1 GBP = 97.50 INR                       

BREAKING NEWS

ഇടതടവില്ലാതെ അഞ്ചു മണിക്കൂര്‍ നീളുന്ന കലാവിസ്മയങ്ങള്‍; യുകെയിലെ പ്രശസ്ത ഗായകര്‍ ഉള്‍പ്പെടുന്ന ബേസിംഗ്സ്റ്റോക്കിലെ കലാസന്ധ്യയ്ക്ക് ഇനി ഒരു ദിവസം മാത്രം; ആകാംക്ഷയോടെ കാത്തിരുന്ന് സംഗീത പ്രേമികള്‍

Britishmalayali
സാം തിരുവാതിലില്‍

ബേസിംഗ് സ്റ്റോക്ക്: സംഗീതവും നൃത്തവും താളമേളവും സമന്വയിക്കുന്ന ബേസിംഗ്സ്റ്റോക്കിലെ കലാ സന്ധ്യയ്ക്ക് ഇനി ഒരു നാള്‍ മാത്രം. മറ്റന്നാള്‍ 24നു ഞായറാഴ്ച 3.30 മുതല്‍ 8.30 വരെയുള്ള അഞ്ചു മണിക്കൂറുകളിലെ ഇടതടവില്ലാത്ത സംഗീത നൃത്ത താള പെരുമഴയ്ക്കായി ഇഗ്ലണ്ടിന്റെ തെക്കുകിഴക്ക്, തെക്കു വടക്കന്‍ ദേശങ്ങള്‍ കാത്തിരിപ്പിലാണ്. ബ്രിട്ടനിലെ അറിയപ്പെടുന്ന ഗായകരും അറിയപ്പെടുന്ന കലാസന്ധ്യകളുടെ അണിയറ പ്രവര്‍ത്തകരും കലാ സാംസ്‌കാരിക നായകന്‍മാരും പങ്കെടുക്കുന്ന പരിപാടി ഗംഭീരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

തുടക്കത്തിന്റെ ആശങ്കകളില്‍ പെട്ടു പോവാതെ ആവേശകൊടുമുടി കയറി നില്‍ക്കുമ്പോഴും സമയബന്ധിതമായി പരിപാടികള്‍ തീര്‍ക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് സംഘാടകര്‍. പ്രഗത്ഭ പ്രാദേശിക നൃത്ത സംഘങ്ങള്‍ക്ക് ഒപ്പം കേഴ്വി കേട്ട ബേസിംഗ് സ്റ്റോക്ക് ചെണ്ട മേളക്കാരുടെ മേളപെരുമ കൂടി ആകുമ്പോള്‍ മേമ്പൊടി ചേര്‍ക്കാന്‍ പിന്നെ ശേഷിക്കുന്നത് ഒന്നും ഇല്ല. സൗജന്യ പ്രവേശനവും സൗജന്യ പാര്‍ക്കിംഗും കൂടാതെ സ്വാദിഷ്ടമായ മലയാള തനിമയുടെയും ഒപ്പം ഇംഗ്ലീഷ് വിഭവങ്ങളും ഉള്ള ഭക്ഷണ ശാലയും ക്രമീകരിക്കപ്പെട്ടിട്ടുണ്ട്

ഒരു കൂട്ടം സംഗീത പ്രേമികളുടെ കൂട്ടായ്മ ആണ് സൗണ്ട് ഓഫ് ബേസിംഗ് സ്റ്റോക്ക് ആര്‍ട്ടിസ്റ്റ്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഓരോ മാസവട്ടങ്ങളിലും ഒത്തു കൂടി സംഗീതം ആലപിച്ചും ആസ്വദിച്ചും കൂട്ടായ്മയെ പരിപോക്ഷിപ്പിച്ചിരുന്നവര്‍ക്ക് യുകെയിലെ പ്രമുഖ ഗായകരെ കൂടി ഉള്‍പ്പെടുത്തി ഒരു ഗാനസന്ധ്യ സംഘടിപ്പിക്കണം എന്ന ആശയം ഉണ്ടായി. ബ്രിട്ടന്റ തെക്ക് കിഴക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ കലാസന്ധ്യകളുടെ പെരുമകള്‍ക്ക് കേഴ്വി കേട്ട പ്രദേശം ആണ്.

നൃത്തവും സംഗീതവും ആയി കാതിനും കണ്ണിനും ഇമ്പമേകുന്ന ഇത്തരം പരിപാടികളില്‍ യുകെയുടെ നാനാ ദേശത്തു നിന്നും സ്ഥിരം ആസ്വാദകര്‍ എത്തുന്നു എന്നത് സൗണ്ട് ഓഫ് ബേസിംഗ് സ്റ്റോക്ക് ആര്‍ട്ടിസ്റ്റുകള്‍ക്കും ഒരു പ്രേരണ ആയിട്ടുണ്ട്. ബേസിംഗ് സ്റ്റോക്കില്‍ ആദ്യമായാണ് ഇത്തരം ഒരു കലാസന്ധ്യ സംഘടിപ്പിക്കപ്പെടുന്നത്.
സംഗീത പെരുമഴയ്ക്കൊപ്പം മേമ്പൊടിയായി വിവിധ നൃത്ത സംഘങ്ങളുടെ നൃത്തവും അരങ്ങേറും. വിവിധ ദേശത്തു നിന്നും ഉള്ള കലാ ആസ്വാദകരും സാംസ്‌കാരിക പ്രവര്‍ത്തകരും കൂടി എത്തി ചേരുന്ന രാഗോത്സവം ആദ്യ വര്‍ഷം തന്നെ വന്‍വിജയം ആകും എന്ന ഉറപ്പിലാണ് സംഘാടകര്‍.
ലൈവ് ഫുഡ് സ്റ്റാളും സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നര മണിയോട് രാഗോത്സവത്തിന് തുടക്കം കുറിക്കും. സംഗീത നൃത്ത പരിപാടികളുടെ ബാഹുല്യം കണക്കിലെടുത്ത് ഇടതടവില്ലാതെ കൃത്യ സമയത്ത് തുടങ്ങി കൃത്യ സമയത്ത് തന്നെ അവസാനിപ്പിക്കുവാനുള്ള മുന്‍ ഒരുക്കങ്ങള്‍ സംഘാടകര്‍ നടത്തിയിട്ടുണ്ട്. പൊതു സമൂഹത്തിന്റെ പ്രതികരണങ്ങളില്‍ നിന്നും വരും വര്‍ഷങ്ങളില്‍ വിപുലമായ തരത്തില്‍ സംഘടിപ്പിക്കുവാനുള്ള ആവേശത്തില്‍ ആണ് സംഘാടകര്‍
സ്ഥലത്തിന്റെ വിലാസം
Kempshott Village Hall, Pack Lane, RG22 5HN

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category