1 GBP = 92.80 INR                       

BREAKING NEWS

യൂണിവേഴ്‌സിറ്റി പഠനം സൗജന്യം; ബ്രക്‌സിറ്റിന് വീണ്ടും റഫറണ്ടം; ബ്രക്‌സിറ്റ് നടന്നാലും ഫ്രീ മൂവ്‌മെന്റ്; എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്നവധി; വാടക ഉയര്‍ത്താന്‍ നിയന്ത്രണം; ബെനഫിറ്റുകള്‍ ഇഷ്ടം പോലെ; ലേബര്‍ പാര്‍ട്ടി യുടെ പ്രകടന പത്രിക കിടിലം

Britishmalayali
kz´wteJI³

യുകെയില്‍ ഡിസംബര്‍ 12ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക നേതാവ് ജെറമി കോര്‍ബിന്‍ ഔദ്യോഗികമായി പുറത്തിറക്കി. തികച്ചും ജനപ്രിയമായ ഒട്ടേറെ വാഗ്ദാനങ്ങളാണ് ലേബര്‍ പാര്‍ട്ടി ഇതിലൂടെ ഉറപ്പേകുന്നത്. ഇത് പ്രകാരം യൂണിവേഴ്സിറ്റി പഠനം സൗജന്യമാക്കുമെന്നും ബ്രക്സിറ്റിന് വീണ്ടും റഫറണ്ടം നടത്തുമെന്നും വാഗ്ദാനമുണ്ട്. കൂടാതെ ബ്രക്സിറ്റ് നടന്നാലും ഫ്രീ മൂവ്മെന്റ് ലഭ്യമാക്കുമെന്നും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്നവധിയേകുമെന്നും ലേബര്‍ ഉറപ്പേകുന്നു.

കൂടാതെ ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ദന്തചികിത്സ സൗജന്യമാക്കുമെന്നും ബെനഫിറ്റുകള്‍ ഇഷ്ടം പോലെ നല്‍കുമെന്നും വാടക ഉയര്‍ത്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പ്രസ്തുത പ്രകടനപത്രികയിലൂടെ കോര്‍ബിന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്ത് ആറു മാസത്തില്‍ താഴെ ശിക്ഷയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷയേര്‍പ്പെടുത്തില്ലെന്നാണ് ലേബര്‍ ഉറപ്പേകുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക കിടിലോല്‍ക്കിടിലമാണ്. മാര്‍ക്സിസ്റ്റ് സ്വപ്നം പൂവണിയിക്കുന്നതിനായി തൊഴിലാളി യൂണിയനുകള്‍ക്ക് കൂടുതല്‍ അധികാരമേകുമെന്നും ലേബര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

2016ലെ യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തിലെ ജനഹിതത്തെ തങ്ങള്‍ ബഹുമാനിക്കുന്നുണ്ടെങ്കിലും ബ്രക്സിറ്റുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം എടുക്കുന്നതിനായി തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ബ്രക്സിറ്റ് കാര്യത്തില്‍ അന്തിമജനഹിതമറിയുന്നതിനായി വീണ്ടും ഒരു റഫറണ്ടം കൂടി നടത്തുമെന്നാണ് ലേബര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അഥവാ ബ്രക്സിറ്റ് സംഭവിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍കാരുടെ ഫ്രീമൂവ്മെന്റ് സംരക്ഷിക്കുമെന്നും അതു പോലെ യുകെക്കാര്‍ക്ക് യൂറോപ്യന്‍യൂണിയന്‍ രാജ്യങ്ങളിലേക്കും യഥേഷ്ടം കടന്ന് ചെല്ലാവുന്ന സാഹഹചര്യമുണ്ടാക്കുമെന്നുമാണ് ലേബര്‍ ഉറപ്പേകുന്നത്. ഇവിടേക്ക് കുടുംബാംഗങ്ങളെ കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ചുരുങ്ങിയ ശമ്പളം നിര്‍ബന്ധമാക്കില്ല. ഇതിന് പുറമെ വര്‍ക്കര്‍ വിസകളുടെ എണ്ണം പരിമിതപ്പെടുത്തുകയുമില്ല.

എന്‍എച്ച്എസിനുള്ള ഫണ്ടില്‍ 4.3 ശതമാനം വര്‍ധവ് റിയല്‍ടേംസില്‍ വരുത്താനും ലേബര്‍ ഒരുങ്ങുന്നുണ്ട്.ദന്തല്‍ട്രീറ്റ്മെന്റിന് പുറമെ പ്രിസ്‌ക്രിപ്ഷനും സൗജന്യമാക്കുന്നതായിരിക്കും. ഇതിനായി വര്‍ഷത്തില്‍ 7 ബില്യണ്‍ പൗണ്ട് ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ എന്‍എച്ച്എസ് വര്‍ക്കിംഗ് വീക്ക് നാല് ദിവസങ്ങളായി ചുരുക്കാനും ലേബര്‍ പദ്ധതിയിടുന്നുണ്ട്. തൊഴിലാളി യൂണിയനുകള്‍ക്ക് കൂടുതല്‍ അധികാരങ്ങളുറപ്പാക്കുന്ന പ്രകടനപത്രികയുമാണിത്. ഇത് പ്രകാരം സമരങ്ങള്‍ക്ക് മേലുള്ള അനാവശ്യമായ നിയന്ത്രണങ്ങള്‍ നീക്കുമെന്നും സ്വകാര്യ മേഖലയില്‍ കളക്ടീവ് ബാര്‍ഗെയ്നിംഗിന് അവസരമേകുമെന്നും ലേബര്‍ വാഗ്ദാനം ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് 1970കളിലേതിന് സമാനമായ കടുത്ത പണിമുടക്കുകളും സമരങ്ങളുമുണ്ടാകുമെന്ന ഭീഷണി ശക്തമായിട്ടുണ്ട്.

രാജ്യത്തെ ഹൗസിംഗ് പ്രതിസന്ധി ഇല്ലാതാക്കുന്നതിനായി വര്‍ഷത്തില്‍ ഒരു ലക്ഷത്തോളം കൗണ്‍സില്‍ ഹോമുകള്‍ പണിതുയര്‍ത്താനും ലേബര്‍ പദ്ധതിയിടുന്നുണ്ട്. കൂടാതെ 75 ബില്യണ്‍ പൗണ്ട് മുടക്കി 50,000ത്തോളം  അഫോര്‍ഡബിള്‍ ഹോമുകള്‍ പണിയാനും ലേബര്‍ ഒരുങ്ങുന്നുണ്ട്.മാര്‍ഗററ്റ് താച്ചര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന റൈറ്റ് ടു ബൈ നയം അവസാനിപ്പിക്കുമെന്നും ലേബര്‍ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ബെനഫിറ്റുകള്‍ക്കുള്ള പരിധി ഇല്ലാതാക്കുമെന്നതാണ് ലേബര്‍ പ്രകടനപത്രികയിലെ പ്രധാന ആകര്‍ഷണം.

ഓരോ വര്‍ഷവും ഗവണ്‍മെന്റില്‍ നിന്നും സ്വീകരിക്കാവുന്ന ബെനഫിറ്റുകള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന പരിധി ഇതിലൂടെ ഇല്ലാതാക്കും. ഇതിലൂടെ ബെനഫിറ്റുകള്‍ കൂടുതല്‍ ലഭിക്കുന്നതിനാണ് വഴിയൊരുങ്ങുന്നത്. ഫ്രീ സ്‌കൂളും അക്കാദമികളും നിര്‍ത്തലാക്കുമെന്നും എല്ലാ സ്‌കൂളുകളെയും ടൗണ്‍ഹാളിന്റെ നിയന്ത്രണത്തിലേക്കെത്തിക്കുമെന്നും സ്‌കൂളുകളുടെ നിലവാരം നിര്‍ണയിക്കുന്നതിനുള്ള ഓഫ്സ്റ്റെഡിന്റെ അധികാരം ഇല്ലാതാക്കുമെന്നും ലേബര്‍ വാഗ്ദാനം ചെയ്യുന്നു. എല്ലാ പബ്ലിക്ക് സെക്ടര്‍ തൊഴിലാളികള്‍ക്കും വണ്‍ ഓഫ് കാച്ച് അപ് വര്‍ധനവ് അഞ്ച് ശതമാനം നിരക്കില്‍ ലഭിക്കുന്നതാണ്. ഇതിനായി 5.3 ബില്യണ്‍ പൗണ്ടായിരിക്കും ചെലവാകുന്നത്. ഇതിലൂടെ ശരാശരി തൊഴിലാളിക്ക് ഏതാണ്ട് 1600 പൗണ്ടായിരിക്കും അധികമായി ലഭിക്കുന്നത്.

പണപ്പെരുപ്പത്തേക്കാള്‍ വേഗത്തില്‍ വീട്ട് വാടക വര്‍ധിപ്പിക്കുന്ന എല്ലാ പ്രൈവറ്റ് വീടുടമകളുടെയും കഴുത്തില്‍ പിടി മുറുക്കുമെന്നാണ് ലേബര്‍ വാഗ്ദാനം ചെയ്യുന്നത്. ആറ് മാസമോ അതില്‍ കുറവോ കാലയളവുള്ള എല്ലാ ജയില്‍ ശിക്ഷകളും റദ്ദാക്കുമെന്നാണ് ലേബര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.ഗാര്‍ഗിക ആക്രമണങ്ങളിലെ പ്രതികളായവരടക്കമുളളവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. ട്യൂഷന്‍ ഫീസുകള്‍ റദ്ദാക്കുമെന്ന ലേബറിന്റെ വാഗ്ദാനം 7.2 ബില്യണ്‍ പൗണ്ടിന്റെ ചെലവായിരിക്കുമുണ്ടാക്കുന്നത്. ഇതിന് പകരമായി മെയിന്റനന്‍സ് ഗ്രാന്റുകള്‍ തിരിച്ച് കൊണ്ടു വരുകയും ചെയ്യും. രാജ്യത്തെ ആറ് എനര്‍ജി സപ്ലയര്‍മാരെ നാഷണലൈസ് ചെയ്യാനും ലേബര്‍ പദ്ധതിയുണ്ട്.

ബ്രിട്ടന്റെ കൊളോണിയല്‍ പൈതൃകത്തിന്റെ സ്വാധീനത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കോര്‍ബിന്‍
ലേബര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ബ്രിട്ടന്റെ വര്‍ഷങ്ങളോളം നീണ്ട കൊളോണിയന്‍ പൈതൃകത്തിന്റെ സ്വാധീനത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വാഗ്ദാനം ചെയ്ത് കോര്‍ബിന്‍ രംഗത്തെത്തി. ലോകമാകമാനമുള്ള ആക്രമണങ്ങള്‍ക്കും സുരക്ഷിതത്വമില്ലായ്മയ്ക്കും ബ്രിട്ടന്റെ സംഭാവന ഏത് തരത്തിലായിരുന്നുവെന്ന്  ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്നും കോര്‍ബിന്‍ ഉറപ്പേകുന്നു. അടിമത്തത്തിന്റെ ചരിത്രത്തെക്കുറിച്ച് ജനത്തെ ബോധവല്‍ക്കരിക്കുന്നതിനായി കുടിയേറ്റത്തെക്കുറിച്ചും കൊളോണിയലിസത്തെക്കുറിച്ചും ജനത്തിന് വിദ്യാഭ്യാസം നല്‍കുന്നതിനായി ഇമാന്‍സിപേഷന്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് സ്ഥാപിക്കുമെന്നും കോര്‍ബിന്‍ വാഗ്ദാനം ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category