1 GBP = 92.80 INR                       

BREAKING NEWS

മുന്‍കൂട്ടി നിശ്ചയിച്ച ബഹ്റൈന്‍ ട്രിപ്പിനിറങ്ങിയ ആന്‍ഡ്ര്യൂ രാജകുമാരനെ തടഞ്ഞ് ബക്കിംഗ്ഹാം കൊട്ടാരം; അറസ്റ്റ് പേടി മൂലം അമേരിക്കന്‍ യാത്രയും വേണ്ടെന്ന് വച്ചെന്ന് റിപ്പോര്‍ട്ട്; ജെഫ്രി എപ്‌ സ്റ്റെയിന്‍ ആന്‍ഡ്ര്യൂവിന് സുന്ദരികളെ നല്‍കിയെന്ന് ദൃക്‌സാക്ഷികള്‍

Britishmalayali
kz´wteJI³

യുഎസിലെ ആത്മഹത്യ ചെയ്ത ബാല പീഡകന്‍ ജെഫ്രി എപ്‌സ്റ്റെയിനുമായുള്ള ബന്ധത്തിന്റെ പേരില്‍ ഡ്യൂക്ക് ഓഫ് യോര്‍ക്ക് പദവി നഷ്ടപ്പെട്ട ആന്‍ഡ്ര്യൂ രാജകുമാരന്റെ പേരിലുളള നിയന്ത്രണം കൂടുതല്‍ കടുപ്പിച്ച് ബക്കിംഗ്ഹാം കൊട്ടാരം രംഗത്തെത്തി. ഇത് പ്രകാരം മുന്‍കൂട്ടി നിശ്ചയിച്ച ബഹ്‌റൈന്‍ ട്രിപ്പിനിറങ്ങിയ ആന്‍ഡ്ര്യൂവിനെ കൊട്ടാരം തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അറസ്റ്റു പേടി രൂക്ഷമായതിനെ തുടര്‍ന്ന് തന്റെ അമേരിക്കന്‍ യാത്രയും ആന്‍ഡ്ര്യൂ വേണ്ടെന്ന് വച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ജെഫ്രിയുമായി ബന്ധമുണ്ടായിരുന്ന കാലത്ത് ആന്‍ഡ്ര്യൂവിന് ഈ ബാലപീഡകന്‍ സുന്ദരികളെ നല്‍കിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷികള്‍ രംഗത്തെത്തിയിട്ടുമുണ്ട്.

പിച്ച്@പാലസ് ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ ബഹറൈനില്‍ നടക്കുന്ന ഇവന്റില്‍ പങ്കെടുക്കാനായിരുന്നു ആന്‍ഡ്ര്യൂ അവിടേക്ക് പോകാനിരുന്നത്. എന്നാല്‍ ഡ്യൂക്ക് പദവിയില്‍ നിന്നും നീക്കി 72 മണിക്കൂറിനുള്ളില്‍ നടത്താനിരുന്ന ഈ യാത്ര അനുചിതമാണെന്ന പാലസ് നിര്‍ദേശം ആന്‍ഡ്ര്യൂ അനുസരിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം മിഡില്‍ ഈസ്റ്റ് യാത്ര റദ്ദാക്കിയെന്ന കാര്യം കൊട്ടാരം വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബാലപീഡകനുമായുള്ള ബന്ധം വ്യക്തമായതിനെ തുടര്‍ന്ന് വന്‍ വിവാദങ്ങള്‍ ആന്‍ഡ്ര്യൂവിന് നേരെ ഉയര്‍ന്ന സാഹചര്യത്തില്‍ ബഹ്‌റൈന്‍ യാത്ര നടത്തേണ്ടെന്ന കടുത്ത നിര്‍ദേശമാണ് കൊട്ടാരത്തില്‍ നിന്നും ആന്‍ഡ്ര്യൂവിന് ലഭിച്ചിരിക്കുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

തനിക്കെതിരെ വന്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ രാജപദവി പ്രകാരമുള്ള എല്ലാ പബ്ലിക്ക് ഡ്യൂട്ടികളില്‍ നിന്നും പിന്മാറുന്നുവെന്ന പ്രഖ്യാപനം ബുധനാഴ്ച വൈകുന്നേരമായിരുന്നു ആന്‍ഡ്ര്യൂ പുറപ്പെടുവിച്ചിരുന്നത്. ജെഫ്രിയുടെ പീഡനങ്ങള്‍ക്ക് വിധേയരായ ഇരകളോട് സഹതാപം പ്രകടിപ്പിക്കാത്ത ജെഫ്രിയുടെ നിലപാടും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഡ്യൂക്ക് പദവി രാജ്ഞി റദ്ദാക്കിയിരിക്കുന്നത്. രാജപദവിയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടും പ്രൈവറ്റ് ഇനീഷ്യേറ്റീവുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് ആന്‍ഡ്ര്യൂവിന്റെ തീരുമാനമെന്നാണ് അദ്ദേഹം ബഹ്‌റൈന്‍ യാത്ര ചെയ്യാന്‍ ഒരുങ്ങിയതിലൂടെ വ്യക്തമായിരിക്കുന്നതെന്ന് നിരവധി പേര്‍ എടുത്ത് കാട്ടുന്നു.

അമേരിക്കന്‍ യാത്രയും റദ്ദാക്കാന്‍ ആന്‍ഡ്ര്യൂവിന് മുന്നറിയിപ്പ്
ബഹ്റൈന്‍ യാത്ര റദ്ദാക്കിയതിന് പുറമെ പ്ലാന്‍ ചെയ്തിരിക്കുന്ന അമേരിക്കന്‍ യാത്രയില്‍ നിന്നും പിന്മാറണമെന്ന് ആന്‍ഡ്ര്യൂവിന് കടുത്ത മുന്നറിയിപ്പേകി സീനിയര്‍ ബ്രിട്ടീഷ് ലോയറായ ബരോനെസ് ഹെലെന കെന്നഡി ക്യുസി രംഗത്തെത്തി. നിലവിലെ സാഹചര്യത്തില്‍ അമേരിക്കയില്‍ പോയാല്‍ എഫ്ബിഐ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നും അറസ്റ്റ്‌ചെയ്‌തേക്കാമെന്നും സ്‌കോട്ട്‌ലന്‍ഡിലെ പ്രമുഖ ഹ്യൂമന്‍ ആന്‍ഡ് സിവില്‍ റൈറ്റ്‌സ് ലോയര്‍ കൂടിയായ ബരോനെസ് മുന്നറിയിപ്പേകുന്നു. എഫ്ബിഐ ഏജന്റുമാരെ അമേരിക്കയില്‍ വച്ച് കാണുന്നതിന് പകരം ലണ്ടനില്‍ വച്ച് കാണുന്നതായിരിക്കും സുരക്ഷിതമെന്നും ബരോനെസ് ആന്‍ഡ്ര്യൂവിന് നിര്‍ദേശം നല്‍കുന്നു.

ജെഫ്രിയുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം നടത്തുന്നതിന് ഏത് ഏജന്‍സികളുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്ന് ആന്‍ഡ്ര്യൂ വ്യക്തമാക്കിയിട്ടുണ്ട്. ജെഫ്രിയുടെ  കേസ് അന്വേഷിക്കുന്ന എഫ്ബിഐ ഡിറ്റെക്ടീവുകളുമായി സംസാരിക്കാനും യുഎസ് ലോയര്‍മാരുമായി സഹകരിക്കാനുമുളള സന്നദ്ധതയാണ് ആന്‍ഡ്ര്യൂ പ്രകടിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അന്വേഷണത്തിനായി ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുമായി സഹകരിക്കാമെന്ന ആന്‍ഡ്ര്യൂവിന്റെ പ്രസ്താവനയെ ജെഫ്രിയുടെ ഇരകളായവരുടെ ലോയര്‍മാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ആവശ്യമാണെങ്കില്‍ മാത്രം സഹകരിക്കാമെന്ന ആന്‍ഡ്ര്യൂവിന്റെ നിലപാടിനെ അവര്‍ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.

ജെഫ്രി എപ്‌സ്റ്റെയിന്‍ ആന്‍ഡ്ര്യൂവിന് സുന്ദരികളെ നല്‍കിയെന്ന് ദൃക്‌സാക്ഷികള്‍
2001ല്‍ ആന്‍ഡ്ര്യൂ മെക്സിക്കോയിലെ ജെഫ്രി എപ്സ്റ്റെയിന്റെ താവളത്തില്‍ പതിവ് സന്ദര്‍ശനകനായിരുന്നുവെന്നും അവിടുത്തെ സുന്ദരികളുമായി അടുത്തിടപഴകിയെന്നും വെളിപ്പെടുത്തി ദൃക്സാക്ഷികള്‍ രംഗത്തെത്തി. ഇതോടെ ആന്‍ഡ്ര്യൂവിന്റെ  പതനം പൂര്‍ണമായിരിക്കുകയാണ്.തന്റെ താവളമായ ന്യൂ മെക്സിക്കോ റേഞ്ചില്‍ 2001ല്‍ എത്തിയിരുന്ന ആന്‍ഡ്ര്യൂവിനെ സന്തോഷിപ്പിക്കാന്‍ ജെഫ്രി യുവതിയായ ന്യൂറോ സര്‍ജനെ വിട്ട് കൊടുത്തിരുന്നുവെന്നാണ് അക്കാലത്ത് ഇവിടെ ഹൗസ് കീപ്പറായി ജോലി ചെയ്തിരുന്ന ഡെയ്ഡ്രെ സ്ട്രാറ്റന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അന്ന് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഇവിടെയെത്തിയ ആന്‍ഡ്ര്യൂവിനൊപ്പം ഈ സുന്ദരിയായ ന്യൂറോ സര്‍ജന്‍ കഴിഞ്ഞിരുന്നുവെന്നാണ് സ്ട്രാറ്റന്‍ സാക്ഷ്യപ്പെടുത്തുന്നത്. ആ സമയത്ത് ജെഫ്രി അവിടെയുണ്ടായിരുന്നില്ലെങ്കില്‍ ഈ സുന്ദരി അവിടെയുണ്ടായിരുന്നുവെന്നാണ് ഹൗസ് കീപ്പര്‍ വെളിപ്പെടുത്തുന്നത്. ആ സമയത്ത് തനിക്കേത് വിധത്തിലുള്ള ഭക്ഷണമാണ് വേണ്ടെന്ന് ആന്‍ഡ്ര്യൂ തന്നോട് നിര്‍ദേശിക്കാറുണ്ടായിരുന്നുവെന്നും സ്ട്രാറ്റന്‍  പറയുന്നു. അക്കാലത്ത് മൂന്ന് ബെഡ്റൂം ലോഡ്ജിലായിരുന്നു ആന്‍ഡ്ര്യൂ ഈ സുന്ദരിക്കൊപ്പം കഴിഞ്ഞിരുന്നതെന്നും  ആന്‍ഡ്ര്യൂവിന്റെ ബോഡിഗാര്‍ഡ് മെയിന്‍ഹൗസിലായിരുന്നു കഴിഞ്ഞിരുന്നതെന്നും ഹൗസ് കീപ്പര്‍ വെളിപ്പെടുത്തുന്നു.

സ്ട്രാറ്റന്‍ ഇവിടെ ഹൗസ് കീപ്പറായി ജോലി ചെയ്തിരുന്നുവെന്ന് പബ്ലിക്ക് റെക്കോര്‍ഡ്സുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ടോപ്ലെസായ ഒരു സ്ത്രീക്കൊപ്പം തായ്ലണ്ടിലെ നൗകയില്‍ ആന്‍ഡ്ര്യൂവും ജെഫ്രിയും നില്‍ക്കുന്ന ചിത്രം പുറത്ത് വന്നിരുന്നുവെന്നാണ് സ്ട്രാറ്റന്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ന്യൂ മെക്സിക്കോ റേഞ്ചിലെത്തിയപ്പോള്‍ ജെഫ്രി അവിടെയില്ലായിരുന്നുവെന്നും പകരം ആന്‍ഡ്ര്യൂവിന് വേണ്ട സൗകര്യങ്ങളെല്ലാം ചെയ്ത് കൊടുക്കുകയായിരുന്നുവെന്നും ഹൗസ് കീപ്പര്‍ ആവര്‍ത്തിക്കുന്നു. ഇക്കാലത്ത് പേര് വെളിപ്പെടാത്ത ഒരു സുന്ദരിയായ ന്യൂറോ സര്‍ജനെയായിരുന്നു ആന്‍ഡ്ര്യൂവിനെ സന്തോഷിപ്പിക്കാന്‍ ജെഫ്രി വിട്ട് കൊടുത്തിരുന്നത്. ആന്‍ഡ്ര്യൂവിനെ അങ്ങേയറ്റം സന്തോഷിപ്പിക്കുകയെന്ന ദൗത്യമായിരുന്നു ന്യൂറോ സര്‍ജനുണ്ടായിരുന്നതെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category