1 GBP = 97.50 INR                       

BREAKING NEWS

എംടിയുടെ രണ്ടാമൂഴം ഹരിഹരന്‍ സംവിധാനം ചെയ്യുമോ? മോഹന്‍ലാലിന് പകരം ഭീമനായി എത്തുക മമ്മൂട്ടിയോ? തിരക്കഥ കേസില്‍ ആര്‍ബിട്രേഷന്‍ ആവശ്യം ഹൈക്കോടതി തള്ളുമ്പോള്‍ പടിക്ക് പുറത്താകുക വിഎ ശ്രീകുമാര്‍ തന്നെ; കോഴിക്കോട്ടെ കോടതി വിധി എത്തിയാല്‍ ഉടന്‍ രണ്ടാമൂഴം ഷൂട്ട് ചെയ്യാനുള്ള ആലോചനകളും സജീവമെന്ന് സൂചന; മഞ്ജുവാര്യരുടെ കേസിനൊപ്പം ഒടിയന്‍ സംവിധായകനെ വെട്ടിലാക്കി രണ്ടാമൂഴവും

Britishmalayali
kz´wteJI³

കൊച്ചി: മഞ്ജു വാര്യരുമായുള്ള സൗഹൃദം നഷ്ടമായ വിഎ ശ്രീകുമാറിന് എംടിയുടെ രണ്ടാമൂഴവും നഷ്ടമാകുമെന്ന് ഉറപ്പായി. 'രണ്ടാമൂഴം' നോവല്‍ സിനിമയാക്കാനുള്ള കരാര്‍ ലംഘിച്ചെന്നാരോപിച്ച് എം ടി. വാസുദേവന്‍ നായര്‍ നല്‍കിയ കേസില്‍ ആര്‍ബിട്രേഷന്‍ നടപടി വേണമെന്ന സംവിധായകന്‍ വി.എ. ശ്രീകുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കോഴിക്കോട് ഒന്നാം അഡീഷണല്‍ മുന്‍സിഫ് കോടതിയില്‍ എം ടി. നല്‍കിയ കേസ് നിലനില്‍ക്കുമെന്ന് ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി. ഇതോടെ കോഴിക്കോട്ടെ കോടതിയുടെ തീരുമാനം നിര്‍ണ്ണായകമാകും. കോടതി തീരുമാനം എംടിക്ക് അനുകൂലമാകാനാണ് സാധ്യത. അങ്ങനെ എങ്കില്‍ രണ്ടാമൂഴം സിനിമയാക്കാന്‍ പുതിയ സംവിധായകനെത്തും. ഇതോടെ നടീ നടന്മാരും മാറും. ഹരിഹരനെ കൊണ്ട് ചിത്രം സംവിധാനം ചെയ്യാനാണ് എംടിക്ക് താല്‍പ്പര്യമെന്നാണ് റിപ്പോര്‍ട്ട. അങ്ങനെ എങ്കില്‍ രണ്ടാമൂഴത്തില്‍ മോഹന്‍ലാല്‍ ഭീമനാകില്ലെന്നും സൂചനയുണ്ട്. മമ്മൂട്ടിക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മമാങ്കം സിനിമ വിജയം തേടിയാല്‍ മമ്മൂട്ടിക്ക് രണ്ടാമുഴത്തില്‍ സാധ്യത തെളിയുമെന്നാണ് ലഭിക്കുന്ന സൂചന.

രണ്ടാമൂഴത്തില്‍ എല്ലാ അര്‍ത്ഥത്തിലും ശ്രീകുമാറിന് അടിതെറ്റി. ആര്‍ബിട്രേഷനുള്ള കരാര്‍ നിലവിലുണ്ടോയെന്ന കാര്യം ഈ കോടതി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എം ടി. മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസിലെ ആവശ്യം ആര്‍ബിട്രേറ്റര്‍ക്ക് അനുവദിക്കാനാവില്ലെന്നും സിവില്‍ കോടതിയിലാണ് തീര്‍പ്പുണ്ടാക്കേണ്ടതെന്നുമുള്ള കീഴ്‌ക്കോടതികളുടെ കണ്ടെത്തല്‍ ഹൈക്കോടതി ശരിവെച്ചു. രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ എം ടി.യും ശ്രീകുമാറും 2014-ല്‍ കരാര്‍ ഒപ്പുവെച്ചു. മൂന്നുവര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍. ഈ കാലാവധി കഴിഞ്ഞ് ഒരുവര്‍ഷം കൂടി നല്‍കിയിട്ടും സിനിമ യാഥാര്‍ഥ്യമായില്ല. തുടര്‍ന്നാണ് കരാര്‍ലംഘനമാരോപിച്ച് ശ്രീകുമാറിനെതിരേ എം ടി. കോടതിയെ സമീപിച്ചത്. വാങ്ങിയ പണം തിരികെനല്‍കാമെന്നും രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്നുമായിരുന്നു ആവശ്യം. അതുകൊണ്ട് തന്നെ കേസ് തീര്‍പ്പാകുമ്പോള്‍ എംടിക്ക് നല്‍കിയ പണം ശ്രീകുമാറിന് തിരികെ ലഭിക്കും. ശ്രീകുമാറിനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പീഡന പരാതി പൊലീസിന്റെ പരിഗണനയിലാണ്. ഇതിനിടെയാണ് രണ്ടാമൂഴത്തിലെ തിരിച്ചടിയും.

ശ്രീകുമാറിന്റെ ആവശ്യം തള്ളിയെങ്കിലും ആര്‍ബിട്രേഷനുള്ള കരാറും തര്‍ക്കവും നിലവിലുണ്ടെന്ന് ജില്ലാ കോടതി വിലയിരുത്തിയിരുന്നു. ഈ നിരീക്ഷണം തെറ്റാണെന്നും ഇത് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് എം ടി. ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശ്രീകുമാറിന്റെ ഹര്‍ജി തള്ളിയതിനൊപ്പം ആര്‍ബിട്രേഷനുള്ള കരാര്‍ നിലവിലുണ്ടെന്ന ജില്ലാ കോടതിയുടെ നിരീക്ഷണം റദ്ദാക്കുകയും എം ടി.യുടെ ഹര്‍ജി തീര്‍പ്പാക്കിയുമാണ് ഹൈക്കോടതി വിധി. അതുകൊണ്ട് തന്നെ എംടിയും ശ്രീകുമാറും തമ്മിലെ ഭിന്നത അതിരൂക്ഷമായി കഴിഞ്ഞു. സിനിമാ മേഖലയില്‍ ശ്രീകുമാര്‍ ഒറ്റപ്പെടുന്നുവെന്നതും എംടിയെ അലോസരപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഒത്തുതീര്‍പ്പിനില്ലെന്നാണ് എംടി പറയുന്നത്. 'രണ്ടാമൂഴം' തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം ടി. വാസുദേവന്‍ നായര്‍ നല്‍കിയ കേസില്‍ മധ്യസ്ഥനെ (ആര്‍ബിട്രേറ്റര്‍) നിയോഗിക്കണമെന്ന ആവശ്യം ഫാസ്റ്റ്ട്രാക്ക് കോടതി തള്ളിയിരുന്നു. എംടിയുടെ തിരക്കഥ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കും. നേരത്തെ ഇതേ ആവശ്യം കോഴിക്കോട് അഡീഷനല്‍ മുന്‍സിഫ് കോടതിയും തള്ളിയിരുന്നു. രണ്ടാമൂഴത്തിന് ആദ്യം പണം മുടക്കാനെത്തിയത് ബിആര്‍ ഷെട്ടിയായിരുന്നു. ഷെട്ടി സിനിമ നിര്‍മ്മിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്തതിനാല്‍ 'രണ്ടാമൂഴം' തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം ടി. വാസുദേവന്‍ നായരാണ് കോടതിയില്‍ കേസു നല്‍കിയത്. മധ്യസ്ഥനിലൂടെ പ്രശ്നപരിഹാരം കാണണമെന്നായിരുന്നു സംവിധായകന്റെ ആവശ്യം. കേസില്‍ മധ്യസ്ഥതയ്ക്കില്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നുമുള്ള നിലപാടില്‍ എംടി ഉറച്ചു നിന്നു. ഇതോടെയാണ് മധ്യസ്ഥ ചര്‍ച്ച പൊളിഞ്ഞത്. കരാര്‍ വ്യവസ്ഥയുടെ ലംഘനം നടന്നതു കൊണ്ടു തന്നെ എംടിയുടെ ഭാഗത്തിനെ കോടതി അംഗീകരിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ രണ്ടാമൂഴം ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യാനാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എം ടിയുടെ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി എംടി എഴുതിയ തിരക്കഥ 4 വര്‍ഷം മുന്‍പ് സിനിമയാക്കുന്നതിനായി സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ഏല്‍പിച്ചിരുന്നു. തിരക്കഥ നല്‍കുമ്പോഴുള്ള കരാര്‍ പ്രകാരം 3 വര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാല്‍ 4 വര്‍ഷം കഴിഞ്ഞിട്ടും ഒന്നും നടക്കാതെ വന്നപ്പോഴാണ് എംടി തിരക്കഥ തിരികെ ആവശ്യപ്പെട്ട് സംവിധായകനെതിരെയും നിര്‍മ്മാണക്കമ്പനിക്കെതിരെയും കോടതിയെ സമീപിച്ചത്.

ഈ തിരക്കഥ ഉപയോഗിച്ചു ചിത്രീകരണം തുടങ്ങുന്നതില്‍ നിന്നു സംവിധായകനെയും നിര്‍മ്മാണ കമ്പനിയെയും കോടതി താല്‍ക്കാലികമായി വിലക്കിയിരുന്നു. പിന്നീടാണ് സംവിധായകന്‍ തര്‍ക്കം കോടതിക്കു പുറത്തു പരിഹരിക്കാന്‍ മധ്യസ്ഥനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കോടതിക്കു ഹര്‍ജി നല്‍കിയത്. എര്‍ത്ത് & എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീകുമാരന്‍ മേനോന്‍ എന്നിവരാണ് എംടി നല്‍കിയ കേസിലെ എതിര്‍കക്ഷികള്‍. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ചിത്രീകരണം തുടങ്ങുന്നത് താത്കാലികമായി വിലക്കിയിരുന്നു. കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് മധ്യസ്ഥനെ വയ്ക്കണമെന്ന ആവശ്യം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉന്നയിച്ചത്. ഇതും തള്ളി. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് എംടി തിരക്കഥ ഒരുക്കിയത്. എന്നാല്‍ താന്‍ കാണിച്ച ആവേശവും ആത്മാര്‍ഥതയും അണിയറ പ്രവര്‍ത്തകരില്‍നിന്നും ലഭിച്ചില്ല. ഇതാണ് പിന്മാറ്റത്തിന് പ്രധാന കാരണമായി എംടി ചൂണ്ടിക്കാണിക്കുന്നത്.

മൂന്നു വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വര്‍ഷം കൂടി സമയം നീട്ടിനല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് എംടിയുടെ നീക്കം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category