1 GBP = 93.40 INR                       

BREAKING NEWS

സുപ്രീകോടതി നിര്‍ദ്ദേശം പ്രതിസന്ധിയിലാക്കിയത് 1190 ക്ഷേത്രങ്ങളെ; സാമ്പത്തിക സ്വയം പര്യാപ്തയുള്ള 60 അമ്പലങ്ങള്‍ കൊണ്ട് 500 കോടിയുടെ പ്രതിവര്‍ഷ ശമ്പളവും പെന്‍ഷനും പോലും കണ്ടെത്താനാകില്ല; ആറായിരത്തിലേറെ ജീവനക്കാരുടെയും അയ്യായിരത്തോളം പെന്‍ഷന്‍കാരുടെയും ജീവിതവും വഴിമുട്ടും; ശബരിമലയില്‍ നിയമ നിര്‍മ്മാണം എടുത്തു ചാട്ടത്തിലൂടെ വേണ്ടെന്ന് പിണറായി സര്‍ക്കാര്‍; യുവതി പ്രവേശനത്തിലെ തലവേദന ഒഴിവാക്കന്‍ എല്ലാം സര്‍വ്വകക്ഷിയോഗത്തിന് വിടും; പത്മനാഭസ്വാമീ ക്ഷേത്രത്തിലും ചര്‍ച്ച സജീവം

Britishmalayali
kz´wteJI³

തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ശബരിമല ക്ഷേത്രഭരണത്തിന് പുതിയ സംവിധാനം പരിഗണിക്കുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള മറ്റു ക്ഷേത്രങ്ങളെ കുറിച്ച് സര്‍ക്കാരിന് ആശങ്ക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, അതിനു കീഴിലുള്ള ക്ഷേത്രങ്ങള്‍, ജീവനക്കാര്‍ എന്നിവരുടെ നിലനില്‍പ്പ് പ്രധാനമാണ്. ക്ഷേത്രഭരണത്തിലും വികസനത്തിലും കോടതിയുടേതടക്കമുള്ള ഇടപെടലില്‍ അതൃപ്തിയുള്ള സര്‍ക്കാര്‍ ശബരിമലയെ പ്രത്യേക അഥോറിറ്റിയുടെ കീഴിലാക്കണമെന്നാഗ്രഹിക്കുമ്പോഴാണ് നിയമം വേണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടായത്. ഒരു മാസത്തിനുള്ളില്‍ നിയമ നിര്‍മ്മാണം വേണ്ടിവരും. ദേവസ്വംബോര്‍ഡ് ഇല്ലാതായാല്‍ ആറായിരത്തോളം ജീവനക്കാരും പെന്‍ഷന്‍കാരും കഷ്ടപ്പെടും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ നിലനിര്‍ത്തി ശബരിമലയുടെ വികസനം കൂടുതല്‍ വേഗത്തിലാക്കാനാണ് കര്‍മപരിപാടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. ശബരിമലയെ ആശ്രയിച്ച് കഴിയുന്ന മറ്റ് ക്ഷേത്രങ്ങളില്‍ വരാനിടയുള്ള പ്രതിസന്ധിയും കോടതിയെ അറിയിക്കും.

ശബരിമലയ്ക്കു മാത്രം പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കിയാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ 1190 ഓളം ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ആറായിരത്തിലേറെ ജീവനക്കാരുടെയും അയ്യായിരത്തോളം പെന്‍ഷന്‍കാരുടെയും ജീവിതവും വഴിമുട്ടും. ക്ഷേത്രകലാപീഠം, കോളേജുകള്‍, സ്‌കൂളുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും സ്തംഭിക്കും. ശബരിമല വരുമാനത്തെ ആശ്രയിച്ചാണ് ബോര്‍ഡിന് കീഴിലെ 1248 ക്ഷേത്രങ്ങളില്‍ 1190 ഓളം ക്ഷേത്രങ്ങളിലും നിത്യനിദാന ചെലവുപോലും നടക്കുന്നത്. 60 ഓളം ക്ഷേത്രങ്ങള്‍ക്കുമാത്രമാണ് സാമ്പത്തിക സ്വയംപര്യാപ്തയുള്ളത്. പ്രത്യേക ബോര്‍ഡ് രൂപീകരണം ഒട്ടേറെ നിയമപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. തിരുവിതാംകൂര്‍ രാജാവ് ഇന്ത്യന്‍ യൂണിയനുമായുണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായാണ് ശബരിമലയും പന്തളം രാജപ്രവിശ്യയും ഉള്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത്. തിരുവിതാംകൂര്‍- കൊച്ചി ഹിന്ദു ആരാധനാലയ നിയമപ്രകാരമാണ് ശബരിമല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഈ നിയമത്തില്‍ ഭേദഗതി അനിവാര്യമാകും.

ശബരിമലയില്‍ നിയമനിര്‍മ്മാണം വേണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ സര്‍ക്കാര്‍ തുടര്‍ നടപടിക്ക്. നിയമ ദേവസ്വം വകുപ്പുകളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാരിന്റെ പരിഗണനയിലുള്ള ശബരിമല വികസന അഥോറിറ്റിക്കായി രൂപീകരിച്ച ചട്ടങ്ങളിലും നിയമങ്ങളിലും ഭേദഗതി ആവശ്യമാണോ അതോ പുതിയ ഭേദഗതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള നിയമനിര്‍മ്മാണം തന്നെ വേണ്ടിവരുമോ എന്ന കാര്യമാണു പരിഗണിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ ശബരിമലയെ നിലനിര്‍ത്തിയുള്ള നിയമ നിര്‍മ്മാണത്തിനാകും സര്‍ക്കാര്‍ തയാറാകുക. ദേവസ്വം ബോര്‍ഡ് രൂപീകരണ വേളയിലെ ഉടമ്പടികളിലെ വ്യവസ്ഥകളും കരാറുകളും ബാധ്യതയാകാതെ മറികടക്കുകയും വേണം. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള വരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ നിലനില്‍പ്പ്്, ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം, െപന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നല്‍കാന്‍ പ്രതിവര്‍ഷം 500 കോടി രൂപയാണു വേണ്ടത്. ഇതെല്ലാം പരിഗണിച്ചാണ് സര്‍ക്കാര്‍ നീക്കം.

ശബരിമലയ്ക്കൊപ്പം പത്മനാഭസ്വാമിക്ഷേത്രത്തിനും പ്രത്യേക നിയമവും ഭരണസംവിധാനവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. രണ്ടിടത്തും ഗുരുവായൂര്‍ മാതൃകയാണ് ഉദ്ദേശിക്കുന്നതെന്ന് പലപ്പോഴായി സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ ഈ ക്ഷേത്രങ്ങളുടെ ഭരണത്തില്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം കൈവരും. കേരളത്തിലെ ഏറ്റവും വലിയ മൂന്നുക്ഷേത്രങ്ങള്‍ക്ക് അവയുടെ സവിശേഷതകളും സാഹചര്യങ്ങളും കണക്കിലെടുത്താകും നിയമനിര്‍മ്മാണം. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് പ്രത്യേക ഭരണസംവിധാനവും നിയമവും പരിഗണിക്കുന്നതായി സംസ്ഥാനസര്‍ക്കാര്‍ നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഗുരുവായൂര്‍ മാതൃകയെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. പത്മനാഭസ്വാമിക്ഷേത്രം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കിയശേഷം സുപ്രീംകോടതി വിധിപറയാന്‍ മാറ്റിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം സുപ്രീംകോടതി അംഗീകരിക്കുമോയെന്ന് വിധിയില്‍ വ്യക്തമാകും. ഇതിനുപിന്നാലെയാണ്, ശബരിമലയിലും പ്രത്യേക നിയമനിര്‍മ്മാണമെന്ന നിര്‍ദ്ദേശം സുപ്രീംകോടതി മുന്നോട്ടുവെച്ചത്. ചെയര്‍മാന്‍ ഉള്‍പ്പെടെ ഒമ്പതംഗ ഭരണസമിതിയാണ് ഗുരുവായൂരില്‍. പാരമ്പര്യ അവകാശികളായ മൂന്ന് സ്ഥിരാംഗങ്ങളുണ്ടാകും. സാമൂതിരി, ക്ഷേത്ര ഊരാളന്‍, തന്ത്രി എന്നിവരാണ് സ്ഥിരാംഗങ്ങള്‍. ബാക്കിയെല്ലാം സര്‍ക്കാര്‍ നാമനിര്‍ദ്ദേശംചെയ്യുന്നവരാണ്. ഇതിന് സമാനമാകും ശബരിമലയിലും പത്മനാഭ സ്വാമീ ക്ഷേത്രത്തിലും വരിക.

ശബരിമലയില്‍ യുവതി പ്രവേശന വിധി നടപ്പാക്കി സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു. പുനപരിശോധനാ ഹര്‍ജികളില്‍ പുനപരിശോധനയ്ക്ക് സുപ്രീംകോടതി തയ്യാറായതു കൊണ്ട് തന്നെ യുവതികളെ കയറ്റേണ്ടതില്ലെന്ന നിലപാടില്‍ സര്‍ക്കാരെത്തി. ഇതിനിടെയാണ് പുതിയ വിവാദം. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ മുമ്പോട്ട് പോകൂ. പന്തളം കൊട്ടാരം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും ആവശ്യവും എത്തിയിരുന്നു. പ്രത്യേക ഭരണ സംവിധാനത്തെ കുറിച്ച് കോടതിയെ അറിയിച്ചത് സംസ്ഥാന സര്‍ക്കാരാണ്. പിന്നീട് വിവാദം ഭയന്ന് പിന്നോട്ട് മാറി. ഈ നിര്‍ദ്ദേശമാണ് ഇപ്പോള്‍ സുപ്രീംകോടതി ചര്‍ച്ചയാക്കുന്നത്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ മുമ്പോട്ട് പോകൂ. ക്ഷേത്രങ്ങളെ തകര്‍ത്തത് ഇടത് സര്‍ക്കാരാണെന്ന പ്രചരണം ഉണ്ടാകാതിരിക്കാന്‍ പരമാവധി കരുതലെടുക്കും. നവോത്ഥാന സംഘടനകള്‍ക്ക് അപ്പുറം വിശ്വാസികളെ ചേര്‍ത്തു നിര്‍ത്തിയാകും പുതിയ നീക്കങ്ങള്‍.

ശബരിമലയില്‍ എല്ലാ തലത്തിലുമുള്ള കൂടിയാലോചനകള്‍ നടത്തിയും രാഷ്ട്രീയ സമവായമുണ്ടാക്കിയും നിയമവശം പരിശോധിച്ചും മാത്രമേ മുന്നോട്ടുപോകൂ. സര്‍വകക്ഷിയോഗവും വിളിക്കും. ശബരിമലയ്ക്ക് പ്രത്യേക ഭരണസംവിധാനത്തിന് നിയമമുണ്ടാക്കി ജനുവരി 21-നു സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല വികസന അഥോറിറ്റിപോലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കായി നിയമവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ശബരിമലയിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഹൈക്കോടതിയുടെ അനുമതിയോടെയുള്ള ഉന്നതാധികാര സമിതിയുടെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ നടക്കുന്നത്. വികസനത്തിന് സര്‍ക്കാര്‍ ഫണ്ടിന്റെ വിനിയോഗവും മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചാണ്. സമിതിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുള്ളതിനാലാണ് അവരുടെ അധികാരത്തെ മറികടക്കാനും ശബരിമല വികസനം നേരിട്ടുനടത്താനും സര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് പത്തനംതിട്ട കളക്ടര്‍ക്ക് ശബരിമലയില്‍ പ്രത്യേകാധികാരം നല്‍കിയത്.

കോടതിയുടെ ഉത്തരവ് കിട്ടിയില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി പറയുന്നത്. ഉത്തരവ് പരിശോധിച്ചും എല്ലാവരുമായും കൂടിയാലോചിച്ചും ഉചിതമായ തീരുമാനമെടുക്കും. അതില്‍ക്കൂടുതല്‍ ഇപ്പോള്‍ പറയാനാകില്ലെന്നും കടകംപള്ളി അറിയിച്ചിട്ടുണ്ട്. നിയമനിര്‍മ്മാണത്തെപ്പറ്റി സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട്. ദേവസ്വംബോര്‍ഡിന് ഇടപെടേണ്ടതില്ല. ബോര്‍ഡിനെ ബാധിക്കുന്ന നിര്‍ദ്ദേശമുണ്ടായതായി തോന്നുന്നില്ലെന്ന് പ്രസിഡന്റ് എന്‍ വാസു അറിയിച്ചു. ശബരിമല പ്രത്യേക മാസ്റ്റര്‍പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണ്. വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി പ്രത്യേക ഓംബുഡ്‌സ്മാനും നിലവിലുണ്ട്. ദേവസ്വം ബോര്‍ഡിന് കീഴില്‍ ശബരിമല വികസന അഥോറിറ്റി സര്‍ക്കാരിന്റെ പരിഗണനയിലാണ്. ദേശീയ തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയില്‍ വികസിപ്പിക്കാനുള്ള ചുമതല ഈ അഥോറിറ്റിക്കാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category