1 GBP = 94.40 INR                       

BREAKING NEWS

ഭര്‍ത്താവിന്റെയും സ്ഥാപനത്തിന്റെയും പേരില്‍ കൂട്ടിക്കെട്ടിയല്ലാതെ ഒരു മറുപടി തരാന്‍ പോലും കഴിയാത്ത നിങ്ങളെ ഓര്‍ത്ത് എനിക്ക് പ്രയാസമുണ്ട്, അത് പക്ഷേ നിങ്ങളുടെ കുഴപ്പമല്ല! നിലപാടുള്ള, അഭിപ്രായമുള്ള സ്ത്രീകളെ കണ്ട് പരിചയമില്ലാഞ്ഞിട്ടാണ്! വയനാട്ടിലെ കുട്ടിയുടെ മരണം സോഷ്യല്‍ മീഡിയയില്‍ വേദനയോടെ കുറിച്ച മാതൃഭൂമി ന്യൂസ് അവതാരകയ്ക്ക് നേരിടേണ്ടി വന്നത് സഖാക്കളുടെ സൈബര്‍ ആക്രമണം; ഈ കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് സര്‍ക്കാരാണെന്ന ശ്രീജാ ശ്യാമിന്റെ ചോദ്യം കൊള്ളേണ്ടിടത്തു കൊണ്ടപ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: വയ്യാന്ന് പറഞ്ഞപ്പോ തന്നെ ഓളെ ഹോസ്പിറ്റലില്‍ കൊണ്ടോയെങ്കി ഇപ്പോ ഓളും ഞങ്ങടെ കൂട്ടത്തിലുണ്ടാവുമായിരുന്നില്ലേ എന്ന ചോദ്യത്തിലുണ്ട് എല്ലാം! എന്ത് വിശ്വസിച്ചാ ഞങ്ങളെ സ്‌കൂളിലേക്ക് വിടേണ്ടത് എന്ന ഈ കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് സര്‍ക്കാരാണ്!-മാതൃഭൂമി ന്യൂസിലെ അവതാരക ശ്രീജാ ശ്യാം ഇന്നലെ ഇട്ട പോസ്റ്റായിരുന്നു ഇത്. വയനാട്ടിലെ സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് ക്ലാസ് റൂമില്‍ കിടന്ന് പിടയുമ്പോള്‍ കണ്ണടച്ചവരേയും അതിന് സാഹചര്യമൊരുക്കിയവരേയും വിമര്‍ശിക്കുന്ന പോസ്റ്റ്. എന്നാല്‍ ഇത് സൈബര്‍ സഖാക്കള്‍ക്ക് വെറുമൊരു രാഷ്ട്രീയ പോസ്റ്റായിരുന്നു. ഒരിക്കലും രാഷ്ട്രീയ നിലപാട് പറയാതെ പൊതു ഇടങ്ങളില്‍ ഇടപെടുന്ന ശ്രീജയുടെ പോസ്റ്റിലെ വിമര്‍ശനം അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സര്‍ക്കാരിനോട് ചോദ്യം ചോദിച്ച ശ്രീജയെ എല്ലാവരും ചേര്‍ന്ന് സംഘിയാക്കുകയാണ്. ഇതിനെതിരെ പ്രതികരണവുമായി ശ്രീജ തന്നെ രംഗത്ത് വരികയും ചെയ്തു.

പറയാതെ വയ്യാത്തതുകൊണ്ടാണ്! പറഞ്ഞുപോകുന്നതാണ്! വലിയ കഥയില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ ഇടാത്തതുകൊണ്ടാവണം ന്യായികരണ വെട്ടുകിളി ആക്രമണം അധികം നേരിടേണ്ടി വന്നിട്ടില്ല! പക്ഷേ, ഏറെക്കുറെ ഇന്നിപ്പോ മനസ്സിലായി.. ഇവരുടെ ഒരു രീതി എങ്ങനെയാണെന്ന്! ഒരു പോസ്റ്റില്‍ 'ഒരു കുഞ്ഞിന്റെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണം' എന്നുപറഞ്ഞതിന് പിന്നാലെ വന്ന കമന്റ്സ് കണ്ടപ്പോള്‍!
ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരില്‍, എന്റെ ഭര്‍ത്താവിന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ ഒക്കെയാണ് ചീത്തവിളികള്‍! അതിനുമൊക്കെ അപ്പുറം ഞാന്‍ ഒരു വ്യക്തിയാണ്. മിസ്റ്റര്‍ ന്യായീകരണംസ്! അഭിപ്രായങ്ങളും നിലപാടുകളും പ്രശ്നാധിഷ്ഠിതമായി സ്വീകരിക്കുന്ന ഒരു വ്യക്തി! ഭര്‍ത്താവിന്റെയും സ്ഥാപനത്തിന്റെയും പേരില്‍ കൂട്ടിക്കെട്ടിയല്ലാതെ ഒരു മറുപടി തരാന്‍ പോലും കഴിയാത്ത നിങ്ങളെ ഓര്‍ത്ത് എനിക്ക് പ്രയാസമുണ്ട്, അത് പക്ഷേ നിങ്ങളുടെ കുഴപ്പമല്ല! നിലപാടുള്ള, അഭിപ്രായമുള്ള സ്ത്രീകളെ കണ്ട് പരിചയമില്ലാഞ്ഞിട്ടാണ്!-ഇതാണ് ശ്രീജ ഇന്ന് ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. അതായത് വ്യക്തമായ ചോദ്യം ചോദിക്കുമ്പോള്‍ കൊഞ്ഞണം കുത്തുന്ന തരത്തില്‍ പരിഹാസങ്ങളെത്തുന്നവര്‍ക്കുള്ള മറുപടി.

കേരളത്തിലെ വിദ്യാലയങ്ങളെ ഹൈടെക് ആക്കി ഉയര്‍ത്തിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്മാര്‍ട് ക്ലാസുകളുടെ എണ്ണം ദിനം പ്രതി കൂടുന്നു. ഇതിനെല്ലാം ക്രെഡിറ്റ് സ്വന്തമാക്കാന്‍ മുമ്പില്‍ നില്‍ക്കുന്നവര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യക്കുറവില്‍ കുറ്റം പറയുന്നത് പ്രദേശത്തെ എംഎല്‍എയും എംപിയേയും പഞ്ചായത്ത് മെമ്പറെയുമാണ്. സംസ്ഥാന സര്‍ക്കാരിന് വയനാട്ടിലെ ഈ അടിസ്ഥാന സൗകര്യക്കുറവില്‍ ഒരു കാര്യവുമില്ലെന്നാണ് ഇവര്‍ പറഞ്ഞു വയ്ക്കുന്നത്. ഇതിനിടെയാണ് ശ്രീജയുടെ പോസ്റ്റ് ഏറെ ചര്‍ച്ചയായതും. ഇതിലെ എന്ത് വിശ്വസിച്ചാ ഞങ്ങളെ സ്‌കൂളിലേക്ക് വിടേണ്ടത് എന്ന ഈ കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് സര്‍ക്കാരാണ്! എന്ന വിമര്‍ശനം കൊള്ളേണ്ടിടത്തുകൊണ്ടു. അങ്ങനെ സൈബര്‍ സഖാക്കളുടെ ആക്രമണവും തുടങ്ങി.

ശ്രീജയുടെ പോസ്റ്റിന് താഴെ വന്ന ചില കമന്റുകളില്‍ തെളിയുന്നത് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യത്തില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നാണ്. സര്‍ക്കാര്‍ മറുപടി പറയുന്നതുനു മുന്നേ അവിടത്തെ എംപിയും mlaയും മറുപടി പറയട്ടെ... അത് ചോദിക്കാനുള്ള ആര്‍ജവം നിങ്ങള്‍ക്ക് ഇല്ലാതെ പോയല്ലോ കഷ്ട്ടം..., കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പര്‍..
കോണ്‍ഗ്രസ് ബ്ലോക്ക് മെമ്പര്‍.. കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് മെമ്പര്‍.. കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം.. കോണ്‍ഗ്രസ് ബ്ലോക്ക് ഭരണം.. കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം.. കോണ്‍ഗ്രസ് MLA ...കാലങ്ങളായി...
കോണ്‍ഗ്രസ് MP... കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ്... ഇനി എന്താണ് വേണ്ടത്....-ഇങ്ങനെയൊക്കെയാണ് കമന്റുകള്‍. എല്ലാത്തിലും നിറയുന്നത് ശ്രീജയുടെ വിമര്‍നത്തിനോടുള്ള അസഹിഷ്ണുത തന്നെയാണ്. പഠനകാലത്ത് ഇടതുപക്ഷ രാഷ്ട്രീയമായിരുന്നു ശ്രീജയുടേത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തനത്തിനിടെ ഇതൊരിക്കലും ശ്രീജ പ്രതിഫലിപ്പിച്ചിട്ടുമില്ല.

ഫേസ്ബുക്ക് പോസ്റ്റുകളിലും ഇത്തരം രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയായിരുന്നു പതിവ്. ഇത്തരത്തിലൊരു മാധ്യമ പ്രവര്‍ത്തകയാണ് വയനാട്ടിലെ സ്‌കൂള്‍ വിഷയത്തില്‍ കുട്ടികളുടെ വേദന സര്‍ക്കാരിന് മുമ്പിലെത്തിക്കാന്‍ എല്ലാ വികാരവും ഉള്‍ക്കൊണ്ട് ചില വരികള്‍ എഴുതിയത്. ശ്രീജയുടെ ഭര്‍ത്താവിന്റെ സോഷ്യല്‍ മീഡിയയിലെ എഴുത്തുകളെല്ലാം സംഘപരിവാര്‍ ആഭിമുഖ്യമുള്ളവയായിരുന്നു. അപ്പോഴും ഭര്‍ത്താവിന്റെ നിലപാടുകളെ പിന്തുണയ്ക്കുകയോ അനുകൂലിച്ച് എന്തെങ്കിലും എഴുതുകയോ ഒന്നും ശ്രീജ ചെയ്യാറില്ല. എങ്കിലും സര്‍ക്കാരിനെതിരെ വയനാട്ടിലെ വിഷയത്തില്‍ ചോദ്യം ഉന്നയിക്കുമ്പോള്‍ ശ്രീജയെ പരിവാറുകാരിയും സംഘിയുമാക്കി മാറ്റുകായണ് സൈബര്‍ സഖാക്കള്‍ ചെയ്യുന്നത്.

ശ്രീജയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ ചിലത്
  • ചിലരുടെ ഭാവനയില്‍ തരം പോലെ പിണറായി വിജയന്‍ വാവ സുരേഷ് ആകണം, cid മൂസ ആകണം, മേസ്തിരി ആകണം... അങ്ങനെ എന്തൊക്കെ എന്തൊക്കെ... ജനപ്രതിനിധികള്‍ എന്നത് MLA MP മറ്റു തദ്ദേശസ്വയംഭരണ സംവിധാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ടവര്‍ കൂടിയാണെന്നും, സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കേണ്ട ഉത്തരവാദിത്തം കൂടി അവര്‍ക്കുണ്ടെന്നും അറിയാത്ത മാധ്യമപ്രവര്‍ത്തകര്‍ കേരളത്തിന് അപമാനമാണ്. പൊതുവിദ്യാലയങ്ങള്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല, പക്ഷെ സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരുപാടങ് കഷ്ടപ്പെടല്ലേ മാധ്യമപ്രവര്‍ത്തകേ. സാമൂഹ്യനീതിബോധം തെല്ലുമില്ലാത്ത അദ്ധ്യാപകനെയും ശ്രീജയെയും ഒരേ ത്രാസില്‍ തന്നെയാണ് തൂക്കേണ്ടത്.. ഒരിഞ്ചു താഴില്ല ശ്രീജയുടെ തട്ട്
  • ഓ മാതൃഭൂമിയാണല്ലേ ok. proceed. ഇനി ഒറ്റ കുട്ടിയെപ്പോലും സര്‍ക്കാര്‍ സ്‌കൂളില്‍ അയക്കരുത് എന്ന് കൂടി പറയാത്തതെന്ത്? പേര് മാധ്യമ പ്രവര്‍ത്തനം ത്ഫൂ
  • ഒരു കുടുംബത്തിന് തീരാ വേദന നല്‍കി ഒരു കുഞ്ഞ് വളരെ നിര്‍ഭാഗ്യകരമായി മരണപ്പെട്ടിരിക്കുന്നു. ഇതിനെങ്ങിനെ രാഷ്ട്രീയം നിറം ചാര്‍ത്തി സര്‍ക്കാരിനെതിരെ തിരിക്കാം,അന്തി ചര്‍ച്ചക്ക് വിഷയമാക്കാം എന്നാണ് ചില രാഷ്ട്രീയക്കാരും,മാധ്യമങ്ങളും,ചില മാധ്യമ പ്രവര്‍ത്തകരും ആ കുഞ്ഞിന്റെ മൃതദേഹത്തിന്റെ ചൂടാറും മുന്‍പേ ചിന്തിക്കുന്നത്. ആ സ്‌കൂള്‍ ഉള്‍പ്പെടുന്ന സ്ഥലത്തെ എല്ലാ തലങ്ങളിലെയും ജനപ്രതിനിധികള്‍ക്കും,സ്‌കൂള്‍ അധികൃതര്‍ക്കും,അദ്ധ്യാപകര്‍ക്കും, ആ സ്‌കൂളില്‍ പഠിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്കും വരെ ഈ വിഷയത്തില്‍ ജാഗ്രത കുറവുണ്ടായിട്ടുണ്ട്. നിര്‍ഭാഗ്യകരമായ ഈ സംഭവം ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതലുകളും,അവബോധവുമാണ് ഉയര്‍ന്നു വരേണ്ടത്, കുറ്റപ്പെടുത്തലുകളല്ല. കുളം കലക്കി മീന്‍ പിടിക്കാമെന്നു കരുതി,പ്രതികരിക്കാനിറങ്ങുന്ന നന്മ മരങ്ങളായ ചില മാധ്യമ പ്രവര്‍ത്തകരോട് പറയാനുള്ളത്, ''മോഹന്‍ലാലിനും ശ്വേതാമേനോനും ഇടയിലൂടെ എത്തി നോക്കിയ അജു വര്‍ഗീസിന് പറയാനുള്ളത്, നീലക്കുയിലിലെ റാണിക്ക് പിറന്ന കുട്ടിയെ ഇല്ലാതാക്കിയവര്‍ കുടുങ്ങും,
  • നൂറിന്‍ ഷെരീഫിന്റെ ഗോഡ്ഫാദര്‍ ആര് ' തുടങ്ങിയ വാര്‍ത്തകള്‍ക്കിടക്ക് സമയം കിട്ടുമ്പോള്‍ നിര്‍ഭാഗ്യകരമായ ഈ സംഭവം നടന്ന സ്‌കൂള്‍ പോലെ സമാന സാഹചര്യങ്ങള്‍ നേരിടുന്ന സ്‌കൂളുകള്‍ ഉണ്ടോ എന്നൊരു അന്വേഷണവും അത്തരം സ്‌കൂളുകളെക്കുറിച്ചു ജനപ്രതിനിധികളെയും സമൂഹത്തെയും അടിയന്തിരമായി അറിയിക്കാനുള്ള മാനസിക വിശാലതയുമാണ് നിങ്ങള്‍ കാണിക്കേണ്ടത്...!
  • ആ കുട്ടിയെ കടിച്ച പാമ്പിനേക്കാള്‍ വിഷമാണല്ലോ നിങ്ങള്‍ക്ക്... കഷ്ടം തന്നെ. അനാസ്ഥ കാണിച്ചവര്‍ക്കെതിരെസര്‍ക്കാര്‍ നടപടി എടുക്കണം എന്നൊക്കെ പറയുന്നതില്‍ ഒരു യുക്തിയുണ്ട്. സര്‍ക്കാര്‍ നടപടി എടുക്കും എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പൊതുസമൂഹത്തോട് ഉറപ്പ് പറയുകയും ചെയ്തിട്ടുണ്ട്.
  • ചാണകത്തില്‍ വീണു ല്ലേ....കഷ്ടം.
  • ശ്രീകൃഷ്ണ കോളേജിലെ പഴയ SFI കാരിയില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത തരത്തില്‍ ഉള്ള പോസ്റ്റ് ആയി പോയി, നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആണ് നിങ്ങള്‍ പോസ്റ്റ് ഇട്ടത് എങ്കില്‍ അത് സ്ഥലം എംപി യേയും mla യേയും പേരെടുത്ത് പറഞ്ഞു വിമര്ശിക്കുമായിരുന്നു, നിങ്ങളുടെ അജണ്ട സ്പഷ്ടമാണ്....safe സോണില്‍ കയറിയാല്‍ ആ സോണില്‍ നിന്ന് ഇറങ്ങാന്‍ വല്ലാണ്ട് ബുദ്ധിമുട്ട് ആണല്ലേ അപ്പൊ മുതലാളിമാരെയും ഒക്കെ സന്തോഷിപ്പിക്കണമല്ലോ കീപ്പ് ഇട്ട് പ്പ്
  • മാറൂമിക്കാരില്‍ നിന്നും ഇതില്‍ക്കൂടുതലൊന്നും ആരും പ്രതീക്ഷിക്കുന്നില്ല... പിന്നെ മന്ത്രി പറഞ്ഞ ആ ഒരു കോടി രൂപ എന്ത് ചെയ്തു എന്നു കൂടി അന്വോഷിക്കണം സംഘ മിത്രമെ...!

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category