പന്തുപയോഗിച്ച് കളിക്കുന്ന ടെസ്റ്റിനായി ഇന്ത്യ, ബംഗ്ലാദേശ് ടീമുകള്‍ പ്രത്യേക പരിശീലനം നടത്തി.പകല്‍ രാത്രി ടെസ്റ്റ് കളിച്ചിട്ടില്ല എന്ന് മാത്രമല്ല പിങ്ക് പന്തില്‍ കളിച്ച് പരിചയമില്ല എന്നതും ഇന്ത്യന്‍ താരങ്ങള്‍ക്കും വെല്ലുവിളിയാണ്.

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് ജയം നേടിയിരുന്നു. സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമിട്ടാണ് കോലിയും സംഘവും ഇറങ്ങുന്നത്. ഒന്നാം ടെസ്റ്റിനിടെ പരുക്കേറ്റ സെയ്ഫ് ഹസന്‍ കൊല്‍ക്കത്തയില്‍ കളിക്കില്ല.മത്സരത്തിനായി സ്റ്റേഡിയത്തില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഉള്‍പ്പെടെയുള്ളവര്‍ ടെസ്റ്റ് മാച്ചിന്റെ ഉദ്ഘാടനത്തിനെത്തും.

ഇന്ത്യന്‍ ടീമില്‍ പൂജാര മാത്രമാണ് പിങ്ക് പന്തില്‍ കളിച്ചിട്ടുള്ളത്. ദുലീപ് ട്രോഫിയിലാണ് താരം കളിച്ചത്. പൂജാരയുടെ അനുഭവം ഇങ്ങനെ സന്ധ്യ സമയത്തും രാത്രിയിലും പന്ത് കാണാന്‍ സാധിക്കില്ല. മാത്രമല്ല സന്ധ്യാസമയത്ത് പന്തിന്റെ നിറം നാരങ്ങാ പച്ചയായി മാറാറുണ്ടെന്നും പൂജാര പറയുന്നു. ഇത് ബാറ്റ്‌സ്മാന്മാര്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കും.ബാറ്റ്‌സ്മാന്മാര്‍ക്ക് മാത്രമല്ല ബൗളര്‍മാരിലും പിങ്ക് പന്ത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ആദ്യ 20 ഓവര്‍ മാത്രമേ സ്വങ് ലഭിക്കൂ. കൂടാതെ രാത്രിയാകുന്നതോടെ മഞ്ഞിന്റെ സാന്നിധ്യം കൂടുകയാണെങ്കില്‍ സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കില്ലെന്നും റിവേഴ്‌സ് സ്വിങിന്റെ സാധ്യതകുറവാണെന്നതും വെല്ലുവിളിയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പിങ്ക് പന്തില്‍ ടെസ്റ്റ് കളിച്ചിരിക്കുന്നത് ഓസ്‌ട്രേയലിയയാണ്. അഞ്ച് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ഇംണ്ട് എന്നിവര്‍ മൂന്ന് ടെസ്റ്റും ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റും സിംബാബ്വെ ഒരു ടെസ്റ്റും കളിച്ചിട്ടുണ്ട്. എന്നാല്‍ പിങ്ക് പന്തിനോട് ബിസിസിഐയുടെ എതിര്‍പ്പാണ് ഇന്ത്യയെ പിങ്ക് ടെസ്റ്റില്‍ നിന്ന് അകറ്റിയത്.

സൗരവ് ഗാംഗുലി ബി.സി.സിഐയുടെ തലപ്പത്തെത്തിയതോടെയാണ് രാത്രി പകല്‍ ടെസ്റ്റ് എന്ന പരീക്ഷണത്തിനൊപ്പം പിങ്ക് പന്ത് കൂടി ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ആശങ്കകളും വെല്ലുവിളികളും പലതുമുണ്ടെങ്കിലും സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ 12ആം ടെസ്റ്റ് പരമ്പര ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഇതൊന്നും പ്രശ്‌നമാകില്ലെന്ന് സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടുകഴിഞ്ഞു. വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരുമണിയോടെയാണ് ഈഡന്‍ഗാര്‍ഡനില്‍ ഇന്ത്യയുടെ ആദ്യ പകല്‍ രാത്രി ടെസ്റ്റ് ആരംഭിക്കുക.

എന്തുകൊണ്ട് പിങ്ക്?
ടെസ്റ്റില്‍ ഉപയോഗിക്കുന്ന ചുവന്ന പന്തുകള്‍ക്ക് പകരം പകല്‍-രാത്രി മത്സരത്തിന് പിങ്കുപയോഗിക്കുന്നതിന് പ്രധാന കാരണം വിസിബിലിറ്റി (കാഴ്ചക്ഷമത)യാണ്. ചുവന്ന പന്തുകളുടെ സീം വെളുത്ത തുന്നലിലാണ്. പിങ്കിന്റേത് കറുത്തതും. സന്ധ്യാനേരത്തും ഫ്‌ളഡ്ലിറ്റിലും ചുവന്ന പന്തുകള്‍ ബ്രൗണ്‍ ആയി തോന്നാം. പിച്ചിന്റെ നിറവുമായി ഇതിന് സാമ്യമുള്ളതിനാല്‍ കാഴ്ച പ്രശ്‌നമുണ്ടാകും. വെള്ളപ്പന്തും പറ്റില്ല. ഇവ പെട്ടെന്ന് മൃദുവാകും. അതിനാലാണ് ഏകദിന മത്സരങ്ങളില്‍ ഇപ്പോള്‍ രണ്ടു പന്തുകള്‍ ഉപയോഗിക്കുന്നത്. ടെസ്റ്റില്‍ അതു സാധിക്കില്ല. അതാണ് പിങ്കിന് കാരണം.
മഞ്ഞുവീഴ്ച
അഞ്ചുമണിയോടെ പൂര്‍ണ ഇരുട്ടാകുകയാണ് കൊല്‍ക്കത്തയില്‍. നാലുമണിക്കുതന്നെ സ്റ്റേഡിയത്തിലെ വിളക്കുകള്‍ തെളിച്ചു. സന്ധ്യയോടെ മഞ്ഞുവീഴ്ചയും തണുത്ത കാറ്റുമുണ്ട്. പന്ത് മഞ്ഞില്‍ നനഞ്ഞുതുടങ്ങുന്നതോടെ റിവേഴ്സ് സ്വിങ്ങിനുള്ള സാധ്യതയില്ലാതാകും. സ്പിന്നര്‍മാര്‍ക്ക് ഗ്രിപ്പ് കിട്ടാതെവരും. ഇവയെല്ലാം ബാറ്റിങ് എളുപ്പമാക്കും. മഞ്ഞ് അധികം പണി തരാതിരിക്കാനാണ് മത്സരം എട്ടുമണിക്ക് അവസാനിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category