1 GBP = 97.40 INR                       

BREAKING NEWS

കുട്ടിയെ പാമ്പു കടിച്ചത് 3.15ന്; കാറുള്ള അദ്ധ്യാപകര്‍ പോലും കരുണ കാട്ടാത്തത് കൃത്യസമയത്ത് സ്വന്തം വീട്ടിലെത്താന്‍! ഷെഹല ഷെറിന്റെ ജീവനെടുത്തത് നാലു മണിക്ക് സ്‌കൂളില്‍ നിന്ന് പോകാനുള്ള അദ്ധ്യാപകരുടെ ക്രൂര മനസ്സ് തന്നെ; മാളങ്ങള്‍ക്കിടയില്‍ പഠിക്കുമ്പോഴും ക്ലാസ് റൂമില്‍ ചെരുപ്പിടാന്‍ അനുവദിക്കാത്തതിന് പ്രധാന അദ്ധ്യാപകന്‍ പറയുന്നത് കമ്പ്യൂട്ടര്‍ കഥ; കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞ ടീച്ചറെ ആട്ടിപായിച്ചതും വിവാദത്തില്‍; അഞ്ചാം ക്ലാസുകാരിയുടെ മരണത്തിന് ഉത്തരവാദി ഷിജില്‍ എന്ന അദ്ധ്യാപകന്‍ മാത്രമോ?

Britishmalayali
എം മനോജ് കുമാര്‍

വയനാട്: ബത്തേരി സര്‍ക്കാര്‍ സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹല ഷെറിന്‍ (10) പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ നിറയുന്നത് അദ്ധ്യാപകരുടെ ഗുരുതരമായ വീഴ്ചകള്‍. ഈ സാഹചര്യത്തിലാണ് അദ്ധ്യാപകനെതിരെ നടപടി വരുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ച ഷിജില്‍ എന്ന അദ്ധ്യാപകനെ വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ കുട്ടിക്ക് ചികില്‍സ നിഷേധിച്ചതിന് എല്ലാ അദ്ധ്യാപകരും ഉത്തരവാദികളാണ്. അതുകൊണ്ട് തന്നെ പേരിന് മാത്രം നടപടി പോരെന്നാണ് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. എന്നാല്‍ വിവാദം ഒഴിവാക്കാന്‍ ആരുടെയെങ്കിലും തലയില്‍ എല്ലാം കെട്ടിവയ്ക്കാനാണ് നീക്കം.

സ്‌കൂളിലെ അദ്ധ്യാപകര്‍ക്കു കാര്‍ ഉണ്ടായിട്ടുപോലും ഷെഹലയെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നതാണ് വസ്തുത. സ്‌കൂള്‍ വിടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. അതുകൊണ്ടാണ് കുട്ടി വേദന കൊണ്ട് പിടഞ്ഞിട്ടും അദ്ധ്യാപകര്‍ ആരും തിരിഞ്ഞു നോക്കാത്തതും പ്രശ്നം ലഘൂകരിക്കാന്‍ ശ്രമിച്ചതും. കുട്ടിയുമായി ആശുപത്രിയില്‍ പോയാല്‍ സ്‌കൂളിലെ അവസാന ബെല്‍ മുഴങ്ങുമ്പോള്‍ കാറുമായി വീട്ടിലേക്ക് പോകാന്‍ അദ്ധ്യാപകര്‍ക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ രക്ഷിതാവിനെ വിളിച്ചു വരുത്തി കുട്ടിയെ ഏല്‍പ്പിച്ച് രക്ഷപ്പെടനാണ് അദ്ധ്യാപകര്‍ ശ്രമിക്കുന്നത്. ഇതാണ് കുട്ടികളുടെ രോഷം ഇരമ്പാനും കാരണം. അദ്ധ്യാപകരെ കൈയേറ്റം ചെയ്തും സ്റ്റാഫ് റൂം അടിച്ചു തകര്‍ത്തും ജനരോഷം ഇരമ്പുന്നത് ഇതുകൊണ്ടാണ്. സ്വന്തം കാര്യം മാത്രം നോക്കുന്ന അദ്ധ്യാപകരാണ് ഷെഹലയുടെ മരണത്തിലെ യഥാര്‍ത്ഥ ഉത്തരവാദികള്‍.

തന്നെ പാമ്പു കടിച്ചതായി ഷെഹല തന്നെ പറഞ്ഞിരുന്നു. 3.15നു പാമ്പു കടിച്ച കുട്ടിയെ മുക്കാല്‍ മണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തിച്ചത്. പുത്തന്‍കുന്ന് ചിറ്റൂര്‍ നൊട്ടന്‍വീട്ടില്‍ അഭിഭാഷകരായ അബ്ദുല്‍ അസീസിന്റെയും ഷജ്നയുടെയും മകള്‍ ഷെഹല ഷെറിന്‍ (10) ആണ് മരിച്ചത്. ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണി കഴിഞ്ഞപ്പോള്‍ ക്ലാസ് മുറിയില്‍ ഭിത്തിയോടു ചേര്‍ന്ന പൊത്തില്‍ കുട്ടിയുടെ കാല്‍ പെടുകയും പുറത്തെടുത്തപ്പോള്‍ ചോര കാണുകയും ചെയ്തു. പാമ്പു കടിയേറ്റതു പോലുള്ള പാടുകളും കണ്ടു. പാമ്പാണ് കടിച്ചതെന്ന് കുട്ടിയും തിരിച്ചറിഞ്ഞു. പക്ഷേ വീട്ടിലെത്താന്‍ തിടുക്കമുണ്ടായിരുന്ന അദ്ധ്യാപകര്‍ ഇതൊന്നും കാര്യമായെടുത്തില്ല.

തുടര്‍ന്നു രക്ഷിതാക്കള്‍ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചു. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച് രക്ഷിതാവെത്തിയ ശേഷമാണ് കുട്ടിയെ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഇവിടെ ദുരന്തമുണ്ടാക്കിയത്. കാറില്‍ സ്‌കൂളിലെത്തുന്ന അദ്ധ്യാപകര്‍ പോലും പ്രശ്നത്തില്‍ മനുഷ്യത്വ പരമായ ഇടപെടല്‍ നടത്തിയില്ല.

പാമ്പുകടിച്ചതായി ഷഹല അദ്ധ്യാപകരോട് പലതവണ പറഞ്ഞിരുന്നു. കുട്ടിയുടെ കാലിന് നീല നിറവുമുണ്ടായിരുന്നു. ഷഹലയ്ക്ക് വിറയലും അനുഭവപ്പെട്ടിരുന്നു. തന്നെ ആശുപത്രിയില്‍ കൊണ്ടുപോവണമെന്നും വിദ്യാര്‍ത്ഥിനി ആവശ്യപ്പെട്ടു. എന്നാല്‍, കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്നാണ് പ്രധാനാധ്യാപകന്‍ പറഞ്ഞത്. സ്വന്തമായി വാഹനമുള്ള അദ്ധ്യാപകരുണ്ടായിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. ഒരു അദ്ധ്യാപിക ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രധാനാധ്യാപകന്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ധ്യാപിക സ്‌കൂള്‍ വിട്ട് ഇറങ്ങിപ്പോവുകയാണ് ചെയ്തത്. ടോയ്‌ലറ്റില്ല, ബക്കറ്റില്ല, വെള്ളമില്ല. ചെരുപ്പിട്ട് ക്ലാസില്‍ കയറാന്‍ അനുവദിക്കാറില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. അതേസമയം, വിദ്യാര്‍ത്ഥിനികളുടെ ആരോപണം അദ്ധ്യാപകര്‍ നിഷേധിച്ചു. ആശുപത്രിയില്‍ കൊണ്ടുപോവാന്‍ വൈകിയിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ എന്തിന് മാതാപിതാക്കള്‍ എത്തുന്നതു വരെ കാത്തിരുന്നുവെന്ന ചോദ്യത്തിന് ഉത്തരമില്ല.

പാമ്പുകടിച്ചതെന്ന് അറിഞ്ഞിരുന്നില്ല. രക്ഷകര്‍ത്താവ് വന്നിട്ട് ആശുപത്രിയില്‍ കൊണ്ടുപോയാല്‍ മതിയെന്ന് പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്. കംപ്യൂട്ടറുള്ളതിനാലാണ് ചെരുപ്പിട്ട് കയറാന്‍ ക്ലാസ് മുറിയില്‍ അനുവദിക്കാത്തത്. അല്ലാതെ ചെരുപ്പ് ഇടരുതെന്ന് പറഞ്ഞിട്ടില്ലെന്നും പ്രധാനാധ്യാപകന്‍ മോഹനന്‍ പറയുന്നു. അതേസമയം, കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ക്കും പാമ്പുകടിച്ചതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് റഫര്‍ ചെയ്തതനുസരിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിനിടെയായിരുന്നു മരണം. ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റുമരിച്ച ബത്തേരി സര്‍ക്കാര്‍ സര്‍വജന സ്‌കൂളിലെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കള്‍ക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങളുണ്ട്. ഇതില്‍ ഒരു വിടവില്‍ കാല്‍ പെട്ടപ്പോഴാണ് കുട്ടിയുടെ കാല്‍ മുറിഞ്ഞത്. അധ്യയന വര്‍ഷം ആരംഭിക്കുന്നത് മുമ്പ് ഫിറ്റ്‌നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതില്‍ വീഴ്ചയുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category