1 GBP = 97.00 INR                       

BREAKING NEWS

വിമാനത്തിലൂടെയും കടലിലൂടെയും കാട്ടിലൂടെയും ദിവസങ്ങള്‍ സഞ്ചരിച്ച് അമേരിക്കയിലേക്ക്; യാത്രയ്ക്കിടയില്‍ വെള്ളം പോലും കിട്ടാത്ത ദിവസങ്ങളില്‍ സ്വന്തം വസ്ത്രം ഊരി വിയര്‍പ്പ് പിഴിഞ്ഞു കുടിച്ച് ജീവന്‍ നിലനിര്‍ത്തി; കാനനപാതയില്‍ വഴി കാട്ടിയായത് മണ്ണില്‍ കുഴിച്ചിട്ട പ്ലാസ്റ്റിക് ബാഗുകള്‍; അമേരിക്കന്‍ സ്വപ്നം പൂവണിയാന്‍ ഏജന്റുമാര്‍ക്ക് നല്‍കിയത് 25 ലക്ഷം വരെ: ഒടുവില്‍ അമേരിക്കന്‍ അധികൃതര്‍ പിടികൂടിയപ്പോള്‍ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി നാട്ടിലെത്തിച്ചത് കൈകാലുകള്‍ കെട്ടിയിട്ട് വിമാനത്തില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ അമേരിക്കന്‍ അധികൃതര്‍ കൈകാലുകള്‍ കെട്ടിയിട്ട ശേഷം വിമാനത്തില്‍ കയറ്റി ഡല്‍ഹിയിലെത്തിച്ചു. 240 മണിക്കൂര്‍ നീണ്ട വിമാന യാത്രയ്ക്കൊടുവില്‍ ഡല്‍ഹിയിലെത്തിയ ഇവരെ വിമാനത്താവളം അധികൃതരാണ് വിമാനത്തില്‍ നിന്ന് ഇറങ്ങും മുന്‍പ് കെട്ടഴിച്ച് പുറത്തിറക്കിയത്. 145 ഇന്ത്യക്കാരെയാണ് അമേരിക്ക അധികൃത കുടിയേറ്റത്തിന് പിടികൂടി നാട്ടിലേക്ക് അയച്ചത്. വളരെ ക്രൂരമായ അനുഭവമായിരുന്നു 20 മണിക്കൂര്‍ നീണ്ട വിമാന യാത്രയില്‍ ഇവര്‍ അുഭവിക്കേണഅടി വ്നനത്. കൊടുംകുറ്റവാളികളെ പോലെയാണ് യുഎസ് അധികൃതര്‍ പെരുമാറിയതെന്നായിരുന്നു പുറത്താക്കപ്പെട്ട 145 ഇന്ത്യക്കാരുടെ പ്രതികരണം.

അമേരിക്കന്‍ ജീവിതം സ്വപ്നം കണ്ട ഇവര്‍ ഏജന്റുമാരുടെ ചതിയില്‍പെട്ടാണ് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് വിമാനം കയറിയത്. എന്നാല്‍ യാത്ര വന്‍ ദുഷ്‌ക്കരമായിരുന്നു. വിമാനത്തിലൂടെയും കരമാര്‍ഗവും കാട്ടിലൂടെയുമെല്ലാം ദിവസങ്ങള്‍ സഞ്ചരിച്ചാണ് ഇവര്‍ അമേരിക്കയിലെത്തിയത്. എന്നാല്‍ അമേരിക്കന്‍ പൊലീസ് പിടികൂടിയതോടെ അനധികൃതമായി കുടിയേറിയ ഇവരെയെല്ലാം തിരിച്ചയക്കുക ആയിരുന്നു. 142 പുരുഷന്മാരും മൂന്നു സ്ത്രീകളുമാണു സംഘത്തില്‍ ഉണ്ടായിരുന്നത്.

അരിസോണയില്‍ നിന്നു തിരിച്ച വിമാനത്തില്‍ ബംഗ്ലാദേശ് വഴിയാണ് ഇവര്‍ ബുധനാഴ്ച രാവിലെ 7.30ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. അമേരിക്കന്‍ സ്വപ്നം പാതിവഴിയില്‍ പൊഴിഞ്ഞതിന്റെ നിരാശയാണു തിരികെയെത്തിയവര്‍ പങ്കുവച്ചതും. യുഎസില്‍ നിന്നു നാടുകടത്തപ്പെട്ട 25 ബംഗ്ലാദേശികളും ഇവര്‍ സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്നു. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും തൊഴില്‍രഹിതരുമായ യുവാക്കളാണ് അമേരിക്കന്‍ സ്വപ്നവുമായി വീസാ ഏജന്റുമാര്‍ക്ക് 15- 25 ലക്ഷം രൂപ വരെ നല്‍കിയത്. അതിര്‍ത്തി കടന്ന് അമേരിക്കയിലെത്തി ഇപ്പോള്‍ സ്വര്‍ഗതുല്യ ജീവിതം നയിക്കുന്നവരുടെ വിഡിയോ കണ്ടാണു പലരും ആകര്‍ഷിക്കപ്പെട്ടത്. തിരികെയെത്തിയവരില്‍ 19 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ളവരാണ് ഭൂരിഭാഗവും.

ഏജന്റുമാര്‍ തങ്ങളെ ചതിക്കുകയാണെന്ന് മനസ്സിലാവാതെ നാട്ടിലുള്ളതെല്ലാം വിറ്റുപെറുക്കിയാണ് ഓരോരുത്തരും ഏജന്റുമാര്‍ക്ക് കാല്‍ കോടിയോളം രൂപ കൈമാറിയത്. എന്നാല്‍ പണം മാത്രമല്ല തങ്ങളുടെ ജീവനും നഷ്ടപ്പെടുമെന്ന ഭീതിയായിരുന്നു അമേരിക്കന്‍ യാത്രയില്‍ ഉടനീളം പലരും ചിന്തിച്ചത്. ലക്ഷ്യത്തിലെത്താന്‍ എന്തു സാഹസത്തിനും ഇവര്‍ തയ്യാറായിരുന്നു. അമേരിക്കയില്‍ എത്തിക്കാമെന്നു പറഞ്ഞ ഏജന്റുമാര്‍ നിരവധി പേരെയാണ് ഇത്തരത്തില്‍ തട്ടിപ്പിനു വിധേയമാക്കുന്നത്. നീണ്ട യാത്രയാണ് ഇത്തരത്തില്‍ യാത്ര പുറപ്പെടുന്നവരെ കാത്തിരിക്കുന്നതും. വിമാനമാര്‍ഗം ആദ്യം ഇവരെ ഇക്വഡോറില്‍ എത്തിക്കും. അതിനുശേഷം കരമാര്‍ഗം കൊളംബിയ, ബ്രസീല്‍, പെറു, കോസ്റ്ററിക്ക തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് മെക്സിക്കോയില്‍ എത്തുന്നത്.

മെക്സിക്കോയില്‍ നിന്ന് ദീര്‍ഘദൂരം വനമേഖലയിലൂടെ സഞ്ചരിച്ചാണ് പലരും യുഎസില്‍ എത്തുന്നത്. പഞ്ചാബില്‍ നിന്നുള്ള ജബര്‍ജംഗ് മെയ് 15ന് വിമാനത്തില്‍ മോസ്‌കോ, പാരിസ് വഴി മെക്‌സിക്കോയിലെത്തി. മെയ് 16ന് കാലിഫോര്‍ണിയയിലേക്കു കടക്കാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് പിടികൂടി അരിസോണയിലേക്കു നാടുകടത്തി. നാലു തവണ യുഎസിലേക്കു കുടിയേറാന്‍ ഇത്തരത്തില്‍ ശ്രമിച്ചു. നാലുതവണയും പൊലീസ് പിടികൂടി. 24 ലക്ഷം രൂപയാണ് ഏജന്റുമാര്‍ക്കായി നല്‍കിയത്. അഭിഭാഷകര്‍ക്കായി 40 ലക്ഷം രൂപയും. ദുരിതത്തില്‍ നിന്നു ദുരിതക്കയത്തിലേക്കാണ് നടന്നടുക്കുന്നതെന്നും ജബര്‍ജംഗ് പറയുന്നു.

മെക്സിക്കോയില്‍ നിന്ന് യുഎസ് സമ്മര്‍ദത്തെ തുടര്‍ന്ന് ഒക്ടോബറില്‍ നാടുകടത്തപ്പെട്ട 311 ഇന്ത്യക്കാരും സമാനമായ കഥകളാണു പങ്കുവച്ചത്. വാട്സാപ്പിലൂടെയാണു പല ഏജന്റുമാരും അമേരിക്കന്‍ മോഹികളെ വലവീശിയത്. അതുകൊണ്ടുതന്നെ വ്യവസ്ഥാപിതമായ ഓഫിസുകളും ഏജന്റുമാര്‍ക്കില്ലായിരുന്നു. ദുരിതങ്ങളെക്കുറിച്ച് പരാതി പറയാനുള്ള അവസരങ്ങളുമില്ലായിരുന്നു. വഴികാട്ടികളായി കൂടെ വന്നത് തോക്കേന്തിയ മല്ലന്മാരായിരുന്നു. അവര്‍ക്ക് സ്പാനിഷല്ലാതെ മറ്റൊന്നും വശമില്ല.

കാട്ടില്‍ കിടക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നോക്കിയാണ് വഴി കണ്ടെത്തിയിരുന്നത്. മെക്സിക്കന്‍ അതിര്‍ത്തിയോടടുത്തുള്ള കാട്ടിലൂടെ എട്ടു ദിവസമായിരുന്നു യാത്ര. മൂന്നു ദിവസം വെള്ളം പോലും ലഭിച്ചില്ല. സ്വന്തം ഷര്‍ട്ട് പിഴിഞ്ഞ് വിയര്‍പ്പു കുടിച്ചാണ് ദാഹം അകറ്റിയതെന്ന് ചതിയില്‍പെട്ട ഇന്ത്യക്കാരിലൊരാള്‍ രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചിരുന്നു. മെക്സിക്കോ അതിര്‍ത്തിയില്‍ എത്തിയ ഇവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അതിനുശേഷം ജയിലിലായിരുന്നു ജീവിതം. പല അസുഖങ്ങളുള്ളവരെ ഒരുമിച്ചാണ് പാര്‍പ്പിച്ചിരുന്നത്.

അരിസോണ, കലിഫോര്‍ണിയ, ടെക്സസ്, ജോര്‍ജിയ, ന്യൂജഴ്സി, മിസ്സിസിപ്പി എന്നിവിടങ്ങില്‍ അനധികൃതമായി ജോലി ചെയ്തിരുന്നവരെ പൊലീസ് കണ്ടെത്തിയതോടെ കുടിയേറ്റ ക്യാംപുകളിലായി പിന്നീടുള്ള ജീവിതം. ഇവിടത്തെ സ്ഥിതി വളരെ പരിതാപകരമായിരുന്നുവെന്നും ഇവര്‍ പറയുന്നു. 'എന്റെ അച്ഛന്‍ ജീവിതകാലം സമ്പാദിച്ചതെല്ലാം വിറ്റുപെറുക്കിയാണ് 25 ലക്ഷം രൂപ ഏജന്റിനു നല്‍കിയത്. ദുരിതത്തില്‍ നിന്നു ദുരിതത്തിലേക്കാണ് യാത്രയെന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല' വിങ്ങിപ്പൊട്ടിക്കൊണ്ട് 25 കാരനായ രവീന്ദര്‍ സിങ് പറയുന്നു. 'പരാജിതനായി വെറും കയ്യോടെയാണ് മടക്കം. എന്റെ പിതാവിനു ഞാന്‍ നഷ്ടപ്പെടുത്തിയതെല്ലാം ഞാന്‍ തന്നെ തിരികെ നല്‍കും' കണ്ണീരോടെ രവീന്ദര്‍ സിങ് പറയുന്നു.

കഷ്ടിച്ച് എല്ലാവര്‍ക്കും കിടന്നുറങ്ങാനുള്ള സ്ഥലം മാത്രം. പകര്‍ച്ചവ്യാധിക്കാര്‍ക്കിടയില്‍ ജീവിച്ചു പലരും അസുഖബാധിതരായി. കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ക്കു തുല്യമായിരുന്നു ജയില്‍വാസം. നാടുകടത്തപ്പെട്ട 145 ഇന്ത്യക്കാര്‍ ഒന്നുകില്‍ അവരുടെ വീസാ മാനദണ്ഡങ്ങള്‍ ലംഘിക്കുകയോ അധികൃതമായി കുടിയേറ്റം നടത്തിയവരോ ആണെന്ന് അധികൃതരും പറയുന്നു.

ഈ വര്‍ഷം യുഎസില്‍ നിന്ന് നാടുകടത്തപ്പെടുന്ന രണ്ടാമത്തെ സംഘമാണ് ബുധനാഴ്ച തിരികെ എത്തിയത്. ഒക്ടോബര്‍ 23ന് 117 ഇന്ത്യക്കാരെ യുഎസ് പുറത്താക്കിയിരുന്നു. യുഎസ് സമ്മര്‍ദം ശക്തമാക്കിയതിനെ തുടര്‍ന്ന് മെക്സിക്കോയിലേക്കു അനധികൃതമായി പ്രവേശിച്ച 311 ഇന്ത്യക്കാരെ മെക്സിക്കന്‍ അധികൃതരും ഒക്ടോബര്‍ 18ന് മടക്കിയയച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category