1 GBP = 94.20 INR                       

BREAKING NEWS

ലണ്ടനില്‍ മലയാളി അത്യാസന്ന നിലയില്‍; മെഡിക്കല്‍ ബോര്‍ഡിന്റെ അഭ്യര്‍ത്ഥനയില്‍ അടിയന്തിര വിസ നല്‍കി ഹോം ഓഫീസ്; നാട്ടില്‍ നിന്നും ഭാര്യയും മക്കളും എത്തി; കുടുംബത്തിന് സഹായവുമായി പൊതുപ്രവര്‍ത്തകരുടെ വാട്‌സാപ്പ് കൂട്ടായ്മ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: തിരുവനന്തപുരം സ്വദേശിയായ യുകെ മലയാളി ഹരി ലണ്ടനില്‍ അത്യാസന്ന നിലയില്‍. കഴിഞ്ഞ പത്തു ദിവസമായി ജീവനു വേണ്ടി പൊരുതുന്ന ഹരിയുടെ ഗുരുതരാവസ്ഥയില്‍ മാറ്റമില്ലെന്ന് സൂചനകള്‍ വ്യക്തമാക്കുന്നു. ഉറ്റവരായി ആരും കൂടെയില്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ ശുപാര്‍ശയില്‍ ഹോം ഓഫീസ് നല്‍കിയ പ്രത്യേക പരിഗണനയില്‍ ഹരിയുടെ ഭാര്യയും രണ്ടു പെണ്‍മക്കളും കഴിഞ്ഞ ദിവസം യുകെയില്‍ എത്തിയിരുന്നു. ഇവരുടെ വിസ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതോടെയാണ് ഇവര്‍ക്ക് ലണ്ടനില്‍ എത്താനായത്.

മരുന്നുകളോട് കാര്യമായ പ്രതികരിക്കാത്ത ഹരിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ജോലി സ്ഥലത്തു കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് 49 കാരനായ ഹരിയെ പത്തു ദിവസം മുന്‍പേ ആശുപത്രിയില്‍ എത്തിച്ചത്. ഇദ്ദേഹത്തിന് ഉറ്റ കുടുംബാംഗം ആയി ആരും കൂടെയില്ലാത്തതിനാല്‍ ലണ്ടനിലെ മലയാളികളാണ് സഹായവും ആയി രംഗത്തുണ്ടായിരുന്നത്.

നിസ്വാര്‍ത്ഥരായ മലയാളികളുടെ ശ്രമഫലമായി കുടുംബത്തെ സഹായിക്കാന്‍ ഉള്ള കാര്യങ്ങള്‍ വാട്സ്ആപ് കൂട്ടായ്മ രൂപീകരിച്ചു മുന്നേറുന്നതായി ലോക് കേരള സഭ അംഗം കാറല്‍ മിറാന്‍ഡ അറിയിച്ചു. പൊതുപ്രവര്‍ത്തകര്‍, ലോക് കേരള സഭ അംഗങ്ങള്‍, മലയാളി കൗണ്‍സിലര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവരടക്കമുള്ളവരുടെ വാട്സ്ആപ് കൂട്ടായ്മയാണ് ഈ കുടുംബത്തിന് സഹായം നല്‍കാനായി കൂടെയുള്ളത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഹരി യുകെ മലയാളി ആണെങ്കിലും കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ മൂലമാണ് കുടുംബത്തെ പോലും കൂടെ കൊണ്ടുവരാന്‍ കഴിയാതെ പോയത് എന്ന് പറയപ്പെടുന്നു. മൂത്ത മകളുടെ വിവാഹം അടുത്തകാലത്ത് നടത്താനായെങ്കിലും കടബാധ്യതകള്‍ ഈ നിര്‍ഭാഗ്യവാന്റെ കൂടെപ്പിറപ്പ് ആയിരുന്നെന്നു അടുത്തറിയുന്നവര്‍ പറയുന്നു.

ലണ്ടനിലെ ചാറിങ്കോര്‍സ് ആശുപത്രിയിലാണ് പക്ഷാഘാത സൂചനകളോടെ ഹരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടുത്തകാലത്ത് മറ്റൊരു മലയാളിയുടെ കരുണയില്‍ അദ്ദേഹത്തിന്റെ വീട്ടിലാണ് താല്‍ക്കാലികമായി ഹരി കഴിഞ്ഞിരുന്നതും. അദ്ദേഹത്തിന് സ്ഥിര വരുമാനമുള്ള ജോലി ഉണ്ടായിരുന്നില്ലെന്നും സൂചനയുണ്ട്. സമാനമായ സാഹചര്യം മുന്‍പ് യുകെ മലയാളികള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലാത്തതിനാല്‍ ഹരിയുടെ കുടുംബത്തെ സഹായിക്കാന്‍ ഏവരും ഒന്നിച്ചു നില്‍ക്കണമെന്ന് കുടുംബത്തെ സഹായിക്കാന്‍ രൂപീകൃതമായ കൂട്ടായ്മ പൊതു സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. നിലവില്‍ ഹരിയുടെ കുടുംബത്തിന് യുകെയില്‍ തങ്ങുന്നതിന് ആവശ്യമായ സഹായങ്ങള്‍ അടക്കം ഈ കൂട്ടായ്മയുടെ ശ്രമത്തിലാണ് സാധ്യമാകുന്നത്.

ഡോക്ടര്‍മാരുടെ പാനല്‍ ഇന്നലെ ഭാര്യയെയും മക്കളെയും ഹരിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തിയതായി അറിയുന്നു. ഇനി പ്രതീക്ഷയ്ക്കു വകയില്ലെന്ന വസ്തുതയാണ് ഡോക്ടര്‍മാര്‍ ബോധ്യപ്പെടുത്തിയിരിക്കുന്നത്. കുടുംബാംഗങ്ങള്‍ വസ്തുതകളുമായി പൊരുത്തപ്പെടുന്നതിനു കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് വായനക്കാരില്‍ എത്തിക്കുന്നത് ആയിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category