ഇനി ബാക്കി നാല് ദിവസങ്ങള്‍ കൂടി മാത്രം; അഞ്ച് മിനുറ്റ് മാത്രം ചെലവാക്കിയാല്‍ ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് വോട്ടേര്‍സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാം; യുകെയില്‍ താമസിക്കുന്ന സ്റ്റുഡന്റ് വിസക്കാര്‍ അടങ്ങിയ ഇന്ത്യക്കാര്‍ക്കും വോട്ടവകാശം
യുകെയില്‍ ഡിസംബര്‍ 12ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും പട്ടികയിലെ വിവരങ്ങള്‍ തിരുത്താനുമുള്ള അവസാന തീയതി നവംബര്‍ 26 ആണ്. അതായത് ഇതിനായി ഇനി വെറും നാല് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനായി അധികം സമയമൊന്നും ചെലവാക്കേണ്ടതില്ല. അതായത് വെറും അഞ്ച് മിനുറ്റ് മാത്രം ചെലവാക്കിയാല്‍ ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് വോട്ടേര്‍സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ സാധിക്കും. യുകെയില്‍ താമസിക്കുന്ന സ്റ്റുഡന്റ് വിസക്കാര്‍ അടങ്ങിയ ഇന്ത്യക്കാര്‍ക്കും വോട്ടവകാശത്തിന് അര്ഹതയുണ്ടെന്നറിയുക.
ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ് അല്ലെങ്കില്‍ വെയില്‍സ് എന്നിവിടങ്ങളില്‍ വോട്ടിനായി തപാല്‍ മാര്‍ഗം അപേക്ഷിക്കേണ്ടവര്‍ നവംബര്‍ 26ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷയെത്തിച്ചിരിക്കണം. ഇലക്ഷന് ദിവസം നിങ്ങള്‍ വിദേശത്ത് പോകുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി പ്രോക്സി വോട്ട് ചെയ്യുന്നതിനായി അപേക്ഷിക്കണം. ആദ്യം വോട്ടിനായി രജിസ്ട്രര്‍ ചെയ്തവര്‍ക്ക് മാത്രമേ ഇതിന് സാധിക്കുകയുള്ളൂ. വിദേശത്ത് നിന്നും തപാല്‍മാര്‍ഗം വോട്ട് ചെയ്യുന്നതിന് സമയമേറെയെടുക്കും. നിങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലാണ് ജീവിക്കുന്നതെങ്കില്‍ വോട്ടിനായി തപാലിലൂടെ അപേക്ഷിക്കുന്നതിനോ അല്ലെങ്കില്‍ പ്രോക്സി വോട്ടിനായി അപേക്ഷിക്കുന്നതിനോ സമയമേറെ വൈകിയിരിക്കുന്നു.
16 വയസിന് മേല്‍ പ്രായമുള്ള ആര്‍ക്കും വോട്ടിനായി അപേക്ഷിക്കാം. എന്നാല്‍ സ്കോട്ട്ലന്‍ഡില്‍ 14 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. യുകെ പൗരത്വമുള്ളവര്‍ക്ക് അതായത് ഐറിഷ്, യൂറോപ്യന്‍ യൂണിയന് അല്ലെങ്കില്‍ കോമണ്‍വെല്‍ത്ത് സിറ്റിസണ്‍ ആയവരും യുകെയില്‍ സ്ഥിരമായ മേല്വിലാസമുള്ളവരുമായവര്ക്ക് വോട്ടിനായി അപേക്ഷിക്കാവുന്നതാണ്. സര്‍ക്കാരിന്റെ ഇലക്ഷനുമായി ബന്ധപ്പെട്ട വെബ്സൈറ്റില്‍ പോയി പരിശോധിച്ചും നിങ്ങള്‍ക്ക് വോട്ടവകാശത്തിന് അര്‍ഹതയുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്.
നിങ്ങള്‍ക്ക് 18 വയസോ അതില്‍ കൂടുതലോ പ്രായമായാലാണ് വോട്ട് ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍ സ്കോട്ട്ലന്‍ഡിലാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ സ്കോട്ടിഷ് പാര്‍ലിമെന്റിലേക്കും ലോക്കല്‍ ഇലക്ഷനുകളിലേക്കും നിങ്ങള്‍ക്ക് 16 വയസായാല്‍ വോട്ട് ചെയ്യാനാവും. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ നിങ്ങളുടെ യൂണിവേഴ്സിറ്റി വിലാസത്തിലും നിങ്ങളുടെ വീട്ടു വിലാസത്തിലും വോട്ടിനായി രജിസ്ട്രര്‍ ചെയ്യാവുന്നതാണ്. എന്നാല്‍ ഒരിക്കല്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നറിയുക.
രജിസ്ട്രേഷന് നടത്തുന്നതെങ്ങനെ?
ഓണ്‍ലൈന്‍ മുഖാന്തിരവും വോട്ടിനായി രജിസ്ട്രര്‍ ചെയ്യാവുന്നതാണ്. ഇതിലൂടെ ഓണ്‍ലൈന്‍ വഴി ഇലക്ടോറല്‍ രജിസ്ട്രര്‍ നിങ്ങള്‍ക്ക് കരഗതമാകുന്നു. ഇലക്ടോറല്‍ രജിസ്റ്ററില്‍ പേരുണ്ടെങ്കില്‍ മാത്രമേ ഇലക്ഷനുകളിലും റഫറണ്ടങ്ങളിലും നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളു. ഒരു പ്രാവശ്യം മാത്രമേ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. അതായത് ഓരോ ഇലക്ഷനിലും നിങ്ങള്‍ വെവ്വേറെ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. എന്നാല്‍ നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ അവ കാലാകാലങ്ങളില്‍ പുതുക്കേണ്ടതാണ്. വോട്ടിനായി രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ നിങ്ങളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ ചോദിക്കാറുണ്ട്.
എന്നാല്‍ ഇതില്ലെങ്കിലും രജിസ്റ്റര്‍ ചെയ്യാന്‍ തടസമില്ല. നിങ്ങള്‍ ഇത്തരത്തിര്‍ രജിസ്ട്രര്‍ ചെയ്തതിന് ശേഷം നിങ്ങളുടെ പേരും വിലാസവും ഇലക്ടോറല്‍ രജിസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നതായിരിക്കും. നിങ്ങള്‍ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കും. ഇതിനായി നിങ്ങളുടെ ലോക്കല്‍ ഇലക്ടോറല്‍ രജിസ്ട്രേഷന് ഓഫീസുമായി ബന്ധപ്പെടണം.
രജിസ്ട്രേഷന് പുതുക്കാം
ഒരിക്കല്‍ നാം വോട്ടിനായി രജിസ്റ്റര്‍ ചെയ്താലും കാലാകാലങ്ങളായി നമ്മുടെ വിശദാംശങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി രജിസ്റ്റര്‍ ടു വോട്ട് സര്‍വീസ് ഉപയോഗപ്പെടുത്താം. ഇതിലൂടെ നിങ്ങളുടെ പേരും വിലാസവും നാഷണാലിറ്റിയിലും മാറ്റം വരുത്താം.
പേര് വെളിപ്പെടുത്താതെ രജിസ്റ്റര്‍ ചെയ്യാം
നിങ്ങളുടെ സുരക്ഷയെപ്പറ്റി ഉത്കണ്ഠയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പേര് വെളിപ്പെടുത്താതെ വോട്ടിനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
പേപ്പര്‍ ഫോം വഴിയുള്ള രജിസ്ട്രേഷന്
നിങ്ങള്‍ക്ക് വോട്ടിനായി പേപ്പര്‍ ഫോമിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഒരേ തരത്തിലുളള ഫോമും നടപടി ക്രമങ്ങളുമാണുള്ളത്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലുള്ളവര്‍ വ്യത്യസ്തമായ നടപടിക്രമങ്ങളാണ് അനുവര്‍ത്തിക്കേണ്ടത്. ഇതിനായി വിവിധ രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. അതാത് വെബ്സൈറ്റുകളില്‍ പോയാല്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാകും.