1 GBP = 93.40 INR                       

BREAKING NEWS

ആദ്യം ശിവസേനക്കാരനായ ആദിത്യ താക്കറെ മുഖ്യമന്ത്രി; രണ്ടര വര്‍ഷമാകുമ്പോള്‍ എന്‍സിപിയുടെ സുപ്രീയയും; ഉദ്ദവ് താക്കറയുടെ മകനും ശരത് പവാറിന്റെ മകളും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമ്പോള്‍ നിര്‍ണ്ണായകമാവുക കോണ്‍ഗ്രസിന്റെ നിലപാട്; ഇന്ത്യന്‍ സാമ്പത്തിക തലസ്ഥാനത്തെ നിയന്ത്രിക്കാന്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ മുന്നണി എത്രനാള്‍ ഒരുമിച്ച് നീങ്ങും? നാളെ ഗവര്‍ണ്ണറെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍

Britishmalayali
kz´wteJI³

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ശിവസേനയും എന്‍.സി.പിയും പങ്കിട്ടേക്കും. കോണ്‍ഗ്രസിനും എന്‍.സി.പിക്കും ഉപമുഖ്യമന്ത്രി സ്ഥാനവും ലഭിക്കും. ആദിത്യ താക്കറെ മുഖ്യമന്ത്രിയാകുന്നതിനോട് എന്‍.സി.പിക്കും കോണ്‍ഗ്രസിനും യോജിപ്പില്ല. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് ഇരു പാര്‍ട്ടികളുടെയും നിലപാട്. അതേസമയം ശിവസേന ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ആദിത്യ താക്കറെയെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഉദ്ദവിന്റെ മനസ്സ്. ഇത് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്ക് കിട്ടും. അപ്പോള്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസിന് ലഭിക്കുന്ന ഉപമുഖ്യമന്ത്രി സ്ഥാനം അശോക് ചവാന് ലഭിക്കും.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ 105 സീറ്റ് നേടിയ ബിജെപിയും 56 എംഎല്‍എമാരുള്ള ശിവസേനയും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഭിന്നതയിലായതോടെയാണ് മുന്നണി ബന്ധം തന്നെ വഴിപിരിയുന്ന നിലയിലെത്തിയത്. ഇത് മുതലെടുത്ത് എന്‍ സിപിയും കോണ്‍ഗ്രസും ശിവസേനയെ ഒപ്പം കൂട്ടുകയായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവിലാണ് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായത്. ഡിസംബര്‍ ആദ്യവാരം സര്‍ക്കാര്‍ രൂപീകരിക്കും. 14-13-11 ഫോര്‍മുലയിലായിരിക്കും മന്ത്രിസ്ഥാനങ്ങള്‍ വീതം വയ്ക്കുക. 56 എംഎല്‍എമാരുള്ള ശിവസേനയ്ക്ക് 14 മന്ത്രിസ്ഥാനവും 54 എംഎല്‍എമാരുള്ള എന്‍.സി.പിക്ക് 14 മന്ത്രിസ്ഥാനവും 44 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് 11 മന്ത്രിസ്ഥാനവും ലഭിക്കും.

മഹാ വികാസ് അഘാദി എന്ന പേരിലായിരിക്കും സഖ്യം അറിയപ്പെടുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍ ഗവര്‍ണറെ കാണും. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ശിവസേനയ്ക്ക് പിന്തുണ നല്‍കാന്‍ അന്തിമ തീരുമാനമായത്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ 10 ജന്‍പഥ് റോഡിലെ വസതിയിലാണ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. എന്‍.സി.പിയുമായി ഒരുവട്ടം കൂടി ചര്‍ച്ച നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അന്തിമ പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകും. പൊതുമിനിമം പരിപാടിക്ക് പുറമെ തീവ്ര ഹിന്ദുത്വ നിലപാടില്‍ ശിവസേന അയവ് വരുത്തുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നത്.

എന്‍.സി.പിയില്‍ നിന്ന് ജയന്ത് പാട്ടീല്‍, നവാബ് മാലിക്, ഹസന്‍ മുഷ്രിഫ്, അനില്‍ ദേശ്മുഖ്, ധനഞ്ജയ് മുണ്ഡെ, ചഗന്‍ ബുജ്ബല്‍, അജിത് പവാര്‍, ദിലീപ് വാസെല്‍ പാട്ടീല്‍, മക്‌റാന്ദ് പാട്ടീല്‍, രാജേഷ് തൊപെ തുടങ്ങിയവര്‍ പുതിയ മന്ത്രിസഭയില്‍ അംഗങ്ങളായേക്കും. കോണ്‍ഗ്രസില്‍ നിന്ന് അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍, ബാലാസാഹേബ് തൊറാട്ട്, വിജയ് വദേന്ദിവാര്‍, കെ.സി പദ്വി, വിശ്വജിത്ത് കദം, സാതേജ് ബാന്തി, സുനില്‍ കെദാര്‍ തുടങ്ങിയവരും മന്ത്രിസഭാംഗങ്ങള്‍ ആയേക്കും. ശിവസേനയില്‍ തീരുമാനം എടുക്കുക ഉദ്ദവ് താക്കറെയാകും. ഇപ്പോഴും ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കുന്നതില്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും ചില എതിര്‍പ്പുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉദ്ദവ് ഉടനെടുക്കും. എന്നാല്‍ ആദിത്യയെ തന്നെ മുഖ്യമന്ത്രിയാക്കുമെന്ന സൂചന ശരത് പവാറിന് ഉദ്ദവ് നല്‍കിയിട്ടുണ്ട്. പവാറിന്റെ മകള്‍ക്ക് മുഖ്യമന്ത്രിയാകാമെങ്കില്‍ തന്റെ മകനും ആകാമെന്നാണ് ഉദ്ദവിന്റെ നിലപാട്.

കോണ്‍ഗ്രസ്സും എന്‍സിപിയും ശിവസേനയും തമ്മില്‍ ഇന്ന് ചര്‍ച്ച നടത്തും. സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയാണിത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഖെ, അഹമ്മദ് പട്ടേല്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അതിനിടെ, ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി പവാറിന്റെ മുംബൈയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാവിലെ ഇരുപാര്‍ട്ടി നേതാക്കള്‍ ഒരുവട്ടംകൂടി കൂടിക്കാഴ്ച നടത്തിയ ശേഷമാവും ശിവസേനയുമായുള്ള സംയുക്ത ചര്‍ച്ച. സിപിഎം അടക്കമുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസും എന്‍സിപിയും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്നലത്തെ ചര്‍ച്ചയോടെ എന്‍സിപിയും കോണ്‍ഗ്രസും ധാരണയിലെത്തിക്കഴിഞ്ഞു. പാര്‍ട്ടികള്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചകല്‍ സമവായമുണ്ടായാല്‍ സഖ്യസര്‍ക്കാര്‍ രൂപീകരണപ്രഖ്യാപനം ഇന്നുണ്ടാവാനാണ് സാധ്യത.

മൂന്ന് പാര്‍ട്ടികളുടെയും സംയുക്ത വാര്‍ത്താസമ്മേളനവുമുണ്ടായേക്കും. അതിനിടെ, കുതിരക്കച്ചവടം പേടിച്ച് ശിവസേനാ എംഎല്‍എമാരെ ഇന്ന് രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്നാണ് വിവരം. സഖ്യത്തെ എതിര്‍ക്കുന്ന 17 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും കൂട്ടാക്കിയിരുന്നില്ല. സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനോട് ആദ്യം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഒടുവില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഒരുമിച്ചുനീങ്ങുന്നതിനോട് വഴങ്ങുകയായിരുന്നു. പൊതുമിനിമം പരിപാടി മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ രൂപീകരണം ശിവസേനയുമായുള്ള പ്രത്യയശാസ്ത്ര അന്തരത്തെ മറികടക്കാന്‍ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് മുന്‍നിര്‍ത്തിയുള്ള പൊതുമിനിമം പരിപാടിയുടെ പ്രഖ്യാപനവും ഉടന്‍ നടത്തേണ്ടതുണ്ട്. അതേസമയം മുഖ്യമന്ത്രിയടക്കം 43 മന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് വിവരം. എന്നാല്‍ ഈ ത്രി കക്ഷി സഖ്യത്തിന്റെ മുമ്പോട്ട് പോക്ക് അത്ര സുഗമമാകില്ലെന്നും വിലയിരുത്തലുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനാണ് മുംബൈ. അതുകൊണ്ട് തന്നെ മുന്നണി ബന്ധങ്ങളില്‍ വിള്ളലുണ്ടാകാന്‍ നിമിഷ നേരങ്ങള്‍ മതി. അതുകൊണ്ട് തന്നെ ഈ സഖ്യത്തിന്റെ ഭാവിയില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കെല്ലാം സംശയങ്ങള്‍ ഏറെയാണ്.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category