1 GBP = 94.00 INR                       

BREAKING NEWS

സഞ്ജുവിനെ തഴഞ്ഞത് തലയെടുപ്പ് ഏറെയുള്ള 'ദാദ' ഉള്ളപ്പോള്‍; എല്ലാം കണ്ടും കേട്ടും സാക്ഷിയായിട്ടും ഒന്നും മിണ്ടാതെയും പറയാതെയും മാതൃകയായി ജയേഷ് ജോര്‍ജ്! വെറുതെ യാത്ര ചെയ്ത് നടക്കുന്നതിനെക്കാള്‍ സഞ്ജുവിന് നല്ലത് ക്രിക്കറ്റ് കളി തന്നെയാണെന്ന വസ്തുത പങ്കുവച്ച് സോഷ്യല്‍ മീഡിയയുടെ പരിഹാസം; ക്യാച്ച് വിട്ടും ഔട്ടായും ഡിഅര്‍സില്‍ പോലും പിഴക്കുന്ന ഋഷഭ് പന്തിന് ഇനിയും അവസരം? ഇരട്ട നീതിക്ക് തെളിവായി വീണ്ടും സഞ്ജു വി സാസണ്‍; ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരത്തെ ഒഴിവാക്കിയതില്‍ ആര്‍ക്കും ഉത്തരമില്ല

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും ഫോം കണ്ടെത്താനാകാതെ ഉഴറുന്ന യുവതാരം ഋഷഭ് പന്താണ് ഏകദിന, ട്വന്റി20 ടീമുകളുടെ വിക്കറ്റ് കീപ്പര്‍. ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയിട്ടും ഫോം കണ്ടെത്താന്‍ പാടുപെടുന്ന ഓപ്പണര്‍ ശിഖര്‍ ധവാനും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ ടീമില്‍ എടുത്തിട്ടും കളിക്കളത്തില്‍ അവസരം നല്‍കാത്തവര്‍ പുറത്തും. ഏകദിനത്തിലെ അതിവേഗ ഡബിള്‍ നേടിയിട്ടും മലയാളി താരം സഞ്ജു വി സാംസണ് ടീമില്‍ സ്ഥാനമില്ല. ഇതോടെ തിരുവനന്തപുരത്തെ ട്വന്റി ട്വന്റിയില്‍ മലയാളി താരം ഉണ്ടാകുമെന്ന പ്രതീക്ഷയും വെറുതെയായി. കേരളത്തെ തീര്‍ത്തും നിരാശപ്പെടുത്തുന്ന ടീം സെലക്ഷനാണ് ഇത്തവണ ഉണ്ടായത്. ബംഗ്ലാദേശിനെതിരെ എന്തുകൊണ്ട് സഞ്ജുവിനെ കളിപ്പിച്ചില്ലെന്ന ചോദ്യത്തിനും ഉത്തരമായി. മനഃപൂര്‍വ്വം തന്നെ. മുതിര്‍ന്ന താരങ്ങള്‍ ടീമിലേക്ക് എത്തുമ്പോള്‍ പുറത്താക്കാന്‍ വേണ്ടി മാത്രം. അവസരം കൊടുക്കുമ്പോള്‍ മികവ് പുറത്തെടുത്താല്‍ സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്തേണ്ടി വരുമെന്ന തോന്നല്‍. അങ്ങനെ ബിസിസിഐയുടെ തലപ്പത്ത് എല്ലാവരുടേയും ദാദയായ സൗരവ് ഗാംഗുലി എത്തിയിട്ടും സഞ്ജുവിനെ പോലുള്ള പ്രതിഭകള്‍ക്ക് നിരാശ തന്നെ ഫലം.

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടും ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണ്‍ ടീമിനു പുറത്താകുമ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ശരാശരി പ്രകടനത്തിനിടയിലും കേദാര്‍ ജാദവ് ടീമില്‍ തിരിച്ചെത്തി. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ പുറത്തിരുന്ന ക്യാപ്റ്റന്‍ വിരാട് കോലി വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ തിരിച്ചെത്തി. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20കളും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്. ട്വന്റി20 പരമ്പരയിലെ ഒരു മത്സരം ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തും നടക്കുന്നതിനാല്‍ തിരുവനന്തപുരം സ്വദേശിയായ സഞ്ജുവിനെ ടീമില്‍ ഏവരും പ്രതീക്ഷിച്ചു. എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സിലക്ഷന്‍ കമ്മിറ്റി സഞ്ജുവിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമാണ്. കൊല്‍ക്കത്തയില്‍വച്ചു നടന്ന സിലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, മലയാളി കൂടിയായ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു. കെസിഎയുടെ അധ്യക്ഷന്റെ സാന്നിധ്യത്തില്‍ നടന്ന നീതി നിഷേധമാണ് ഇത്.

ബിസിസിഐയുടെ തലപ്പത്ത് എസ് കെ നായര്‍ ഉണ്ടായിരുന്നപ്പോഴാണ് ടിനു യോഹന്നാനും ശ്രീശാന്തും ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്. ബിസിസിഐ സെക്രട്ടറിയായിരിക്കുമ്പോള്‍ ശ്രീശാന്തിന്റെ മികവ് രാജ്യം അംഗീകരിച്ചതും എസ് കെ നായരുടെ ശ്രമ ഫലമാണ്. ഇപ്പോള്‍ സഞ്ജുവിന് സ്വാഭാവികമായും ലഭിക്കേണ്ട അംഗീകാരമാണ് ജയേഷ് ജോര്‍ജിന്റെ സാന്നിധ്യത്തില്‍ ലഭിക്കാതെ പോകുന്നത്. സെലക്ഷന്‍ കമ്മറ്റി യോഗത്തില്‍ എന്തു കൊണ്ട് എന്ന് ചോദിക്കാന്‍ പോലും സഞ്ജുവിന് വേണ്ടി ആരും ഉണ്ടായില്ല. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവരെ ഇരുടീമുകളിലേക്കും കേദാര്‍ ജാദവിനെ ഏകദിന ടീമിലേക്കും തിരിച്ചു വിളിച്ചിട്ടുണ്ട്. ഖലീല്‍ അഹമ്മദ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നിവരെയും നിലനിര്‍ത്തി. അങ്ങനെ സഞ്ജുവിനോട് മാത്രമായി നീതി നിഷേധം ഒതുങ്ങുകയാണ്.

സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം കനക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫേസ്ബുക്ക് പേജിലാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെയും ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെയും ചോദ്യം ചെയ്ത് ആരാധകര്‍ പ്രതിഷേധമറിയിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കുള്ള ടീം ലിസ്റ്റ് പോസ്റ്റ് ചെയ്ത ചിത്രത്തില്‍ കമന്റായിട്ടാണ് ആരാധകരുടെ രോഷ പ്രകടനം. കമന്റിലൂടെ പ്രതിഷേധമറിയിക്കുന്നതില്‍ മലയാളികളോടൊപ്പം മറ്റു സംസ്ഥാനങ്ങളിലെ ആളുകളും ഉണ്ട്. ബംഗ്ലാദേശ് സീരീസില്‍ ടീമിലെടുത്തിട്ടും ഒരു അവസരം പോലും നല്‍കാതെ അടുത്ത സീരീസില്‍ ഒഴിവാക്കിയതിനെയാണ് ആളുകള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഋഷഭ് പന്ത് മോശം ഫോം തുടരുമ്പോള്‍ എന്തു കൊണ്ട് സഞ്ജുവിനെ പരീക്ഷിക്കാന്‍ സെലക്ഷന്‍ കമ്മറ്റി തയ്യാറാകുന്നില്ല എന്നും ആളുകള്‍ ചോദിക്കുന്നു. കേദാര്‍ ജാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെയും ചിലര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ആരാധക പ്രതിഷേധത്തിനൊപ്പം ഹര്‍ഷ ഭോഗ്ലെ, ശശി തരൂര്‍, മാധ്യമ പ്രവര്‍ത്തകനായ അയാസ് മേനോന്‍ തുടങ്ങിയവരും സഞ്ജുവിനെ ഒഴിവാക്കിയതിരെ രംഗത്തെത്തി. വെറുതെ യാത്ര ചെയ്ത് നടക്കുന്നതിനെക്കാള്‍ സഞ്ജുവിന് നല്ലത് ക്രിക്കറ്റ് കളി തന്നെയാണെന്നാണ് ഹര്‍ഷ പറഞ്ഞത്. ബംഗ്ലാദേശിനെതിരെ ടീമില്‍ ഇറ്റം നേടിയിട്ടും കളിക്കാന്‍ അവസരം ലഭിക്കാതിരുന്നതാണ് ഹര്‍ഷ തന്റെ ട്വീറ്റിലൂടെ ഉദ്ദേശിച്ചത്. ബംഗ്ലാദേശിനെതിരെ ഒരു കളി പോലും അവസരം നല്‍കാതെ ഈ പരമ്പരയില്‍ തഴഞ്ഞതിനെയാണ് ശശി തരൂരും അയാസ് മേനോനും വിമര്‍ശിച്ചത്.

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങള്‍ക്കുള്ള പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഒരു മത്സരത്തില്‍പ്പോലും കളിപ്പിച്ചിരുന്നില്ല. മൂന്നുവീതം ട്വന്റി-20 കളും ഏകദിനങ്ങളുമാണ് വിന്‍ഡീസ് ഇന്ത്യയില്‍ കളിക്കുക. ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ദുബെ ട്വന്റി20 ടീമിലെ സ്ഥാനം നിലനിര്‍ത്തിയതിനു പുറമെ, ആദ്യമായി ഏകദിന ടീമിലും ഇടംപിടിച്ചു. പരുക്കുമൂലം ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ടീമില്‍ തിരിച്ചെത്താനാകാത്ത സാഹചര്യത്തിലാണ് പകരം ദുബെ ഏകദിന ടീമിലും ഇടം കണ്ടെത്തിയത്. ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ സ്ഥിരം സ്പിന്‍ ദ്വയമായിരുന്ന കുല്‍ദീപ് യാദവ് യുസ്വേന്ദ്ര ചെഹല്‍ സഖ്യവും ചെറിയ ഇടവേളയ്ക്കുശേഷം ടീമില്‍ ഒരുമിച്ചു. രവീന്ദ്ര ജഡേജ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചാഹര്‍ എന്നിവര്‍ പുറത്തായി. ദീര്‍ഘനാളത്തെ ഇടവേളയ്ക്കുശേഷം ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ ഏകദിന, ട്വന്റി20 ടീമുകളില്‍ തിരിച്ചെത്തി. ബംഗ്ലാദേശിനെതിരെ ഹാട്രിക്കുമായി തിളങ്ങിയ ദീപക് ചാഹര്‍ ട്വന്റി20 ടീമില്‍ സ്ഥാനം നിലനിര്‍ത്തിയതിനു പുറമെ ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഏകദിന ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടന്‍ സുന്ദറിനു ട്വന്റി20 ടീമിലും കേദാര്‍ ജാദവിന് ഏകദിന ടീമിലും മാത്രമേ ഇടമുള്ളൂ.

ട്വന്റി-20 ടീം: വിരാട് കോലി, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ്സ് അയ്യര്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

ഏകദിന ടീം: കോലി, രോഹിത്, ധവാന്‍, രാഹുല്‍, ശ്രേയസ്സ്, പാണ്ഡെ, ഋഷഭ്, ദുബെ, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ചാഹല്‍, കുല്‍ദീപ്, ചഹാര്‍, ഷമി, ഭുവനേശ്വര്‍ കുമാര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category