1 GBP = 94.00 INR                       

BREAKING NEWS

കൂപ്പുകൈ കുരുന്നുമായ്... കുഞ്ഞു മക്കളിന്നിതാ... ബര്‍മിങാമിലെ ജെസ് ടോമിന്റെ സുന്ദരശബ്ദം; നാലു മലയാളി വൈദികര്‍ ചേര്‍ന്നെഴുതിയ 'ഈശോയുടെ പുഞ്ചിരി' ആവേശമാകുന്നു

Britishmalayali
kz´wteJI³

ര്‍മിങാമിലെ ജെസ് മരിയ ടോം എന്ന മലയാളി പെണ്‍കുട്ടിയുടെ ശബ്ദം യുകെ മലയാളികളുടെ മനസുകളില്‍ ചേക്കേറിയിട്ട് അധികകാലമായിട്ടില്ല. ഇപ്പോഴിതാ, ലോകമെമ്പാടുമുള്ള ക്രിസ്തീയ ഭക്തിഗാന പ്രേമികള്‍ക്ക് ആസ്വദിക്കാനുള്ള സംഗീത വിരുന്നുമായാണ് ഈ കൊച്ചുപെണ്‍കുട്ടി എത്തിയിരിക്കുന്നത്. സുന്ദരമായ ശബ്ദത്തില്‍ ജെസ് മരിയ ആലപിച്ച കൂപ്പുകൈ കുരുന്നുമായ്... കുഞ്ഞു മക്കളിന്നിതാ... എന്ന ക്രിസ്തീയ ഭക്തി ഗാനം ഇന്നലെ റിലീസ് ചെയ്ത ശേഷം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ജെസ് മരിയയെ തേടി എത്തുന്നത്. യുകെയിലെ നാലു വൈദികര്‍ ചേര്‍ന്ന് എഴുതിയ ''ഈശോയുടെ പുഞ്ചിരി'' എന്ന സംഗീത ആല്‍ബത്തിലെ ആദ്യ ഗാനമാണ് ജെസ് മരിയ ആലപിച്ചത്.

ബര്‍മിങ്ഹാമില്‍ താമസിക്കുന്ന ബിജോ ടോം - യമുന ദമ്പതികളുടെ മകളായ ജെസ് മരിയ ടോം ആലപിച്ച 'കൂപ്പുകൈ കുരുന്നുമായ്' എന്ന പാട്ടിന്റെ വീഡിയോ വേര്‍ഷന്‍ ആണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ജോസഫ് കിഴുകേണ്ടിയില്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികളെഴുതിയത് ഫാ. സിറിയക് പാലക്കുടിയാണ്. ഓര്‍ക്കസ്ട്രേഷന്‍ ബിനു മാതിരംമ്പുഴ, മിക്സിങ് സ്റ്റാന്‍ലി അലക്സ്, ക്യാമറ സുധീര്‍ സുരേന്ദ്രന്‍, എഡിറ്റിംഗ് വിഷ്ണു പിആര്‍, പ്രൊഡക്ഷന്‍ ഷൈമോന്‍ തോട്ടുങ്കല്‍ എന്നിവരാണ് 'ഈശോയുടെ പുഞ്ചിരി' എന്ന ആല്‍ബത്തിലെ മറ്റു ടീം അംഗങ്ങള്‍.

ഈ ആല്‍ബം ബ്രിട്ടീഷ് മലയാളി വഴി ആദ്യം ബുക്ക് ചെയ്ത നൂറു പേര്‍ക്ക് യുകെയില്‍ സൗജന്യമായി ഉടന്‍ തന്നെ വീട്ടില്‍ എത്തിക്കുന്നതാണ്. ആല്‍ബത്തിലെ മറ്റു പാട്ടുകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഗീത പ്രേമികളുടെ കൈകളില്‍ എത്തുമെന്നും സെലിബ്രന്റ്‌സ് ഇന്ത്യ അറിയിച്ചു. യുകെ മലയാളികള്‍ക്ക് ഏറെ അടുപ്പമുള്ള നാല് വൈദികരാണ് ഈ സംഗീത ആല്‍ബത്തിനായി പാട്ട് എഴുതിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ക്രിസ്ത്യന്‍ ഭക്തിഗാന രംഗത്ത് സ്വന്തം വഴി തുറന്ന ഫാ: ഷാജി തുമ്പേല്‍ച്ചിറ, സീറോ മലബാര്‍ യുകെ രൂപതയുടെ പ്രധാന വൈദികരില്‍ ഒരാളായ സെബാസ്റ്റിയന്‍ ചാമക്കാല, സ്‌കോട്ട്ലന്റിലും ന്യുകാസിലും സേവനം ചെയ്യുന്ന കപ്പൂച്ചിന്‍ വൈദികന്‍ സിറിയക് പാലക്കുടി, അമേരിക്കയില്‍ നിന്നുള്ള വൈദികന്‍ ജോസഫ് കിഴുകേണ്ടിയില്‍ എന്നിവര്‍ ചേര്‍ന്നാണ് 12 പാട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇവ പാടുവാന്‍ കെല്‍പ്പുള്ള ഒന്‍പതു കുട്ടികള്‍ യുകെയില്‍ തന്നെ ഉണ്ടായി എന്നതാണ് വിശ്വാസികള്‍ക്കൊപ്പം യുകെ മലയാളി സമൂഹത്തിനു തന്നെ അഭിമാനമായി മാറുന്നത്. കാരണം യുകെയിലെ കുട്ടികള്‍ മലയാളം പറയുക മാത്രമല്ല, മലയാളത്തില്‍ ശുദ്ധ സംഗീതം കൈകാര്യം ചെയ്യാനും പ്രാപ്തിയുള്ളവരായി മാറുന്നു എന്നതാണ് ഈശോയുടെ പുഞ്ചിരി എന്ന ഈ ആല്‍ബം തെളിയിക്കുന്നത്.

യുകെയില്‍ ഇനിയുള്ള നാളില്‍ പാട്ടു പാടാന്‍ ഇവരടക്കമുള്ള യുവപ്രതിഭകള്‍ മതിയാകും എന്ന നിലയിലേക്ക് കൂടിയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ക്രിസ്തീയ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ മൂവായിരത്തോളം ഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിച്ച ഫാ: ഷാജി തുമ്പേചിറയിലിന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ആരാധന ക്രമ സംഗീതത്തിന്റെ ചുമതലയുള്ള ലണ്ടനിലെ ഫാ: സെബാസ്റ്റിയന്‍ ചാമക്കാല, അമേരിക്കയില്‍ ശുശ്രൂഷ ചെയ്യുന്ന കാഞ്ഞിരപ്പള്ളി രൂപത അംഗവും ഗാന രചയിതാവും ഗായകനും സംഗീതജ്ഞനുമായ ഫാ: ജോസഫ് കിഴുകണ്ടയില്‍ കപ്പൂച്ചിന്‍, സഭ അംഗവും സ്‌കോട്ട്ലന്റിലും ന്യൂ കാസിലിലും ആയി സേവനം ചെയ്യുന്ന നിരവധി കവിതകളുടെയും ഗാനങ്ങളുടെയും രചയിതാവും ആയ ഫാ: സിറിയക് പാലക്കുടി എന്നിവര്‍ ആണ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.

യുകെയിലെ മലയാളി കുട്ടികളായ കേംബ്രിഡ്ജില്‍ താമസിക്കുന്ന സ്റ്റാന്‍ലി സൂസന്‍ ദമ്പതികളുടെ പുത്രിയും നിരവധി ക്രിസ്തീയ സംഗീത ആല്‍ബങ്ങളില്‍ ഉള്‍പ്പടെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുള്ള ടെസ്സ സ്റ്റാന്‍ലി, ലിവര്‍പൂളിലെ ബിര്‍ക്കിന്‍ഹെഡില്‍ താമസിക്കുന്ന ഷിബു - സിനി ദമ്പതികളുടെ പുത്രി ഇസബെല്‍ ഷിബു, ബെഡ്ഫോര്‍ഡില്‍ താമസിക്കുന്ന ജോമോന്‍ മാമ്മൂട്ടില്‍, ജിന്‍സി ദമ്പതികളുടെ പുത്രിയും നിരവധി സംഗീത ആല്‍ബങ്ങളിലും യുകെയിലെ വിവിധ സംഗീത പരിപാടികളിലും കൂടി ശ്രദ്ധേയയായ ഡെന്ന ജോമോന്‍, ന്യൂ കാസിലില്‍ താമസിക്കുന്ന ഷൈമോന്‍ തോട്ടുങ്കല്‍ - സിമി ദമ്പതികളുടെ പുത്രന്‍ ജേക്കബ് ഷൈമോന്‍, ലെസ്റ്ററില്‍ താമസിക്കുന്ന വിജയ് ജോസഫ്, ലിജി ദമ്പതികളുടെ പുത്രി അഞ്ജലിറ്റ ജോസഫ്, ബര്‍മിങ്ഹാമില്‍ താമസിക്കുന്ന ജിമ്മി മൂലങ്കുന്നം, അനു ദമ്പതികളുടെ പുത്രിയായ അന്ന ജിമ്മി മൂലംകുന്നം, കുവൈറ്റില്‍ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശികളായ സിജു ജിന്‍സി ദമ്പതികളുടെ മക്കളായ അനീറ്റ സിജു അലെന്‍ സിജു സൗദി അറേബിയയില്‍ നിന്നുള്ള കോട്ടയം ചങ്ങനാശേരി സ്വദേശികളായ ജോമോന്‍ വര്‍ഗീസ്, ഷെറിന്‍ ദമ്പതികളുടെ പുത്രിയായ ഇവാന ജോമോന്‍ എന്നിവരാണ് ആല്‍ബത്തിലെ മറ്റു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

പ്രവാസി മലയാളികളായ കുട്ടികള്‍ മാത്രം ആലപിച്ചിരിക്കുന്ന ആദ്യ മലയാള ക്രിസ്തീയ ഗാന സമാഹാരം എന്ന പ്രത്യേകതയും ഇതിനുണ്ട്. കേരളത്തിലെ വിവിധ സ്റ്റുഡിയോകളില്‍ ഇക്കഴിഞ്ഞ അവധിക്കാലത്താണ് പാട്ടുകള്‍ റെക്കോഡ് ചെയ്തത്. സെലിബ്രന്റ്‌സ് ഇന്ത്യക്കുവേണ്ടി ബിജോ ടോം ആണ് ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. യുകെയില്‍ മാധ്യമ പ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കല്‍ ആണ് ഈ ആല്‍ബത്തിന്റെ കോഡിനേഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ബൈബിള്‍ കലോത്സവ വേദികളിലും വിശുദ്ധ കുര്‍ബാനയിലും മറ്റു ആഘോഷ പരിപാടികളിലും പാടാന്‍ ഉതകുന്ന രീതിയില്‍ ഭക്തി സാന്ദ്രമായ രീതിയില്‍ ആണ് എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category