1 GBP = 93.35 INR                       

BREAKING NEWS

ശബരിമല ഏറ്റെടുക്കാന്‍ കേന്ദ്രത്തിന് ഉണ്ടായിരുന്ന തടസ്സം നീക്കികൊണ്ട് സുപ്രീംകോടതി ഇടപെടല്‍ നടത്തുമ്പോള്‍ ഫലത്തില്‍ സംഭവിക്കുന്നത് നവോത്ഥാനത്തിന്റെ പേരില്‍ കേരളത്തിന് ആകെയുണ്ടായിരുന്ന ക്ഷേത്രം കൈമോശം സംഭവിക്കുക മാത്രമാണ്; അയ്യപ്പന്റെ ആചാരങ്ങള്‍ ലംഘിച്ച് നവോത്ഥാനം ഉണ്ടാക്കാന്‍ ഇറങ്ങി പുറപ്പെട്ട പിണറായി വിജയന്‍ കക്ഷത്തിരിക്കുന്നതും ഉത്തരത്തില്‍ ഇരുന്നതും ഒരുപോലെ നഷ്ടപ്പെടുന്നത് ഇങ്ങനെ..

Britishmalayali
kz´wteJI³

ശബരിമല യുവതീപ്രവേശന വിഷയം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ പുറത്തുവന്ന വാര്‍ത്തകളില്‍ ഒന്ന് ശബരിമല ക്ഷേത്രത്തിന്റെ ഭരണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നു എന്നതായിരുന്നു. കേന്ദ്രം ശബരിമല ഏറ്റെടുക്കാന്‍ പോകുന്നു എന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇടത് കേന്ദ്രങ്ങള്‍ വലിയതോതില്‍ അതിനെ പരിഹസിച്ചു. പൂര്‍ണമായും കേരളത്തിന്റെ അധികാര പരിധിയിലുള്ള ഒരു ക്ഷേത്രം എങ്ങനെയാണ് കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയുക എന്ന ചോദ്യമായിരുന്നു അവര്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇന്ന് സുപ്രീംകോടതി ശബരിമലയുടെ ഭരണസംവിധാനത്തെ കുറിച്ച് ചില ചോദ്യങ്ങളും നിരീക്ഷണങ്ങളും നടത്തുമ്പോള്‍ അന്ന് ചര്‍ച്ചയായ ഏറ്റെടുക്കല്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

സുപ്രീംകോടതിയുടെ ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് ശബരിമലയുടെ ഭരണസംവിധാനത്തില്‍ ഒരു മാറ്റം വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കൃത്യമായ സൂചനയാണ് നല്‍കുന്നത്. ഇപ്പോള്‍ ശബരിമല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സമ്പൂര്‍ണ അധികാരത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. തന്ത്രിക്ക് ക്ഷേത്രാചാരങ്ങളില്‍ അധികാരം ഉണ്ടെങ്കിലും ക്ഷേത്രഭരണത്തില്‍ യാതൊരുവിധത്തിലുള്ള അധികാരവും തന്ത്രിക്കില്ല. ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ എന്ന് ചരിത്രവും ഐതീഹ്യവുമൊക്കെ ഒരുപോലെ പറയുന്ന പന്തളം കൊട്ടാരത്തിന് പോലും തിരുവാഭരണ ഘോഷയാത്ര നടത്തി ക്ഷേത്രത്തില്‍ എത്തിച്ച ശേഷം തിരിച്ച് കൊട്ടാരത്തില്‍ കൊണ്ടുപോകുന്നതിനുള്ള അനുഷ്ഠാനപരമായ അവകാശം മാത്രമേയുള്ളൂ. ശബരിമല ക്ഷേത്രം ഭരിക്കുന്നത് അതാത് കാലം ഭരിക്കുന്ന സര്‍ക്കാരുകള്‍ നിയമിക്കുന്ന ദേവസ്വം ബോര്‍ഡ് എന്ന സമിതിയാണ്.


ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി വരുന്ന ഒരാള്‍ ഹിന്ദുവാണ് എന്നും ഈശ്വര വിശ്വാസിയാണ് എന്നും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട് എങ്കിലും അവര്‍ക്ക് രാഷ്ട്രീയ ബന്ധം ഇല്ലായെന്ന് പ്രഖ്യാപിക്കേണ്ടതുണ്ട് എങ്കിലും അവിടെ വരുന്ന എല്ലാവരും തന്നെ രാഷ്ട്രീയക്കാരാണ് എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ആര് ഭരിക്കുന്നുവോ ആ പാര്‍ട്ടിയുടെ താല്പര്യങ്ങളാകും ശബരിമലയില്‍ നിഴലിക്കുക. കഴിഞ്ഞ തവണ ആചാരലംഘനത്തിന്റെ പ്രതിസന്ധി ഉണ്ടായതും സിപിഎം ഭരിക്കുന്നതുകൊണ്ട് മാത്രമാണ്. സിപിഎം ഭരിക്കുന്ന ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ യുവതികള്‍ കയറാം എന്ന നിലപാട് എടുത്തപ്പോള്‍ സുപ്രീംകോടതിക്ക് അങ്ങനെയൊരു വിധി പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായി. ആ വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അമിതാവേശം കാട്ടിയതും ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടിന്റെ പ്രതിഫലനമായിരുന്നു.

അത്കൊണ്ടാണ് സുപ്രീംകോടതി ശബരിമലക്ക് മാത്രമായി ഒരു പ്രത്യേക ഭരണസംവിധാനം ഉണ്ടാക്കാന്‍ എന്താണ് തടസ്സം എന്ന് ഇന്ന് സര്‍ക്കാരിനോട് ചോദിച്ചത്. സര്‍ക്കാരാകട്ടെ അത്തരം ഒരു നീക്കം സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യത്തിന് ഹിതകരമാകുകയില്ല എന്ന് കണ്ടുകൊണ്ട് ഒരു വര്‍ഷം ഒരു കോടിയിലേറെ ഭക്തര്‍ നിരന്തരം എത്തുന്ന ശബരിമലയില്‍ ഒരു വര്‍ഷം പത്ത് ലക്ഷം ഭക്തര്‍ മാത്രമേ എത്തുകയുള്ളൂ എന്ന് പോലും കോടതിയോട് പറയുന്നു. എന്നാല്‍ കോടതി രണ്ടും കല്പിച്ചാണ് എന്ന് ജസ്റ്റിസ് രമണയുടെ വാക്കുകള്‍ വ്യക്തമാക്കുകയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category