1 GBP = 93.40 INR                       

BREAKING NEWS

ബസിന്റെ വിന്‍ഡോ അടയ്ക്കണോ തുറക്കണോ എന്നതിനെ ചൊല്ലി തര്‍ക്കം; കറുത്ത വര്‍ഗക്കാരിയും ഏഷ്യന്‍ വംശജനും അലമ്പുണ്ടാക്കിയത് ബര്‍മിങാം -ഡ്യൂഡ്‌ലി ബസില്‍: വൈറലായ ഒരു വീഡിയോ ഇങ്ങനെ

Britishmalayali
kz´wteJI³

ബിര്‍മിങാം-ഡ്യൂഡ്‌ലി ബസില്‍ ഇന്നലെ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. ബസിന്റെ ഒരു ജനല്‍ തുറക്കുന്നതു സംബന്ധിച്ച വാക്കു തര്‍ക്കമാണ് ഒടുവില്‍ കയ്യാങ്കളി വരെ എത്തിയത്. കറുത്ത വര്‍ഗക്കാരിയും ഏഷ്യന്‍ വംശജനും തമ്മിലാണ് ബസില്‍ അടിപിടി ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യവും പുറത്തു വന്നിട്ടുണ്ട്.

വഴക്കിന്റെ വീഡിയോ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കറുത്ത വര്‍ഗക്കാരിയായ സ്ത്രീയുടെ ഫോണ്‍ ഏഷ്യന്‍ വംശജന്‍ തട്ടിമാറ്റുകയും ഫോണ്‍ കയ്യില്‍ നിന്നും താഴെ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. 

തുടര്‍ന്ന് സ്ത്രീ ഏഷ്യന്‍ വംശജനെ വൃത്തിക്കെട്ട വാക്കുകള്‍ കൊണ്ട് ചീത്ത പറയുകയും 'പോയി പാസ്‌പോര്‍ട്ട് എടുക്കൂ, നിങ്ങള്‍ മരവിച്ചു മരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും' സ്ത്രീ വിളിച്ചു പറയുന്നുണ്ടായിരുന്നു.

വെസ്റ്റ് മിഡ്‌ലാന്റ്‌സിലെ ഡ്യൂഡ്‌ലി-ബര്‍മിങാം റൂട്ടിലോടുന്ന നമ്പര്‍ 74 ബസിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. ബസിന്റെ ജനല്‍ തുറക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിക്കുകയാണ്. 

ജനല്‍ അടയ്ക്കണമെന്നാണ് ഏഷ്യന്‍ വംശജന്‍ ആവശ്യപ്പെട്ടത്. ഇയാളുടെ ആവശ്യം നിരാകരിച്ച സ്ത്രീ വാഗ്വാദത്തിന് തുടക്കമിടുകയായിരുന്നു. തുടര്‍ന്ന് മൊബൈലില്‍ വീഡിയോ ദൃശ്യം പകര്‍ത്താനും ശ്രമിച്ചു. ഇതില്‍ ദേഷ്യം വന്ന ഏഷ്യന്‍ വംശജന്‍ ഫോണ്‍ തട്ടിമാറ്റിയതോടെ സ്ത്രീ വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഏഷ്യന്‍ വംശജനു നേരെ അസഭ്യ വര്‍ഷം ചൊരിയുകയായിരുന്നു. നിങ്ങളുടെ ചിത്രം പൊലീസിനു കൈമാറുമെന്നും വീഡിയോ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ഇടുമെന്നുമായിരുന്നു സ്ത്രീയുടെ ഭീഷണി. വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ വാഹനം നിര്‍ത്തിയ ശേഷം ബസ് ഡ്രൈവറെത്തി ഒരാളെ വിന്‍ഡോയ്ക്കടുത്ത് ഇരുത്തുകയും മറ്റൊരാളെ അവിടെ ദൂരെ മറ്റൊരു സീറ്റില്‍ ഇരുത്തുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category