1 GBP = 94.00 INR                       

BREAKING NEWS

'മാവോയിസ്റ്റ് വഴി തെറ്റ്'; തോക്കിന്‍ കുഴലിലൂടെ വിപ്ലവം' എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കള്‍; മാവോയിസ്റ്റുകളെ വര്‍ഗശത്രുവായി സിപിഎം വിലയിരുത്തുന്നില്ല; ആയുധം ഉപേക്ഷിച്ചാല്‍ മാവോയിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാഹചര്യം നല്‍കുമെന്നും കോടിയേരി ബാലകൃഷ്ണന്‍; വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കും; മാവോവാദികള്‍ കേരളം താവളമാക്കുന്നത് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയ അജണ്ടയെന്നും കോടിയേരിയുടെ ലേഖനം

Britishmalayali
kz´wteJI³

തിരുവനന്തപുരം: പന്തീരാങ്കാവില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമപരമായ പരിശോധനയിലൂടെ തിരുത്താന്‍ സര്‍ക്കാരിന് കഴിയും. നേരത്തെ ചിലര്‍ക്കെതിരെ യുഎപിഎ ചുമത്തി, പിന്നീട് തിരുത്തിയത് മറക്കരുതെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി. യുഎപിഎ പൊലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമല്ല. യുഎപിഎ കരിനിയമമാണെന്നതില്‍ സിപിഎമ്മിന് സംശയമില്ല. യുഎപിഎ വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടിലാണെന്ന പ്രചാരണം അസംബന്ധമാണെന്നും മാവോയിസ്റ്റ് വഴി തെറ്റ് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ആയുധം ഉപേക്ഷിച്ചാല്‍ മാവോയിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാഹചര്യം നല്‍കുമെന്നും ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കുന്നുണ്ട്.

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടവരും കേരളത്തിലെ വിവിധ പോക്കറ്റുകളില്‍ താവളമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുമായ മാവോയിസ്റ്റുകള്‍ 'തോക്കിന്‍ കുഴലിലൂടെ വിപ്ലവം' എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും പശ്ചാത്തലമാക്കി ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ വേരുറപ്പിക്കാന്‍ മാവോവാദികള്‍ നീങ്ങിയിരുന്നു. എന്നാല്‍, അത്തരം അവസ്ഥകളൊന്നും ഇല്ലാത്ത കേരളത്തെ തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള താവളമാക്കാന്‍ നോക്കുന്നതിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള അതിഗൂഢമായ രാഷ്ട്രീയ അജന്‍ഡയാണ് വെളിവാകുന്നത്- കോടിയേരി ആരോപിച്ചു.

മാവോവാദികളോടുള്ള സിപിഎമ്മിന്റെ സമീപനം എന്ത്, മാവോവാദികളെ ഉന്മൂലനം ചെയ്യുകയെന്ന ഭരണനയം സംസ്ഥാന സര്‍ക്കാരിനുണ്ടോ, അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നോ, യുഎപിഎയുടെ കാര്യത്തില്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും രണ്ടു തട്ടിലാണോ തുടങ്ങിയ വിഷയങ്ങളാണ് ലേഖനത്തില്‍ കോടിയേരി പരാമര്‍ശിക്കുന്നത്.

ലേഖനത്തിന്റെ പൂര്‍ണരൂപം
മാവോവാദികളോടുള്ള സിപിഐ എം സമീപനമെന്ത്, ഇവരെ ഉന്മൂലനം ചെയ്യുകയെന്ന ഭരണനയം സംസ്ഥാന സര്‍ക്കാരിനുണ്ടോ, അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നോ, യുഎപിഎയുടെ കാര്യത്തില്‍ സിപിഐ എമ്മും സംസ്ഥാന സര്‍ക്കാരും രണ്ടു തട്ടിലാണോ ഇപ്രകാരമുള്ള കുറേ ചോദ്യങ്ങള്‍ ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഉയര്‍ന്നിട്ടുണ്ട്. അതിനെല്ലാം ഇടയാക്കിയത് അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവവും കോഴിക്കോട്ട് രണ്ട് വിദ്യാര്‍ത്ഥികളെ യുഎപിഎ പ്രകാരം പൊലീസ് അറസ്റ്റുചെയ്തതുമാണ്. ഈ വിഷയങ്ങളില്‍ സാമാന്യമായ വിശദീകരണം ഇപ്രകാരം നല്‍കാം.

ഒന്ന് പണ്ട് നക്സലൈറ്റുകളെ എന്നപോലെ ഇപ്പോള്‍ മാവോയിസ്റ്റുകളെയും യഥാര്‍ഥ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റുകാരായി സിപിഐ എം കാണുന്നില്ല. രാജ്യത്തിന്റെ ഏതു ഭാഗത്തായാലും ഉന്മൂലന സിദ്ധാന്തവുമായാണ് മാവോയിസ്റ്റുകള്‍ നിലകൊണ്ടത്. അവരില്‍ നല്ലൊരു വിഭാഗം അനുഭവങ്ങളില്‍നിന്ന് തെറ്റ് ബോധ്യമായി വ്യക്തികളെ വകവരുത്തുന്ന തോക്കുരാഷ്ട്രീയം ഉപേക്ഷിച്ച് പാര്‍ലമെന്ററി പാര്‍ലമെന്ററിയിതര മാര്‍ഗങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള ബഹുജന വിപ്ലവപാതയിലേക്ക് വന്നിട്ടുണ്ട്. അത്തരം സംഘടനകളോടും പ്രവര്‍ത്തകരോടും സഹകരിക്കാന്‍ സിപിഐ എം തയ്യാറായിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് വിശാഖപട്ടണത്ത് നടന്ന സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഐക്യദാര്‍ഢ്യം അറിയിക്കാന്‍ സിപിഐ എംഎല്‍ പ്രതിനിധി വരികയും അഭിവാദ്യപ്രസംഗം നടത്തുകയും ചെയ്തത്.

ഇത് വ്യക്തമാക്കുന്നത് മാവോയിസ്റ്റുകളെ വര്‍ഗശത്രുവായി സിപിഐ എം വിലയിരുത്തുന്നില്ലായെന്നാണ്. എന്നാല്‍, അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടവരും കേരളത്തിലെ വിവിധ പോക്കറ്റുകളില്‍ താവളമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുമായ മാവോയിസ്റ്റുകള്‍ 'തോക്കിന്‍ കുഴലിലൂടെ വിപ്ലവം' എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും പശ്ചാത്തലമാക്കി ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ വേരുറപ്പിക്കാന്‍ മാവോവാദികള്‍ നീങ്ങിയിരുന്നു. എന്നാല്‍, അത്തരം അവസ്ഥകളൊന്നും ഇല്ലാത്ത കേരളത്തെ തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള താവളമാക്കാന്‍ നോക്കുന്നതിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള അതിഗൂഢമായ രാഷ്ട്രീയ അജന്‍ഡയാണ് വെളിവാകുന്നത്. ഇന്ത്യയില്‍ ഇടതുപക്ഷ ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം. ഇവിടെ ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കരുതെന്ന ലാക്കോടെ ജനമനസ്സുകളെ തിരിക്കാനാണ് നോട്ടം. അതിന് കോര്‍പറേറ്റുകളുടെയും സാമ്രാജ്യത്വശക്തികളുടെയും സാര്‍വദേശീയ മതതീവ്രവാദ സംഘടനകളുടെയും പിന്തുണ മാവോവാദികള്‍ക്ക് കിട്ടുന്നുണ്ട്. തീവ്രമായ ഈ അടിയൊഴുക്കിന്റെ രാഷ്ട്രീയം തമസ്‌കരിച്ച് അട്ടപ്പാടി സംഭവത്തെ ഒറ്റപ്പെട്ട ഒന്നായി കാണരുത്.

രണ്ട് മാവോയിസ്റ്റുകള്‍ക്ക് എതിരെയുള്ള അട്ടപ്പാടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പൊലീസ് നടപടി എല്‍ഡിഎഫിന്റെയോ, പിണറായി വിജയന്‍ സര്‍ക്കാരിന്റെയോ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. പക്ഷേ, സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കപ്പെടണമെന്നും ജനങ്ങള്‍ക്ക് സമാധാന ജീവിതം ഉറപ്പാക്കണമെന്നതിലും എല്‍ഡിഎഫിനും അതിന്റെ സര്‍ക്കാരിനും ഉറച്ച രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് കേരളത്തെ മാവോയിസ്റ്റുകളുടെ താവളമാക്കാനുള്ള നീക്കം. ഇതര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ആയുധമേന്തിയ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനകേന്ദ്രമായി കേരളത്തിലെ ഏതാനും ജില്ലകളെ മാറ്റുന്നത്, നാളെ ഗുരുതരമായ ക്രമസമാധാന പ്രശ്നത്തിന് കാരണമാകും. മന്ത്രിയെ, പ്രതിപക്ഷ നേതാവിനെ, ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെ, അവരുടെ ബന്ധുക്കളെയൊക്കെ തട്ടിക്കൊണ്ടുപോകാനോ, കൊല്ലാനോ ഒരു മടിയും ഇക്കൂട്ടര്‍ കാണിച്ചിട്ടില്ല. രണ്ടു പതിറ്റാണ്ടിനുള്ളില്‍ 12,000ലധികം പേരെയാണ് മാവോയിസ്റ്റുകള്‍ കൊന്നത്. അതില്‍ സൈനികരും അര്‍ധ സൈനികരും പൊലീസുകാരും 1300 പേരാണ്. അതിന്റെ എത്രയോ മടങ്ങ് ആദിവാസികളും സാധാരണക്കാരും ഇടതുപക്ഷക്കാരും കൊല്ലപ്പെട്ടു. പശ്ചിമബംഗാളില്‍ മാത്രം ആയിരക്കണക്കിന് സിപിഐ എം പ്രവര്‍ത്തകരെ കശാപ്പുചെയ്തു.

പശ്ചിമബംഗാളില്‍ ഇടതുപക്ഷ ഭരണകാലത്ത് മമത ബാനര്‍ജിയെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചാണ് മാവോയിസ്റ്റുകള്‍ സിപിഐ എം പ്രവര്‍ത്തകരുടെ ജീവനെടുത്ത് ആക്രമണപരമ്പര സൃഷ്ടിച്ചതെന്ന് പ്രത്യേകം ഓര്‍ക്കണം. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വധഭീഷണി പുറപ്പെടുവിക്കുന്നിടത്തുവരെ, മാവോയിസ്റ്റുകളുടെ കമ്യൂണിസ്റ്റ് വിരുദ്ധത ഇവിടെയും വളര്‍ന്നിരിക്കുകയാണ്. മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കുള്ള തറയൊരുക്കം തകര്‍ക്കാനുള്ള നിയമപരമായ ക്രമസമാധാനപരിപാലന ചുമതല നിര്‍വഹിക്കേണ്ട ഉത്തരാവാദിത്തം കേരള പൊലീസിനുണ്ട്. തോക്കും മറ്റ് ആയുധങ്ങളുമായി സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളിലെ കാടുകളിലും മറ്റും തമ്പടിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുക എന്നതല്ല കേരള പൊലീസിന്റെ നയം. തോക്കേന്തി ഇവിടെ എത്തിയിട്ടുള്ള മാവോയിസ്റ്റുകള്‍ യഥാര്‍ഥ വിപ്ലവകാരികളാണെന്ന കാഴ്ചപ്പാട് സിപിഐ എമ്മിന് ഇല്ല. ഇക്കൂട്ടര്‍ അരാജകവാദികളും യഥാര്‍ഥ വിപ്ലവശക്തികളെ ക്ഷീണിപ്പിക്കാനുള്ള ശത്രുവര്‍ഗത്തിന്റെ കൈയിലെ കോടാലികളുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അതായത് ആയുധമേന്തിയവരാണെങ്കില്‍ പോലും അവരെയെല്ലാം പൊലീസിനെയോ, സൈന്യത്തിനെയോ ഉപയോഗിച്ച് ഉന്മൂലനം ചെയ്യുകയെന്ന നയം എല്‍ഡിഎഫിനോ, സിപിഐ എമ്മിനോ ഇല്ല.കീഴടങ്ങാന്‍ വന്നവരെ വെടിവച്ചിട്ടു എന്നെല്ലാമുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്. മാവോവാദികള്‍ നിയമവിധേയരായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ അതിനെ തടയുന്ന ഒരു നടപടിയും എല്‍ഡിഎഫ് സര്‍ക്കാരില്‍നിന്നും ഉണ്ടാകില്ല

മൂന്ന് പൊലീസ് കസ്റ്റഡിയിലുള്ളവരെ വെടിവച്ചു കൊന്നിട്ട്, ഏറ്റുമുട്ടല്‍ കൊലയെന്ന് വ്യാജമായി ചിത്രീകരിക്കുന്ന പൊലീസ് രീതി ഗുജറാത്ത് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലുമുണ്ട്. സായുധസേനയെക്കൊണ്ട് ഏകപക്ഷീയമായി വേട്ടയാടി മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുന്ന അത്തരം സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ഭരണനയം എല്‍ഡിഎഫിനോ, എല്‍ഡിഎഫ് സര്‍ക്കാരിനോ ഇല്ല. എതിരഭിപ്രായക്കാരെ വെടിവച്ചുവീഴ്ത്തി ആശയങ്ങള്‍ അടിച്ചമര്‍ത്താമെന്ന മൗഢ്യം സിപിഐ എമ്മിനില്ല. അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍ മരണത്തെപ്പറ്റി മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കട്ടെ. കീഴടങ്ങാന്‍ വന്നവരെ വെടിവച്ചിട്ടു എന്നെല്ലാമുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്. മാവോവാദികള്‍ നിയമവിധേയരായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ അതിനെ തടയുന്ന ഒരു നടപടിയും എല്‍ഡിഎഫ് സര്‍ക്കാരില്‍നിന്നും ഉണ്ടാകില്ല. ആയുധം താഴെവയ്ക്കാന്‍ മാവോവാദികള്‍ തയ്യാറായാല്‍ അതിനോട് പിണറായി വിജയന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി പ്രതികരിക്കും.

നാല് യുഎപിഎയുടെ മറവില്‍ സിപിഐ എമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും, വിശിഷ്യ മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിക്കാന്‍ വ്യത്യസ്ത കോണുകളിലുള്ള കമ്യൂണിസ്റ്റ് വിരുദ്ധര്‍ കൈകോര്‍ത്തിട്ടുണ്ട്. സിപിഐ എം അംഗങ്ങളായ കോഴിക്കോട്ടെ രണ്ട് വിദ്യാര്‍ത്ഥികളെ യുഎപിഎ പ്രകാരം പൊലീസ് അറസ്റ്റുചെയ്തതില്‍ രാഷ്ട്രീയ ജാഗ്രത ആവശ്യപ്പെടുന്ന ഒരു ഘടകമുണ്ട്. യുഎപിഎ ഒരു കരിനിയമം ആണെന്നതില്‍ സിപിഐ എമ്മിന് ഒരു സംശയവുമില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ടു തട്ടിലെന്നവിധത്തിലള്ള ചിത്രീകരണം അസംബന്ധമാണ്. ഈ നിയമം പൊലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമല്ല. ഒരു കേസുണ്ടായാല്‍ അതില്‍ ഏത് വകുപ്പെന്നത് പൊലീസ് നിശ്ചയിക്കുന്നത് അവരുടെ നിയമപരമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ഉപയോഗിച്ച നടപടി നിയമപരമായ പരിശോധനയിലൂടെ തിരുത്താനേ ഇനി സര്‍ക്കാരിന് കഴിയൂ. അത് സര്‍ക്കാര്‍ ചെയ്യും. നേരത്തെ ചിലര്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പുനഃപരിശോധിച്ച് തിരുത്തിയ അനുഭവം മറക്കരുത്.

തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ള ആശയവ്യതിയാനക്കാര്‍ സിപിഐ എം ഉള്‍പ്പെടെയുള്ള കക്ഷികളില്‍ ചേക്കേറിയിട്ടുണ്ടോയെന്ന പരിശോധന അതത് പാര്‍ട്ടികള്‍ നടത്തണമെന്നതാണ് ഇക്കാര്യത്തിലെ രാഷ്ട്രീയമായ മുന്നറിയിപ്പിന്റെ വിഷയം. എന്നാല്‍, ആശയവ്യതിയാനം ഉണ്ടാകുന്നവരെ ശരിയായ പ്രത്യയശാസ്ത്ര നിലപാടുകളിലേക്ക് എത്തിക്കണമെന്നതാണ് ഈ പരിശോധനയില്‍ സിപിഐ എം നല്‍കുന്ന പ്രധാന ഊന്നല്‍. തെറ്റ് തിരുത്താന്‍ തയ്യാറാകാത്തവരെ ഒപ്പം കൊണ്ടുപോകാനാകില്ല താനും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category