1 GBP = 97.50 INR                       

BREAKING NEWS

നടപടി എല്ലാവര്‍ക്കുമെതിരെ എടുത്തേ പറ്റു! അതുവരെ ക്ലാസില്‍ കയറില്ല; സഹപാഠിയുടെ മരണത്തില്‍ നട്ടെല്ലുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; പ്ലാസ്റ്റിക്ക് പാമ്പും കറുത്ത കൊടിയുമായി നീതിക്കായി തെരുവില്‍ ഇറങ്ങിയത് നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍; അദ്ധ്യാപകര്‍ക്കെതിരെ വിമര്‍ശനവുമായി ബത്തേരി സ്‌കൂളില്‍ പരിശോധനയ്ക്കെത്തിയ ജഡ്ജി; അനാസ്ഥയില്‍ ജീവന്‍ പൊലിഞ്ഞ ഷഹ് ലക്കായി തെരുവില്‍ പ്രതിഷേധം കത്തുമ്പോള്‍

Britishmalayali
kz´wteJI³

വയനാട്: പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സമരം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. ഷഹലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നു. കറുത്ത കൊടിയും പ്ലാസ്റ്റിക്ക് പാമ്പുകള്‍ കഴുത്തിലണിഞ്ഞും ഷഹ് ലയുടെ സഹപാഠികള്‍ ഉള്‍പ്പടെ പ്രതിഷേധിക്കുന്നത് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍. ജില്ലയുടെ വിവിധ ഭാഗത്തു നിന്നുള്ള വിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍ പങ്കുചേരുന്നുണ്ട്. അദ്ധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിച്ച് സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കാതെ സ്‌കൂളില്‍ കയറില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

ബത്തേരി സര്‍വജന സ്‌കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് പരിശോധന നടത്തി. സ്‌കൂളിലേത് ശോചനീയാവസ്ഥയാണ്, വീഴ്ചയുണ്ട്, ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിക്കു നിയമസസഹായ അഥോറിറ്റി റിപ്പോര്‍ട്ട് നല്‍കും. 3.30ന് യോഗം ചേരും. പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റും പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും എ.ഹാരിസ് താക്കീത് നല്‍കി.

വയനാട് ബത്തേരിയില്‍ പാമ്പു കടിയേറ്റ് അഞ്ചാം ക്ലാസുകാരി ഷെഹല മരിക്കുന്നതിന് തലേദിവസവും സ്‌കൂളില്‍ പാമ്പിനെ കണ്ടുവെന്ന് വിദ്യാര്‍ത്ഥികള്‍. ഇതു പറഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ അടിക്കാന്‍ വന്നെന്നും ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. കുട്ടികള്‍ ചെരുപ്പിട്ടു ക്ലാസില്‍ കയറിയാല്‍ പത്തുരൂപ ഫൈന്‍ വാങ്ങാറുണ്ട്. അതേസമയം അദ്ധ്യാപകര്‍ക്കും അവരുടെ മക്കള്‍ക്കും ചെരിപ്പിട്ട് കയറാമെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.

അതേസമയം ക്ലാസില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താന്‍ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ഉത്തരവിട്ടു. സ്‌കൂളുകളില്‍ അടിയയന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പും നിര്‍ദ്ദേശം നല്‍കി. ഇഴജന്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അവയെ കൈകാര്യംചെയ്യുന്നതിന് വനംവകുപ്പിന്റെ സേവനം ഉറപ്പുവരുത്താനും നിര്‍ദ്ദേശമാണ്. പാമ്പ് കടിയേറ്റ് വരുന്ന രോഗികള്‍ക്ക് ചികില്‍സ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

അതിനിടെ പരിശോധന മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലയിലെ സ്‌കൂളുകളിലും സുരക്ഷാ പരിശോധന. തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിഡിഇയോട് പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹ് ഉത്തരവിട്ടു. എല്ലാ സ്‌കൂളുകളും പരിശോധിച്ച് ശുചീകരണം നടത്തണമെന്ന് ഇടുക്കി കലക്ടര്‍. ക്ലാസില്‍ പാമ്പുകടിയേറ്റ് വയനാട്ടില്‍ വിദ്യാര്‍ത്ഥിനി മരിച്ച പശ്ചാത്തലത്തിലാണ് നടപടി.

സുല്‍ത്താന്‍ ബത്തേരിയില്‍ സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഞ്ചാംക്ലാസ്സുകാരി ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിക്കാനിടയാക്കുന്ന സംഭവത്തില്‍ അദ്ധ്യാപകരുടെ വീഴ്ചക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് അദ്ധ്യാപകരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച ആവര്‍ത്തിച്ച് സഹപാഠികള്‍ വീണ്ടും രംഗത്തെത്തിയത്.
ഷീറ്റ് കൊണ്ട് മറച്ച മേല്‍ക്കൂരയുള്ള കെട്ടിടത്തിലാണ് ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നത്. പൊത്തുകള്‍ ഉണ്ടെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന രണ്ട് ചാക്ക് സിമന്റ് കട്ടപിടിച്ച് സ്‌കൂള്‍ പരിസരത്ത് കിടക്കുന്നുണ്ട് .അതില്‍ ഒരു പിടി വാരിയിട്ട് പൊത്ത് അടക്കാമായിരുന്നില്ലേ എന്നും കുട്ടികള്‍ ചോദിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category